ചാത്തന്നൂർ : അവസാന നിമിഷം കോൺഗ്രസ് സ്ഥാനാർഥിയെ മാറ്റി ഗ്രാമ പഞ്ചായത്ത് അംഗം പാർട്ടിയിൽ നിന്നും രാജിവച്ചു. ചിറക്കര ഗ്രാമ പഞ്ചായത്ത് അംഗവും ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും
ബ്ലോക്ക് പഞ്ചായത്ത് ചാത്തന്നൂർ ഡിവിഷനിലെ സ്ഥനാർഥിയും ആയിരുന്ന ഉളിയനാട് ജയൻ ആണ് കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവച്ച് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്നത്.പാർട്ടി നിർദ്ദേശപ്രകാരം നേതാക്കൾക്ക് ഒപ്പം നോമിനേഷൻ നൽകി
അഭ്യർത്ഥനയും പോസ്റ്ററും അടിച്ചു
ഡിവിഷനിലുടനീളം പാർട്ടിസ്ഥാർത്തികൾക്ക് ഒപ്പം നടന്ന് വോട്ട് അഭ്യർത്ഥന നടത്തി പ്രചരണം പകുതി പിന്നിട്ട ശേഷമാണ് ഡി സി സി ഇടപ്പെട്ട് സ്ഥാനാർഥിയെ മാറ്റിയത്.
യുഡിഎഫ് സ്ഥാനാർത്ഥിയായി നിയോജക മണ്ഡലം കോർ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ഏക കണ്ഠേന തീരുമാനിച്ച യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്നു.ഉളിയനാട് ജയൻ പാർട്ടി നിർദ്ദേശപ്രകാരം നോമിനേ ഷൻ നൽകിയെങ്കിലും ചിഹ്നം അനുവദിച്ചു കിട്ടിയത് മറ്റൊരു ഗ്രാമപഞ്ചായത്ത് അംഗമായ ദിലീപ് ഹരിദാസന് ആയിരുന്നു ഇതിനിടയിൽ ദിലീപ് ഹരിദാസനും നോമിനേ ഷൻ നൽകിയിരുന്നു. ചിഹ്നം കിട്ടിയ ദിലീപ് ഹരിദാസൻ പ്രചരണം തുടങ്ങിയതോടെ കോൺഗ്രസിൽ പ്രതിക്ഷേധം ഉയർന്നു കൂട്ട രാജിയുമായി ഒരു വിഭാഗം പ്രവർത്തകർ രംഗതെത്തി ഇതിനിടയിൽ ഉളിയനാട് ജയനും നൂറോളം പ്രവർത്തകരും രാജി വയ്ക്കുകയും ഉളിയനാട് ജയൻ സ്വതന്ത്ര സ്ഥനാർതിഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.നോമിനേഷൻ പിൻവലിക്കുന്ന അവസാന നിമിഷവും പലർക്കും ചിഹ്നത്തിനുള്ള പേപ്പർ ലഭിക്കാ ത്തത് കോൺഗ്രസിൽ ആശയകുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.
@ കോൺഗ്രസ് പാർട്ടിയുടെ പ്രാർഥിക അംഗത്വത്തിൽ നിന്നും ഭാരവാഹിത്വത്തിൽ നിന്നും രാജിവച്ചതായി കൊല്ലം ഡിസിസി പ്രസിഡൻ്റ് പി രാജേന്ദ്രപ്രസാദിനെ രേഖ മൂലം നേരിട്ട് കണ്ട് അറിയിച്ചതായി ഉളിയ നാട് ജയൻ അറിയിച്ചു. കോൺഗ്രസ് പാർട്ടി
നൽകിയ വിപ്പ് ലംഘിച്ചും രണ്ടു വർഷക്കാലമായി കോൺഗ്രസിന്റെ ഒരു പരിപാടികളിലും, മെമ്പർ എന്ന നിലയിൽ പാർലമെൻററി പാർട്ടി യോഗങ്ങളിലും പങ്കെടുക്കാതെയും കോൺഗ്രസ് പാർട്ടിക്കെതിരെയും പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിൽ മണ്ഡലം പ്രസിഡന്റും യു ഡി എഫ്ചെയർമാൻ അടക്കം പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു ഡി സി സി പ്രസിഡന്റന് കത്ത് നൽകിയ ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ ദിലീപ് ഹരിദാസിനെ അവസാന നിമിഷം കോർ കമ്മിറ്റി അംഗങ്ങൾ അറിയാതെ കൈപ്പത്തി ചിഹ്നം നൽകിയതിൽ പ്രതിഷേധിച്ചു കൊണ്ടാണ് രാജിവച്ചത് എന്ന് ഉളിയനാട് ജയൻ പറഞ്ഞു.
No comments:
Post a Comment