Friday, 28 November 2025

എൽ ഡി എഫിനും കൺഫ്യുഷൻ ആരാണ് സ്ഥാനാർഥി

എൽ ഡി എഫിനും കൺഫ്യുഷൻ ആരാണ് സ്ഥാനാർഥി
ചാത്തന്നൂർ: എൽ ഡി എഫിനും കൺഫ്യുഷൻ ആരാണ് ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ കല്ലുവാതുക്കൽ ഡിവിഷനിൽ
എൽ ഡി എഫ് സ്ഥാനാർഥി ആരാണ് എന്ന് 
ഒരാൾ എൽ ഡി എഫ് സ്ഥാനാർഥിയായും ഒരാൾ എൽ ഡി എഫ് സ്വതന്ത്രൻ ആയും നോമിനേഷൻ കൊടുത്തു അഭ്യർത്ഥനയും ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകൾ അടിച്ചു പ്രചരണം തുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും എൽ ഡി എഫ് സ്ഥാനാർഥി ആരാണ് എന്ന് ഇപ്പോഴും കൺഫ്യുഷൻ ആണ് ഗ്രാമപഞ്ചായത്തിലെ എൽ ഡി എഫ് സ്ഥാനാർഥികൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥാനാർഥിയ്ക്ക് വോട്ട് പിടിക്കുന്നതുമില്ല.
ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ഇടതുമുന്നണി ധാരണയുടെ അടിസ്ഥാനത്തിൽ ജനതദള്ളിന് മാറ്റിവച്ച
കല്ലുവാതുക്കൽ ഡിവിഷനിലാണ് എൽ ഡി എഫിന് രണ്ട് സ്ഥാനാർഥികൾ രംഗത്തുള്ളത്. ജനതദൾ പ്രവർത്തകരായ രണ്ട് പേരും അവകാശവാദവുമായി പ്രചരണത്തിൽ രംഗത്തുണ്ട്. ബി കുഞ്ഞയ്യപ്പനും അശോകനുമാണ് രംഗത്തുള്ളത് ജനതദൾ ചിഹ്നത്തിലാണ് അശോകൻ പോസ്റ്റർ അടിച്ചിരിക്കുന്നത് എങ്കിൽ എൽ ഡി എഫ് സ്വതന്ത്രനായി കുട ചിഹ്നത്തിലാണ് ബി. കുഞ്ഞയ്യപ്പൻ പോസ്റ്റർ അടിച്ചിരിക്കുന്നത് ഇരുകൂട്ടരും അവരവർ തന്നെയാണ് ഇടതുസ്ഥാനാർഥിയെന്ന് അവകാശം ഉന്നയിക്കുമ്പോൾ ഇടത് മുന്നണി നേതാക്കൾ പോലും കൺഫ്യുഷനിലാണ്.

നമുക്ക് വേണ്ടത് പി എം ശ്രീ പദ്ധതി തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നു.

നമുക്ക് വേണ്ടത് പി എം ശ്രീ പദ്ധതി തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നു.

@ ഇതോ..ചാത്തന്നൂരിലെ സമഗ്ര വിദ്യാഭ്യാസ വികസനപദ്ധതി

ചാത്തന്നൂർ : വിദ്യാഭ്യാസ രംഗത്ത് സർക്കാർ സംവിധാനത്തിന്റെ നിലവാരം എത്രമാത്രം തരംതാണതാണെന്ന് മനസ്സിലാവുന്നത്. ചാത്തന്നൂരിലെ സർക്കാർ സ്കൂളുകൾ കാണുമ്പോൾ ആണ്. ഇതോ ചാത്തന്നൂർ എം എൽ എഅവകാശപ്പെടുന്ന ചാത്തന്നൂരിലെ സമഗ്ര വിദ്യാഭ്യാസ വികസനപദ്ധതി എന്ന് നാട്ടുകാർ ചോദിച്ചു തുടങ്ങിയിരിക്കുന്നു.
വിദ്യാഭ്യാസ വകുപ്പിന് ഒരു സ്കൂളിന്റെയും കുട്ടികളുടെയും  നിലവാരം ഉയർത്താൻ ഫണ്ടുകൾ ഇല്ല എന്ന് പറഞ്ഞു കൈമലർത്തുമ്പോൾ സ്കൂൾ 
പ്രിൻസിപ്പലും ടീച്ചേഴ്സും ചേർന്ന് വാട്ട്‌സ് ഗ്രൂപ്പ്‌ മുഖേന പൂർവ്വവിദ്യാർത്ഥി സംഘടന രൂപീകരിച്ചു കൊണ്ട്  പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ നിരന്തരം ബന്ധപ്പെട്ട് ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
പൂർവ്വ വിദ്യാർത്ഥികളെ സാമ്പത്തിക ത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ചു
സ്കൂളിന്റെ വികസനത്തിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
കുട്ടികൾക്കുകൾക്ക് ഉള്ള പഠനോപകരണ ങ്ങൾ മുതൽ  ക്ലാസ് മുറികൾ നവീകരിക്കാൻ വരെയുള്ള വലിയ തുകയുടെ ബാധ്യതയാണ് അധ്യാപകർ
പൂർവ്വവിദ്യാർത്ഥികളെ ഇത്  അടിച്ചേൽപ്പിക്കുന്നത് നിത്യസംഭവമായി മാറിയതോടെയാണ് ഇ അവസരം മുതലെടുത്ത് ജി.എസ്. ജയലാൽ എം എൽ എ യുടെ നേതൃത്വത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ പേരിൽ പൊതുജനങ്ങളെ
പങ്കെടുപ്പിച്ചു കൊണ്ട് വികസനസമിതികൾ
ഉണ്ടാക്കിയത്. സ്കൂൾ വികസനസമിതിയെന്ന പേരിൽ ഭരണ കക്ഷി രാക്ഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ സംഘടിപ്പിച്ചു കൊണ്ട് ഉണ്ടാക്കുന്ന വികസനസമിതികളും പി ടി എ ഭരണപക്ഷ അധ്യാപക സംഘടന പ്രതിനിധി കളും  ചേർന്ന് നടത്തുന്ന സ്കൂൾ വികസനത്തിന് വിളിക്കുന്ന പേരാണ് സമഗ്ര വിദ്യാഭ്യാസ വികസനപദ്ധതി.ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ സർക്കാർ സ്കൂളുകളിൽ ആണ് ഇത്തരത്തിലുള്ള പദ്ധതികൾ  കൂടുതലായി  കാണാൻ കഴിയും. സ്കൂളിൽ സർക്കാർ നടത്തുന്ന നിർമ്മാണപ്രവർത്തികൾ മുതൽ സമസ്ത മേഖലകളിലും രാക്ഷ്ട്രീയ ഇടപെടൽ നടത്തുകയാണ് സ്കൂൾ വികസനസമിതി യിൽ കയറി കൂടുന്ന രാക്ഷ്ട്രിയ പ്രതിനിധികൾ. കുട്ടികൾക്ക് അറിവ് പകർന്നു നൽകി അവർക്ക് മാതൃകയാവേണ്ട അധ്യാപകർ യാചക വേഷം കെട്ടി പൂർവ്വവിദ്യാർത്ഥികളോട് യാചിച്ചു കൊണ്ടാണ് പല സ്കൂളുകളിലും സ്മാർട് ക്ലാസ്സ് റൂമുകൾ പണിഞ്ഞിരിക്കുന്നത്  പക്ഷേ അത് ഉദ്ഘാടനം ചെയ്യുന്നത് സമഗ്ര വിദ്യഭ്യാസ വികസന പദ്ധതി എന്ന പേരിൽ ജന പ്രതിനിധികളും.

@ സർക്കാർ സ്കൂളിലും പഠനോപകരണ ങ്ങൾ വിതരണം ചെയ്യുന്നതിൽ ബിസിനസ്സ്.

സ്കൂൾ കുട്ടികൾക്ക് സൗജന്യമായി ലഭിച്ചുകൊണ്ടിരുന്ന രണ്ട് സെറ്റ് യൂണിഫോമിന് ഇപ്പോൾ അമിതമായ ചാർജ് ഈടാക്കി ലക്ഷങ്ങളുടെ തട്ടിപ്പാണ് സ്കൂൾ തലങ്ങളിൽ അരങ്ങേറുന്നത്.ഒപ്പം പി ടി എ ഫണ്ടും പഠനോപകരണങ്ങളും കച്ചവടം ചെയുന്നുണ്ട്. വിവിധ കമ്പനികളുടെ ഗൈഡുകളും മറ്റും സ്കൂളുകളിൽ തന്നെ കച്ചവടം നടത്തുന്നുണ്ട്. അധ്യാപക സംഘടന നേതാക്കൾ തന്നെ ഇതിനെല്ലാം ഒത്താശ ചെയ്യുന്നുണ്ട്. രാഷ്ട്രീയം കളിക്കുന്ന അധ്യാപക സംഘടനകളും പി ടി എ യും ഉള്ളതു കൊണ്ടാണ്  സ്കൂൾ വികസനവും വിദ്യാഭ്യാസ സമ്പ്രദായവും അട്ടിമറിയ്ക്കുന്നത്.

 
@ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് വിദ്യാലയങ്ങൾ നവീകരിക്കാൻ കേന്ദ്ര സഹായം വേണ്ട പൊതുജനങ്ങൾ മതിയെന്ന്.പൊതു ജനങ്ങൾ നിർമ്മാണപ്രവർത്തികളുടെ കണക്ക് ചോദിക്കില്ല കേന്ദ്ര സർക്കാർ കൃത്യമായ കണക്ക് ചോദിക്കും പൊതു ജനങ്ങളുടെ പൈസയിൽ സ്കൂൾ നവീകരിക്കുമ്പോൾ
സർക്കാർ ഖജനാവ് സുരക്ഷിതം പൊതുജനങ്ങളുടെ പോക്കറ്റ് കാലിയാകും.

@ പി എം ശ്രീ പോലുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു സ്കൂളിന്റെ നവീകരണത്തിന് ഒരു കോടി 14 ലക്ഷം രൂപ ലഭിക്കും എന്നിരിക്കെ കേരളത്തിലെ സ്കൂളുകളിൽ ലഭിക്കേണ്ട 3000 കോടി രൂപയാണ് സംസ്ഥാന ഗവൺമെന്റ് രാഷ്ട്രീയ വൈരാഗ്യം കാണിച്ച് വേണ്ട എന്ന് വച്ചത് നിലവിൽ പഠിക്കുന്ന കുട്ടികൾക്കും വരുംതലമുറയ്ക്കും പ്രയോജനപ്പെടേണ്ട പദ്ധതികൾ നടപ്പിലാക്കണമെന്ന് പറയാൻ കേരളത്തിലെ ഒരു അധ്യാപക സംഘടനകളും ഇല്ല കാരണം രാക്ഷ്ട്രീയ മാണ്.

ഫോട്ടോ :  ചാത്തൂരിലെ ഒരു പ്രമുഖ സ്കൂളിന്റലെ ക്ലാസ് മുറിക്ക് മുന്നിൽ പതിച്ചിരിക്കുന്ന ഒരു ഫലകമാണ്, ഇതുപോലുള്ള ബോർഡുകൾ മിക്ക ക്ലാസ് മുറികളുടെയും മുന്നിലുണ്ട്




ചാത്തന്നൂരിലെ മുതിർന്ന സ്വയം സേവകൻ രഘുനാഥൻ ആചാരി അന്തരിച്ചു.

ചാത്തന്നൂരിലെ മുതിർന്ന സ്വയം സേവകൻ 
രഘുനാഥൻ ആചാരി അന്തരിച്ചു.

