ഏത് നിമിഷവും കൊല്ലപ്പെടാം മരണം മുന്നിൽ കണ്ടാണ് രതിരാജനും കുടുംബവും ഇവിടെ താമസിക്കുന്നത്.
കടയ്ക്കലിൽ സിപിഎംന് കൊലപാതകം പുത്തരിയല്ല ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് രവീന്ദ്രന്റെ മൂന്നാം ബലിദാനദിനം കടന്ന് പോയതേയുള്ളൂ. രവീന്ദ്രൻ സാറിന്റെ മരണത്തിന് ശേഷം രൂപീകരിച്ച കമ്മിറ്റിയിലാണ് വൈസ് പ്രസിഡന്റ് ആയത് വീടിന്റെ തൊട്ടടുത്ത് താമസിക്കുന്നവർക്ക് എല്ലാം കേസുകൾ ഉണ്ടായാൽ സാക്ഷി പറയാൻ പോലും ഭയമാണ് രതിരാജൻ പറഞ്ഞു തുടങ്ങി
@ തദേശതിരഞ്ഞെടുപ്പിന് സ്ഥാനാർഥിയായതിന് ശേഷം ആക്രമണം കൂടി
"കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുത്തതിന് പിന്നാലെ ആദ്യ ആക്രമണം ഉണ്ടായി ജീപ്പ് ഓടിച്ചു വരവേ വണ്ടിയിൽ നിന്നും പിടിച്ചിറക്കിയതിന് ശേഷം ജീപ്പ് തൊട്ടടുത്ത വയലിലേക്ക് മറിക്കുകയായിരുന്നു. രണ്ട് ദിവസം കഴിയും മുൻപേ കൃഷികൾ നശിപ്പിച്ചു രാത്രിയിൽ എത്തി നാൽക്കാലികളെ ആക്രമിച്ചു എല്ലാ വൈരാഗ്യവും തീർക്കുന്നത് പോലെ അടുത്തുള്ള ജംഗക്ഷനിൽ വന്ന് നിന്ന് വെല്ലുവിളിച്ചു കൊണ്ട് സ്ഫോടക വസ്തുക്കൾ എറിഞ്ഞു. ദൂരെ നിന്നത് ആയത് കൊണ്ട് തൊട്ടടുത്ത കൃഷിയിടത്തിൽ വീണ് പൊട്ടി അല്ലെങ്കിൽ വീടിനുള്ളിൽ പതിച്ചേനെ" രതിരാജൻ പറഞ്ഞു നിർത്തി.
@ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയതിന് ശേഷം വൈരാഗ്യം കൂടി
"തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു തിരഞ്ഞെടുപ്പിന് ശേഷം ഭീഷണിയാണ് കൊല്ലുമെന്നാണ് ഭീഷണി വാഹനവും കൊണ്ട് ജോലിക്ക് പോകാൻ പറ്റില്ല ബന്ധുക്കളുടെ വീടുകളിൽ പോകാൻ പറ്റില്ല എവിടെ ചെന്നാലും ഭീഷണിയാണ് സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കുന്നു വീടിന്റെ അയൽ വക്കത്ത് ഉള്ളവർ പോലും പേടിച്ചാണ് കഴിയുന്നത് ഞങ്ങളോട് സംസാരിക്കാൻ പോലും ഭയക്കുകയാണ് രതിരാജൻ പറഞ്ഞു.
@ പോലിസ് സ്റ്റേഷനിൽ സിപിഎം ന്റെ കാട്ട് നീതി
"ഒരു ആക്രമണം ഉണ്ടായാൽ പോലിസ് പോലും തിരിഞ്ഞു നോക്കില്ല കടയ്ക്കൽ സ്റ്റേഷനിൽ വിളിച്ചാൽ ആദ്യം അവർ സിപിഎംന്റെ നേതാക്കന്മാരെയാണ് വിളിക്കുന്നത് അവരുടെ നിർദ്ദേശമനുസരിച്ചാണ് പിന്നീട് പോലീസിന്റെ നീക്കങ്ങൾ അത് കൊണ്ട് പോലീസിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കില്ല അത് കൊണ്ട് തന്നെ കടയ്ക്കൽ പോലിസ് സ്റ്റേഷൻ പരിധിയിൽ സിപിഎം പറയുന്നതാണ് നിയമം അത് കൊണ്ട് കടയ്ക്കൽ പോലിസ് സ്റ്റേഷനിൽ സിപിഎംന്റെ കാട്ട് നീതിയാണ് നടക്കുന്നത്"
@ സിപിഎം നുള്ളിലുള്ള പ്രവർത്തകർ പോലും നേതൃത്വത്തെ ഭയന്നാണ് കഴിയുന്നത്
" സിപിഎംൽ പോലും അഭിപ്രായ സ്വാതന്ത്ര്യമില്ല പാർട്ടി പറയുന്നതാണ് വീട്ടിനുള്ളിൽ പോലും നിയമം പാർട്ടി പറയുന്നത് അനുസരിക്കണം.സഹകരണബാങ്കകളിൽ പോലും സിപിഎംകാരൻ അല്ലെങ്കിൽ ലോൺ ഇല്ല ലോൺ എടുത്താൽ കൂടെ പാർട്ടിപത്രവും ബ്രാഞ്ച് ലോക്കൽ ഏരിയ വക പിരിവും ഉണ്ട് അത് പാർട്ടികാരനായാൽ പോലും അത് കൊണ്ട് തന്നെ പാർട്ടിപ്രവർത്തകർക്ക് പോലും മനസ് കൊണ്ട് സിപിഎംനോട് വെറുപ്പാണ്. ഇടത് മുന്നണിയിൽപെട്ട സിപിഐകാർക്ക് പോലും ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമില്ല പ്രവർത്തന സ്വാതന്ത്ര്യവുമില്ല പിന്നെ മറ്റു പാർട്ടികളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ കുറിച്ച് പറയണോ?
