പരവൂർ : കേന്ദ്ര ഇൻഷുറൻസ് പദ്ധതികളും ചികിത്സാ പദ്ധതികളും കേരളത്തിൽ ഏറെപ്പേർക്കു സഹായമാകുന്നുണ്ടെങ്കിലും പദ്ധതികളെക്കുറിച്ചും അതിന്റെ ആനുകൂല്യങ്ങളെക്കുറിച്ചും പലർക്കും അറിയില്ലെന്നാണ് വിലയിരുത്തൽ . ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, അടൽ പെൻഷൻ, ആയുഷ്‌മാൻ ഭരത്, ജൻധൻ യോജന, പ്രധാനമന്ത്രി ആവാസ് യോജന, സുകന്യ സമൃദ്ധി, ബേട്ടി ബചാവോ ബേട്ടി പഠാവോ, കൃഷി ബീമ യോജന, ഫസൽ ബീമ യോജന, ഉജ്വൽ യോജന, സ്‌റ്റാൻഡ് അപ് ഇന്ത്യ സ്കീം, പ്രധാനമന്ത്രി കിസാൻ നിധി, സ്‌കിൽ ഇന്ത്യ, സ്വച്‌ഛ് ഭാരത് അഭിയാൻ, ബാൽ
സ്വച്‌ഛ് മിഷൻ എന്നീ പദ്ധതികളെ കുറിച്ച് ഇപ്പോഴും പലർക്കും അറിയാൻ പറ്റാത്ത അവസ്ഥ. വ്യക്‌തികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു പണമെത്തുന്ന വേറെയും പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പാക്കിയിട്ടുണ്ട്. അടൽ പെൻഷൻ യോജന, മുദ്രാവായ്പാപദ്ധതി, ജൻധൻ യോജന, സ്വർണനിേക്ഷപ പദ്ധതി, കിസാൻ സമ്മാൻ നിധി, പ്രധാൻമന്ത്രി ആവാസ് യോജന, സുകന്യസമൃദ്ധി യോജന തുടങ്ങി ഒട്ടേറെ പദ്ധതികളാണ് കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പാക്കുന്നത്. കോടിക്കണക്കിനു രൂപ വകയിരുത്തിയിട്ടുള്ള പദ്ധതികൾ ജനങ്ങളിലേക്ക് എത്തുന്നുണ്ടോ? പദ്ധതികളുടെ വിവരങ്ങൾ ജനങ്ങൾ അറിയുന്നുണ്ടോ? ഇവ നടപ്പാക്കാൻ ഉദ്യോഗസ്ഥർ താല്പര്യം കാണിക്കുന്നുണ്ടോ? തുടങ്ങിയ വിഷയങ്ങളാണ് ‘ജനങ്ങൾക്കും പറയാനുണ്ട്’ ചർച്ച ചെയ്യുന്നത്.
@ നടപ്പാക്കാൻ വൈമനസ്യം
കേന്ദ്രസർക്കാരിന്റെ ഒട്ടേറെ പദ്ധതികളുടെ ഗുണങ്ങൾ ജനങ്ങൾ അടുത്തറിഞ്ഞതിപ്പോഴാണ്. ഉജ്ജ്വൽയോജന പദ്ധതിയിൽ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗ്യാസ്‌കണക്ഷൻ ലഭിച്ചതും മുദ്രാവായ്പയിലൂടെ ഒട്ടേറെ വ്യവസായസംരഭങ്ങൾ വിജയകരമായി നടക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്. കേന്ദ്രപദ്ധതികൾ കേരളത്തിൽ പലപ്പോഴും നടപ്പാക്കാൻ കാട്ടുന്ന വൈമനസ്യം മാത്രമാണ് ഏറ്റവും വലിയപ്രശ്നം.(ജിജി, ബേക്കറി സ്റ്റാഫ് ചാത്തന്നൂർ)
@ സാധാരണക്കാരിലേക്ക് എത്തുന്നില്ല
കേന്ദ്രസർക്കാർ വിവിധപദ്ധതികൾ പ്രഖ്യാപിക്കുന്നുവെങ്കിലും അത് നാട്ടിൻപുറങ്ങളിലെ സാധാരണജനങ്ങൾ അറിയുന്നില്ല. അവരെ അറിയിക്കുന്നതിനുള്ള നടപടികളും പല ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. മൊബൈൽ ആപ്ലിക്കേഷനും ബാങ്ക് അക്കൗണ്ടുംവഴി മാത്രം ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത് ഗുണകരമാണോയെന്നും പരിശോധിക്കണം
(രാധാകൃഷ്ണപിള്ള, കോയിപ്പാട് ചാത്തന്നൂർ)
@ കേന്ദ്രപദ്ധതികൾ വിജയകരം
കേന്ദ്രപദ്ധതിയായ മുദ്രാവായ്പ എടുത്ത് സ്ത്രീ സ്വാഭിമാൻ പ്രകാരം പരിസ്ഥിതി സൗഹൃദ നാപ്കിൻ യൂണിറ്റിന്റെ വിജയകഥയാണ് ചാത്തന്നൂർ വരിഞ്ഞം സ്വദേശി ‘അനുഗ്രഹ’യ്ക്ക് പറയാനുള്ളത്. അതുവഴി മറ്റ് മൂന്ന് വനിതകൾക്ക് ജോലിയും ലഭിച്ചിട്ടുണ്ട്. ഇത്തരം പദ്ധതികൾ കൂടുതൽ ആളുകൾ പ്രയോജനപ്പെടുത്തണം.