ചാത്തന്നൂർ: ഏറം കാവിൽ വീട്ടിൽ  പരേതരായ ചെല്ലപ്പൻ അചാരിയുടെയും ലക്ഷ്മികുട്ടിയുടെയും മകനും ചാത്തന്നൂരിലെ മുതിർന്ന സംഘ പ്രവർത്തകനുമായ രഘുനാഥൻ ആചാരി (61) അന്തരിച്ചു. ബിജെപി കാരംകോട് ബൂത്ത്‌ പ്രസിഡന്റ്‌ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: സി.അംബിക. മക്കൾ:  രമ്യ. (ഗവൺമെന്റ് സ്കൂൾ കോയിപ്പാട്), പരേതനായ രാജിരഘു. എ. ആർ.മരുമക്കൾ: സുബീഷ്. ശ്യംരാജ് ഫോൺ 7907523595

സംഘപാതയിലെ ഉറച്ച ശബ്ദംപന്നിമൺ രാജേന്ദ്രൻ ശക്തമായ രാക്ഷ്ട്രീയ പോരാട്ട വീതിയിലാണ്



കൊട്ടിയം : നെടുമ്പനയുടെ ഹൃദയം കീഴടക്കാൻ സംഘടരംഗത്തെ പ്രവർത്തന മികവുമായി പന്നിമൺ രാജേന്ദ്രൻ.
സംഘപാതയിലെ ഉറച്ച ശബ്ദമായ
ശക്തമായ രാക്ഷ്ട്രീയ പോരാട്ട വീതിയിലാണ് ബാലസ്വയം സേവകനായി പന്നിമൺ ശാഖയിലൂടെ കടന്ന് വന്ന പന്നിമൺ രാജേന്ദ്രൻ
ബാലഗോകുലത്തിലും എ ബി വി പി യിലും
ശക്തമായ സാന്നിധ്യമായി 
പിന്നീട് യുവമോർച്ചയിലൂടെ ബിജെപി എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറി
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി..
ബിജെപി ഇരവിപുരം നിയോജക മണ്ഡലം പ്രസിഡന്റ്‌ രണ്ടു തവണ ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി  തുടങ്ങിയ ചുമലതകൾ വഹിച്ചു നിലവിൽ ബിജെപി സംസ്ഥാന കൗൺസിൽ അംഗമാണ്. പന്നിമൺ ദുർഗ്ഗ പുരി ശ്രീ മാടൻ കോവിൽ ക്ഷേത്രത്തിന്റെ ഭാരവാഹിയായി  പ്രവർത്തിക്കുന്നു.
കഴിഞ്ഞ 35 വർഷമായി രാക്ഷ്ട്രിയ സാമൂഹ്യ സാംസ്‌കാരിക 
രംഗത്ത്  സജീവസാന്നിധ്യമാണ്.
തൃക്കോവിൽവട്ടം, നെടുമ്പന, ഇളമ്പള്ളൂർ,
ആദിച്ചനല്ലൂർ പഞ്ചായത്തുകളിലെ 34
വാർഡുകൾ ചേർന്നതാണ് ജില്ലാ പഞ്ചായത്ത് നെടുമ്പന ഡിവിഷൻ. ഡിവിഷൻ ഉണ്ടായ സമയം മുതൽ ഇടതു പക്ഷത്തോട് കൂറ് പുലർത്തിയ ഡിവിഷൻ ഇപ്പോൾ മാറ്റത്തിനായി കൊതിക്കുകയാണ്. ബിജെപിയ്ക്ക് ശക്തമായ സംഘടന സംവിധാനവും ജനകീയ അടിത്തറയുമുള്ള നെടുമ്പന വിജയ ത്തിലേക്ക് നടന്നടുക്കുകയാണ് ബിജെപി വിജയപ്രതീക്ഷയുള്ള സ്ഥനാനാർഥികൾ ആണ്പന്നിമൺ രാജേന്ദ്രന് കരുത്തായി വാർഡ് തലങ്ങളിൽ മത്സരിക്കുന്നത്.
2000യിരത്തിൽ മയ്യനാട് പഞ്ചായത്ത്‌ ഒന്നാം വാർഡ്‌ ആയ വാഴപ്പള്ളി വാർഡിൽ നിന്നും 2020ൽ മയ്യനാട് പഞ്ചായത്ത്‌ ഉമയനല്ലൂർ നോർത്ത് വാർഡിൽ നിന്നും ജനവിധി തേടിയിട്ടുണ്ട്
ജില്ലയിലെ ബിജെപിയുടെ പോരാട്ടങ്ങൾക്ക് കരുത്ത് പകർന്ന നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ അനുഭവസമ്പത്തും സേവന രംഗത്ത് നടത്തിയ സമാന കളില്ലാത്ത പ്രവർത്തനങ്ങളും കരുത്താക്കി മാറ്റിയാണ് നെടുമ്പനയിൽ ജനവിധി തേടുന്നത്.


Thursday, 27 November 2025

ഞവരൂർ വാർഡിൽ മാറ്റത്തിന്റെയും വികസനത്തിൻ്റെ വെളിച്ചം പകരാനാണ് നാട്ടുകാരും വീട്ടുകാരും കണ്ണൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന വിനോദിന്റെ പോരാട്ടം

ചാത്തന്നൂർ: ഞവരൂർ വാർഡിൽ മാറ്റത്തിന്റെയും വികസനത്തിൻ്റെ വെളിച്ചം പകരാനാണ് നാട്ടുകാരും വീട്ടുകാരും കണ്ണൻ എന്ന്  സ്നേഹത്തോടെ വിളിക്കുന്ന വിനോദിന്റെ പോരാട്ടം. കണ്ടുമുട്ടുന്ന ഓരോ മനുഷ്യനോടും അതിൻ്റെ ആവശ്യകത ഓർമപ്പെടുത്തിയാണ്  ചാത്തന്നൂർ പഞ്ചായത്തിലെ ഞവരൂർ വാർഡിൽ മത്സരിക്കുന്ന ഓട്ടോറിഷാ തെ
തൊഴിലാളിയായ വിനോദ്  വോട്ടു ചോദിക്കുന്നതും. ഇത്രയുംകാലം ജയിപ്പിച്ചുവിട്ടവർ എന്തുചെയ്‌തുവെന്ന മൂർച്ചയുള്ള ചോദ്യം തൊടുത്താണ് ഈ ചെറുപ്പക്കാരൻ ആളുകളിൽ നിറയുന്നത്. ചാത്തന്നൂർ സ്റ്റാന്റിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനമാർഗ്ഗം 
തേടുന്ന വിനോദ് ബി എം എസിന്റെ സജീവ പ്രവർത്തകൻ ആയിരിക്കെയാണ്ബി ജെ പി യുടെ സ്ഥാനാർത്ഥിയാവണമെന്നുള്ള വാർഡ് കമ്മിറ്റിയുടെ നിർദ്ദേശമെത്തിയത് തുടർച്ചയായുള്ള എൽ ഡി എഫ് ഭരണത്തിൽ അവഗണന നേരിടുന്ന ഞവരൂർ വാർഡ് 
 ഇരുകൈയും നീട്ടിയാണ് സ്ഥാനാർഥിയെ വരവേൽക്കുന്നത്. ഓട്ടോറിഷ ഓടിക്കുന്നതിനോടൊപ്പം തന്നെ മേഖലയിലെ കലാ - കായിക- സാംസ്‌കാരിക രംഗങ്ങളിൽ സജീവമായ  വിനോദിന്  പരിചയപ്പെടുത്തലോ മുഖവുരയോ ആവശ്യമില്ല. മാറ്റത്തിന് കാതോർക്കുന്ന  ഞവരൂർ ഗ്രാമത്തിൻ്റെ വികസനത്തിനായി ഒന്നും
 നേടിയെടുക്കാൻ  നിലവിലുള്ള എൽ ഡി.എഫ് മെബർക്ക് 
കഴിഞ്ഞിട്ടില്ല.  പഞ്ചായത്തുകൾ നൽകുന്ന ചെറിയ ഫണ്ടുകൾ ഉപയോഗിച്ചുള്ള അടിസ്ഥാന സൗകര്യ വർധനവ് പോലും  നടക്കാത്ത ഞവരൂർ വാർഡിൽ 
ഇത്തവണയെങ്കിലും ഇതിന് മാറ്റമുണ്ടാകണമെന്ന  എൻഡിഎ 
 സ്ഥാനാർഥിയുടെ അഭ്യർഥന നാട് അനുഭാവത്തോടെ കേൾക്കുന്നു അത് കൊണ്ട് തന്നെ വിജയമുറപ്പിച്ച് തന്നെയാണ് എൻ.ഡിഎ മുന്നോട്ട് പോകുന്നത്.

Monday, 24 November 2025

ഇത്തിക്കരയിൽ ദേശീയതയുടെവിജയകൊടി നാട്ടാൻ എസ്.വി. അനിത്ത്കുമാർ

ഇത്തിക്കരയിൽ ദേശീയതയുടെ
വിജയകൊടി നാട്ടാൻ എസ്.വി. അനിത്ത്കുമാർ

ചാത്തന്നൂർ : ആദർശത്തിന്റെ ഉറച്ച രാഷ്ട്രീയം ജീവവായുപോലെ കൊണ്ടുനടക്കുമ്പോഴും ബന്ധങ്ങൾ കോട്ടംതട്ടാതെ കാത്തുസൂക്ഷിക്കുന്നവരുടെ നാടാണ് ചാത്തന്നൂർ അത് കൊണ്ട് തന്നെ ഇത്തിക്കര ഡിവിഷനിലെ ബിജെപി സ്ഥാനാർഥിയും പൊതു സമൂഹത്തിനിടയിൽ സ്വീകാര്യതയുള്ള എസ്. വി.അനിത്ത്കുമാർ ആണ്.
കൊല്ലം ജില്ലാപഞ്ചായത്ത്‌ ഇത്തിക്കര ഡിവിഷനിൽ എൻ ഡി എ സ്ഥാനാർഥിയായി മത്സരിക്കുന്നത്. ബിജെപിയുടെ സഹകരണസെൽ ജില്ലാ കൺവീനർ,
ദേശിoഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇടതു കുത്തകയായ ഇത്തിക്കരയിൽ ഇക്കുറി മാറ്റത്തിന്റെ കാറ്റ് വീശുകയാണ് എൻ ഡി എ യും എൽ ഡി എഫും നേർക്ക് നേർ ഏറ്റ് മുട്ടുന്ന ഇവിടെ
യു ഡി എഫ് സ്ഥാനാർഥി ഇത് വരെയും രംഗപ്രവേശനം ചെയ്തിട്ടില്ല. 
ആദിച്ചനല്ലൂർ പഞ്ചായത്തിലെ രണ്ടു ബ്ലോക്ക്‌ ഡിവിഷൻ
ചാത്തന്നൂർ പഞ്ചായത്തിലെ 18വാർഡുകൾ
ചിറക്കര പഞ്ചായത്തിലെ 15വാർഡുകൾ
കല്ലുവാതുക്കൽ പഞ്ചായത്തിലെ
8 വാർഡുകൾ കൂട്ടിചേർത്ത്  തികച്ചും അശാസ്ത്രീയരീതിയിലാണ് ഇടതുമുന്നണി
രാഷ്ട്രീയം മാത്രം ലക്ഷ്യമിട്ട് കൊണ്ടാണ്
 ഈ ഡിവിഷന്റെ രൂപാന്തരം. ഡിവിഷൻ രൂപീകൃതമായ സമയം മുതൽ ഇടതു മുന്നണി സ്ഥാനാർഥി വിജയിച്ചു വരുന്ന ഇവിടെ ഓരോ അഞ്ചു വർഷം കഴിയുമ്പോഴും ഇടത് മുന്നണിയ്ക്ക് ഭൂരിപക്ഷം കുറഞ്ഞു വരുമ്പോൾ ബിജെപി യ്ക്ക് കുതിച്ചു കയറ്റം എല്ലാ മേഖലയിലും പ്രകടമാണ് ശക്തമായ സംഘടന സംവിധാനത്തിലൂടെ ബിജെപി മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വെയ്ക്കുന്ന ഇത്തിക്കരയിൽ ആദ്യസ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ പ്രചരണത്തിൽ വളരെയേറെ മുന്നിൽ എത്തി രണ്ടാം ഘട്ട പര്യടനവും അവസാനഘട്ടത്തിലെത്തി
വിജയം ഉറപ്പിക്കുകയാണ് എൻ ഡി എ. എൽ ഡി എഫി ന്റെ അഡ്വ.ദിലീപ് കുമാർ ആണ് ഇവിടെ മത്സരിക്കുന്നത് യു ഡി എഫിന് ബിജുവിശ്വരാജനുമാണ്.

@ വർഷങ്ങളായി എൽ ഡി എഫ് കുത്തക യാക്കി വച്ചിരിക്കുന്ന ഇത്തിക്കര ഡിവിഷനിൽ ജില്ലാ പഞ്ചായത്ത്‌ ജനപ്രതിനിധികൾക്ക് വികസനം എത്തിക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല.അത്  കൊണ്ട് തന്നെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർഥി ശക്തമായ മത്സരമാണ് കാഴ്ച വച്ചത്
ഇക്കുറി ബിജെപിയ്ക്ക് അനുകൂലഘടകമാണ് അത് കൊണ്ട് തന്നെ വിജയം ഉറപ്പാണ്. 
എസ്.വി. അനിത്ത് കുമാർ (എൻ ഡി എ സ്ഥാനാർഥി)
  

