നമസ്തെ
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ രാക്ഷ്ട്രീയ ശമ്പ്ദതാരാവലിയിൽ ശ്രദ്ധേയമായ
ഒരു വാക്കാണ് അടവുനയം, എന്താണ് അടവുനയം എന്ന വാക്കുകൊണ്ട് കമ്മ്യൂണിസ്റ്റുകൾ ഉദ്ദേശിക്കുന്നത്.
ജനങ്ങളെ കബളിപ്പിച്ച് തങ്ങളുടെ കാര്യം നേടുകഎന്നതിൽ കുറഞ്ഞൊന്നുമല്ല അടവുനയം എന്ന വാക്കുകൊണ്ട് കമ്മ്യൂണിസ്റ്റുകൾ അർത്ഥമാക്കുന്നത്. തങ്ങളുടെ നയവും നിലപാടും സംരക്ഷിക്കാൻ വേണ്ടി എടുക്കുന്ന കുതന്ത്രത്തെയാണ് അടവുനയം എന്നതുകൊണ്ട് അവർ വിവക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ശബ രിമല വിഷയത്തിൽ തങ്ങൾക്കെതിരായ ജനവികാരത്തിൽ നിന്നും രക്ഷപ്പെടാനും ജനങ്ങളുടെ വോട്ടുകൾ തട്ടിയെടുക്കാനും അവർ സ്വീകരിച്ച തന്ത്രം മാത്രമാണ് മുഖ്യമന്ത്രി വിജയ ന്റെയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ശബരിമല പ്രസ്താവനകൾ, ശബരിമല ആചാരസംരക്ഷണ വിഷയത്തിൽ ഭക്ത ജനകോടികളുടെ വികാരം തരിമ്പുപോലും മാനിക്കാതെ ശബരിമലയ്ക്കും ഹിന്ദുക്കൾക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് കോടതിയുടെ അന്തിമ ഉത്തരവ് വന്നാൽ വിശ്വാസികളുമായി ചർച്ചചെയ്ത് കാര്യങ്ങൾ തീരുമാനിക്കുമെന്ന് പറയുന്നത്. അതിന്റെ അർത്ഥം കോടതി ഉത്തരവിന്റെ മറവിൽ ശബരിമലയിൽ മു മ്പ് കാട്ടികൂട്ടിയതൊക്കെ തെറ്റായിരുന്നു എന്നല്ലേ? അങ്ങനെ പറ്റിയ തെറ്റുകൾ സമ്മതിചു കൊടുക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകൾ, ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും കമ്മ്യുണിസ്റ്റ് പ്രതീകമായ വിജയൻ മുഖ്യമന്ത്രിയുടെ ശബ്ദത്തിൽ സമവായത്തിന്റെ അക്ഷരംസുഗന്ധം ഇപ്പോഴെങ്ങനെ വന്നു? അത് കഴിഞ്ഞ ലോക
സഭാതിരഞ്ഞെടുപ്പിൽ ജനങ്ങൾ ഒരു സീറ്റിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിൽ ഒതുക്കിക്കളഞ്ഞതിന്റെ ഭയപ്പെടുത്തുന്ന ഓർമ്മയിൽ നിന്നുണ്ടാകുന്ന കപട വിനയമാണ്
ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വമ്പൻ വിജയം നേടിയതിന്റെ അർത്ഥo ശബരിമല ആചാര ലംഘനത്തിന് നേത്യത്വം നൽകിയ വിജയൻ മുഖ്യമന്ത്രിയോടും കമ്മ്യുണിസ്റ്റ് പാർട്ടിയോടും വിശ്വാസികൾ ക്ഷമിച്ചു എന്നാണ് ചിലർ കരുതുന്നതെങ്കിൽ അവർക്ക്തെ റ്റുപറ്റിയെന്ന് ഈ നിയമസഭാതിരഞ്ഞെടുപ്പ് തെളിയിക്കാൻ പോകുകയാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജനങ്ങളെ രാഷ്ട്രീയത്തിന് അതീതമായി സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഏങ്കിലും പഞ്ചായത്ത് മെമ്പറോ (പ്രസിഡന്റോ അല്ല ശബരിമലയിലെ ആ ചാര ലംഘനത്തിന് നേതൃത്വം നൽകിയതെന്ന് ജനങ്ങൾക്കറിയാം. ആത്മാഭിമാനം വൃണപ്പെട്ട ഒരു ജനത പ്രതികാര ബുദ്ധിയോടെ സമ്മതിദാനാവ ശം വിനിയോഗിക്കാനുളള സാധ്യത ഏറെയാണെന്ന ബോധ്യം മറ്റാരെക്കാളും വിജയൻ ഖ്യമന്ത്രിക്കുണ്ട്. ആ ഭയത്തിൽനിന്നുമാണ് സമവായത്തിന്റെ മൃദുഭാഷയുമായി മുഖ്യമന്ത്രിയും ദേവസ്വo മന്ത്രിയും ഇറങ്ങിതിരിച്ചിരിക്കുന്നത്.
