വിജയകൊടി നാട്ടാൻ എസ്.വി. അനിത്ത്കുമാർ
കൊല്ലം ജില്ലാപഞ്ചായത്ത് ഇത്തിക്കര ഡിവിഷനിൽ എൻ ഡി എ സ്ഥാനാർഥിയായി മത്സരിക്കുന്നത്. ബിജെപിയുടെ സഹകരണസെൽ ജില്ലാ കൺവീനർ,
ദേശിoഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇടതു കുത്തകയായ ഇത്തിക്കരയിൽ ഇക്കുറി മാറ്റത്തിന്റെ കാറ്റ് വീശുകയാണ് എൻ ഡി എ യും എൽ ഡി എഫും നേർക്ക് നേർ ഏറ്റ് മുട്ടുന്ന ഇവിടെ
യു ഡി എഫ് സ്ഥാനാർഥി ഇത് വരെയും രംഗപ്രവേശനം ചെയ്തിട്ടില്ല.
ആദിച്ചനല്ലൂർ പഞ്ചായത്തിലെ രണ്ടു ബ്ലോക്ക് ഡിവിഷൻ
ചാത്തന്നൂർ പഞ്ചായത്തിലെ 18വാർഡുകൾ
ചിറക്കര പഞ്ചായത്തിലെ 15വാർഡുകൾ
കല്ലുവാതുക്കൽ പഞ്ചായത്തിലെ
8 വാർഡുകൾ കൂട്ടിചേർത്ത് തികച്ചും അശാസ്ത്രീയരീതിയിലാണ് ഇടതുമുന്നണി
രാഷ്ട്രീയം മാത്രം ലക്ഷ്യമിട്ട് കൊണ്ടാണ്
ഈ ഡിവിഷന്റെ രൂപാന്തരം. ഡിവിഷൻ രൂപീകൃതമായ സമയം മുതൽ ഇടതു മുന്നണി സ്ഥാനാർഥി വിജയിച്ചു വരുന്ന ഇവിടെ ഓരോ അഞ്ചു വർഷം കഴിയുമ്പോഴും ഇടത് മുന്നണിയ്ക്ക് ഭൂരിപക്ഷം കുറഞ്ഞു വരുമ്പോൾ ബിജെപി യ്ക്ക് കുതിച്ചു കയറ്റം എല്ലാ മേഖലയിലും പ്രകടമാണ് ശക്തമായ സംഘടന സംവിധാനത്തിലൂടെ ബിജെപി മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വെയ്ക്കുന്ന ഇത്തിക്കരയിൽ ആദ്യസ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ പ്രചരണത്തിൽ വളരെയേറെ മുന്നിൽ എത്തി രണ്ടാം ഘട്ട പര്യടനവും അവസാനഘട്ടത്തിലെത്തി
വിജയം ഉറപ്പിക്കുകയാണ് എൻ ഡി എ. എൽ ഡി എഫി ന്റെ അഡ്വ.ദിലീപ് കുമാർ ആണ് ഇവിടെ മത്സരിക്കുന്നത് യു ഡി എഫിന് ബിജുവിശ്വരാജനുമാണ്.
@ വർഷങ്ങളായി എൽ ഡി എഫ് കുത്തക യാക്കി വച്ചിരിക്കുന്ന ഇത്തിക്കര ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾക്ക് വികസനം എത്തിക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല.അത് കൊണ്ട് തന്നെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർഥി ശക്തമായ മത്സരമാണ് കാഴ്ച വച്ചത്
ഇക്കുറി ബിജെപിയ്ക്ക് അനുകൂലഘടകമാണ് അത് കൊണ്ട് തന്നെ വിജയം ഉറപ്പാണ്.
എസ്.വി. അനിത്ത് കുമാർ (എൻ ഡി എ സ്ഥാനാർഥി)
No comments:
Post a Comment