ചാത്തന്നൂർ: തലതിരിഞ്ഞ ലോകത്തെ തലകീഴായി നിന്നു ക്യാൻവാസിലാക്കിയ ആശാജി ചിത്രകലയിൽ വരകളും വർണ്ണങ്ങളും കൊണ്ടു കവിതകൾ രചിച്ച ആശാജി ഇനിയും കൂടുതൽ വരയ്ക്കണമെന്ന മോഹം ബാക്കിയാക്കി വർണ്ണങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. നൂറ് കണക്കിന് ശിഷ്യഗണങ്ങൾ പഠിച്ചിറങ്ങിയ ചാത്തന്നൂർ മാബള്ളികുന്നത്തെ ചിത്രകൂടത്തെ അനാഥമാക്കി ആശാജി യാത്രയായപ്പോൾ ഒരുപാടുപേരുടെ ചിത്രകലാപഠനമാണ് പാതിവഴിയിലാക്കുന്നത്. ആശാജിയെന്ന മൂന്നക്ഷരം ചിത്രരചനയിൽ വലിയ സംഭാവനകളാണ് ലോകത്തിന് നൽകിയത് അഞ്ചാമത്തെ വയസ്സിൽ വീട്ട്മുറ്റത്തെ മണലിൽ ഈർക്കിൽകൊണ്ടും അമ്പലച്ചുമരിൽ കരിക്കട്ടകൊണ്ടും വരച്ചുതുടങ്ങിയ
ഈ 'വര'രുചിയുടെ
ഏറ്റവും വലിയ സംഭാവനയായിരുന്നു തലകീഴായി തൂങ്ങി കിടന്ന് കൊണ്ട് ലോകത്തിലെ ഓരോ സംഭവവികാസങ്ങളും ക്യാൻവാസിലാക്കിയത് കുമാരനാശാന്റെ ചണ്ടലഭിഷുകി മുതൽ നിരവധി കവിതകൾ ക്യാൻവാസിലാക്കി. പ്രകൃതിയെ അതേപടി ക്യാൻവാസിലാക്കിയ ആശാജി
പ്രസക്തിക്ക് പിന്നാലെ പോകില്ലായിരുന്നു. ഒരു ദിവസം പോലും ചിത്രം വരയ്ക്കാതിരുന്നിട്ടില്ല.
ഓയിൽ പെയിന്റിങ്ങിൽ തീർത്ത ആയിരകണക്കിന് ചിത്രങ്ങൾ നൂറ് കണക്കിന് ശില്പങ്ങൾ കവിതകളും കഥകളും എല്ലാം രചിച്ച ആശാജിയ്ക്ക്
നൂറ് കണക്കിന് ശിഷ്യഗണങ്ങളും ഉണ്ടായിരുന്നു
ഇതായിരുന്നു ആശാജിയുടെ സബാധ്യവും. മണ്ണ്, മരം, ശില, ലോഹങ്ങളിലും ശില്പങ്ങൾ തീർത്തിരുന്നു.
കേരളീയ കലകളുടെ രേഖാചിത്രസാധ്യതകൾ സാക്ഷാത്കരിച്ച ചിത്രകാരൻ കൂടിയായ ആശാജി വിദേശ രാജ്യങ്ങളിലും ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. ആശാജിയെ കുറിച്ച് കേട്ടറിഞ്ഞു നിരവധി വിദേശികളാണ് ചിത്രങ്ങൾ കാണുന്നതിന് എത്തിയിരുന്നത്. ആശാജിയെന്നാൽ
" കണ്ണിൽ വരയുടെ ലെൻസുള്ള ഒരു ക്യാമറയുണ്ടെന്നർഥം" എന്നാണ് ഒരു അറബി ചിത്രകാരാൻ ആശാജിയുടെ ചിത്രകൂടം സന്ദർശിച്ചിട്ട് പറഞ്ഞത്. അതിന് മറുപടിയായി ആശാജി പറഞ്ഞത് ഇങ്ങനെയാണ്
"ക്യാമറപോലെ കണ്ണ് പ്രവർത്തിക്കണം. വരയ്ക്കുമ്പോൾ മനസ്സ് സർഗാത്മകമാകണം എന്നാൽ ഏത് ചിത്രവും ജീവസുറ്റതാകും"ഇതെല്ലാം ലോകത്തെ പഠിപ്പിച്ച ആശാജിയെ
"മികവ് 2019"ൽ ജന്മഭൂമി ആദരിച്ചിരുന്നു. സംസ്കൃതം സ്കൂളിൽ പഠിക്കാത്ത ആശാജിയ്ക്ക് സംസ്കൃതം എഴുതാനും വായിക്കാനും അറിയാമായിരുന്നു വേദങ്ങൾ മന:പാടമാക്കിയ ആശാജി രാമായണവും മഹാഭാരതവും അതിലെ അർത്ഥങ്ങളും പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് പകർന്നു നൽകുമായിരുന്നു.
അക്ഷരങ്ങൾ കൊണ്ടു മോഹനചിത്രങ്ങൾ വരച്ച ആശാജി യാത്രയാകുമ്പോൾ. കഥകളിയും മോഹിനിയാട്ടവും തുടങ്ങിയ ഒട്ടനവധി കലാരൂപങ്ങൾ വരയ്ക്കുമായിരുന്നു. നിറഞ്ഞ കാൻവാസുപോലെ നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് ചിത്രകാരൻ ആശാജി മോഹങ്ങൾ ബാക്കിയാക്കി യാത്രയായി. മാബള്ളിക്കുന്നം തോട്ടവാരത്ത് പാണഞ്ചേരിയിൽ സുധർമ്മയാണ് ഭാര്യ മക്കൾ: നിഖിൽ (ഗ്രാഫിക് ഡിസൈനർ), നിമ്മി ( സർക്കാർ യു.പി.എസ് ഇളബൽ
), നിമ്ന(സർക്കാർ മെഡിക്കൽ കോളേജ് കളമശേരി). മരുമക്കൾ:രശ്മിനിഖിൽ, സതീഷ്(ബിസിനസ്)ജലാൽ(സർക്കാർ മെഡിക്കൽ കോളേജ് കളമശേരി). സംസ്കാരം ഇന്ന്.
No comments:
Post a Comment