ഈ മൃദുഭാഷയൊക്കെ ഈ നിയമ സഭാതിരഞ്ഞെടുപ്പ് കടക്കുവോളംവരെയും സൗജന്യ ഓഫറാണ്, അയ്യപ്പ വിശ്വാസികൾക്ക് ഭൂരിപക്ഷമുള കഴക്കൂട്ടം മണ്ഡലത്തിൽ നിന്നും വീണ്ടും ജനവിധിതേടുന്ന കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ശബരിമല സന്നിധാനത്ത് ഇരുട്ടിന്റെ മറവിൽ ആചാരലംഘനം നടത്തിയത്. അയ്യപ്പഭക്തരുടെ വികാരം തന്റെ മേലെ അശനിപാതമാകാൻ പോകുന്നുവെന്ന് മനസ്സിലാക്കിയ കടകംപള്ളി ഒന്നു കടകം മറിഞ്ഞതാണ് അദ്ദേഹത്തിന്റെ പേരിൽ വന്ന പ്രസ്താവന. എന്തു വിലകൊടുത്തും ശബരിമലയിൽ അവിശ്വാസികളായ യുവതികളെ ക യറ്റുമെന്ന് പ്രഖ്യാപിക്കുകയും അതിന് നേത്യത്വം കൊടുക്കുകയും ചെയ്ത ദേവസ്വംമന്ത്രി ഇപ്പോൾ പറയുന്നത് അന്നത്തെ നടപടി തെറ്റായിപ്പോയെന്നാണ്. തിരഞ്ഞെടുപ്പ് കടക്കാനായി മുഖ്യമന്ത്രിയുമായി ആലോചിച്ചെടുത്ത തീരുമാനത്തിന്റെ ഭാഗമായുള്ള ഒരു പ്രസ്താവന മാത്രമായി ഇതിനെ കണ്ടാൽ മതി, ദേവ സ്വംമന്ത്രിയുടെ പ്രസ്താവനയെ സി പി എം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി തള്ളി ക്കളഞ്ഞതിൽനിന്നു തന്നെ ശബരിമലയോടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമീപനത്തിൽ ഒരു മാറ്റവുമില്ലെന്ന് വ്യക്തമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച്
ശബരിമലയിലും ഗുരുവായൂരിലും ശ്രീപത്മനാഭസ്വാമീ ക്ഷേത്രത്തിലും പൂർണ്ണതയീശനിലും വടക്കുംനാഥനിലും ഉള്ള വിശ്വാസം നശിപ്പിക്കേണ്ടതും അത്തരം ആരാധനകേന്ദ്രങ്ങൾ
തകർക്കേണ്ടതും അനിവാര്യമായ കർമ്മമാണ്, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ലെങ്കിൽ പിന്നെ ക്ഷേത്രമെന്ന സംവിധാനത്തിനു തന്നെ നിലനിൽപ്പുണ്ടാവില്ല. എല്ലാ മതങ്ങൾക്കും അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ട്, ഹൈന്ദവേതര മതങ്ങളുടെ ആചാ രവിശ്വാസങ്ങളെ ചോദ്യംചെയ്യാനോ അത്തരം ആരാധനാലയങ്ങളുടെ ഭരണകാര്യങ്ങളിൽ ഇടപെടാനോ തയ്യാറാകാത്ത കമ്മ്യുണിസ്റ്റുകൾ
