കൊല്ലം: കൊല്ലത്ത് തെരഞ്ഞെടുപ്പ് ഒരു സമരവേദിയാണ് തൊഴിലാളികൾ തിങ്ങി പാർക്കുന്ന കൊല്ലത്തിന്റെ മണ്ണിൽ ഇന്ന് പര lമ്പരാഗത വ്യവസായം കുഴിച്ചു മൂടുകയാണ്.
സര്‍ക്കാര്‍ അവഗണനയില്‍ വീര്‍പ്പുമുട്ടി നിരാലംബരായ തൊഴിലാളികള്‍ക്ക് തങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള അവസരം. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പു പ്രചാരണവും വോട്ടുചെയ്യലുമെല്ലാം കൊല്ലത്തിന്റെ മണ്ണിൽ തൊഴിലാളികള്‍ക്ക് ജീവന്മരണ പോരാട്ടം കൂടിയാകുന്നു.
ജില്ലയിലെ പരമ്പരാഗത വ്യവസായങ്ങളായ കശുവണ്ടി, കയര്‍, കൈത്തറി എന്നിവയുടെ തകര്‍ച്ച തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാവിഷയമാകും അത് എൽ ഡി എഫിന് തിരിച്ചടിയാകും. മത്സ്യബന്ധന മേഖലയിൽ രാക്ഷ്ട്രീയം കലർത്തി സി ഐ ടി യു നിയന്ത്രണത്തിലാക്കി
കടലില്‍ യഥേഷ്ടം മത്സ്യബന്ധനം നടത്താനുള്ള അവകാശംപോലും നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെയുള്ള
വികാരമാണ് തീരമേഖലയില്‍ അലയടിക്കുന്നത്. സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ തോട്ടങ്ങളിലാകട്ടെ, കൂലി വര്‍ധനയ്ക്കുള്ള സമരം ശക്തമായിട്ടും
അതിനെതിരെ മുഖം തിരിക്കുന്ന സംസ്ഥാന സർക്കാർ. ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയാക്കിയത് പാവപ്പെട്ട കശുവണ്ടിത്തൊഴിലാളികളെ ഉള്‍പ്പെടെ ദുരിതത്തിലാക്കി. കശുവണ്ടി വികസന കോര്‍പറേഷന്റെ ഫാക്ടറികളെല്ലാം അടച്ചുപൂട്ടി. തൊഴിലാളി കുടുംബങ്ങള്‍ നേരിടുന്ന ജീവിതദുരിതം തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭീതി എൽ
ഡിഎഫ് ക്യാമ്പിനുണ്ട്. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും ഇടതുമുന്നണി ഭരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ആക്ഷേപങ്ങള്‍ മാത്രമുള്ള ഊതിപ്പെരുപ്പിച്ച വികസനങ്ങളും കൊല്ലം ജില്ലാ പഞ്ചായത്ത്, കൊല്ലം കോർപ്പറേഷൻ മുതൽ വാർഡ് തലം വരെയുള്ള ഭരണ പരാജയവും
ജനപങ്കാളിത്തമില്ലാതെ എല്‍ഡിഎഫ് ഭരണത്തിലുള്ള ഇതര തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കിയ പദ്ധതികളും മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
യു.ഡി എഫ് ആകട്ടെ തിരഞ്ഞെടുപ്പിനെ നേരിടുന്നത് സംസ്ഥാന സർക്കാരിനെതീരെയുള്ള അധരവ്യായാമം നടത്തിയാണ്. യുഡി എഫിനെ ജില്ലയിൽ നയിക്കുന്ന കോൺഗ്രസിന് ഉയർത്തി കാണിക്കാൻ ഒരു നേതാവ് പോലും ഇല്ലാത്ത അവസ്ഥയാണ് കോർപ്പറേഷനിലെ വികസന സന്ദേശ യാത്ര നയിച്ചത് പോലും എ.കെ.പ്രേമചന്ദ്രൻ എം പി യാണ്
അതിനെതിരെ കോൺഗ്രസിൽ തന്നെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ജില്ലയിലെ എം.പിമാർ നടത്തുന്ന കേന്ദ്ര സർക്കാർ പദ്ധതികൾ ഉയർത്തി കാട്ടിയാണ് കോൺഗ്രസ് അല്പമെങ്കിലും പിടിച്ചു നില്കുന്നത് സ്വന്തമായി ഒരു നേതാവിനെ പോലും ഉയർത്തി കാട്ടാൻ ഇല്ലാതെ ആർ എസ് പി തണലിലാണ് ജില്ലയിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നിട്ടും കോണ്‍ഗ്രസും ഘടകകക്ഷികളുമായുള്ള തര്‍ക്കത്തില്‍ സീറ്റുവിഭജനം കീറാമുട്ടിയായി മാറിയിട്ടുണ്ട്
ആര്‍എസ്പിയെ തൃപ്തിപ്പെടുത്താന്‍ 11 സീറ്റു നല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസിൽ
മുസ്ളിംലീഗും യുവാക്കള്‍ക്കു പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും രംഗത്തുവനിട്ടുണ്ട്.
ഏകപക്ഷീയമായ സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസിലും കലാപം ഉയര്‍ത്തിയിട്ടുണ്ട് കോണ്‍ഗ്രസിന് റിബല്‍ ശല്യമുണ്ട് എന്നിട്ടും കോൺഗ്രസിൽ മത്സരിക്കാൻ ആളില്ലാത്ത അവസ്ഥയാണ് പ്രവർത്തിക്കാൻ അണികൾ ഇല്ലാതെ ദുർബലമായി നിൽക്കുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പിടിച്ചു നിൽക്കാൻ പാട് പെടുകയാണ്. കേന്ദ്രസർക്കാർ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയാണ് ബിജെപി വോട്ട് നേടുന്നത് ഒപ്പം സംഘടനശേഷിയും പൂർണ്ണ തോതിൽ പുറത്തെടുത്ത് കൊണ്ട് പഞ്ചായത്ത് തലത്തിൽ സ്ഥാനാർഥി നിർണ്ണയം പൂർത്തി യാക്കി തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടക്കുകയാണ് ബിജെപി ജില്ലയിലെ ഭൂരിപക്ഷം പഞ്ചായത്തുകളും കൊല്ലം കോർപ്പറേഷനിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും നേടി മുൻസിപ്പാലികളിലും ജില്ലാ ബ്ലോക്ക് പഞ്ചായത്തികളിലും തിളക്കമാർന്ന വിജയം നേടാനുള്ള കഠിന പരിശ്രമത്തിലാണ് ബിജെപി കൊല്ലം വെസ്റ്റ് ഈസ്റ്റ് കമ്മിറ്റികൾ.
No comments:
Post a Comment