ചാത്തന്നൂർ: കല്ലുവാതുക്കലിൽ ജില്ലാ പഞ്ചായത്ത് കെട്ടിയാഘോഷിച്ചു ഉദ്ഘാടനം നടത്തിയ കബഡി അക്കാഡമി വഴിയാധാരമായി.2020ൽ മുക്കാൽ കോടി രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് കല്ലുവാതുക്കലിൽ പഞ്ചായത്ത് സ്കൂളിന്റെ സ്ഥലത്ത് നിർമ്മിച്ച ഇൻസ്‌റ്റ്യുട്ട് അന്നത്തെ കായികമന്ത്രി ഇ പി ജയരാജൻ ആണ് ഉദ്ഘാടനം ചെയ്തത് ഒരു വലിയ റൂമും കബഡിയ്ക്ക് വേണ്ടി മാത്രം നിർമ്മിച്ച ഒരു ചെറിയ ഷെഡിൽ പരിശീലനത്തിന് സിന്തറ്റിക് മാറ്റ് അടക്കമുള്ളവ ഒരുക്കിയിരുന്നു ഇൻഡോർ സ്റ്റേഡിയമെന്ന പേരിലാണ്ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനവും സമാപനവും ഒരു പോലെയെന്ന പോലെ ഒരാഴ്ച യ്ക്കുള്ളിൽ
ഇൻസ്‌റ്റ്യുട്ട് പ്രവർത്തനം പ്രവർത്തനം സ്തംഭിച്ചു. കബഡി ഇൻസ്‌റ്റ്യുട്ട്
ഇന്ന് തുറക്കും നാളെ തുറക്കുമെന്ന പ്രതീക്ഷയിൽ കബഡി പ്രേമികളായ വിദ്യാർത്ഥികൾ ഓരോ ദിവസവും അക്കാഡമിക്ക് മുന്നിലെത്തി മടങ്ങുകയാണ്. സർക്കാർ എയ്‌ഡഡ്, അൺ എയ്‌ഡഡ് സ്‌കൂളുകളിലെ എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികൾക്ക് കബഡി പരിശീലനം നൽകാനാണ് കബഡി അക്കാഡമി ആരംഭിച്ചത്. പാരിപ്പള്ളി കല്ലുവാതുക്കൽ, ചാത്തന്നൂർ. പരവൂർ പ്രദേശങ്ങളിൽ നിന്ന് നിരവധി സംസ്ഥാന, കബഡി താരങ്ങൾ ദേശീയതലത്തിൽ
ഉയർന്നുവന്നിട്ടുണ്ട്. കബഡി യ്ക്കായി നിരവധി ക്ലബുകളും ഉണ്ട് വർഷാവർഷം ടൂർണമെന്റുകളും നടക്കുന്നുണ്ട് പരിശീലന ങ്ങൾ നൽകാൻ നിരവധി പരിശീലകരും ഉണ്ട് എന്നിട്ടും ജില്ലാ പഞ്ചായത്ത് പദ്ധതിയെ കൈവിട്ടുവെന്ന് കായിക താരങ്ങൾ പറയുന്നു.