@ പോലീസിനെ കൂടാതെ
സർക്കാർ സംവിധാനത്തെയും സിപിഎം നിയന്ത്രിക്കുന്നു.
"പോലീസിന്റെ നിയന്ത്രണത്തെ കൂടാതെ എന്തെല്ലാം സർക്കാർ സംവിധാനങ്ങളുടെ സേവനങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടോ അതിന്റെയെല്ലാം നിയന്ത്രണം സിപിഎംന്റെ കൈയ്യിലാണ്. പഞ്ചായത്ത് റവന്യു തുടങ്ങി ആവശ്യ സർവീസുകൾ റേഷൻകടകൾ തുടങ്ങി എല്ലാം നിയന്ത്രണവും സിപിഎംന്റെ പ്രാദേശിക നേതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ നടന്നാൽ ഉദ്യോഗസ്ഥരെ ആദ്യം വിരട്ടും പിന്നെ ഭീഷണിയായി പിന്നാലെ മുകളിൽ നിന്നുള്ള ഭീഷണി മാനസികമായും ശാരീരികമായും ഉള്ള ഉപദ്രവങ്ങൾ ആകുന്നതോടെ പലരും ലീവ് എടുത്തോ സ്ഥലംമാറ്റം വങ്ങിയോ പോകും കൃഷിവകുപ്പിൽ സിപിഎംൽ പെട്ടവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക പാർട്ടി നേതാക്കൾ ജനപ്രതിനിധികൾ മുഖേന ലിസ്റ്റ് കൊടുക്കും അവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ആവശ്യസർവീസുകളിൽ പോലും സിപിഎം കൈകടത്തുന്നു.
@ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ പോലും നിഷേധിക്കുന്നു.
"ബിജെപി പ്രവർത്തകർ ബന്ധപ്പെടുന്ന വീടുകൾ ഉൾപ്പടെ പാർട്ടി കണ്ണുകളുടെ നിരീക്ഷണത്തിലാണ് സദാസമയവും ബൈക്കുകളിൽ റോന്ത് ചുറ്റുന്നു കടയ്ക്കൽ ചന്തയിൽ എത്തിയാൽ സഖാക്കൾ അസഭ്യവർഷവുമായി ചുറ്റും കൂടും. പ്രതികരിച്ചാൽ മർദ്ദനമാണ് ആശുപത്രിയിൽ എത്തിയാൽ അവിടേക്ക് എത്തും ഡിസ്ചാർജ് ചെയ്തു പോകാൻ ആവശ്യപ്പെടും പോയില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാൻ ഡോക്ടറോഡ് ആവശ്യപ്പെടും ഭയന്ന് ഡോക്ടർ മറ്റ് ആശുപത്രിയിലേക്ക് പറഞ്ഞു വിടും അത് കൊണ്ട് തന്നെ മർദ്ദനമേറ്റ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചെന്നാൽ ഡോക്ടർമാർ ഭയന്ന് മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞു വിടുകയാണ് അത് കൊണ്ട് തന്നെ ചികിത്സ വരെ നിഷേധിക്കുന്ന കാടാത്ത നീതിയാണ് കടയ്ക്കലിൽ നിലനിൽക്കുന്നത്.
ഓരോ രാത്രിയിലും ഉറങ്ങുന്നത് ഭീതിയോടെയാണ് ഇപ്പോൾ കല്ല് എറിഞ്ഞു നാളെ ഇവർ കല്ലിന് പകരം ബോംബ് ആയിരിക്കും എറിയുന്നത് രതിരാജൻ പറയുന്നു. ഭയമില്ല മരിക്കാൻ കുടുംമ്പാങ്ങളെ ഓർക്കുമ്പോൾ ഭയം കൂടുന്നു. എന്തും ചെയ്യാൻ മടിക്കാത്ത സിപിഎംന്റെ കാട്ടാള നീതിയ്ക്ക് മുന്നിൽ തലകുനിയ്ക്കില്ല എന്ന് രതിരാജൻ പറഞ്ഞു നിർത്തി.
No comments:
Post a Comment