ചാത്തന്നൂർ: ദേശീയപാതയോരത്ത് മലിനജലം ഒഴുക്കുന്ന ഹോട്ടലിനെതിരെ നടപടിയെടുക്കാതെ ചാത്തന്നൂർ പഞ്ചായത്ത് അധികൃതർ. ഊറാംവിള ജംഗഷന് സമീപം
ദേശീയപാതയോരത്ത് റോഡിന്റെ വടക്കുഭാഗത്തായി പ്രവർത്തിക്കുന്ന അമ്മവീട് ഹേ
ഹോട്ടലിലെ മലിനജല കുഴികളിൽകെട്ടിക്കിടക്കുന്ന മലിനജലം രാത്രി കാലങ്ങളിൽ
റോഡിൽ ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. നിരവധി തവണ നാട്ടുകാർ പരാതി നല്കിയിട്ടും പഞ്ചായത്ത് അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ല. കക്കുസ് മാലിന്യം ഉൾപ്പെടുന്ന മലിന ജലം സൃഷ്ടിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന ആരോഗ്യ വകുപ്പിനെതിരേയും പഞ്ചായത്തിനെതിരേയും ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്. സ്വകാര്യകോളേജും നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഇവിടെ
ഈ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വാഹനങ്ങൾ കടന്ന് പോകുമ്പോൾ വ്യപാരസ്ഥാപനങ്ങളിലേക്കും വഴിയാത്രക്കാരിലേക്കും മലീനജലം തെറിക്കുന്നത് പതിവാണ് മലിനജലം ഒഴുക്കുന്ന സ്ഥാപനത്തിനെതിരെ നിയമനടപടി കൈകൊള്ളണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഫോട്ടോ: റോഡിൽ മലിനജലം ഒഴുക്കുന്നു പ്രതിക്ഷേധവുമായി നാട്ടുകാർ
No comments:
Post a Comment