അവസാനനിമിഷം സ്ഥാനാർത്ഥിയെ മാറ്റി കോൺഗ്രസ്‌ നേതാവ് പാർട്ടിയിൽ നിന്നും രാജിവെച്ചു

അവസാനനിമിഷം സ്ഥാനാർത്ഥിയെ മാറ്റി കോൺഗ്രസ്‌ നേതാവ് പാർട്ടിയിൽ നിന്നും രാജിവെച്ചു

ചാത്തന്നൂർ : അവസാന നിമിഷം കോൺഗ്രസ്‌ സ്ഥാനാർഥിയെ മാറ്റി ഗ്രാമ പഞ്ചായത്ത്‌ അംഗം പാർട്ടിയിൽ നിന്നും രാജിവച്ചു. ചിറക്കര ഗ്രാമ പഞ്ചായത്ത്‌ അംഗവും ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും
ബ്ലോക്ക്‌ പഞ്ചായത്ത്‌ ചാത്തന്നൂർ ഡിവിഷനിലെ സ്ഥനാർഥിയും ആയിരുന്ന ഉളിയനാട് ജയൻ ആണ് കോൺഗ്രസ്‌ പാർട്ടിയിൽ നിന്നും രാജിവച്ച് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്നത്.പാർട്ടി നിർദ്ദേശപ്രകാരം നേതാക്കൾക്ക് ഒപ്പം നോമിനേഷൻ നൽകി
അഭ്യർത്ഥനയും പോസ്റ്ററും അടിച്ചു
ഡിവിഷനിലുടനീളം പാർട്ടിസ്ഥാർത്തികൾക്ക് ഒപ്പം നടന്ന് വോട്ട് അഭ്യർത്ഥന നടത്തി പ്രചരണം പകുതി പിന്നിട്ട ശേഷമാണ് ഡി സി സി ഇടപ്പെട്ട് സ്ഥാനാർഥിയെ മാറ്റിയത്.
യുഡിഎഫ് സ്ഥാനാർത്ഥിയായി നിയോജക മണ്ഡലം കോർ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ഏക കണ്ഠേന തീരുമാനിച്ച യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്നു.ഉളിയനാട് ജയൻ പാർട്ടി നിർദ്ദേശപ്രകാരം നോമിനേ ഷൻ നൽകിയെങ്കിലും ചിഹ്നം അനുവദിച്ചു കിട്ടിയത് മറ്റൊരു ഗ്രാമപഞ്ചായത്ത്‌ അംഗമായ ദിലീപ് ഹരിദാസന് ആയിരുന്നു ഇതിനിടയിൽ ദിലീപ് ഹരിദാസനും നോമിനേ ഷൻ നൽകിയിരുന്നു. ചിഹ്നം കിട്ടിയ ദിലീപ് ഹരിദാസൻ പ്രചരണം തുടങ്ങിയതോടെ കോൺഗ്രസിൽ പ്രതിക്ഷേധം ഉയർന്നു കൂട്ട രാജിയുമായി ഒരു വിഭാഗം പ്രവർത്തകർ രംഗതെത്തി ഇതിനിടയിൽ ഉളിയനാട് ജയനും നൂറോളം പ്രവർത്തകരും രാജി വയ്ക്കുകയും ഉളിയനാട് ജയൻ സ്വതന്ത്ര സ്ഥനാർതിഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.നോമിനേഷൻ പിൻവലിക്കുന്ന അവസാന നിമിഷവും പലർക്കും ചിഹ്നത്തിനുള്ള പേപ്പർ ലഭിക്കാ ത്തത് കോൺഗ്രസിൽ ആശയകുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.

@ കോൺഗ്രസ് പാർട്ടിയുടെ പ്രാർഥിക അംഗത്വത്തിൽ നിന്നും ഭാരവാഹിത്വത്തിൽ നിന്നും രാജിവച്ചതായി കൊല്ലം ഡിസിസി പ്രസിഡൻ്റ് പി രാജേന്ദ്രപ്രസാദിനെ രേഖ മൂലം നേരിട്ട് കണ്ട് അറിയിച്ചതായി ഉളിയ നാട് ജയൻ അറിയിച്ചു. കോൺഗ്രസ് പാർട്ടി
നൽകിയ വിപ്പ്  ലംഘിച്ചും രണ്ടു വർഷക്കാലമായി കോൺഗ്രസിന്റെ ഒരു പരിപാടികളിലും, മെമ്പർ എന്ന നിലയിൽ പാർലമെൻററി  പാർട്ടി യോഗങ്ങളിലും  പങ്കെടുക്കാതെയും കോൺഗ്രസ് പാർട്ടിക്കെതിരെയും പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിൽ മണ്ഡലം പ്രസിഡന്റും യു ഡി എഫ്ചെയർമാൻ അടക്കം പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു ഡി സി സി പ്രസിഡന്റന് കത്ത് നൽകിയ  ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ ദിലീപ് ഹരിദാസിനെ അവസാന നിമിഷം കോർ കമ്മിറ്റി അംഗങ്ങൾ അറിയാതെ കൈപ്പത്തി ചിഹ്നം നൽകിയതിൽ പ്രതിഷേധിച്ചു കൊണ്ടാണ് രാജിവച്ചത് എന്ന് ഉളിയനാട് ജയൻ പറഞ്ഞു.

Friday, 21 November 2025

തദ്ദേശ തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥി യുവജന സംഘടനകളിൽ നിന്ന് വളർന്നുവന്ന യുവ നേതാക്കളെ സ്ഥാനാർത്ഥികളാക്കി മുന്നണികൾ

ചാത്തന്നൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥി യുവജന സംഘടനകളിൽ നിന്ന് വളർന്നുവന്ന യുവ നേതാക്കളെ സ്ഥാനാർത്ഥികളാക്കി മുന്നണികൾ. മൂന്ന് മുന്നണികളും ഒരു പോലെയാണ്  യുവനേതൃത്വത്തിനെ രംഗത്തിറക്കിയിരിക്കുന്നത്.
അറുപതിന് മുകളിലുള്ളവരെ പരമാവധി ഒഴിവാക്കിയാണ്  എല്ലാ രാഷ്ട്രീയ.പാർട്ടികളും തലമുറമാറ്റം തിരഞ്ഞെടുപ്പിൽ നടപ്പാക്കിയിരിക്കുന്നത്. വിദ്യാർത്ഥി രാഷ്ട്രിയത്തിലൂടെ കടന്ന് വന്നവരും പാർട്ടി പ്രവർത്തന പശ്ചാത്തലം ഉള്ളവരുമാണ് കൂടുതലായും അരങ്ങത്ത് വന്നിരിക്കുന്നത്. രാക്ഷ്രിട്രിയ പാർട്ടികൾ ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർഥികളിൽ നാലിലൊന്നു പേരും വിദ്യാർത്ഥി രാഷ്ട്രിയത്തിലൂടെ കടന്ന് വന്നവരാണ്
വനിതാസംവരണ വാർഡുകളിലാണ് കൂടുതലും യുവരക്ത പരീക്ഷണം. ഗ്രാമപഞ്ചായത്ത് വാർഡുകളാണ് പ്രധാന പരീക്ഷണശാല. മുപ്പതിൽ താഴെ പ്രായമുള ബിരുദധാരികളും പ്രൊഫഷണൽ ബിരുദം നേടിയവരുമാണ് ഇത്തവണത്തെ പുതിയ മുഖങ്ങൾ. കോളേജ് കാമ്പസുകളിലെ നേതൃപരിചയവും സംഘടനാപ്രവർത്തനത്തിൽ നേടിയ കഴിവുകളുമാണ് ഈ യുവ സ്ഥാനാർത്ഥികളുടെ മുതൽക്കൂട്ട്. നവംബർ 21ന് നാമനിർദേശപത്രിക സമർപ്പണം കഴിയുമ്പോഴേക്കും മുപ്പത്തഞ്ചിൽ താഴെ പ്രായമുള്ലവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.
@ പിന്നിൽ ഇ ഗവേർണൻസ്

തദ്ദേശ സ്ഥാപനങ്ങളിൽ ഇ ഓഫിസ് സംവിധാനം നിർബന്ധമായതോടെ കമ്പ്യൂട്ടർ സാക്ഷരത അത്യാവശ്യമായി. ഡിജിറ്റൽ ഗവേണൻസിന്റെ കാലത്ത് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും നേടിയെടുക്കാൻ വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കണം. എ.ഐ.മുതൽ ഡാറ്റ അനലിറ്റിക്സ് വരെ ഉപയോഗപ്പെടുത്താൻ കഴിയുന്ന യുവതലമുറ അത്യാവശ്യമായ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പിലും പുത്തൻ തലമുറയെ അവതരിപ്പിക്കുന്നത്. സമയബന്ധിതമായി പ്രോജക്ടുകൾ തയ്യാറാക്കുന്നതിലും സർക്കാർ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിലും സാങ്കേതികവൈദഗ്‌ധ്യം നിർണായകമാകും എന്നതാണ് മുന്നണികളുടെ കണക്കുകൂട്ടൽ.


ആദിച്ചനല്ലൂരിൽ ഇടതുമുന്നണി സ്ഥാനാർഥിയ്ക്ക് എതിരെ സിപിഎം നേതാവ് റിബൽ പ്രതിസന്ധിയിലായി ഇടതു മുന്നണി


ആദിച്ചനല്ലൂരിൽ ഇടതുമുന്നണി സ്ഥാനാർഥിയ്ക്ക് എതിരെ സിപിഎം നേതാവ് റിബൽ  പ്രതിസന്ധിയിലായി ഇടതു മുന്നണി
ചാത്തന്നൂർ:  ആദിച്ചനല്ലൂരിൽ ഇടതുമുന്നണി സ്ഥാനാർഥിയ്ക്ക് എതിരെ സിപിഎം നേതാവ് റിബൽ  പ്രതിസന്ധിയിലായി ഇടതു മുന്നണി ധാരണകൾ. ആദിച്ചനല്ലൂർ പഞ്ചായത്തിലെ മൈലക്കാട് വാർഡിൽ മത്സരിക്കുന്ന സിപിഐ നേതാവും മുൻ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമായ അജയകുമാറിനെ തീരെയാണ് സിപിഎം ആദിച്ചനല്ലൂർ
 ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത്‌ മെമ്പറും ആദിച്ചനല്ലൂർ ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റുമായിരുന്ന ജോയി മൈലക്കാടൻ പത്രിക നൽകിയത്. 
ആദിച്ചനല്ലൂർ പഞ്ചായത്തിലെ 
എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കൂടിയാണ് ജോയി മൈലക്കാടൻ എന്നിരിക്കെ ഇടതു മുന്നണി യുടെ ഉന്നത നേതാവ് തന്നെ റിബൽ സ്ഥാനാർഥിയായി രംഗത്ത് വന്നത് മുന്നണി കേന്ദ്രങ്ങളെയും പാർട്ടി നേതൃത്വത്തിനെയും പ്രതിസന്ധിയിലാക്കിനോമീനേഷന്റെ അവസാനഘട്ടത്തിലാണ്  പത്രിക കൊടുത്തത് തുടർന്ന് പാർട്ടി പ്രവർത്തകരും നേതാക്കളും ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫോൺ എടുക്കാൻ ജോയി കൂട്ടാക്കിയില്ല.


ഇത്തിക്കരയിൽ ദേശീയതയുടെ കരുത്ത് തെളിയിക്കാൻ ഭാരതീയ ജനത പാർട്ടി


ഇത്തിക്കരയിൽ ദേശീയതയുടെ കരുത്ത് തെളിയിക്കാൻ ഭാരതീയ ജനത പാർട്ടി

ചാത്തന്നൂർ: ജനാധിപത്യത്തിൽ ദേശീയതയുടെ കരുത്ത് തെളിയിക്കാൻ ഇത്തിക്കര 
ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ച് കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിച്ച് ജനകീയമാക്കാൻ  ബി.ജെ പി ഒരുങ്ങുന്നു. നിലവിൽ 13 ഡിവിഷൻ ഉള്ള ഇത്തിക്കരയിൽ പുനർനിർണ്ണയത്തിലൂടെ 14 ഡിവിഷനായി മാറിയിട്ടുണ്ട്. നീലവിൽ ബി ജെ പി യ്ക്ക് ഒരംഗം മാത്രമാണ് ഉള്ളത് മീനബലം ഡിവിഷനിൽ നിന്നും വിജയിച്ച രോഹിണിയാണ്.
രോഹിണി ഇക്കുറി കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുകയാണ്.
ഇത്തിക്കര ബ്ലോക്ക്  പഞ്ചായത്ത് രീപീകരിച്ച സമയം മുതൽ ഇടത് അഭിപത്യം ഉള്ള ഇവിടെ 2020 ലാണ് രോഹിണി  വെന്നിക്കൊടി പാറിച്ച് ആദ്യ  ജനപ്രതിനിധിയായത് നിരവധി ഡിവിഷനുകളിൽ രണ്ടാം സ്ഥാനത്തും എത്തി ശക്തി തെളിയിച്ചു  ഇക്കുറി ശക്തമായ പേ
പോരാട്ടത്തിന് ശക്തരായ സ്ഥാനാർത്ഥികളെയാണ് ബി ജെ പി ഒരോ ഡിവിഷനിലും രംഗത്തിറക്കിയിരിക്കുന്നത് ഒന്നാം ഡിവിഷനായ ആദിച്ചനല്ലൂരിൽ സരോജിനിദാസ്, ഇടനാട്  മഹിളമോർച്ച നേതാവ് സമിത,ചാത്തന്നൂർ വടക്ക്  മഹിള മേ
മോർച്ച നേതാവ് ഗ്രീഷ്മ.ടി,കല്ലുവാതുക്കൽ ജി.ഗോപകുമാർ, വേളമാനൂർ വിഷ്ണു, മീനബലത്ത് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എസ്. സുദീപ, ചിറക്കരയിൽ മഹിളമോർച്ച നേതാവ്  രാധഗോപകുമാർ,
, പുത്തൻകുളത്ത് ബി ജെ പി  നേതാവ് സുഭാഷ്ബാബു, പൂതക്കുളത്ത് നിലവിൽ പൂതക്കുളം ഗ്രാമപഞ്ചായത്ത് അംഗമായ  മജ്ഞുഷ സത്യശീലൻ, കലയ്ക്കോട് ഡിവിഷനിൽ നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായ ഗീത ഉണ്ണി, നെടുങ്ങോലത്ത് എൽ. രാഗിണി, ചാത്തന്നൂർ ഡിവിഷനിൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ബി ജെ പി പാർലമെന്ററി പാർട്ടി ലീഡർ ആർ.സന്തോഷ്, സിവിൽ സ്റ്റേഷനിൽ എസ്.സുരേഷ്, കൊട്ടിയത്ത്  ബി ജെ പി മണ്ടലം ട്രഷറർ ലൂക്കോസ് വർഗ്ഗീസ്  എന്നിവരാണ് മത്സരിക്കുന്നത്. 

അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തിയ ടിപ്പർ ലോറിയും മണ്ണ് മാന്താനായി ഉപയോഗിച്ച ജെ.സി.ബിയും പാരിപ്പള്ളി പൊലീസ് പിടികൂടി

അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തിയ ടിപ്പർ ലോറിയും മണ്ണ് മാന്താനായി ഉപയോഗിച്ച ജെ.സി.ബിയും പാരിപ്പള്ളി പൊലീസ് പിടികൂടി

ചാത്തന്നൂർ : അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തിയ ടിപ്പർ ലോറിയും മണ്ണ് മാന്താനായി ഉപയോഗിച്ച ജെ.സി.ബിയും പാരിപ്പള്ളി പൊലീസ് പിടികൂടി. ചിറക്കര
പഞ്ചായത്ത് സെക്രട്ടറി ഖനനത്തിനുള്ള അനുമതി നൽകിയ സ്ഥലത്തുനിന്നാണ് പാസ് ഇല്ലാതെ മണ്ണ് കടത്തിയ ലോറി പട്രോളിംഗിനിടെ പാരിപ്പള്ളി പോലിസ് 
പിടികൂടിയത്. ചിറക്കരത്താഴം ഭാഗത്ത് പഞ്ചായത്ത്‌ സ്ഥലം പരിശോധിക്കാതെ അഞ്ചു ലോഡ് മണ്ണ് എടുക്കുന്നതിന് 
കൊടുത്ത  സ്ഥലത്തെത്തി പോലിസ് 
 പരിശോധിച്ചതിൽ പഞ്ചായത്ത് പാസ് അനുവദിച്ച അളവിൽ കൂടുതൽ മണ്ണ് സ്ഥലത്തുനിന്നും കടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടതിനെ തുടർന്ന് മണ്ണ് മാന്താനായി ഉപയോഗിച്ച ജെ സി ബി യും പൊലീസ് പിടിച്ചെടുത്തു. അനധികൃതമായി കടത്തിയ മണ്ണിന്റെ അളവ് നിശ്ചയിക്കുന്നതിന് റവന്യൂ വകുപ്പിന് റിപ്പോർട്ട് നൽകുമെന്നും റോയൽറ്റിയുടെ അഞ്ച് ഇരട്ടി തുക പിഴ അടപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എസ്.ഐ പറഞ്ഞു. പിടിച്ചെടുത്ത യന്ത്രങ്ങൾ കളക്ടർക്ക് കൈമാറി. പാരിപ്പള്ളി പോലിസ് കേസെടുത്തു.
ഫോട്ടോ :പോലിസ് പിടിച്ചെടുത്ത ജെ സി ബിയും ടിപ്പർ ലോറിയും 

പ്രചരണത്തിൽ മുന്നേറ്റവുമായി ബിജെപി

ചാത്തന്നൂർ:  തദ്ദേശ തെരഞ്ഞെടുപ്പിൽ  പത്രിക സമർപ്പണം ഇന്ന് വൈകുന്നേരം 
അഞ്ച് മണിയോടെ സമാപിക്കും കഴിഞ്ഞ രണ്ട് ദിവസമായി വലിയ തിരക്കാണ് റിട്ടേണിംഗ് ഓഫീസർമാരുടെ മുന്നിൽ മറ്റ് പ്രവർത്തനങ്ങൾ ഒഴിവാക്കി മിക്ക ഓഫീസുകളും തിരഞ്ഞെടുപ്പിന്റെ പിറകെയാണ്. ചാത്തന്നൂർ പഞ്ചായത്തിൽ 
ബി ജെ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്ന മുറയ്ക്ക് പത്രിക സമർപ്പണം നടത്തിയതിനാൽ നാമമാത്രമായ സ്ഥാനാർത്ഥികൾ മാത്രമാണ് പത്രിക സമർപ്പണത്തിന് ബാക്കിയുള്ളത്. അവർ ഇന്ന് സമർപ്പണം നടത്തും.
സ്ഥാനാർഥി പ്രഖ്യാപനം നേരത്തെയായതോടെ പത്രിക സമർപ്പണം പൂർത്തിയാക്കി ബി ജെ പി സ്ഥാനാർത്ഥികൾ ആദ്യഘട്ട  പര്യടനങ്ങളുമായി പ്രചാരണത്തിൽ ഒരുപടി മുന്നിലായി.തിരഞ്ഞെടുപ്പ് കൺവൻഷനുകൾ  തുടങ്ങി കഴിഞ്ഞു ബ്ലോക്ക്, പഞ്ചായത്തുകളിലെ സ്ഥാനാർഥികളും പത്രിക നൽകി. ആദ്യഘട്ട ഭവന സന്ദർശനം പൂർത്തിയാക്കി ചുവരെഴുത്ത്, പ്രകടനപത്രിക വീടുകളിൽ എത്തിക്കൽ തുടങ്ങിയ പ്രചാരണ പരിപാടികൾ തുടരുകയാണ്.  22ന് സൂക്ഷ്മ‌ പരിശോധന. 24നു പകൽ പകൽ 11വരെ പത്രിക പിൻവലിക്കാം. രാഷ്ട്രീയ പാർടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നവും അന്തിമ സ്ഥാനാർഥിപട്ടികയും 24ന് നിലവിൽ വരും. കേന്ദ്ര  സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ച് ഭാവി വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള  പരിപാടികൾ ഒരു ഭാഗത്ത് നടക്കുന്നു.
 സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന് മുന്നണിയിലുണ്ടായ പൊട്ടിത്തെറിയിൽനിന്ന് കരകയറാനാകാതെ വലയുകയാണ്  എൽ ഡി.എഫ്. കോൺഗ്രസിൽ  ഇനിയും ഒരു വാർഡിൽ സ്ഥാനാർത്ഥിയാകാൻ ബാക്കിയുണ്ട്.


Thursday, 20 November 2025

പാരിപ്പള്ളി കൊടിമൂട്ടിൽ ശ ഭദ്രകാളി ക്ഷേത്രത്തിൽ ഇ- ഹുണ്ടിക ( ഇ - കാണിക്ക ) ഉദ്ഘാടനം ചെയ്തു

ചാത്തന്നൂർ: പാരിപ്പള്ളി കൊടിമൂട്ടിൽ ശ ഭദ്രകാളി ക്ഷേത്രത്തിൽ ഇ- ഹുണ്ടിക ( ഇ - കാണിക്ക ) ഉദ്ഘാടനം ചെയ്തു
എസ് ബി ഐ കൊല്ലം റീജിയണൽ ചീഫ് മാനേജർ ജെ.ആർ. അനീഷ് ഭദ്രദീപം കൊളുത്തി ഭക്തജനങ്ങൾ ക്കായി സമർപ്പിച്ചു. ക്ഷേത്രത്തിലേക്ക് ആദ്യ  ഇ-കാണിക്ക  വ്യാപാരി വ്യവസായി ഏക
സമിതി കൊല്ലം ജില്ലാ സെക്രട്ടറി ജി.രാജൻ കുറുപ്പും  എപിജെ അബ്ദുൽ കലാം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ. അനീഷും ചേർന്ന് സമർപ്പിച്ചു. എസ് ബി ഐ പാരിപ്പള്ളി ശാഖാ മാനേജർ  രാകേഷ് കുമാർ , ക്ഷേത്രയോഗം ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് ബി. രവീന്ദ്രൻ, ട്രസ്റ്റ് സെക്രട്ടറി  പ്രകാശൻ കളത്തറ , ഉത്സവ സംഘാടക സമിതി ജനറൽ കൺവീനർ  അനു വിജയൻ, ട്രസ്റ്റ് അംഗ.പ്രസേനൻ, ഉത്സവ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

Tuesday, 18 November 2025

തിരഞ്ഞെടുപ്പല്ലേ ആരു കാണാനാ... : അടിത്തട്ടുവരെ മാന്തി മണ്ണെടുപ്പ്

തിരഞ്ഞെടുപ്പല്ലേ ആരു കാണാനാ...കുന്നുകൾ ഇടിച്ച് നിരത്തി
അടിത്തട്ടുവരെ മാന്തി മണ്ണെടുപ്പ്

ചാത്തന്നൂർ: തിരഞ്ഞെടുപ്പിന്റെ മറവിൽ ജില്ലയിൽ ഭൂമി പിളർന്ന് മണ്ണ് മാഫിയ. ചാത്തന്നൂർ നിയോജക മണ്ടലത്തിന്റെ  വിവിധ പ്രദേശങ്ങളിലാണ് മണ്ണ് മാഫിയാകളുടെ നേതൃത്വത്തിൽ മണ്ണെടുപ്പും വയൽ നികത്തലും വ്യാപകമായി നടക്കുന്നത്. വീട് വയ്ക്കാനല്ലാതെ മറ്റൊരു നിർമ്മാണ പ്രവർത്തനത്തിനും തണ്ണീർത്തടങ്ങൾ നികത്താൻ പാടില്ലായെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും മണ്ണു മാഫിയ ജില്ലയിൽ പിടിമുറുക്കുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നല്കുന്ന പെർമിറ്റിന്റെ മറവിലാണ്  മണ്ണെടുപ്പ്. ചാത്തന്നൂർ പഞ്ചായത്തിന്റെ  വിവിധ ഭാഗങ്ങളിൽ  തൊട്ടടുത്ത വസ്തുകൾക്ക് ഭീഷണിയാകും വിധം 
 വലിയ കുന്നുകൾ ആണ്  അവധികളുടെയും തിരഞ്ഞെടുപ്പിന്റേയും മറവിൽ
 ഇടിച്ചു നിരത്തി രായ്ക്കു രാമാനം മണ്ണ് കടത്തുന്നത് .രാത്രിയെന്നോ  പകലെന്നോ ഇല്ലാതെ നടക്കുന്ന മണ്ണുകടത്ത് തടയാൻ പോലീസോ റവന്യൂ അധികാരികളോ ജിയോളജി പഞ്ചായത്ത് അധികൃതരോ രംഗത്തുണ്ടാവില്ല. പലയിടത്തും ഭൂമിയുടെ  അടിത്തട്ട് മാന്തിയുള്ള മണ്ണെടുപ്പാണ് നടക്കുന്നത്. ദേശീയപാത നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ജിയോളജിയുടെ പാസ് വ്യാജമായി നിർമ്മിച്ചു കൊണ്ടാണ് പലയിടത്തും കരമണ്ണ് ഖനനം നടത്തുന്നത്. ഈ മണ്ണ് ഉപയോഗിച്ചാണ് വൻതോതിൽ നെൽവയലുകൾ നികത്തപ്പെട്ടുകൊണ്ടിരിക്കുന്നത്.  ചാത്തന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ  ഏക്കർ കണക്കിന്  പാടശേഖരമാണ് മണ്ണിട്ട് നികത്താൻ ശ്രമിക്കുന്നത്. കൃഷി ചെയ്യാനുള്ള എല്ലാ പാരിസ്ഥിതിക സാഹചര്യങ്ങളും നിലനിൽക്കുമ്പോൾ തന്നെയാണ് ഇവിടെ അനധികൃത നികത്തൽ നടക്കുന്നത്.  പരവൂരിന്റെ തീരദേശത്ത്  വിവിധ ഭാഗങ്ങളിൽ റിസോർട്ട് മാഫിയ വൻതോതിൽ തണ്ണീർത്തടങ്ങൾ നികത്തിയെടുക്കുന്നു. മണ്ണ് മാഫിയയും ജിയോളജി വകുപ്പും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നത്.
നിർമാണപ്രവർത്തനത്തിനും തണ്ണീർത്തടങ്ങൾ നികത്താൻ പാടില്ലെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴാണ് നെൽവയലുകളും തണ്ണീർത്തടങ്ങളും വൻതോതിൽ മണ്ണിട്ട് നികത്തുന്നത്. ജലക്ഷാമം രൂക്ഷമായ ഈ പ്രദേശത്തെ തണ്ണീർത്തടം നികത്തൽ വ്യാപകമായ പാരിസ്ഥിതിക പ്രശ്നങ്ങളാണുണ്ടാക്കുന്നത്. പലയിടത്തും 
കൃഷി നിലനിൽക്കുമ്പോൾത്തന്നെയാണ് അനധികൃത നികത്തൽ നടക്കുന്നത്.
പോളച്ചിറ ഏലായുടെ  വിവിധ ഭാഗങ്ങളിൽ കരമണ്ണ് മാഫിയ വൻതോതിൽ തണ്ണീർത്തടങ്ങൾ നികത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. മണ്ണ് മാഫിയയും ജിയോളജി വകുപ്പും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിട്ടാണ് ഇത്തരം നികത്തലുകളും കുന്നിടിക്കലുമൊക്കെ നടക്കുന്നതെന്നാണ് ആരോപണം. ഭരണകക്ഷി രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയും ഇവർക്കുണ്ട്.

