ടെൻഡർ നടപടികൾ അട്ടിമറിച്ചു കൊല്ലം കോർപ്പറേഷനിൽ അനധികൃത കോഴിവേസ്റ്റ് കച്ചവടം.
@ കോർപ്പറേഷൻ പരിധിയിൽ കോഴി വേസ്റ്റ് നീക്കം ചെയ്യുന്നത് കരാർ എടുക്കാതെ കോർപ്പറേഷന് ലക്ഷങ്ങളുടെ നഷ്ടം.
വീടുകളിൽ നിന്നും ചെറിയ വാഹനങ്ങളിൽ ചാക്ക് കെട്ടുകളിൽ
ശേഖരിക്കുന്ന കോഴി വേസ്റ്റ് രാത്രിയോടെ പീരങ്കി മൈതാനത്ത് എത്തിച്ചു വലിയ കണ്ടെയനറികളിലേക്കും ലോറികളിലേക്കും മാറ്റി അതിർത്തി കടത്തി വിടുകയാണ്.
കോർപ്പറേഷനുമായി യാതൊരു കരാറും ഇല്ലാതെ സിപിഎം നേതാക്കളുടെ ഒത്താശയോടെ നടക്കുന്ന ഇ അനധികൃത വേസ്റ്റ് കച്ചവടത്തിലൂടെ കോർപ്പറേഷന് ലക്ഷങ്ങളുടെ നഷ്ടവും സിപിഎം നേതാക്കൾക്ക് ഇ ഇടപാടിലൂടെ ലക്ഷങ്ങളുടെ ലാഭവുമാണ്. കോഴി വേസ്റ്റ് നീക്കം ചെയ്യുന്നതിന്
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിന് മുൻപ് പത്രപരസ്യം നൽകി ടെൻണ്ടർ നടപടികളിലൂടെ കോർപ്പറേഷൻ മുന്നോട്ട് പോയപ്പോൾ നിരവധി അംഗീകൃത കമ്പനികൾ ടെൻണ്ടറിൽ പങ്കെടുക്കാൻ എത്തുന്നത് അറിഞ്ഞു കൊണ്ട് കോർപ്പറേഷനിലെ സിപിഎം ഉദ്യോഗസ്ഥലോബി
തിരഞ്ഞെടുപ്പിന്റ പേരിൽ ടെൻണ്ടർ നടപടികൾ അട്ടിമറിയ്ക്കുകയായിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പിന് ശേഷം ടെൻണ്ടർ വിളിക്കാതെ യാതൊരു വിധ
മാനദണ്ഡങ്ങളും പാലിക്കാതെ
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ ഒരു വ്യക്തിയ്ക്ക്
കോഴി വേസ്റ്റ് എടുക്കുന്നതിന് കരാർ നൽകുകയായിരുന്നു. ഇ നടപടി
തുടർന്ന് നടന്ന കൗൺസിലിൽ ബിജെപി അംഗങ്ങൾ ചോദ്യം ചെയ്യുകയും തുടർന്ന്
കളക്ടർക്ക് പരാതി നൽകുകയും കളക്ടർ ഇടപെട്ട് കോർപ്പറേഷൻ സെക്രട്ടറി ഒപ്പിടാത്ത കരാർ
റദ്ദാക്കിയിരുന്നു എന്നാൽ അന്ന് മുതൽ
കളക്ടറുടെ ഉത്തരവിനെ കാറ്റിൽ പറത്തി കൊണ്ടാണ് മാലിന്യ ശേഖരണം നടത്തുന്നതും കച്ചവടം നടത്തുന്നതും.
ആരാണ് മാലിന്യശേഖരണം നടത്തുന്നത് എന്ന് ആർക്കും അറിയില്ല എങ്ങോട്ട് കൊണ്ട് പോകുന്നത് എന്നും അറിയില്ല. കേരള അതിർത്തി കടക്കണമെങ്കിൽ കോർപ്പറേഷൻ നൽകുന്ന പാസ് വേണം അത് എവിടെ നിന്നെന്നും അറിയില്ല.
