കൊല്ലം : റംസാൻ വിപണിയിൽ
പഴം പച്ചക്കറി വില കുതിച്ചുയരുന്നു വില നിയന്ത്രിക്കാതെ അധികൃതർ. വ്യാപരികൾ തോന്നും പോലെ വില നിച്ഛയിക്കുമ്പോൾ സാധാരണകാരൻ ചന്തകളിൽ എത്തി വെറുംകൈയോടെ മടങ്ങേണ്ട അവസ്ഥയാണ് എന്ന് ദിനംപ്രതി വർദ്ധിച്ചു വരുന്ന വിലനിലവാരം സൂചിപ്പിക്കുന്നു. ചെറിയപെരുന്നാളിലേക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിലനിലവാരം ഉയരുന്നത് മൂലം റംസാന് വിപണിയുടെ ഭാവപ്പൊലിമ നഷ്ടപ്പെടുകയാണ് എന്ന് കച്ചവടക്കാർ പറയുന്നു.കടകളിൽ
ആഘോഷത്തിന് പരിമളം പരത്തുന്ന അത്തറും ശോഭയേറ്റുന്ന മൈലാഞ്ചിയും മുതല്‍ നോമ്പുതുറയ്ക്കുള്ള പഴവര്‍ഗങ്ങള്‍ വരെ നിരന്നു കഴിഞ്ഞു പക്ഷെ വില നിലവാരം സാധാരണക്കാരെ അകറ്റുകയാണ്.
പച്ചക്കറികളും തുണിത്തരങ്ങളും മാലയും പഴംവർഗ്ഗങ്ങളും വാങ്ങാന്‍ ആളുകളെത്തുകയാണ്.
ഉപ്പുതൊട്ട് കര്‍പ്പൂരം വരെ'യുള്ള വിഭവങ്ങള്‍ നിരത്തുന്ന സൂപ്പർ മാർക്കറ്റുകൾ മുതൽ വഴിയോര കച്ചവടക്കാർ വരെ റംസാൻ വിപണിയിലേക്കുള്ള സാധനങ്ങൾ നിരത്തി കഴിഞ്ഞു. വിലനിൽവാര പ്രദർശനം ഇല്ലാത്ത ഇ കടകളിലെല്ലാം തന്നെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ
പച്ചക്കറികള്‍ക്ക് സാമാന്യം നല്ല വിലയാണ് ഈടാക്കുന്നത് വലിയ ഉള്ളിക്ക്
30,
ഉരുളക്കിഴങ്ങിന്
25,
തക്കാളിക്ക് 24,
പയറിന് 40,
മുരിങ്ങക്കായ്ക്ക് 60 എന്നിങ്ങനെയായിരുന്നു കിലോവിന് വില. പച്ചമീനിന്റെ വിലയും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലധികമായിരുന്നു.
ചെമ്മീനിന് കിലോയ്ക്ക് 300 രൂപയും
അയലയ്ക്ക് 200 രൂപയും
മത്തിക്ക് 100 രൂപയുമായിരുന്നു വില
തണ്ണിമത്തങ്ങയാണ് ഇപ്പോൾ കിട്ടുന്ന പഴവർഗ്ഗങ്ങളിൽ വില അല്പമെങ്കിലും കുറവുള്ളത്. മൂന്ന് തരത്തിലുള്ള തണ്ണിമത്തങ്ങ വിപണിയിലുണ്ട് സാധാരണ വിപണിയിൽ സുലഭമായി കിട്ടാറുള്ള നാന്താരി ഇനത്തിലുള്ള തണ്ണിമത്തങ്ങയ്ക്ക് വിപണിയിൽ കിലോ 20രൂപയാണ് കിരൺ ഇനത്തിനും ഇപ്പോൾ സുലഭമായി ലഭിക്കുന്ന മഞ്ഞകിരൺ ഇനത്തിലുള്ളതിനും വില 18മുതൽ 25വരെ തരം പോലെയാണ് കച്ചവടം. കൈതചക്ക കിലോ അൻപത് മുതൽ 80വരെയാണ്.
കാശ്മീരി ആപ്പിളിന് 200രൂപയും പച്ച ആപ്പിളിന് 240രൂപയുമാണ്,
ഓറഞ്ച് സീസൺ അവസാനിച്ചുവെങ്കിലും വിപണിയിൽ
കിലോ 150രൂപയാണ്.
ചെറിയതോതിൽ വരുന്നതിന് കിലോ
മുസംമ്പി ഒരു പെട്ടി 1350യാണെങ്കിൽ റീട്ടയിൽ വില കിലോ 90 മുതൽ 120രൂപ വരെയാകും.
മുന്തിരി മൂന്ന് തരത്തിലുണ്ട് ശരത് എന്ന കച്ചവടപേരിൽ അറിയപ്പെടുന്ന
കുരു ഇല്ലാത്ത വെള്ളമുന്തിരിയ്ക്കും ജ്യുസ് മുന്തിരിക്കും നൂറ് മുതൽ 140രൂപവരെയാണ് വില മൊത്തവിപണിയിൽ 75രൂപയും കറുത്ത മുന്തിരിയ്ക്ക് 180രൂപയാണ് വിപണിയിൽ. സപ്പോട്ടക്കക് കിലോ 80രൂപയാണ്. ഷമാം കിലോ 60, കൊല്ലത്തിന്റെ നഗരപ്രാദേശങ്ങളിൽ പപ്പായ കിലോ 30മുതൽ അൻപത് വരെ തരം പോലെ ഇടാക്കുന്നു.മാങ്ങയാണ് വിപണിയിലെ മറ്റൊരു താരം നാടൻ മാങ്ങയുടെ വരവ് തുടങ്ങിയതോടെ വിലയൽപ്പം കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇക്കുറിയും
കോവിഡിന്റെ രണ്ടാംവരവ് ശക്തമായതിനാൽ ഇത്തവണ ഇഫ്താർസംഗമങ്ങളും പ്രാർഥനാസമ്മേളനങ്ങളും വലിയതോതിൽ ഉണ്ടാവില്ല അത് കൊണ്ട് തന്നെ ഹോൾസയിൽ വിപണിയിൽ മ്ലാനതയാണ് റീട്ടയിൽ വിപണിയിൽ പൊള്ളുന്ന വിലയും
No comments:
Post a Comment