കൊല്ലം: കാര്‍ഷിക വികസനപദ്ധതികളുടെപേരില്‍ കൃഷിവകുപ്പില്‍ നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്. കൃഷിവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ പലതിലും ഒരേപദ്ധതികള്‍ നടപ്പാക്കിയാണ് വെട്ടിപ്പ്. പദ്ധതികളൊന്നും ലക്ഷ്യം കാണുന്നില്ലെന്ന് വ്യക്തമായിട്ടും പദ്ധതിനടത്തിപ്പില്‍ മാറ്റംവരുത്താനോ, കാര്യക്ഷമമാക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ല. ഉദ്യോഗസ്ഥരുടെ സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമാക്കിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ഉദാഹരണത്തിന് കൃഷിവകുപ്പും, വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളും
പച്ചക്കറികൃഷി വികസനത്തിന് ഒരേ പദ്ധതികള്‍ നടപ്പാക്കുന്നു. രാ
എല്ലാ പദ്ധതികളുടെയും ഗുണഭോക്താക്കള്‍ മിക്കവാറും ഒരേയാളുകളാണ്. കൃഷിവകുപ്പും അതിന് കീഴിലുള്ള അനുബന്ധസ്ഥാപനങ്ങളും ലക്ഷങ്ങള്‍ ചെലവഴിച്ച് പച്ചക്കറികൃഷി പ്രോത്സാഹിപ്പിച്ചിട്ടും ഉല്‍പ്പാദനം വര്‍ധിപ്പിക്കാനോ, ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പച്ചക്കറി നല്‍കാനോ സാധിക്കുന്നില്ല. കര്‍ഷകര്‍ക്ക് സഹായമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍പ്പോലും അന്യസംസ്ഥാന പച്ചക്കറിയാണ് വില്‍പ്പന നടത്തുന്നത്. "വീട്ടിലൊരു പച്ചക്കറിത്തോട്ടം, ഓണത്തിന് ഒരു മുറം പച്ചക്കറി, ഞങ്ങളും കൃഷിയിലേക്ക്, കൃഷി ക്കൂട്ടം, ഞങ്ങളും കൃഷിയിലേക്ക് തുടങ്ങിയുള്ള പദ്ധതികൾ
കൃഷിവകുപ്പ് നേരിട്ട് നടത്തുന്നതാണ് ഇതേ പദ്ധതികൾ തന്നെ
. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഇതേ പദ്ധതി മറ്റ് പല
പേരുകളിലും പേരില്‍ നടപ്പാക്കുന്നു. ഗ്രോബാഗില്‍ മുളപ്പിച്ച പച്ചക്കറിത്തൈകളാണ് രണ്ട് പദ്ധതിയിലും നല്‍കുന്നത്. ഒരു കുടുംബത്തിന് 25 ബാഗ് നല്‍കും. കഴിഞ്ഞ വര്‍ഷം 2500 രൂപയുടെ ബാഗ് 800 രൂപക്കായിരുന്നു നല്‍കിയത്. കൃഷിവകുപ്പ് വിതരണം ചെയ്തപ്പോള്‍ 500 രൂപയായി. പല പദ്ധതികളും പരിപൂര്‍ണ പരാജയമായിരുന്നു. വര്‍ഷത്തില്‍ സര്‍ക്കാര്‍ പച്ചക്കറി വികസനത്തിന് വകയിരുത്തിയിട്ടുള്ളത് കോടി കണക്കിന്
രൂപയാണ്. ഇതില്‍ ഗ്രോബാഗില്‍ പച്ചക്കറിച്ചെടികള്‍ നല്‍കുന്ന പദ്ധതിക്ക് വേണ്ടി 20 കോടി വിനിയോഗിച്ച താണ് കണക്ക്. കര്‍ഷക ക്ലസ്റ്റര്‍ രൂപീകരിച്ച് കൃഷി വകുപ്പ് വിവിധ സ്ഥാപനങ്ങൾ വഴി
നടപ്പാക്കുന്ന പദ്ധതി കൃഷിവകുപ്പിലെത്തുമ്പോള്‍ "ഗ്രേഡഡ് ക്ലസ്റ്ററുകള്‍" എന്നായി. ഒരു ക്ലസ്റ്ററിന് ആറേകാല്‍ ലക്ഷം രൂപ സബ്സിഡി കിട്ടും. നിലവിലുള്ള 100 നല്ല പച്ചക്കറിത്തോട്ട(ഗ്രേഡഡ് ക്ലസ്റ്ററുകള്‍)ങ്ങള്‍ തുടരാനും പുതിയ നൂറെണ്ണം ബ്ലോക്ക്തലത്തില്‍ ഉണ്ടാക്കാനുമായി ലക്ഷകണക്കിന് രൂപയാണ് ഇത്തവണ വകയിരിത്തിയിട്ടുള്ളത്. കൂടാതെ ഭൗതികസാഹചര്യ വികസനത്തിനും റിവോള്‍വിങ് ഫണ്ട് എന്ന നിലയിലും പൈസ വിനിയോഗിക്കും. കര്‍ഷക ക്ലസ്റ്ററിന് ബാങ്ക് വായ്പ ലഭ്യമാക്കിയാണ് സഹായം നല്‍കുന്നത്. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. പ്രിസിഷന്‍ ഫാമിങ്(സൂക്ഷ്മകൃഷി), മൈക്രോ ഇറിഗേഷന്‍, ഡ്രിപ്പ് ഇറിഗേഷന്‍ തുടങ്ങിയ പേരിലും പദ്ധതികളുണ്ട്. പ്രിസിഷന്‍ ഫാമിങ്ങിന് വ്യക്തികള്‍ക്ക് ഏക്കറിന് 30,000രൂപ ധനസഹായം നൽകുന്നുണ്ട് ജില്ലയില്‍ കഴിഞ്ഞവര്‍ഷം 80 ഏക്കറില്‍ പ്രിസിഷന്‍ കൃഷി ചെയ്തെന്നും 2,400ലക്ഷംരൂപ വിനിയോഗിച്ചതായുമാണ് വിഎഫ്പിസികെ അധികൃതര്‍ പറയുന്നത്. കൃഷിവകുപ്പിന്റെ മൈക്രോ ഇറിഗേഷന്‍ പദ്ധതിക്കുമുണ്ട് 50 ശതമാനം സബ്സിഡി. ഇതിന് പുറമേ എല്ലാവര്‍ഷവും പച്ചക്കറിവിത്ത് കിറ്റ് വിതരണം നടത്തി സര്‍ക്കാര്‍ കോടികള്‍ തുലയ്ക്കാറുണ്ട്. 20 രൂപ വിലയുള്ള ഒരു ലക്ഷം കിറ്റാണ് ഇത്തവണ ജില്ല യിൽ വിതരണം ചെയ്യുന്നത് എന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്.ഒരു പദ്ധതി തന്നെ വിവിധ രൂപത്തിലും ഭാവത്തിലും വിവിധ സ്ഥാപനങ്ങൾ വഴി കർഷകരിൽ എത്തിക്കുമ്പോൾ കൃഷി വകുപ്പിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നത് എന്ന് കർഷകർ പറയുന്നു. കൃഷി വകുപ്പിൽ നടക്കുന്ന അഴിമതി തടയാൻ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.
No comments:
Post a Comment