@ ലൈഫ് പദ്ധതിയിൽ നിർധനർക്ക് വീടിന് സ്ഥലം
നൽകാനെന്ന പേരിൽ മണ്ണു മാഫിയ കുന്നുകൾ വാങ്ങിക്കൂട്ടുന്നു. വീട് നിർമാണത്തിൻ്റെ മറവിൽ മണ്ണ് കടത്താനുള്ള ഗുഡ ലക്ഷ്യത്തോടെയാണ് നടപടി.പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനെ കബളിപ്പിച്ച് മണ്ണ് പാസുകൾ നേടുകയാണ് ലക്ഷ്യം.  ഉയർന്ന പ്രദേശങ്ങളും കുന്നുകളും മണ്ണ് മാഫിയ ഇതിനകം തുച്‌ഛമായ വിലയ്ക്ക് വാങ്ങി ലൈഫ് പദ്ധതി ഉപയോക്‌താക്കളുടെ പേരിലേക്ക് വസ്തു കൈമാറിയ ശേഷം മണ്ണ് നീക്കം ചെയ്യാൻ അപേക്ഷ നൽകുന്നു. അഞ്ച് സെന്റിൽ താഴെ വസ്തു‌വിൽ നിന്നു വീട് നിർമാണത്തിന് മണ്ണ് നീക്കം ചെയ്യുന്നതിന് സാങ്കേതിക തടസ്സങ്ങളില്ല. ഈ പഴുത് ഉപയോഗിച്ച് ഏക്കറുകളോളം വരുന്ന കുന്നുകൾ ഇടിച്ച് നിരത്തി മണ്ണ് കടത്തുന്നു. അടുത്തിടെ ഒട്ടേറെ കുടുംബങ്ങളാണ് ചതിയിൽപ്പെട്ടത്.
അനിയന്ത്രിതമായ മണ്ണ് കടത്തിനിടെ സമീപ പുരയിടങ്ങളും കയ്യേറി. സമീപ വീടുകളുടെ അടിത്തറ തോണ്ടിയാണ് മണ്ണ് മാഫിയ മണ്ണെടുക്കുന്നത്. പിഴ അടയ്ക്കാനുള്ള ബിൽ എത്തിയപ്പോഴാണ് പാവപ്പെട്ട വീട്ടുകാർ വിവരം അറിയുന്നത്. കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂരിൽ കുന്നിൻ മുകളിൽ 60 അടിയോളം ഉയരത്തിലാണ് വീട് വയ്ക്കാൻ സർക്കാർ വക സ്‌ഥലം പട്ടികജാതി കുടുംബത്തിന് ലഭിച്ചത്. സമാനരീതിയിൽ  പഞ്ചായത്തിൽ തന്നെ ഒട്ടേറെ കേസുകളുണ്ട്. 

@ കുന്നുകളാൽ സമ്പന്നമായിരുന്നു കല്ലുവാതുക്കൽ പഞ്ചായത്തിന്റെ വേളമാനൂർ  നടയ്ക്കൽ ഭാഗങ്ങൾ  എന്നാലിപ്പോൾ പേരുകളിൽ മാത്രമാണ് കുന്നുകളുള്ളത്. ഏറെയും ഇടിച്ചു നിരത്തി. അപൂർവമായി ബാക്കിയുള്ളവ ഇടിച്ചുനിരത്തിക്കൊണ്ടുമിരിക്കുന്നു.
കുന്നുകൾ നിരപ്പാവുന്നതിനനുസരിച്ച് പ്രദേശത്തെ വയലുകളും നികന്നതോടെ മിക്ക പ്രദേശങ്ങളും ജലക്ഷാമത്തിൻ്റെ പിടിയിലാണിപ്പോൾ. മണ്ണെടുക്കുന്നതോടെ ഒരു പ്രദേശത്തിൻ്റെ പരിസ്ഥിതി മാത്രമല്ല നശിക്കുന്നത്. മണ്ണെടുപ്പു കഴിയുംവരെ രാവുംപകലും യന്ത്രങ്ങളുടെയും ലോറികളുടെയും ഭീകരശബ്ദംമൂലം പ്രദേശത്തിൻ്റെ സ്വൈരം നഷ്ട്‌ടപ്പെടും.മണ്ണെടുത്തുള്ള ടിപ്പറുകളുടെയും ടോറസ്സുകളുടെയും മരണപ്പാച്ചിൽ ജനങ്ങളുടെ ജീവന് വലിയ ഭീഷണിയും സൃഷ്‌ടിക്കും. സ്കൂ‌ൾ വിദ്യാർഥികളെയെല്ലാം വീട്ടുകാർ ആശങ്കയോടെയാണ് പറഞ്ഞയയ്ക്കുന്നത്. വേനൽക്കാലമാണെങ്കിൽ പൊടിയുടെയും വർഷക്കാലമാണെങ്കിൽ ചെളിയുടെയും ശല്യം പറഞ്ഞറിയിക്കാനാകില്ല.


@ പേര് ദേശീയപാതവികസനം: നടക്കുന്നത് വയൽ നികത്തലും

സർക്കാർ ദേശീയപാതവികസനത്തിനായുള്ള നിർമാണത്തിൻ്റെ പേരിലാണ് പലപ്പോഴും മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽനിന്നും  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും  പെർമിറ്റ് വാങ്ങി ഏക്കർ കണക്കിന് മണ്ണെടുക്കാൻ അനുവാദം വാങ്ങുന്നത്. എന്നാൽ, മണ്ണടിക്കുന്നതിനിടയിൽ കരാറുകാർ വലിയ തുക വാങ്ങി വയൽ നികത്തുന്നവർക്കും മണ്ണടിച്ചു നൽകും. ഒരുവശത്ത് കുന്നിടിച്ചുണ്ടാകുന്ന പരിസ്ഥിതി ആഘാതവും മറുവശത്ത് വയൽ നികത്തുന്നതുമൂലമുള്ള ജലസംഭരണികളുടെ നാശവുമാണ് ഫലം. മണ്ണെടുപ്പും വയൽനികത്തലും തടയാൻ കർശനനിയമങ്ങൾ നാട്ടിലുണ്ടെങ്കിലും അത് നടപ്പാക്കാനുള്ള വൈമുഖ്യമാണ് ഈ അപകടത്തിന് കാരണം. നികത്തിയ വയൽ പൂർവസ്ഥിതിയിലാക്കാൻവരെ കടലാസ്സിൽ നിയമമെഴുതിവെച്ചിട്ടുണ്ട്. അഞ്ചു സെന്റ് സ്ഥലം നികത്തി ഒരു വീടുവെക്കാൻ ശ്രമിച്ചാൽ ഈ നിയമമെല്ലാം സടകുടഞ്ഞെഴുന്നേൽക്കും. എന്നാൽ, ഏക്കർകണക്കിന് ഭൂമി നികത്തുന്നവർക്കും ഇടിച്ചുനിരത്തുന്നവർക്കും ഇതൊന്നും ബാധകമാകാറില്ല, ബാധകമാക്കാറുമില്ലെന്നതാണ് വസ്തുതുത.


@ ചെമ്മണ്ണു വീണ് യാത്രക്കാർ ദുരിതം അനുഭവിക്കുന്നു. 

പല ഭാഗത്തും ടിപ്പറുകൾ നിരന്നു കിടന്നാണ് ഊഴം അനുസരിച്ച് മണ്ണെടുത്ത് പോകുന്നത്. വലിയ കുന്നുകൾ ഇടിച്ചാണ് മണ്ണെടുക്കുന്നത്. അതിനാൽ റോഡ് നിറയെ മണ്ണ് വീണു കിടക്കുന്ന അവസ്‌ഥയാണ് പല ഭാഗത്തും ഉള്ളത്. പല ഭാഗത്തും വീട് വയ്ക്കാനാണ് എന്നു പറഞ്ഞ് അപേക്ഷ നൽകി വലിയ കുന്നുകൾ ഇടിച്ചു നിരത്തി മണ്ണ് നീക്കം ചെയ്യും. എന്നാൽ മണ്ണ് നീക്കം ചെയ്‌താലും വീടു പണിയാനുള്ള പദ്ധതികൾ ആരംഭിക്കാതെ കിടക്കുന്ന നിരവധി ഭൂമികൾ ഉണ്ട് ഈ ഭാഗങ്ങളിൽ. മണ്ണ് നീക്കം ചെയ്യുന്ന ഭൂമിയിൽ ഒരു വർഷത്തിനകം വീടു നിർമിക്കുകയോ ഏറ്റവും കുറഞ്ഞത് തറ കെട്ടുകയോ എങ്കിലും വേണം എന്നാണ് ചട്ടം. ഇങ്ങനെ ചെയ്ത‌ില്ല എങ്കിൽ പിഴ ഈടാക്കാനുള്ള അധികാരം ജിയോളജി വകുപ്പിന് ഉണ്ടെങ്കിലും അവർ എവിടെയെങ്കിലും ഇത് നടപ്പിലാക്കിയതായി അറിവില്ല. ടിപ്പറുകളുടെ ബോഡി പൊക്കത്തിനും ഉയരത്തിൽ നിയമവിരുദ്ധമായി മണ്ണു കയറ്റി പോകുന്നത് നിയന്ത്രിക്കാൻ അധികാരികൾ തയാറാകുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഉയരത്തിൽ മണ്ണ് കയറ്റി പോകുന്നത് വഴി നീളെ വീണ് നിരത്തുകളിൽ മുഴുവൻ ചെമ്മണ്ണ് നിറയുന്ന അവസ്‌ഥയാണ് ഇട റോഡുകളിൽ മുഴുവൻ. ഈ മണ്ണ് ഉണങ്ങി പൊടി പറന്ന് യാത്രക്കാരുടെ കണ്ണിൽ വീണും മഴ പെയ്യുമ്പോൾ ചെളിയായി തെന്നിയും വാഹനങ്ങൾ അപകടത്തിൽ പെടുന്നതു പതിവാണ്. വാഹന പരിശോധന നടത്തുന്ന  പോലീസ് അധികാരികൾ ടിപ്പറുകളുടെ ബോഡി പൊക്കത്തേക്കാളും ഉയരത്തിൽ മണ്ണ് കയറ്റി പോകുന്നത് കണ്ടാലും നിയമലംഘനത്തിനു കേസ് എടുക്കാത്തത് പ്രത്യേക താൽപര്യത്താലാണ് എന്നും ജനങ്ങൾ ആക്ഷേപമുയർത്തുന്നു.
ഫോട്ടോ: ചാത്തന്നൂർ പഞ്ചായത്തിൽ  ഊറാം വിള - കോഷ്ണക്കാവ് റേ
റോഡിൽ കുന്നിടിച്ച് മണ്ണെടുക്കുന്നു.

മുരളിമാസ്റ്റർ ഒരു ദേശത്തിന്റെ ജനപ്രതിനിധി

ചാത്തന്നൂർ :  ഒരു ദേശത്തിന്റെ ജനപ്രതിനിധിയായി മൂന്ന് വാർഡുകളിൽ മാറി മാറി നിന്ന് വിജയിച്ച മുരളി മാസ്റ്റർ ഒരു ദേശത്തിന്റെ ജനനായകനാണ്.കല്ലുവാതു ക്കൽ ഗ്രാമ പഞ്ചായത്തിലെ
വേളമാനൂർ, കിഴക്കനേല, ഇളംകുളം,തുടങ്ങി കല്ലുവാതുക്കൽ പഞ്ചായത്തിന്റെ കിഴക്കൻ മലയോര മേഖലയുടെ ജനപ്രതിനിധിയായി ഇരുപത് വർഷം ജയിച്ച തിരഞ്ഞെടുപ്പിൽ എല്ലാം പരാജയമറിയാതെ വിജയിച്ച 
മുരളിമാസ്റ്റർ 2006-ൽ ചാത്തന്നൂർ അസംമ്പളി നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കും മത്സരിച്ചു.ആർ എസ് എസിൽ നിന്നും ബിജെപിയിലേക്ക് എത്തിയ കെ. മുരളീധരൻപിള്ള എന്ന നാട്ടുകാരുടെ മുരളിമാസ്റ്റർ ബിജെപി
സംസ്ഥാന സമിതി അംഗം കിഴക്കനേല സുധാകരന്റെ  വിദ്യാനികേതൻ  കോളേജിൽ അദ്ധ്യാപകനായി തുടക്കം കുറിച്ചതോടെ 
കെ. മുരളീധരൻപിള്ള മുരളിമാസ്റ്ററായി കിഴക്കനേല സുധാകരൻ പ്രിൻസിപ്പൽ ആയിരുന്ന കോളേജിൽ ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ്‌ ബി.ബി. ഗോപകുമാറും മുരളിമാസ്റ്ററും ഒരു മിച്ചു ജോലി ചെയ്തിരുന്നു. 
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാരലൽ കോളേജിൽ അദ്ധ്യാപകനായി ജോലി ചെയ്തു വലിയൊരു ശിഷ്യസമ്പത്തിന്റെ ഉടമയാണ്.
1995-ൽ വേളമാനൂരിൽ ബിജെപിയുടെ സ്ഥാനാർഥിയായി ഗ്രാമപഞ്ചായത്ത്‌ അംഗമായി 2000-ൽ മത്സരിചില്ല, 2005-ൽ കിഴക്കനേലയിൽ നിന്നും വിജയിച്ചു 2005-ൽ ഇളംകുളത്ത് നിന്നും വിജയിച്ചു 2015-ൽ വീണ്ടും കിഴക്കനേല നിന്നും വിജയിച്ച മുരളിമാസ്റ്റർ 2020-ൽ മത്സരിക്കാതെ മാറി നിൽക്കുകയായിരുന്നു ഇപ്പോൾ വീണ്ടും കിഴക്കനേലയിൽ നിന്നും വിജയം ഉറപ്പിച്ചു മത്സരിക്കുകയാണ് മുരളിമാസ്റ്റർ ബിജെപിയുടെ ചാത്തന്നൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രസിഡന്റ്‌ തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുള്ള മുരളിമാസ്റ്റർ ഇപ്പോൾ കർഷകമോർച്ച സംസ്ഥാന സമിതി അംഗമാണ് അതിലുപരി കർഷകനുമാണ്.അധ്യാപനത്തിലും രാക്ഷ്ട്രിയത്തിലും ഒരുപോലെ ശോഭിച്ച അപൂർവ്വം ചില നേതാക്കളിൽ ഒരാളാണ് മുരളിമാസ്റ്റർ 

