ഉമയനല്ലൂർ ജംഗഷനിൽ രൂക്ഷമായ ഗതാഗതകുരുക്ക് ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം സ്ഥാപിക്കണം.
തെക്കു ഭാഗത്തുള്ള നാടുവിലക്കര. റോഡിൽ നിന്നും ദേശീയപാത വഴി വരുന്ന വാഹനങ്ങളും വടക്കുഭാഗത്തു നിന്നുള്ള റോഡിൽ നിന്നുള്ള വാഹനങ്ങളും
കടന്നു പോകുന്ന ഈ ജംഗ്ഷനിൽ ഡ്രൈവർമാർ സ്വയം നിയന്ത്രിച്ച് പല ദിശകളിലേക്കും കടന്നു പോകുമ്പോൾ തർക്കങ്ങളും വാക്ക് തർക്കങ്ങളും അപകടങ്ങളും പതിവാണ്
നിരവധി വലിയ അപകടങ്ങൾക്കും നാട്ടുകാർ സാക്ഷ്യം വഹിച്ചിട്ടുമുണ്ട് കൂടാതെ ഓട്ടോസ്റ്റാൻഡ്, ടാക്സി സ്റ്റാൻഡ് നിരവധി ധനകാര്യ സ്ഥാപനങ്ങൾ, കൊല്ലം തിരുവനന്തപുരം ബസ് സ്റ്റോപ്പുകൾ എന്നിവ ഉമയനല്ലൂർ ജംഗഷന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്നുവെന്നതിനാൽ എപ്പോഴും തിരക്കൊഴിഞ്ഞ സമയമില്ല. ജംഗഷന് വടക്ക് ഭാഗത്തേക്കും
തിരിച്ചുമായെത്തുന്ന ബസുകൾ ദേശിയപാത മറികടന്നാണ് കടന്ന് പോകുന്നത് ഒപ്പം ചരക്ക് വാഹനങ്ങളും
അതുകൊണ്ടു തന്നെ രണ്ടോ മൂന്നോ ബസുകളും ലോറികളും
ഒരേ സമയത്ത് ഇവിടെ എത്തിപ്പെട്ടാൽ പലപ്പോഴും ട്രാഫിക് കുരുക്ക് ഉണ്ടാവുകയും ഗതാഗത തടസ്സം നേരിടുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ് ഹൈവേയിൽ നിന്നടക്കം നാല് ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ യാതൊരു സംവിധാനവും ഇവിടെയില്ലാത്തതു കാരണം പലപ്പോഴും അപകട സാദ്ധ്യത ഉണ്ടാക്കുന്നുവെന്ന് വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും പരാതിയുണ്ട് വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നത് നിയന്ത്രിക്കാനായി
ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
@ ട്രാഫിക് നിയന്ത്രിക്കാൻ
ഒരു ഹോംഗാർഡ്.മാത്രം
കൊട്ടിയം പോലിസ് നിയോഗിക്കുന്ന
ഏക ഹോം ഗാർഡിനാണ് ഈ കുരുക്കൊക്കെ നിയന്ത്രിക്കാനുള്ള ചുമതല ഗതാഗതകുരുക്ക് ഉണ്ടാവുമ്പോൾ മാത്രമാണ് ഹൈവേ പോലീസും കൊട്ടിയം പോലീസും എത്തുന്നത് കൂടുതൽ തീരക്കുള്ള സമയമായ രാവിലെയും വൈകുന്നേരവും കൂടുതൽ പോലീസിനെ നിയോഗിക്കണം ഒപ്പം തന്നെ
ദേശീയപാതയിലുള്ള ഈ ജംഗ്ഷനിൽ ഒരു ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനമോ ട്രാഫിക് സർക്കിളോ സ്ഥാപിച്ച് വാഹനങ്ങളുടെ യാത്ര സുഗമമാക്കണമെന്നാണ് ഉയർന്നു വരുന്ന ആവശ്യം.
സന്ദീപ് സജീവ് (യുവമോർച്ച ഇരവിപുരം നിയോജക മണ്ഡലം പ്രസിഡന്റ്)
No comments:
Post a Comment