ചാത്തന്നൂർ: ആദിച്ചനല്ലൂരിൽ ഇടതുമുന്നണി സ്ഥാനാർഥിയ്ക്ക് എതിരെ സിപിഎം നേതാവ് റിബൽ പ്രതിസന്ധിയിലായി ഇടതു മുന്നണി ധാരണകൾ. ആദിച്ചനല്ലൂർ പഞ്ചായത്തിലെ മൈലക്കാട് വാർഡിൽ മത്സരിക്കുന്ന സിപിഐ നേതാവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ അജയകുമാറിനെ തീരെയാണ് സിപിഎം ആദിച്ചനല്ലൂർ
ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് മെമ്പറും ആദിച്ചനല്ലൂർ ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റുമായിരുന്ന ജോയി മൈലക്കാടൻ പത്രിക നൽകിയത്.
ആദിച്ചനല്ലൂർ പഞ്ചായത്തിലെ
എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കൂടിയാണ് ജോയി മൈലക്കാടൻ എന്നിരിക്കെ ഇടതു മുന്നണി യുടെ ഉന്നത നേതാവ് തന്നെ റിബൽ സ്ഥാനാർഥിയായി രംഗത്ത് വന്നത് മുന്നണി കേന്ദ്രങ്ങളെയും പാർട്ടി നേതൃത്വത്തിനെയും പ്രതിസന്ധിയിലാക്കിനോമീനേഷന്റെ അവസാനഘട്ടത്തിലാണ് പത്രിക കൊടുത്തത് തുടർന്ന് പാർട്ടി പ്രവർത്തകരും നേതാക്കളും ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫോൺ എടുക്കാൻ ജോയി കൂട്ടാക്കിയില്ല.
No comments:
Post a Comment