Monday, 17 November 2025

വാഗ്ദാനങ്ങൾ പാലിച്ചു പൊതു സമൂഹത്തിന് മാതൃകയായി സ്വർണ്ണമ്മ സുരേഷ്

വാഗ്ദാനങ്ങൾ പാലിച്ചു പൊതു സമൂഹത്തിന് മാതൃകയായി സ്വർണ്ണമ്മ സുരേഷ്

പരവൂർ: വാഗ്ദാനങ്ങൾ പാലിച്ചു സ്വർണ്ണമ്മ സുരേഷ് രണ്ടാമൂഴവും പൂർത്തിയാക്കി പരവൂർ നഗരസഭയിലെ ടൌൺ നിന്നും വീണ്ടും ജനവിധി തേടുന്നു. ഒരു ജനപ്രതിനിധി ജനങ്ങൾക്ക്  കൊടുത്ത വാഗ്ദാനങ്ങൾ പൂർണ്ണമായും നിറവേറ്റിയ സംപ്തൃപ്തിയിലാണ് പരവൂർ നഗരസഭയിലെ ടൗൺ വാർഡ്‌ കൗൺസിലർ സ്വർണ്ണമ്മസുരേഷ്. അധ്യാപിക കൂടിയായ സ്വർണ്ണമ്മ സുരേഷ് കഴിഞ്ഞ പത്ത് വർഷവും വാർഡിലെ ഓരോ വീടുകളിലും എത്തി ജനങ്ങളുടെ ആവശ്യങ്ങൾ രണ്ടാമത് ഒരു പ്രാവശ്യം പോലും സംസാരിക്കാൻ ഇടം കൊടുക്കാതെ പരാതികളുംപരിഭവങ്ങളും ഇല്ലാതെ  നിറവേറ്റി കൊണ്ട് ജനങ്ങൾക്ക് ഒപ്പം നിലനിന്ന് കൊണ്ട് തന്നെ 
പൊതു സമൂഹത്തിൽ നിന്നും ഫണ്ട് കണ്ടെത്തി നാടിന്റെ ആവശ്യങ്ങൾ ആശ്രാന്തപരിശ്രമത്തിലൂടെ നിറവേറ്റുക യായിരുന്നു.പരവൂർ കുടുംമ്പാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റർ സ്വന്തം വാർഡിൽ കോട്ടപ്പുറത്ത് എത്തിക്കുന്നതിനായി പൊതു സമൂഹ ത്തിൽ നിന്നും ഫണ്ട് സമാഹരിച്ചു കൊണ്ട്
വസ്തു വാങ്ങി നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കി
നാടിന് സമർപ്പിച്ചപ്പോൾ ഒരു നാട് ഒന്നാകെ സ്വർണ്ണമ്മ സുരേഷിന്റെ നിച്ഛയദാർഢ്യത്തിന് നിറഞ്ഞ കയ്യടി നൽകി ആദരിക്കുകയായിരുന്നു. സ്വന്തമായി 
കെട്ടിടം ഇല്ലാതിരുന്ന അംഗനവാടിയ്ക്കും സമാന രീതിയിലാണ് വസ്തു വാങ്ങി സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മാണപ്രവർത്തി നടത്തുകയായിരുന്നു.
ആദ്യമൂഴത്തിൽ അംഗനവാടിയും
രണ്ടാം മൂഴത്തിൽ കുടുംമ്പാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്ററും നിർമ്മിച്ചു കൊണ്ട്  സ്വർണ്ണമ്മസുരേഷ്  നാടിന്റെ പൊതു ആവശ്യങ്ങൾ ഒന്ന് ഒന്നായി നടപ്പാക്കുകയായിരുന്നു.
സ്വന്തം ഡിവിഷനിലെ ജനങ്ങൾക്ക് ഒപ്പം നിന്ന് കൊണ്ട് നഗരസഭയിലെ പ്രതിപക്ഷ സ്വരമായിമാറിയ സ്വർണ്ണമ്മസുരേഷ് സ്വന്തം ശാരീരിക അവശതകൾ മാറ്റി വച്ച് കൊണ്ട് പരവൂരിന്റെ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണ്‌ ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ്‌ കൂടിയായ സ്വർണ്ണമ്മ സുരേഷ് നഗരസഭയിൽ ബിജെപിയുടെ പാർലമെന്ററി പാർട്ടി ലീഡർ കൂടിയാണ്. നഗര സഭയിൽ ഇടതു വലതു കൂട്ട്കക്ഷി ഭരണത്തിലെ പോരായ്മകൾ ചൂണ്ടി കാണിച്ചു കൊണ്ട്  പൊതു വിഷയങ്ങൾ പഠിച്ചു അവതരിപ്പിച്ചു കൊണ്ട് 
മികച്ച പ്രതിപക്ഷ നേതാവായി മാറിയ സ്വർണ്ണമ്മസുരേഷ് വീണ്ടും വിജയം ഉറപ്പിച്ചു ഹാട്രിക് തികയ്ക്കാൻ  കോട്ടപ്പുറം വാർഡിൽ തന്നെ വീണ്ടും മത്സരിക്കുകയാണ്.


 

നാടിനൊപ്പംനടന്ന് അവരുടെ ഉൾത്തുടിപ്പുകളറിഞ്ഞ്, ഷീല സുനിലിന്സ്വ‌പ്നങ്ങളൊന്നൊന്നായി സമ്മാനിച്ച ഇരുപത് വർഷം

നാടിനൊപ്പംനടന്ന് അവരുടെ ഉൾത്തുടിപ്പുകളറിഞ്ഞ്, ഷീല സുനിലിന്
സ്വ‌പ്നങ്ങളൊന്നൊന്നായി സമ്മാനിച്ച ഇരുപത് വർഷം 

പരവൂർ :  നാടിനൊപ്പംനടന്ന് അവരുടെ ഉൾത്തുടിപ്പുകളറിഞ്ഞ്, ഷീല സുനിലിന്
സ്വ‌പ്നങ്ങളൊന്നൊന്നായി സമ്മാനിച്ച ഇരുപത് വർഷം . ഇങ്ങനെ പരവൂർ നഗര സഭയിലെ ഭരണചരിത്രത്തിലെ
മികവാർന്ന ഇരുപത് വർഷക്കാലമാണ് ജന പ്രതിനിധിയായി ഷീലസുനിൽ ശോഭിച്ചത്.
ഒരു നാടിന്റെ വികസനത്തിന് ചുക്കാൻ പിടിച്ച ഷീലസുനിൽ നഗരസഭയിൽ ജന പ്രതിനിധിയെന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിന്ജനങ്ങൾ നൽകിയ അംഗീകാരമാണ് തുടർച്ച യായുള്ള വിജയമെന്ന് എതിരാളികൾ പോലും സമ്മതിക്കുമ്പോൾ വീണ്ടും 
മണിയംവാർഡിൽ മത്സരിക്കുകയാണ് ഷീല സുനിൽ.2005-ൽ പുറ്റിങ്ങൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പുറ്റിങ്ങൽവാർഡിൽ ജന പ്രതിനിധിയായി വിജയിച്ച ഷീല സുനിൽ 2010-ൽ മണിയംവാർഡിൽ നിന്നും ജനറൽ വനിത സ്ഥാനാർഥിയായും 2015-ൽ ജനറൽ സീറ്റിലും 2020-ൽ ജനറൽ വനിതയിലും തുടർച്ചയായ ഇരുപത് വർഷം വിജയകൊടി നാട്ടിയ ഷീലസുനിൽ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുകയാണ് സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞു  മണിയംവാർഡിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലാണ് ഷീലസുനിൽ 
നിരവധി മികവാർന്ന പ്രവർത്തനങ്ങളാണ് 
മാണിയംകുളം വാർഡിൽ കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടയിൽ
 പൂർത്തീകരിച്ചത്. ഓരോ 
 തെരഞ്ഞെടുപ്പിലും ജനങ്ങൾ ചൂണ്ടി കാട്ടിയ പദ്ധതികൾ വാഗ്ദാനങ്ങളാക്കി അത് പൂർത്തീകരിച്ച് ജനങ്ങളെ വീണ്ടും
അഭിമുഖീകരിക്കുകയാണ്  നിരവധി വികസന ക്ഷേമപ്രവർത്തനങ്ങളാണ് ഷീല സുനിലിന്റെ നേതൃത്വത്തിൽ 
പ്രാവർത്തികമാക്കിയത്. 
ജനപ്രതിനിധിയെന്ന നിലയിൽ നടത്തിയ പ്രവർത്തനത്തിന് ഒപ്പം തന്നെ പാർട്ടി പ്രവർതനത്തിലും ബിജെപി യിൽ ശക്തമായ സാന്നിധ്യമായിരുന്നു. എം സുനിൽ ജില്ലാ പ്രസിഡന്റ്‌ ആയിരുന്നപ്പോൾ ജില്ലാ സെക്രട്ടറിയായും ജി. ഗോപനാഥൻ ജില്ലാ പ്രസിഡന്റ് ആയിരുന്നപ്പോൾ ജില്ലാ വൈസ് പ്രസിഡന്റ്‌ ആയിരുന്നു നിലവിൽ ജില്ലാ കമ്മിറ്റി അംഗം ആയി പ്രവർത്തിച്ചു വരികയാണ്ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്‌ പരവൂർസുനിൽ ഭർത്താവ് ആണ്‌.


ചാത്തന്നൂരില്‍ ഇടത് മുന്നണിയില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം പ്രതിസന്ധിയില്‍

ചാത്തന്നൂരില്‍ ഇടത് മുന്നണിയില്‍ 
സ്ഥാനാര്‍ഥി നിര്‍ണ്ണയം പ്രതിസന്ധിയില്‍

ചാത്തന്നൂര്‍: ചാത്തന്നൂരില്‍ ഇടത് മുന്നണിയില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം പ്രതിസന്ധിയിലായി വാര്‍ഡ് വിഭജനം പോലും ഇതുവരെ പൂര്‍ത്തിയാവാതെ കടുത്ത പ്രതിസന്ധിയിലായതോടെ ജില്ലാ നേതൃത്വത്തിന് മുന്നിലേക്ക് വീട്ടിരിക്കുക യാണ് ഏരിയ നേതൃത്വം. ചാത്തന്നൂർ സർവീസ് സഹകരണ ബാങ്കിലെ 
മൂന്ന് സ്റ്റാഫുകൾ ലീവ് എടുത്തു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതിനെതിരെയും പാർട്ടി യ്ക്കുള്ളിൽ പ്രശ്നം സന്ഗീർണ്ണ മാക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി നേതൃത്വം ബ്രാഞ്ച് നേതാക്കളുടെ അഭിപ്രായം ചോദിക്കാതെ സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തിയത്തിനെതിരെ യുള്ള 
 കലാപകൊടി ഉയര്‍ന്നിരിക്കുന്നതിന് പിന്നാലെയാണ് സിപിഎം നേതൃത്വത്തിന് ഉണ്ടായിരിക്കുന്ന സ്ഥാനാർഥി പ്രതിസന്ധി.
ചാത്തന്നൂര്‍ പഞ്ചായത്തില്‍ പുതിയതായി രൂപം കൊണ്ട ബ്ലോക്ക് വാര്‍ഡിനെ ചൊല്ലി സിപിഎം -സിപിഐ തര്‍ക്കം നിലനില്‍ക്കുമ്പോള്‍ തന്നെ സിപിഐ മത്സരിക്കുന്ന കാരംകോട് വാര്‍ഡില്‍ സിപിഎം പ്രവര്‍ത്തകന്‍ റിബല്‍ സ്ഥാനാര്‍ഥിയായി അരങ്ങിലെത്തി പ്രചരണം തുടങ്ങി.
ഇടത് ശക്തി കേന്ദ്രമായ കോട്ടവാതുക്കല്‍ വാര്‍ഡില്‍ നിലവിലുള്ള സിപിഐയുടെ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവ് സിപിഐ റിബല്‍ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ സിപിഎമ്മിന്റെ കുത്തക വാര്‍ഡായ ഞാവരൂര്‍ വാര്‍ഡില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ കലാപകൊടി ഉയര്‍ത്തി ഒരുവിഭാഗം ഡിവൈഎഫ്‌ഐ-സിപിഎം നേതാക്കള്‍ രംഗത്തെത്തിയത് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നു. സിപിഎം സീറ്റിങ് സീറ്റായ കോയിപ്പാട് വാര്‍ഡില്‍ നിലവിലുള്ള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഹേശ്വരിയ്‌ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍തന്നെ രംഗത്ത് എത്തിയതും പാർട്ടി നേതൃത്വത്തിനെ വെല്ലുവിളിച്ചു കൊണ്ട് പലയിടത്തും ഉയരുന്ന പ്രതിഷേധനങ്ങളും സിപിഎമ്മിനെ പ്രതിസന്ധിയിൽ ആക്കുബോൾ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സ്ഥാനാർഥികളെ ഇറക്കി കളംനിറയുന്ന ഇടതുപക്ഷ കക്ഷികൾ ഇപ്പോൾ സ്ഥാനാർഥി നിർണ്ണയം പോലും ചെയ്യാൻ പറ്റാതെ കടുത്ത പ്രതിസന്ധിയിലാണ്.