അന്യസംസ്ഥാനങ്ങളിൽ നിന്ന് പോലും മാലിന്യം ശേഖരിക്കാൻ ആൾക്കാർ എത്തുന്നുണ്ട് എന്ന് കച്ചവടക്കാർ പറയുന്നു. നിയമങ്ങൾ എല്ലാം കാറ്റിൽ
പറത്തി തീവെട്ടി കൊള്ളയാണ് കോർപ്പറേഷനിൽ നടക്കുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.
നഗരപരിധിയിലുള്ള നൂറുകണക്കിന് കടകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിന് വൻ തുകകളാണ്
കച്ചവടക്കാരിൽ നിന്നും
കൈപ്പറ്റുന്നത് . ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം അളന്ന് തിട്ടപ്പെടുത്തി കോർപ്പറേഷൻ നിശ്ചയിച്ചിരിക്കുന്ന തുക അടയ്ക്കണം എന്നാണ് നിയമം . എന്നാൽ കഴിഞ്ഞ ആറ് മാസകാലമായി യാതൊരു പരിശോധനയുമില്ലത്തെ ഇരുപത്തും - മുപ്പത്തും ലോറികളിലായി ടൺ കണക്കിന് മാലിന്യമാണ് ദിവസവും
കൊണ്ടു പോകുന്നത് . ഈ ഇനത്തിൽ മാസം ലക്ഷങ്ങളുടെ നഷ്ട്മാണ് കോർപ്പറേഷന് ഉണ്ടാകുന്നത് .
കോർപ്പറേഷൻ ഓഫീസിന് മുക്കി താഴെ എല്ലാ സംവിധാനങ്ങളോടും ഗുണ്ടാ സംഘങ്ങളുടെ സംവിധാനത്തോടെയാണ് ഇവിടെ വേസ്റ്റ് വ്യാപരം നടക്കുന്നത്. വിവരാവകാശ രേഖകൾ പ്രകാരം
നഗരത്തിലെ വിവിധ കോഴിക്കടകളിൽ നിന്നും ഫാമുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിന് യാതൊരു അനുമതിയും ഇല്ല ഇങ്ങനെയൊരു വേസ്റ്റ് നീക്കം കൊല്ലം കോർപ്പറേഷനിൽ രേഖാ മൂലം ഇല്ല കൊല്ലം കോർപ്പറേഷൻ അധികൃതരുടെ ഒത്താശയോടെ കോർപ്പറേഷനിൽ നടക്കുന്ന കോഴിവേസ്റ്റ് കച്ചവടം വിജിലൻസ് അന്വേഷണം നടത്തണ്ണം കേരള അതിർത്തി കടക്കുന്ന വാഹനങ്ങൾക്ക് കോർപ്പറേഷൻ കൊടുക്കുന്ന പാസ് എവിടെ നിന്നെന്നും അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു.പോലീസ്, ഹെൽത്ത്, കോർപ്പറേഷൻ അധികാരികൾ എല്ലാം കണ്ടിട്ടും കാണാതെ നടക്കുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
@സന്ധ്യ കഴിഞ്ഞാൽ പീരങ്കിമൈതാനം ദുർഗന്ധപൂരിതമാണ്.