സ്പോർട്‌സ് ക്വാട്ടയിൽ കായിക താരങ്ങളിൽ പലർക്കും കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയും ലഭിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ ഒട്ടുമിക്ക സ്‌കൂളുകളിലും കബഡി ടീമുകളുമുണ്ട്. പാരിപ്പളി കേന്ദ്രമാക്കി ഇടയ്ക്കിടെ ദേശീയ, സംസ്ഥാന കബഡി ടൂർണമെന്റുകളും നടക്കുന്നുണ്ട്. കബഡിയോട് പ്രത്യേക അഭിനിവേശം ഈ പ്രദേശത്തുള്ളവർക്ക് ഉള്ളതുകൊണ്ടാണ് ജില്ലാ പഞ്ചായത്ത് കല്ലുവാതുക്കലിൽ കബഡി അക്കാഡമി ആരംഭിച്ചത്. ലക്ഷങ്ങൾ പൊടി പൊടിച്ചു ഷെഡ് കെട്ടി കുട്ടികൾക്ക്
ഭക്ഷണത്തിനായി ദിവസവും 40 രൂപ വീതം നൽകി കൊണ്ട് പരിശീലകനും നിശ്ചിത തുക അലവൻസ് ആയി നൽകി
അദ്ധ്യയനവർഷാരംഭത്തിൽ സ്‌കൂളുകളിൽ അറിയിപ്പ് നൽകി കുട്ടികളെ തിരഞ്ഞെടുക്കാനായിരുന്നു ജില്ലാ പഞ്ചായത്ത് പദ്ധതി എന്നാൽ
പരിശീലനത്തിന് കുട്ടികളെത്തി ക്ലബുകൾപദ്ധതി ഏറ്റെടുത്തുവെങ്കിലും
പരിശീലനത്തിന് ആളില്ലെന്ന പേരിൽ ജില്ലാ പഞ്ചായത്ത് പ്രവർത്തനം അവസാനിപ്പിക്കുകയാരുന്നു. വർഷാ വർഷം ബഡ്ജറ്റിൽ ആക്കാദമി പ്രവർത്ത നം നടക്കുന്നതായി കാണിച്ചു ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കുന്നതായി രേഖകളിൽ ഉണ്ടെങ്കിലും പ്രവർത്തനം നടക്കുന്നില്ല സംസ്ഥാനത്ത് ഒരു തദ്ദേശ സ്ഥാപനം ആദ്യമായി ആരംഭിച്ച കബഡി അക്കാഡമിയായിരുന്നു കല്ലുവാതുക്കലേത്. അക്കാഡമിയോട് ചേർന്ന് ഹോസ്റ്റൽ സൗകര്യം ഒരുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതും പ്രഖ്യാപനത്തിൽ ഒതുങ്ങി.
@ കബഡി അക്കാദമി പുനരാരംഭിക്കണം -പാരിപ്പള്ളി കബീർ
കല്ലുവാതുക്കൽ പഞ്ചായത്ത് സ്കൂളിന്റെ സ്ഥലമെടുത്ത് പഞ്ചായത്ത് നിർമ്മിച്ച കബഡി അക്കാദമിയുടെ പ്രവർത്തനം ജില്ലാ പഞ്ചായത്ത് പുനരാരംഭിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.ഇന്റർ നാഷണൽ മീറ്റുകൾ കളിച്ചിട്ടുള്ള ഒട്ടനവധി താരങ്ങൾ താരങ്ങളെ സംഭാവന ചെയ്ത കല്ലുവാതു ക്കലിൽ കമ്പടിയെ സ്നേഹിക്കുന്നവരുടെ വലിയ ആഗ്രഹമാണ് കബഡി ഇൻസ്‌റ്റ്യുട്ട് പുന:രാരംഭിക്കണമെന്ന ആവശ്യം എന്ന് കായിക സ്നേഹിയായ കബീർ പാരിപ്പള്ളി പറഞ്ഞു
@ അഴിമതി നടത്താൻ വേണ്ടി ഉണ്ടാക്കിയ പദ്ധതി - ബിജെപി
ജില്ലാ പഞ്ചായത്ത് 75ലക്ഷം രൂപ ചിലവാക്കി നിർമ്മിച്ച കമ്പടിഅക്കാദമി അഴിമതി നടത്താൻ വേണ്ടിയാണ് എന്ന് ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു കുറുപ്പ്
പറഞ്ഞു. ഒരു മാസം പോലും തികച്ചു
ജില്ലാ പഞ്ചായത്തിന് ഇവിടെ കുട്ടികൾക്ക് പരിശീലനം കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ അഴിമതി യ്ക്കായി നടത്തിയ പദ്ധതിയാണ് എന്നും വിഷ്ണു കുറുപ്പ് പറഞ്ഞു.
No comments:
Post a Comment