ചാത്തന്നൂർ: തെരുവ് നായ ശല്യത്തിന് അറുതി വരുമെന്ന ആശ്വാസത്തിൽ സുപ്രീകോടതി വിധിയെ സ്വാഗതം ചെയ്യുകയാണ് നാടും നഗരവും. ജില്ലയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാക്കപ്പെട്ട നിരവധി പേർക്കുള്ള ആശ്വാസം കൂടിയാണ് സുപ്രീംകോടതിയുടെ ഈ വിഷയത്തിലുള്ള ഇടപെടൽ എന്ന് ജനങ്ങൾ ഒന്നാകെ പറയുന്നു.
വീട്ടുമുറ്റത്തേക്ക് ഇരച്ചെത്തിയും ഇടവഴികളിൽ പിന്തുടർന്നും പൊതുസ്ഥലത്ത് അപ്രതീക്ഷിതമായി ചാടിവീണ് കടിക്കുന്ന നായ്ക്കളെ പൊതുവിടങ്ങളിൽ നിന്ന് നീക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി വിധിയ്ക്ക് അനുസൃതമായുള്ള നിയമ നിർമ്മാണത്തിനും നായ്ക്കൾ പെറ്റ് പെരുകുന്നത് തടയാനുള്ള
സംവിധാനവും നിലവിൽ തെരുവിലുള്ള നായ്ക്കളെ പുനരധിവാസം നടത്തുന്നതിനുള്ള സംവിധാനവും സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി ഒരുക്കണം എന്നിരിക്കെ പദ്ധതി നടത്തിപ്പ് മെല്ലെ പോക്കിലാകും എന്ന കാര്യത്തിൽ സംശയമില്ല നിലവിൽ സ്കൂൾമുറ്റത്തും ആസ്‌പത്രി പരിസരത്തും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡ് തുടങ്ങി നാലാളുകൂടുന്നിടത്തെല്ലാം തെരുവുനായ്ക്കൾ വലിയ ശല്യമാണ്.
ജില്ലയിൽ 2025-ൽ ജൂലായ് വരെയുള്ള കണക്ക് പ്രകാരം മുവ്വായിരത്തേ
ത്തോളം പേർക്കാണ് നായയുടെ കടിയേറ്റിട്ടുള്ളത്. 2024-ൽ ജില്ലയിൽ 5000 ത്തോളംപേർക്കും 2023-ൽ ആറായിരത്തോളം പേർക്കും കടിയേറ്റിരുന്നു. ഇതിൽ 90 ശതമാനത്തിലേറെയും കടിയേറ്റത് സ്‌കൂൾ പരിസരത്ത് വെച്ചാണ്. കുരച്ചെത്തുന്ന നായ്ക്കൾ ഇരുചക്രവാഹന യാത്രക്കാരുടെ മുകളിലേക്ക് ചാടിവീണുണ്ടാവുന്ന അപകടങ്ങളും കുറവല്ല. സ്‌കൂൾമുറ്റത്തും വളപ്പിലും കൂട്ടമായെത്തുന്ന നായ്ക്കൾ ക്ലാസ്‌മുറിയിലേക്കു കയറുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ഹോട്ടലുകൾ, അറവുശാലകൾ, കടകൾ എന്നിവിടങ്ങളിൽനിന്നുള്ള ഭക്ഷണാവശിഷ്ട്ടങ്ങൾ റോഡരികിൽനിന്നും മറ്റും കിട്ടുന്നതും നായ്ക്കൾ വർധിക്കാൻ കാരണമാവുന്നുണ്ട്. വീട്ടിൽ കയറി വളർത്തുമൃഗങ്ങളെ ഉപദ്രവിച്ച സംഭവങ്ങളും കോഴി വളർത്തൽ
കേന്ദ്രങ്ങളിൽ നിന്നും കോഴികളെ കൊന്നു തിന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട് ചിറക്കര ഉളിയനാട് ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിൽ വളർത്ത് നായ പോസ്റ്റ് വുമൺ അടക്കം പതിനെട്ട് പേരെയാണ് കടിച്ചത് രാത്രികളിൽ തെരുവ് നായ ശല്യം കാരണം ജനങ്ങൾക്ക് റേ
റോഡിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥ, മീൻചന്തകൾ, ആസ്‌പത്രി പരിസരങ്ങൾ റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് തുടങ്ങി കൊല്ലം പട്ടണത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്കളുടെ വിളയാട്ടമാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള
മൃഗപ്രജനനനിയന്ത്രണകേന്ദ്രങ്ങൾ പ്രവർത്തിക്കാതായിട്ട് മാസങ്ങളായി. ഇതിലെല്ലാം അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവുന്നതിന് സുപ്രീംകോടതി വിധി കാരണമാകുമെന്ന പ്രതീക്ഷയിലാണ് നാട് അത് കൊണ്ട് തന്നെ
തെരുവുനായ്ക്കളെ പൊതുവിടങ്ങളിൽനിന്ന് അകറ്റിനിർത്തണമെന്ന സുപ്രീംകോടതി വിധി ജില്ലയിലുള്ളവർക്കും ഏറെ ആശ്വാസംപകരുന്ന ഒന്നാണ് എന്ന് ജനങ്ങളും ജനപ്രതിനിധികളും പറയുന്നു.
ഫോട്ടോ: ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ തുടങ്ങിയ മൃഗപ്രജനനനിയന്ത്രണകേന്ദ്രം പ്രവർത്തിക്കാതെ പൂട്ടിയിട്ടിരിക്കുന്നു.
No comments:
Post a Comment