മഹാത്മ അയ്യൻകാളിയുടേയും മുൻ മുഖ്യമന്ത്രി ആർ.ശങ്കറുടെയും സ്മാരകങ്ങൾ ഉൾക്കൊള്ളുന്ന പീരങ്കി മൈതാനം.അതിലുപരി എ. ആർ ക്യാമ്പ് ശ്രീനാരായണ കോളേജ് എല്ലാം തൊട്ടടുത്ത് ഇവിടെ വൈകുന്നേരം അഞ്ചു മണി കഴിയുമ്പോഴേക്കും കോഴി വേസ്റ്റ് കൊണ്ട് പോകുന്ന ലോറികൾ എത്തി കഴിയും എട്ടു മണിയോടെ കോർപ്പറേഷന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ചെറിയ വാഹനങ്ങളിൽ വേസ്റ്റ് എത്തും പിന്നെ ഇവിടെ ദുർഗ്ദ്ധമാണ് ആർക്കും തന്നെ ചോദ്യം ചെയ്യാൻ പാടില്ല കാരണം സിപിഎം നേതാക്കൾ ഏർപ്പെടുത്തുന്ന ഗുണ്ടാ സംവിധാനങ്ങളുടെ സഹായത്തോടെ വെളുപ്പിന് നാല് മണിവരെയുള്ള അനധികൃത വേസ്റ്റ് കടത്തൽ.
@ സാധാരണഗതിയിൽ
നഗരസഭകൾ കോഴിവേസ്റ്റ് ശേഖരിക്കുന്നത് ഇങ്ങനെയാണ് നഗരസഭാ പരിധി സർക്കിൾ ബയിസിൽ തരംതിരിച്ച് ടെണ്ടർ നടപടികളിലൂടെ വിവിധ അംഗീകൃത ഏജൻസികളെ ഏൽപ്പിക്കുന്നു ഇപ്രകാരമുള്ള ഏജൻസികൾക്കും അവരുടെ വാഹനങ്ങൾക്കും വേണ്ട യോഗ്യതകൾ കോർപ്പറേഷൻ നിശ്ചയിച്ചിട്ടുണ്ട്.
വാഹനങ്ങൾ കവറിങ് ബോഡി ആയിരിക്കണം വാഹനത്തിൽ നിന്നും മലിനജലം റോഡിലും മറ്റും വീഴാത്ത തര ത്ത്തിൽ വാഹനം തയ്യാർ ചെയ്തിരിക്കണം വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഉണ്ടായിരിക്കണം വാഹനങ്ങളുടെ മുൻവശത്തും പിൻവശത്തും ഉൾവശത്തും ക്യാമറ ഘടിപ്പിച്ചിരിക്കണം ഇവ രണ്ടും കോർപ്പറേഷൻ സെർവറുമായി കണക്ട് ചെയ്തിരിക്കണം. അനുവദിച്ചിട്ടുള്ള സർക്കിളിൽ നിന്നും മാത്രമേ വേസ്റ്റ് ശേഖരണം നടത്താവൂ അതാത് ദിവസങ്ങളിൽ ശേഖരിക്കുന്ന വേസ്റ്റ് തൂക്കം കോർപ്പറേഷൻ പരിധിയിലുള്ള വെയിഗ് മെഷീനിൽ തൂക്കി ആ രസീത് കോർപ്പറേഷൻ ക്രിയേറ്റ് ചെയ്തിട്ടുള്ള ഗ്രൂപ്പിൽ ഇടണം വാഹനം കമ്പനിയിൽ എത്തിയാലുടൻ കമ്പനി സൂപ്പർവൈസർ തൂക്കചീട്ടും വാഹനത്തിലെ തൂക്കവും വിലയിരുത്തി ബോധ്യപ്പെട്ടതിനുശേഷം മെയിൽ വഴിയും ഗ്രൂപ്പ് വഴിയും കോർപ്പറേഷന് വിവരം ധരിപ്പിക്കുന്നു ആയതിനാൽ വാഹനം കൃത്യമായി കമ്പനിയിൽ എത്തി എന്ന് കോർപ്പറേഷന് ഉറപ്പു വരുത്താൻ സാധിക്കുന്നു കൂടാതെ ഏജൻസികൾ അതാതു ദിവസത്തെ തൂക്ക ചീട്ട് കമ്പനിയിൽ നിന്നും സീൽ ചെയ്ത് വാങ്ങി