കേന്ദ്രപദ്ധതികളോ, ആരറിയുന്നു

കേന്ദ്രപദ്ധതികളോ, ആരറിയുന്നു ജനങ്ങൾ പ്രതികരിക്കുന്നു

പരവൂർ : കേന്ദ്ര ഇൻഷുറൻസ് പദ്ധതികളും ചികിത്സാ പദ്ധതികളും കേരളത്തിൽ ഏറെപ്പേർക്കു സഹായമാകുന്നുണ്ടെങ്കിലും  പദ്ധതികളെക്കുറിച്ചും അതിന്റെ ആനുകൂല്യങ്ങളെക്കുറിച്ചും പലർക്കും അറിയില്ലെന്നാണ് വിലയിരുത്തൽ . ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, അടൽ പെൻഷൻ, ആയുഷ്‌മാൻ ഭരത്, ജൻധൻ യോജന, പ്രധാനമന്ത്രി ആവാസ് യോജന, സുകന്യ സമൃദ്ധി, ബേട്ടി ബചാവോ ബേട്ടി പഠാവോ, കൃഷി ബീമ യോജന, ഫസൽ ബീമ യോജന, ഉജ്വൽ യോജന, സ്‌റ്റാൻഡ് അപ് ഇന്ത്യ സ്കീം, പ്രധാനമന്ത്രി കിസാൻ നിധി, സ്‌കിൽ ഇന്ത്യ, സ്വച്‌ഛ് ഭാരത് അഭിയാൻ, ബാൽ
 സ്വച്‌ഛ് മിഷൻ എന്നീ പദ്ധതികളെ കുറിച്ച് ഇപ്പോഴും പലർക്കും അറിയാൻ പറ്റാത്ത അവസ്ഥ. വ്യക്‌തികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു പണമെത്തുന്ന വേറെയും പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പാക്കിയിട്ടുണ്ട്.  അടൽ പെൻഷൻ യോജന, മുദ്രാവായ്പാപദ്ധതി, ജൻധൻ യോജന, സ്വർണനിേക്ഷപ പദ്ധതി, കിസാൻ സമ്മാൻ നിധി, പ്രധാൻമന്ത്രി ആവാസ് യോജന, സുകന്യസമൃദ്ധി യോജന തുടങ്ങി ഒട്ടേറെ പദ്ധതികളാണ് കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പാക്കുന്നത്. കോടിക്കണക്കിനു രൂപ വകയിരുത്തിയിട്ടുള്ള പദ്ധതികൾ ജനങ്ങളിലേക്ക് എത്തുന്നുണ്ടോ? പദ്ധതികളുടെ വിവരങ്ങൾ ജനങ്ങൾ അറിയുന്നുണ്ടോ? ഇവ നടപ്പാക്കാൻ ഉദ്യോഗസ്ഥർ താല്പര്യം കാണിക്കുന്നുണ്ടോ? തുടങ്ങിയ വിഷയങ്ങളാണ് ‘ജനങ്ങൾക്കും പറയാനുണ്ട്’ ചർച്ച ചെയ്യുന്നത്.

@ നടപ്പാക്കാൻ വൈമനസ്യം

കേന്ദ്രസർക്കാരിന്റെ ഒട്ടേറെ പദ്ധതികളുടെ ഗുണങ്ങൾ ജനങ്ങൾ അടുത്തറിഞ്ഞതിപ്പോഴാണ്. ഉജ്ജ്വൽയോജന പദ്ധതിയിൽ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗ്യാസ്‌കണക്ഷൻ ലഭിച്ചതും മുദ്രാവായ്പയിലൂടെ ഒട്ടേറെ വ്യവസായസംരഭങ്ങൾ വിജയകരമായി നടക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്. കേന്ദ്രപദ്ധതികൾ കേരളത്തിൽ പലപ്പോഴും നടപ്പാക്കാൻ കാട്ടുന്ന വൈമനസ്യം മാത്രമാണ് ഏറ്റവും വലിയപ്രശ്നം.(ജിജി, ബേക്കറി സ്റ്റാഫ് ചാത്തന്നൂർ)

@ സാധാരണക്കാരിലേക്ക് എത്തുന്നില്ല

കേന്ദ്രസർക്കാർ വിവിധപദ്ധതികൾ പ്രഖ്യാപിക്കുന്നുവെങ്കിലും അത് നാട്ടിൻപുറങ്ങളിലെ സാധാരണജനങ്ങൾ അറിയുന്നില്ല. അവരെ അറിയിക്കുന്നതിനുള്ള നടപടികളും പല ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. മൊബൈൽ ആപ്ലിക്കേഷനും ബാങ്ക് അക്കൗണ്ടുംവഴി മാത്രം ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത് ഗുണകരമാണോയെന്നും പരിശോധിക്കണം
(രാധാകൃഷ്ണപിള്ള, കോയിപ്പാട് ചാത്തന്നൂർ)

@ കേന്ദ്രപദ്ധതികൾ വിജയകരം 

കേന്ദ്രപദ്ധതിയായ മുദ്രാവായ്പ എടുത്ത് സ്ത്രീ സ്വാഭിമാൻ പ്രകാരം പരിസ്ഥിതി സൗഹൃദ നാപ്കിൻ യൂണിറ്റിന്റെ വിജയകഥയാണ് ചാത്തന്നൂർ വരിഞ്ഞം സ്വദേശി ‘അനുഗ്രഹ’യ്ക്ക് പറയാനുള്ളത്. അതുവഴി മറ്റ് മൂന്ന് വനിതകൾക്ക് ജോലിയും ലഭിച്ചിട്ടുണ്ട്. ഇത്തരം പദ്ധതികൾ കൂടുതൽ ആളുകൾ പ്രയോജനപ്പെടുത്തണം.

@ ഉപകാരപ്പെടുന്നില്ല

കേന്ദ്രസർക്കാർ നടപ്പാക്കിയെന്നു പറയുന്ന ക്ഷേമ പദ്ധതികൾ മിക്കപ്പോഴും അതിന്റെ യഥാർത്ഥ ആളുകൾക്ക് ഉപകാരപ്പെടുന്നില്ല. മുദ്രാലോണിനായി ബാങ്കിൽ എത്തുന്നുവർക്ക് ആയിരം നൂലാമാലകളാണ് നേരിടേണ്ടി വരുന്നത്.അതിന് പരിഹാരം ഉണ്ടാക്കാണം (ഗിരീഷ് പെട്ടിഓട്ടോ ഡ്രൈവർ ചാത്തന്നൂർ)

@ നടപ്പാക്കുന്നതിൽ അനാസ്ഥ

മുദ്രാ ലോണിനായി സാധാരണക്കാരൻ ഏതു ബാങ്കിനെ സമീപിച്ചാലും വായ്പ ലഭ്യമാകുന്നില്ലന്നു മാത്രമല്ല അവരെ നിരുത്സാഹപ്പെടുത്തി അയക്കുന്ന സമീപനമാണ് ബാങ്കുകൾ സ്വീകരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥരിൽ ചിലർ കേന്ദ്രസർക്കാരിനെ എതിർക്കുന്നവരുമാണ്.(രാമചന്ദ്രൻ പിള്ള, പെട്ടിആട്ടോ ഡ്രൈവർ ചാത്തന്നൂർ) 


@ കേരളത്തിൽ  സംസ്‌ഥാന ഭരണത്തിന്റെയോ തദ്ദേശ ഭരണത്തിന്റെയോ സഹായമില്ലാതെ തന്നെ നേരിട്ട് എല്ലാ വീടുകളിലും സഹായമെത്തിക്കാൻ കഴിയുന്ന 16 കേന്ദ്ര പദ്ധതികളുണ്ട്. ഇവയുടെ ആനുകൂല്യം നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി കൈമാറാൻ പറ്റുന്നതോ, വ്യക്തിഗതമായോ സംഘമായോ അപേക്ഷിച്ച് ആനുകൂല്യം വാങ്ങാൻ കഴിയുന്നതോ ആണ്. ഈ പദ്ധതികളെ സംസ്ഥാനത്തെ എല്ലാ വീടുകളിലുമെത്തി പരിചയപ്പെടുത്തുന്നതിൽ ബിജെപി പ്രവർത്തകർ വിജയിച്ചിട്ടുണ്ട് 
ഓരോ വീട്ടിലും ആർക്കെങ്കിലും പ്രയോജനപ്പെടുന്ന പദ്ധതിയുണ്ടെങ്കിൽ അതു ലഭ്യമാകുന്നതിനായി ബിജെപി പ്രവർത്തകർ കൂടെ നിൽക്കുന്നുണ്ട്
ഒരു വീടും ഒഴിവാക്കാതെ, രാഷ്ട്രീയം നോക്കാതെ തന്നെ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.(പ്രദീപ്.ജി.കുറു മണ്ഡൽ, ബിജെപി പരവൂർ മണ്ഡലം പ്രസിഡന്റ്‌)



Friday, 14 November 2025

മാലയിടുമ്പോൾ താഴെപ്പറയുന്ന മന്ത്രം ചൊല്ലേണ്ടതാണ്.

മാലയിടുമ്പോൾ താഴെപ്പറയുന്ന മന്ത്രം ചൊല്ലേണ്ടതാണ്.

ജ്ഞാനമുദ്രാം, ശാസ്തൃമുദ്രാം,
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം, ശുദ്ധമുദ്രാം,
രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം, തസ്യമുദ്രാം,
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേനമുദ്രാം
പാതുസദാപി മേം ഗുരുദക്ഷിണയാ
പൂര്‍വ്വം തസ്യാനുഗ്രഹകാരണേ
ശരണഗത മുദ്രാഖ്യം
തന്മുദ്രം ധാരയാവ്യഹം
ശബര്യചല മുദ്രായൈ നമോഃ

മാലയിട്ടു കഴിഞ്ഞാല്‍ മുദ്ര (മാല) ധരിക്കുന്ന ആള്‍ ഭഗവാന് തുല്യന്‍. 'തത്ത്വമസി'. വേദമഹാകാവ്യങ്ങളില്‍ ഇതിന് അര്‍ത്ഥം, 'അത് നീയാകുന്നു' എന്നാണ്.

മാലയിട്ടു കഴിഞ്ഞാൽ
മത്സ്യ മാംസാദികൾ, ലഹരി വസ്തുക്കൾ, സ്ത്രീസംഗം, ക്ഷൗരം, ഹിംസ, കോപം, പരുഷ വചനം, നുണ പറയൽ എന്നിവ ഉപേക്ഷിക്കണം.
ശവസംസ്ക്കാരം, ചോറൂണ് തുടങ്ങിയവയിൽ പങ്കെടുക്കരുത്.
ചെരുപ്പുകൾ ഉപയോഗിക്കാവുന്നതാണ്.

അൽപ്പ മാത്ര ഭക്ഷണവും
ദിവസേന രണ്ടുനേരം സ്‌നാനവും ശരണംവിളിയും ധ്യാനവും മന്ത്രജപവും വേണം. കൈയില്‍ ശുദ്ധജലം എടുത്ത്.

1. ഓം ആത്മശുദ്ധി രം,
2. ഓം ദേഹശുദ്ധി കം,
3. മന്ത്രശയുദ്ധി വം.,
4. കര്‍മ്മശുദ്ധി യം,
5. സകലശുദ്ധി സ്വാഹാഃ

എന്ന് ജപിച്ച് അഞ്ചുപ്രാവശ്യം സേവിക്കണം.
ശേഷം തുളസിയില ചന്ദനത്തില്‍ തൊട്ട് കൈയില്‍വച്ച് അയ്യപ്പനെ ഭജിക്കേണ്ട ശ്ലോകം....

''ഓം സ്‌നിഗ്ധാരാള വിസാരി കുന്തളഭരം
സിംഹാസനാദ്ധ്യാസിതം,
സ്ഫൂര്‍ജ്ഞിത് പത്ര സുക്ലിപ്ത കുണ്ഡല മഥേഷ്വിഷ്വാസ
ഭൃദ്രോര്‍ദ്വയം.
നീലക്ഷൗമവസം നവീനദലദശ്യാമം പ്രഭാസത്യക സ്ഫായല്‍ പാര്‍ശ്വയുഗം സുരക്തസകലാ കല്പം സ്മരേദാര്യകം.''

എന്ന് ജപിച്ച് തുളസിയിലയും പൂവും ചന്ദനവും നിലവിളക്കിന് മുന്നില്‍ അര്‍പ്പിക്കണം.
ശേഷം മൂലമന്ത്രം ചൊല്ലണം.