ഹിന്ദു സമൂഹത്തിനെതിരെ മാത്രം യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതിന് വ്യക്തമായ കാരണങ്ങൾ ഉണ്ട്, ആഗോള മത പരിവർത്തന ശക്തികൾക്ക് ഹിന്ദു സമൂഹത്തെ വലിച്ചെറിഞ്ഞു കൊടുക്കാമെന്ന കരാറെടുത്തവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, മതപരിവർത്തന ശക്തികൾക്ക് ഹിന്ദു സമൂഹത്തിന്റെ കടുത്ത ക്ഷേത്രവിശാ സം മാത്രമാണ് ഇന്നൊരു തടസ്സമായി നിൽക്കുന്നത്. ആ വിശ്വാസം തകർക്കുന്നതിന്. സംഘടിത സെമിറ്റിക് മതങ്ങളിൽനിന്നും പ്രവർത്തനമൂലധനം നേടുന്നവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാർട്ടികൾ, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ശ്രീമതി ടീച്ചറും എം.എം.മണി യും സുധാകരനും സ്വരാജും എല്ലാം ശബ രിമല പ്രശ്നത്തിന്റെ മറവിൽ മത്സരിച്ച് ഹിന്ദു അവഹേളനം നടത്തിയത് കൃത്യമായ ഒരു അജണ്ടയുടെ ഭാഗമായിട്ടായിരുന്നു.
ഈ തിരഞ്ഞെടുപ്പ് കടക്കുവോളം ഇത്ത രക്കാർ സൗമ്യസ്വരങ്ങളായി വർത്തിക്കുമെങ്കിലും ശേഷം ഹിന്ദു സമൂഹത്തിനുമേൽ വായിലാടെ വിസർജ്ജിക്കുന്ന മുൻസ്വഭാവം തുടരുമെന്ന കാര്യത്തിൽ സംശയം വേണ്ട.മുറിവേറ്റ അയ്യപ്പഭക്തരുടെ വികാരവിചാരങ്ങ ളെ തണുപ്പിച്ച് ഒരിക്കൽ കൂടി കമ്മ്യൂണിസ്റ്റ് പാർട്ടി ചിഹ്നത്തിൽ വോട്ട് ചെയ്യിച്ച് അവരെ കബളിപ്പിക്കുക എന്നതിൽ കുറഞ്ഞ ഒരു ല ക്ഷ്യവുമില്ല പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയുടെ പ്രസ്താവനയിലും, "പാർട്ടിക്ക് ഒരു നിലപാടുണ്ടെന്നു കരുതി അത് ഭരണ ത്തിൽ നടപ്പിലാക്കണമെന്നില്ല' എന്ന ബേ ബിയുടെ പ്രസ്താവനയിലും ഒളിഞ്ഞിരിക്കുന്നത് കമ്മ്യൂണിസ്റ്റ് അടവുനയം മാത്രമാണ്. എന്തായാലും അയ്യപ്പ സ്വാമിയോടുള്ള കമ്മ്യൂ ണിസ്റ്റ് പാർട്ടിയുടെ അടവുനയത്തിന് ആയു സ്സുണ്ടാവില്ല എന്നു മാത്രം പറഞ്ഞുകൊണ്ട് നിർത്തുന്നു... നിങ്ങളുടെ സ്വന്തം അരുൺസതീശൻ ചാത്തന്നൂർ.
No comments:
Post a Comment