അഞ്ച് മണിയോടെ സമാപിക്കും കഴിഞ്ഞ രണ്ട് ദിവസമായി വലിയ തിരക്കാണ് റിട്ടേണിംഗ് ഓഫീസർമാരുടെ മുന്നിൽ മറ്റ് പ്രവർത്തനങ്ങൾ ഒഴിവാക്കി മിക്ക ഓഫീസുകളും തിരഞ്ഞെടുപ്പിന്റെ പിറകെയാണ്. ചാത്തന്നൂർ പഞ്ചായത്തിൽ
ബി ജെ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്ന മുറയ്ക്ക് പത്രിക സമർപ്പണം നടത്തിയതിനാൽ നാമമാത്രമായ സ്ഥാനാർത്ഥികൾ മാത്രമാണ് പത്രിക സമർപ്പണത്തിന് ബാക്കിയുള്ളത്. അവർ ഇന്ന് സമർപ്പണം നടത്തും.
സ്ഥാനാർഥി പ്രഖ്യാപനം നേരത്തെയായതോടെ പത്രിക സമർപ്പണം പൂർത്തിയാക്കി ബി ജെ പി സ്ഥാനാർത്ഥികൾ ആദ്യഘട്ട പര്യടനങ്ങളുമായി പ്രചാരണത്തിൽ ഒരുപടി മുന്നിലായി.തിരഞ്ഞെടുപ്പ് കൺവൻഷനുകൾ തുടങ്ങി കഴിഞ്ഞു ബ്ലോക്ക്, പഞ്ചായത്തുകളിലെ സ്ഥാനാർഥികളും പത്രിക നൽകി. ആദ്യഘട്ട ഭവന സന്ദർശനം പൂർത്തിയാക്കി ചുവരെഴുത്ത്, പ്രകടനപത്രിക വീടുകളിൽ എത്തിക്കൽ തുടങ്ങിയ പ്രചാരണ പരിപാടികൾ തുടരുകയാണ്. 22ന് സൂക്ഷ്മ പരിശോധന. 24നു പകൽ പകൽ 11വരെ പത്രിക പിൻവലിക്കാം. രാഷ്ട്രീയ പാർടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നവും അന്തിമ സ്ഥാനാർഥിപട്ടികയും 24ന് നിലവിൽ വരും. കേന്ദ്ര സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ച് ഭാവി വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള പരിപാടികൾ ഒരു ഭാഗത്ത് നടക്കുന്നു.
സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന് മുന്നണിയിലുണ്ടായ പൊട്ടിത്തെറിയിൽനിന്ന് കരകയറാനാകാതെ വലയുകയാണ് എൽ ഡി.എഫ്. കോൺഗ്രസിൽ ഇനിയും ഒരു വാർഡിൽ സ്ഥാനാർത്ഥിയാകാൻ ബാക്കിയുണ്ട്.
No comments:
Post a Comment