@ ഉപകാരപ്പെടുന്നില്ല
കേന്ദ്രസർക്കാർ നടപ്പാക്കിയെന്നു പറയുന്ന ക്ഷേമ പദ്ധതികൾ മിക്കപ്പോഴും അതിന്റെ യഥാർത്ഥ ആളുകൾക്ക് ഉപകാരപ്പെടുന്നില്ല. മുദ്രാലോണിനായി ബാങ്കിൽ എത്തുന്നുവർക്ക് ആയിരം നൂലാമാലകളാണ് നേരിടേണ്ടി വരുന്നത്.അതിന് പരിഹാരം ഉണ്ടാക്കാണം (ഗിരീഷ് പെട്ടിഓട്ടോ ഡ്രൈവർ ചാത്തന്നൂർ)
@ നടപ്പാക്കുന്നതിൽ അനാസ്ഥ
മുദ്രാ ലോണിനായി സാധാരണക്കാരൻ ഏതു ബാങ്കിനെ സമീപിച്ചാലും വായ്പ ലഭ്യമാകുന്നില്ലന്നു മാത്രമല്ല അവരെ നിരുത്സാഹപ്പെടുത്തി അയക്കുന്ന സമീപനമാണ് ബാങ്കുകൾ സ്വീകരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥരിൽ ചിലർ കേന്ദ്രസർക്കാരിനെ എതിർക്കുന്നവരുമാണ്.(രാമചന്ദ്രൻ പിള്ള, പെട്ടിആട്ടോ ഡ്രൈവർ ചാത്തന്നൂർ)
@ കേരളത്തിൽ സംസ്‌ഥാന ഭരണത്തിന്റെയോ തദ്ദേശ ഭരണത്തിന്റെയോ സഹായമില്ലാതെ തന്നെ നേരിട്ട് എല്ലാ വീടുകളിലും സഹായമെത്തിക്കാൻ കഴിയുന്ന 16 കേന്ദ്ര പദ്ധതികളുണ്ട്. ഇവയുടെ ആനുകൂല്യം നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി കൈമാറാൻ പറ്റുന്നതോ, വ്യക്തിഗതമായോ സംഘമായോ അപേക്ഷിച്ച് ആനുകൂല്യം വാങ്ങാൻ കഴിയുന്നതോ ആണ്. ഈ പദ്ധതികളെ സംസ്ഥാനത്തെ എല്ലാ വീടുകളിലുമെത്തി പരിചയപ്പെടുത്തുന്നതിൽ ബിജെപി പ്രവർത്തകർ വിജയിച്ചിട്ടുണ്ട്
ഓരോ വീട്ടിലും ആർക്കെങ്കിലും പ്രയോജനപ്പെടുന്ന പദ്ധതിയുണ്ടെങ്കിൽ അതു ലഭ്യമാകുന്നതിനായി ബിജെപി പ്രവർത്തകർ കൂടെ നിൽക്കുന്നുണ്ട്
ഒരു വീടും ഒഴിവാക്കാതെ, രാഷ്ട്രീയം നോക്കാതെ തന്നെ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.(പ്രദീപ്.ജി.കുറു മണ്ഡൽ, ബിജെപി പരവൂർ മണ്ഡലം പ്രസിഡന്റ്)
No comments:
Post a Comment