റോഡ് സൈഡിൽ റോഡിന് കുറുകെ
വച്ചിരുന്ന കോൺക്രീറ്റ് ഡീവൈഡറിൽ ഇടിച്ചു റോഡിന്റെ സംരക്ഷണഭിത്തിയിൽ ഇടിച്ചു നിന്നത്. അമിത വേഗത്തിൽ എത്തിയ കെ എസ് ആർ ടി സി ബസ് റോഡ് സൈഡിൽ സുരക്ഷയ്ക്കായി വച്ചിരുന്ന കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ചു നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു ഡ്രൈവറുടെ ആശ്രദ്ധയിലാണ് ഡിവൈഡറിൽ ഇടിച്ചതെങ്കിലും ഇടിച്ചതിന് ശേഷം നിയന്ത്രണം വിട്ട വണ്ടി സംരക്ഷണഭിത്തിയിൽ ഇടിച്ചു ചേർന്ന് നിന്നത് മൂലം ഉയരത്തിൽ നിന്നും സർവീസ് റോഡിലേക്ക് മറിയാഞ്ഞത് മൂലം വൻഅപകടം ഒഴിവായി.ആൾക്കാർ കയറിയിറങ്ങുന്ന വാതിൽ ഉൾപ്പടെ
സംരക്ഷണഭിത്തിയിൽ ചേർന്ന് നിന്നതോടെ നാട്ടുകാർ പോലീസിനെയും ഫയർഫോഴ്സിനെയും അറിയിക്കുകയും പോലീസും ഫയർഫോഴ്സും സ്ഥലതെത്തി
യാത്രക്കാരെ ഡ്രൈവറുടെ വാതിൽ കൂടിയും ജന്നലുകളിലൂടെയും പുറത്തിറക്കി. നിർമ്മാണപ്രവർത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ വയ്ക്കുന്ന കോൺക്രീറ്റ് സുരഷ ഡിവൈഡറിൽ
ബസിന്റെ ഡോറിന്റെ ഭാഗം തട്ടി ഡിവൈഡർ മറിഞ്ഞു അപകടം ഉണ്ടായത് എന്ന് പോലിസ് പറഞ്ഞു. ചാത്തന്നൂർ പോലിസ് കേസെടുത്തു മേൽ നടപടികൾ സ്വീകരിച്ചു.
No comments:
Post a Comment