Wednesday, 5 November 2025

സ്നേഹത്തിന്റെ തുളസി തീർത്ഥവുമായി നടൻ കൊല്ലം തുളസി സ്നേഹാശ്രമത്തിൽ.

 സ്നേഹത്തിന്റെ തുളസി തീർത്ഥവുമായി നടൻ കൊല്ലം തുളസി സ്നേഹാശ്രമത്തിൽ.
ചാത്തന്നൂർ: നടനും പ്രഭാഷകനും എഴുത്തുകാരനുമായ കൊല്ലംതുളസി
വേളമാനൂർ ഗാന്ധിഭവൻ
 സ്നേഹാശ്രമത്തിലെത്തി, അച്ഛനമ്മമാരുമായി ഒരു ദിവസം പൂർണമായി ചെലവഴിച്ചു. സ്നേഹാശ്രമം കുടുംബാംഗങ്ങൾ റോസാ പുഷ്പങ്ങൾ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. കൊല്ലം ഗവ.മെഡിക്കൽ കോളജിലെ മൂന്നാംവർഷ എം.ബി.ബി.എസ്. വിദ്യാർത്ഥികളുടെ എൻ.എസ്.എസ്. സ്പെഷ്യൽ ക്യാമ്പിന്റെ ഭാഗമായി ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെത്തിയ കുട്ടികളുമായി കൊല്ലം തുളസി സംവദിച്ചു. 1978 മുതലുള്ള ചലച്ചിത്ര ജീവിതം, വ്യക്തിജീവിതത്തിലെ തിക്താനുഭവങ്ങൾ എല്ലാം അദ്ദേഹം കുട്ടികളുമായി പങ്കു വച്ചു. കൊല്ലം ഗവ. മെഡിക്കൽ കോളജ് എ .ആർ.എം.ഒ.യും സൈക്ക്യാട്രി പ്രൊഫസറുമായ ഡോ. മനോരാകേഷ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജീവകാരുണ്യ പ്രവർത്തകനായ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ്കുമാറിനെ മെഡിക്കൽ വിദ്യാർത്ഥികൾ ആദരിച്ചു. സ്നേഹാശ്രമത്തിലെ അച്ഛനമ്മമാർക്കായി കുട്ടികളുടെ കലാവിരുന്നും അരങ്ങേറി. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ്,ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, സെക്രട്ടറി പി.എം.രാധാകൃഷ്ണൻ, കെ.എം.രാജേന്ദ്രകുമാർ , ഡോ.രവിരാജ്, ആലപ്പാട്ട് ശശിധരൻ, പള്ളിക്കൽ മോഹൻ ,അനിൽ കടുക്കറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

No comments:

Post a Comment