പരവൂർ: വാഗ്ദാനങ്ങൾ പാലിച്ചു സ്വർണ്ണമ്മ സുരേഷ് രണ്ടാമൂഴവും പൂർത്തിയാക്കി പരവൂർ നഗരസഭയിലെ ടൌൺ നിന്നും വീണ്ടും ജനവിധി തേടുന്നു. ഒരു ജനപ്രതിനിധി ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ പൂർണ്ണമായും നിറവേറ്റിയ സംപ്തൃപ്തിയിലാണ് പരവൂർ നഗരസഭയിലെ ടൗൺ വാർഡ് കൗൺസിലർ സ്വർണ്ണമ്മസുരേഷ്. അധ്യാപിക കൂടിയായ സ്വർണ്ണമ്മ സുരേഷ് കഴിഞ്ഞ പത്ത് വർഷവും വാർഡിലെ ഓരോ വീടുകളിലും എത്തി ജനങ്ങളുടെ ആവശ്യങ്ങൾ രണ്ടാമത് ഒരു പ്രാവശ്യം പോലും സംസാരിക്കാൻ ഇടം കൊടുക്കാതെ പരാതികളുംപരിഭവങ്ങളും ഇല്ലാതെ നിറവേറ്റി കൊണ്ട് ജനങ്ങൾക്ക് ഒപ്പം നിലനിന്ന് കൊണ്ട് തന്നെ
പൊതു സമൂഹത്തിൽ നിന്നും ഫണ്ട് കണ്ടെത്തി നാടിന്റെ ആവശ്യങ്ങൾ ആശ്രാന്തപരിശ്രമത്തിലൂടെ നിറവേറ്റുക യായിരുന്നു.പരവൂർ കുടുംമ്പാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റർ സ്വന്തം വാർഡിൽ കോട്ടപ്പുറത്ത് എത്തിക്കുന്നതിനായി പൊതു സമൂഹ ത്തിൽ നിന്നും ഫണ്ട് സമാഹരിച്ചു കൊണ്ട്
വസ്തു വാങ്ങി നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കി
നാടിന് സമർപ്പിച്ചപ്പോൾ ഒരു നാട് ഒന്നാകെ സ്വർണ്ണമ്മ സുരേഷിന്റെ നിച്ഛയദാർഢ്യത്തിന് നിറഞ്ഞ കയ്യടി നൽകി ആദരിക്കുകയായിരുന്നു. സ്വന്തമായി
കെട്ടിടം ഇല്ലാതിരുന്ന അംഗനവാടിയ്ക്കും സമാന രീതിയിലാണ് വസ്തു വാങ്ങി സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മാണപ്രവർത്തി നടത്തുകയായിരുന്നു.
ആദ്യമൂഴത്തിൽ അംഗനവാടിയും
രണ്ടാം മൂഴത്തിൽ കുടുംമ്പാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്ററും നിർമ്മിച്ചു കൊണ്ട് സ്വർണ്ണമ്മസുരേഷ് നാടിന്റെ പൊതു ആവശ്യങ്ങൾ ഒന്ന് ഒന്നായി നടപ്പാക്കുകയായിരുന്നു.
സ്വന്തം ഡിവിഷനിലെ ജനങ്ങൾക്ക് ഒപ്പം നിന്ന് കൊണ്ട് നഗരസഭയിലെ പ്രതിപക്ഷ സ്വരമായിമാറിയ സ്വർണ്ണമ്മസുരേഷ് സ്വന്തം ശാരീരിക അവശതകൾ മാറ്റി വച്ച് കൊണ്ട് പരവൂരിന്റെ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണ് ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ സ്വർണ്ണമ്മ സുരേഷ് നഗരസഭയിൽ ബിജെപിയുടെ പാർലമെന്ററി പാർട്ടി ലീഡർ കൂടിയാണ്. നഗര സഭയിൽ ഇടതു വലതു കൂട്ട്കക്ഷി ഭരണത്തിലെ പോരായ്മകൾ ചൂണ്ടി കാണിച്ചു കൊണ്ട് പൊതു വിഷയങ്ങൾ പഠിച്ചു അവതരിപ്പിച്ചു കൊണ്ട്
മികച്ച പ്രതിപക്ഷ നേതാവായി മാറിയ സ്വർണ്ണമ്മസുരേഷ് വീണ്ടും വിജയം ഉറപ്പിച്ചു ഹാട്രിക് തികയ്ക്കാൻ കോട്ടപ്പുറം വാർഡിൽ തന്നെ വീണ്ടും മത്സരിക്കുകയാണ്.
No comments:
Post a Comment