സൂക്ഷിച്ചു വയ്ക്കണം ഇപ്രകാരം ഒരു മാസം പൂർത്തിയാകുമ്പോൾ ആ മാസത്തെ മുഴുവൻ തൂക്കവും കണക്കുകൂട്ടി അതിന് ആനുപാതികമായി കോർപ്പറേഷൻ നിശ്ചയിച്ചിട്ടുള്ള തുകയും ജി എസ് ടി യും കോർപ്പറേഷനിൽ അടച്ച് ഏജൻസികൾ രസീത് കൈപ്പറ്റണം കൂടാതെ ഏജൻസികൾ കമ്പനി സീൽ ചെയ്ത തൂക്ക് ചീട്ടും ഏജൻസികളുടെ ലെറ്റർ ഹെഡിൽ തയ്യാറാക്കിയ മാസ റിപ്പോർട്ടും കോർപ്പറേഷനിൽ സമർപ്പിക്കണം ഇത് കമ്പനി നൽകുന്ന മാസ റിപ്പോർട്ടുമായി താരതമ്യം ചെയ്ത് സൂക്ഷ്മ പരിശോധന നടത്തുന്നു ആയതിനാൽ ഏജൻസികൾക്ക് യാതൊരുവിധത്തിലുമുള്ള ക്രമക്കേടുകളും കാണിക്കാൻ സാധിക്കില്ല എല്ലാ മാസവും നാലാം തീയതി ബഹുമാനപ്പെട്ട മേയറുടെ അധ്യക്ഷതയിൽ മീറ്റിംഗ് നടത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നു.
അംഗീകൃത ഏജൻസികൾ അല്ലാതെ നഗരസഭാ പരിധിയിൽ മറ്റേതെങ്കിലും വാഹനങ്ങൾ വേസ്റ്റ് ശേഖരണം നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ ആവാഹനം പിടികൂടി കസ്റ്റഡിയിലെടുത്തു ശക്തമായ നിയമനടപടികൾക്ക് വിധേയമാക്കുന്നു.
അക്കാരണത്താൽ അംഗീകൃതഏജൻസികൾക്ക് ഉണ്ടാകാവുന്ന സാമ്പത്തികനഷ്ടം ഒഴിവാകുന്നു കോർപ്പറേഷൻ്റെ ഈ മാതൃകാപരമായ പ്രവൃത്തിയിലൂടെ നഗരം മാലിന്യ മുക്തം ആവുകയും കോർപ്പറേഷന് നല്ല റവന്യൂവരുമാനം ഉണ്ടാവുകയും ചെയ്യുന്നു, കൊല്ലത്തും ഇത് നടപ്പാക്കി കോഴിവേസ്റ്റ് നീക്കുന്നത് സൂതാര്യമാക്കി കോർപ്പറേഷന് വരുമാനം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
@ ടെൻഡർ നടപടികളിലൂടെ അംഗീകൃത കമ്പനികൾക്ക് കരാർ നൽകണം -ബിജെപി
കോഴിവേസ്റ്റ് നീക്കം ചെയ്യുന്നതിന് നിയമപരമായ നടപടികളിലൂടെ
സർക്കാർ അംഗീകരിച്ചിട്ടുള്ള കമ്പനികൾക്ക്
ടെൻഡർ നടപടികൾ സ്വീകരിച്ചു കൊണ്ട് നൽകണമെന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ മങ്ങാട് ഗിരീഷ് ആവശ്യപ്പെട്ടു. കോർപ്പറേഷൻ ടെൻഡർ നടപടികൾ നീണ്ടുപോകുന്നതിൻ്റെ കാരണമെന്താണ് എന്ന് സെക്രട്ടറിയും ചെയർപേഴ്സണും വ്യക്തമാക്ക്ണം ഇല്ലെങ്കിൽ ശക്തമായ പ്രഷോഭപരിപാടികളുമായി ബിജെപി മുന്നോട്ട് പോകുമെന്നും മങ്ങാട് ഗിരീഷ് പറഞ്ഞു.
No comments:
Post a Comment