ചാത്തന്നൂർ: ജനാധിപത്യത്തിൽ ദേശീയതയുടെ കരുത്ത് തെളിയിക്കാൻ ഇത്തിക്കര
ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ച് കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിച്ച് ജനകീയമാക്കാൻ ബി.ജെ പി ഒരുങ്ങുന്നു. നിലവിൽ 13 ഡിവിഷൻ ഉള്ള ഇത്തിക്കരയിൽ പുനർനിർണ്ണയത്തിലൂടെ 14 ഡിവിഷനായി മാറിയിട്ടുണ്ട്. നീലവിൽ ബി ജെ പി യ്ക്ക് ഒരംഗം മാത്രമാണ് ഉള്ളത് മീനബലം ഡിവിഷനിൽ നിന്നും വിജയിച്ച രോഹിണിയാണ്.
രോഹിണി ഇക്കുറി കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുകയാണ്.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് രീപീകരിച്ച സമയം മുതൽ ഇടത് അഭിപത്യം ഉള്ള ഇവിടെ 2020 ലാണ് രോഹിണി വെന്നിക്കൊടി പാറിച്ച് ആദ്യ ജനപ്രതിനിധിയായത് നിരവധി ഡിവിഷനുകളിൽ രണ്ടാം സ്ഥാനത്തും എത്തി ശക്തി തെളിയിച്ചു ഇക്കുറി ശക്തമായ പേ
പോരാട്ടത്തിന് ശക്തരായ സ്ഥാനാർത്ഥികളെയാണ് ബി ജെ പി ഒരോ ഡിവിഷനിലും രംഗത്തിറക്കിയിരിക്കുന്നത് ഒന്നാം ഡിവിഷനായ ആദിച്ചനല്ലൂരിൽ സരോജിനിദാസ്, ഇടനാട് മഹിളമോർച്ച നേതാവ് സമിത,ചാത്തന്നൂർ വടക്ക് മഹിള മേ
മോർച്ച നേതാവ് ഗ്രീഷ്മ.ടി,കല്ലുവാതുക്കൽ ജി.ഗോപകുമാർ, വേളമാനൂർ വിഷ്ണു, മീനബലത്ത് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എസ്. സുദീപ, ചിറക്കരയിൽ മഹിളമോർച്ച നേതാവ് രാധഗോപകുമാർ,
, പുത്തൻകുളത്ത് ബി ജെ പി നേതാവ് സുഭാഷ്ബാബു, പൂതക്കുളത്ത് നിലവിൽ പൂതക്കുളം ഗ്രാമപഞ്ചായത്ത് അംഗമായ മജ്ഞുഷ സത്യശീലൻ, കലയ്ക്കോട് ഡിവിഷനിൽ നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായ ഗീത ഉണ്ണി, നെടുങ്ങോലത്ത് എൽ. രാഗിണി, ചാത്തന്നൂർ ഡിവിഷനിൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ബി ജെ പി പാർലമെന്ററി പാർട്ടി ലീഡർ ആർ.സന്തോഷ്, സിവിൽ സ്റ്റേഷനിൽ എസ്.സുരേഷ്, കൊട്ടിയത്ത് ബി ജെ പി മണ്ടലം ട്രഷറർ ലൂക്കോസ് വർഗ്ഗീസ് എന്നിവരാണ് മത്സരിക്കുന്നത്.
No comments:
Post a Comment