പരവൂർ : ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചു കുറമണ്ടൽ ഡിവിഷനിൽ കൗൺസിലർ സിന്ധു. മുൻ കൗൺസിലർ പ്രദീപ്. ജി. കുറുമണ്ഡൽ തുടങ്ങി വച്ച വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്തിനൊപ്പം പുതിയ വികസനപ്രവർത്തനങ്ങൾക്ക് തുടക്കമിടുകയാണ് സിന്ധു. ഡിവിഷന്റെ പ്രധാന ആവശ്യവും അടിസ്ഥാനവികസനത്തിന് അത്യാവശ്യവുമായ പിഞ്ചുകുഞ്ഞുങ്ങളുടെ പ്രാതമിക വിദ്യാഭ്യാസ സൗകര്യമൊരുക്കുന്ന അoഗനവാടിയ്ക്ക് വേണ്ടിയുള്ള ഭൂമിയുടെ പ്രമാണം സിന്ധു കഴിഞ്ഞദിവസം മുൻസിപ്പൽ സെക്രട്ടറിയ്ക്ക് കൈമാറി. കുറുമണ്ടൽ ആശാന്റഴികത്ത് ഇന്ദിരാദേവി അമ്മയാണ് മൂന്നുസെന്റ് ഭൂമി സിന്ധുവിന്റെ അഭ്യർത്ഥന പ്രകാരം നഗരസഭയ്ക്ക് രജിസ്റ്റർ ചെയ്തു നൽകിയത്.നാളിതുവരെ ഒരു ഡിവിഷനിലെ വീട്ടിൽ പ്രവർത്തിച്ചിരുന്ന കുറുമണ്ടലിലെ 182-ാം നമ്പർ അങ്കണവാടിക്കാണ് സ്വന്തമായി സ്ഥലം ഉണ്ടായിരിക്കുന്നത്.
മുൻ കൗൺസിലർ പ്രദീപ്. ജി. കുറുമണ്ഡലിന്റെ പാത പിന്തുടർന്ന് ഡിവിഷന്റെ വികസനപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ആണ് അംഗൻവാടിയ്ക്ക് സ്വന്തമായി സ്ഥലം വേണമെന്ന ആവശ്യവുമായി സിന്ധു
ഇന്ദിരാദേവി അമ്മയെ സമീപിക്കുന്നത് തുടർന്ന് ഇന്ദിരദേവിയമ്മ നെടുങ്ങോലത്ത് രെജിസിസ്റ്റർ ഓഫിസിലെത്തി നഗരസഭയുടെ പേരിൽ പ്രമാണം രെജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് കഴിഞ്ഞ
തിങ്കളാഴ്ച നടന്ന കൗൺസിൽ യോഗത്തിനുശേഷം കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ വസ്തുവിന്റെ ആധാരം ഇന്ദിരാദേവി അമ്മയ്ക്കുവേണ്ടി മരുമകൾ രശ്മി നഗരസഭാ ചെയർപേഴ്സൺ പി.ശ്രീജയ്ക്ക് കൈമാറി. ഈ സ്ഥലത്ത് അങ്കണവാടിക്കായി നവീനമാതൃകയിലുള്ള കെട്ടിടം നിർമിക്കുമെന്ന് സിന്ധു പറഞ്ഞു.ചടങ്ങിൽ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ എസ്.ശ്രീലാൽ, എസ്.ഗീത. വി.അംബിക, ജെ.ഷെരീഫ്, മാങ്ങാക്കുന്ന് ഗീത എന്നിവർ പങ്കെടുത്തു.
ഫോട്ടോ: നഗരസഭയിലെ 182-ാം നമ്പർ അങ്കണവാടിക്ക് സൗജന്യമായി നൽകിയ സ്ഥലത്തിന്റെ ആധാരം, രശ്മി നഗരസഭാ ചെയർപേഴ്സൺ പി.ശ്രീജയ്ക്ക് കൈമാറുന്നു.
No comments:
Post a Comment