തൊഴിലാളിയായ വിനോദ് വോട്ടു ചോദിക്കുന്നതും. ഇത്രയുംകാലം ജയിപ്പിച്ചുവിട്ടവർ എന്തുചെയ്‌തുവെന്ന മൂർച്ചയുള്ള ചോദ്യം തൊടുത്താണ് ഈ ചെറുപ്പക്കാരൻ ആളുകളിൽ നിറയുന്നത്. ചാത്തന്നൂർ സ്റ്റാന്റിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനമാർഗ്ഗം
തേടുന്ന വിനോദ് ബി എം എസിന്റെ സജീവ പ്രവർത്തകൻ ആയിരിക്കെയാണ്ബി ജെ പി യുടെ സ്ഥാനാർത്ഥിയാവണമെന്നുള്ള വാർഡ് കമ്മിറ്റിയുടെ നിർദ്ദേശമെത്തിയത് തുടർച്ചയായുള്ള എൽ ഡി എഫ് ഭരണത്തിൽ അവഗണന നേരിടുന്ന ഞവരൂർ വാർഡ്
ഇരുകൈയും നീട്ടിയാണ് സ്ഥാനാർഥിയെ വരവേൽക്കുന്നത്. ഓട്ടോറിഷ ഓടിക്കുന്നതിനോടൊപ്പം തന്നെ മേഖലയിലെ കലാ - കായിക- സാംസ്‌കാരിക രംഗങ്ങളിൽ സജീവമായ വിനോദിന് പരിചയപ്പെടുത്തലോ മുഖവുരയോ ആവശ്യമില്ല. മാറ്റത്തിന് കാതോർക്കുന്ന ഞവരൂർ ഗ്രാമത്തിൻ്റെ വികസനത്തിനായി ഒന്നും
നേടിയെടുക്കാൻ നിലവിലുള്ള എൽ ഡി.എഫ് മെബർക്ക്
കഴിഞ്ഞിട്ടില്ല. പഞ്ചായത്തുകൾ നൽകുന്ന ചെറിയ ഫണ്ടുകൾ ഉപയോഗിച്ചുള്ള അടിസ്ഥാന സൗകര്യ വർധനവ് പോലും നടക്കാത്ത ഞവരൂർ വാർഡിൽ
ഇത്തവണയെങ്കിലും ഇതിന് മാറ്റമുണ്ടാകണമെന്ന എൻഡിഎ
സ്ഥാനാർഥിയുടെ അഭ്യർഥന നാട് അനുഭാവത്തോടെ കേൾക്കുന്നു അത് കൊണ്ട് തന്നെ വിജയമുറപ്പിച്ച് തന്നെയാണ് എൻ.ഡിഎ മുന്നോട്ട് പോകുന്നത്.
No comments:
Post a Comment