മൂലമന്ത്രം: ഓം ഘ്രൂം നമ പരായ ഗോപ്‌ത്രേ!''

ശരണം വിളി.

"ഋഷിപ്രോക്തം തു പൂര്‍വ്വാണം മഹാത്മാനാം ഗുരോര്‍മതം
സ്വാമി ശരണമിത്യേവം
മുദ്രാവാക്യം പ്രകീര്‍ത്തനം 
ഇതാണ് ശരണ മന്ത്രത്തിന്റെ പൊരുള്‍.

മനുഷ്യന്റെ ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കു വരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണംവിളി ഇല്ലായ്മ ചെയ്യും. ഉള്ളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും. കൂട്ടത്തോടെ ശരണംവിളിക്കുന്നതു കൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദ പ്രപഞ്ചം ഉണ്ടാകുകയും ചെയ്യും. അത് നാദബ്രഹ്മ ത്തിലുണ്ടാക്കുന്ന ചലനം സവിശേഷമാണ്.

ശരണത്തിലെ 'ശ' എന്ന അക്ഷരം ശത്രു ശക്തി കളെ ഇല്ലാതാക്കുന്നു.
'ര' അറിവിന്റെ അഗ്‌നിയെ ഉണര്‍ത്തുന്നു.
'ണ' ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണംവിളി കാട്ടില്‍ ദുഷ്ടമൃഗങ്ങളെ അകറ്റുന്നതുപോലെ മനസ്സിലെ ദുഷ്ട ചിന്തകളേയും അകറ്റുന്നു.

പതിനെട്ടു പടികൾ
18 പടികള്‍, 18 മലകളെയും പ്രതിനിധാനം ചെയ്യുന്നു.

1. പൊന്നമ്പലമേട് മല
2. ഗരുഡന്‍ മല
3. നാഗമല
4. സുന്ദരമല
5. ചിറ്റമ്പലമല
6. ഖല്‍ഗിമല
7. മാതഗം മല
8. മൈലാട്ടും മല
9. ശ്രീപാദമല
10. ദേവര്‍മല
11. നിലയ്ക്കല്‍ മല
12. തലപ്പാറ മല
13. നീലിമല
14. കരിമല
15. പുതുശ്ശേരി മല
16. കാളകെട്ടിമല
17. ഇഞ്ചിപ്പാറമല
18. ശബരിമല

ഒരു സാധാരണ വിശ്വാസിക്ക് നടന്നു കയറാൻ അസാദ്ധ്യമായ ഈ മലകളെ ആരാധിക്കാൻ അവനു അവസരമൊരുക്കുന്നതാണ് പതിനെട്ടാംപടിയെന്നു പറയുന്നു.

അതല്ല, മോക്ഷ പ്രാപ്തിക്കുമുമ്പ് മനുഷ്യന് പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു.

അതനുസരിച്ച് ആദ്യത്തെ 5 പടികൾ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു
(കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്) അടുത്ത 8 പടികൾ അഷ്ടരാഗങ്ങളെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നിവയെ പ്രതിനിധീകരിക്കുന്നു.
അടുത്ത 3 പടികൾ സത്വഗുണം, രജോഗുണം, തമോഗുണം എന്നീ ത്രിഗുണങ്ങളെ പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികൾ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു.
ഈ പുണ്യ പാപങ്ങളെ സ്വീകരിച്ചും തിരസ്‌കരിച്ചും മാത്രമേ ഒരുവന് ഈ ലോകമാകുന്ന 'മായ'യില് നിന്ന് മോചനം നേടാനാവൂ.

മാത്രമല്ല 18 എന്ന അക്കത്തിന് വലിയ പ്രാധാന്യമുണ്ട്. ഭഗവദ്ഗീതയില് 18 അധ്യായങ്ങളാണുള്ളത്. കുരുക്ഷേത്രയുദ്ധം 18 ദിവസം നീണ്ടുനിന്നു. പുരാണങ്ങൾ 18 ആണ്. നാലു വേദങ്ങളും എട്ടു ശാസ്ത്രങ്ങളുംഅഞ്ചു ഇന്ദ്രിയങ്ങളും മൂന്നു ദേവതകളും ചേർന്നാലും 18. കളരിയിൽ 18 അടവ്. സംഗീതത്തിലും 18 അടിസ്ഥാന ഉപകരണങ്ങളാണുള്ളത്. അങ്ങനെ ഈ പ്രപഞ്ചത്തിന്റെതന്നെ ആത്മാവ് തേടുന്ന വഴിയാണ് പതിനെട്ടു പടികള്.

ശബരിമലയിൽ ഏറ്റവും പവിത്രമായ ഒന്നാണ് പടിപൂജ.
പൂജാദ്രവ്യങ്ങൾക്കു പുറമേ 7501 രൂപയാണ് വഴിപാടുനിരക്ക്.
ശബരിമല തന്ത്രിയാണ് പടിപൂജ നടത്തുക. അത്താഴപൂജയ്ക്കുമുമ്പ് ഒരു മണിക്കൂറിലധികം നീളുന്നതാണീ പൂജ.
ആ സമയം ക്ഷേത്രത്തിലെ മറ്റു പൂജകളൊക്കെ നിർത്തിവെക്കും.
30 നിലവിളക്കുകൾ,
18 നാളികേരം,
18 കലശ വസ്ത്രങ്ങൾ,
18 പുഷ്പ ഹാരങ്ങൾ എന്നിവ പടിപൂജയുടെ പ്രത്യേകതയാണ്.

കെട്ടുനിറ

ശബരിമലയ്ക്ക് പോകുമ്പോൾ സ്വന്തമായി കെട്ടുനിറയ്ക്കരുത്.
കെട്ടുനിറ സമയത്ത് പന്തലില്‍ ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, ഇങ്ങനെ മൂന്ന് വിഗ്രഹങ്ങളോ ഫോട്ടോയോ ഉണ്ടായിരിക്കണം. ഗുരുസ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം മുന്‍കെട്ടില്‍ നെയ്യ്, തേങ്ങ, കര്‍പ്പൂരം കാണിക്ക, മലര്‍, കദളിപ്പഴം, കല്‍ക്കണ്ടം, മുന്തിരിങ്ങ, വെറ്റില, പാക്ക്, പടിക്കല്‍ ഉടക്കുവാനുള്ള നാളികേരം, മഞ്ഞള്‍പ്പൊടി, തേന്‍, പനിനീര്, ശര്‍ക്കര ഉണ്ട, ഉണക്കലരി, കുരുമുളക് ഇവയും,
പിന്‍കെട്ടില്‍ ഭക്തനാവശ്യമായവയും, എരുമേലി ഗണപതിക്കുള്ള തേങ്ങ, മാളികപ്പുറത്ത് ഉരുട്ടുവാനുള്ള തേങ്ങ ഇവയും നിറയ്ക്കണം. 
എരുമേലിയില്‍ പോകാത്ത ഭക്തര്‍ പമ്പയില്‍ ആ വഴിപാട് നടത്താം.

നാളികേരം ഉടയ്ക്കൽ

നാളികേരത്തിന്റെ ചിരട്ട 'സ്ഥൂല' ശരീരത്തെയും പരിപ്പ് 'സൂക്ഷ്മ' ശരീരത്തെയും ഉള്ളിലുള്ള വെള്ളം കാരണത്തെയും സൂചിപ്പിക്കുന്നു.
അറിഞ്ഞും അറിയാതെയും വാക്കാലോ, പ്രവർത്തിയാലോ, ചിന്തയാലോ നീയാകുന്ന ഈ പ്രപഞ്ചത്തിൽ വച്ച് ഇന്നുവരെ ഞാൻ ചെയ്തു പോയ സകല വിധപാപങ്ങളും പൊറുത്തു മാപ്പാക്കി എന്റെ ശരീരമാകുന്ന ഈ
നാളികേരത്തിൽ ഉണ്ടാക്കി വച്ച പാപങ്ങളും കർമ്മ ദോഷങ്ങളും ദുരിതങ്ങളും 
അവിടത്തെ അനുഗ്രഹം കൊണ്ടു അഗ്നിയാൽ ഭസ്മമാക്കി തന്നു എന്നെയും നീ,
നീയാം പൊരുളായി മാറ്റേണമേ അയ്യനെ ...
എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് നാളികേരം ഉടക്കേണ്ടത്.

മല കയറൽ

പമ്പാഗണപതിയേയും സമസ്ത ദേവീ ദേവന്മാരെയും വണങ്ങി ഭഗവാന്റെ ഭൂതഗണങ്ങ ളോടും അനുവാദം വാങ്ങി വനയാത്ര തുടങ്ങണം. പമ്പയില്‍ പന്തളത്ത് രാജാവിനേയും കാണണം. ശബരിപീഠത്തില്‍ കര്‍പ്പൂരം കത്തിക്കണം. കന്നിക്കാര്‍ അപ്പാച്ചിക്കുഴിയില്‍ അരിയുണ്ട എറിയണം. ശരംകുത്തിയില്‍ ശരം നിക്ഷേപിക്കണം. സന്നിധാനത്ത് ചെന്ന് ഭഗവല്‍ ദര്‍ശനം കിട്ടുന്ന മാത്രയില്‍ ഭക്തനും ഭഗവാനും ഒന്നാകുന്നു. 
അതാണ് തത്വമസി.

വ്രതം അവസാനിപ്പിക്കുമ്പോൾ..

ശബരിമല ദർശനം കഴിഞ്ഞു തിരിച്ചെത്തിയാൽ അപ്പോൾത്തന്നെ വ്രതം അവസാനിപ്പിക്കാം. അയ്യപ്പൻ തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ നിലവിളക്ക് കൊളുത്തി വച്ച് കുടുംബാംഗങ്ങൾ ശരണം വിളിയോടെ എതിരേൽക്കണം . പൂജാമുറിയിൽ കെട്ടു താങ്ങിയതിനു ശേഷം ശരീര ശുദ്ധി വരുത്തിയിട്ടാണ് മാല ഊരേണ്ടത്.
മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.

മാല ഊരുന്നതിനുള്ള മന്ത്രം 

'അപൂര്‍വ്വമചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃ മുദ്രാത്വകാദേവ
ദേഹിമേ വ്രതമോചനം'

ഈ മന്ത്രം ജപിച്ചു ശരണം വിളിയോടെ മാല ഊരാം . ചിലയിടങ്ങളിൽ നാളികേരം 
ഉടക്കാറുമുണ്ട്.

ഈ മണ്ഡലകാലം എല്ലാവർക്കും ഭക്തിനിർഭരമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സ്വാമിയേ ശരണമയ്യപ്പാ...!

Wednesday, 12 November 2025

കൊല്ലത്ത് തെരഞ്ഞെടുപ്പ് ഒരു സമരവേദിയാണ് തൊഴിലാളികൾ തിങ്ങി പാർക്കുന്ന കൊല്ലത്തിന്റെ മണ്ണിൽ ഇന്ന് പര lമ്പരാഗത വ്യവസായം കുഴിച്ചു മൂടുകയാണ്.



കൊല്ലം:  കൊല്ലത്ത് തെരഞ്ഞെടുപ്പ് ഒരു സമരവേദിയാണ് തൊഴിലാളികൾ തിങ്ങി പാർക്കുന്ന കൊല്ലത്തിന്റെ മണ്ണിൽ ഇന്ന് പര lമ്പരാഗത വ്യവസായം കുഴിച്ചു മൂടുകയാണ്.
സര്‍ക്കാര്‍ അവഗണനയില്‍ വീര്‍പ്പുമുട്ടി നിരാലംബരായ തൊഴിലാളികള്‍ക്ക് തങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള അവസരം.  അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പു പ്രചാരണവും  വോട്ടുചെയ്യലുമെല്ലാം കൊല്ലത്തിന്റെ മണ്ണിൽ തൊഴിലാളികള്‍ക്ക് ജീവന്മരണ പോരാട്ടം കൂടിയാകുന്നു.
ജില്ലയിലെ പരമ്പരാഗത വ്യവസായങ്ങളായ കശുവണ്ടി, കയര്‍, കൈത്തറി എന്നിവയുടെ തകര്‍ച്ച തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാവിഷയമാകും അത് എൽ ഡി എഫിന് തിരിച്ചടിയാകും. മത്സ്യബന്ധന മേഖലയിൽ രാക്ഷ്ട്രീയം കലർത്തി സി ഐ ടി യു നിയന്ത്രണത്തിലാക്കി
കടലില്‍ യഥേഷ്ടം മത്സ്യബന്ധനം നടത്താനുള്ള അവകാശംപോലും നിഷേധിക്കുന്ന  സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെയുള്ള
വികാരമാണ് തീരമേഖലയില്‍ അലയടിക്കുന്നത്. സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യുന്ന 
പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ തോട്ടങ്ങളിലാകട്ടെ, കൂലി വര്‍ധനയ്ക്കുള്ള സമരം ശക്തമായിട്ടും
അതിനെതിരെ മുഖം തിരിക്കുന്ന സംസ്ഥാന സർക്കാർ. ക്ഷേമപെന്‍ഷനുകള്‍  കുടിശ്ശികയാക്കിയത് പാവപ്പെട്ട കശുവണ്ടിത്തൊഴിലാളികളെ ഉള്‍പ്പെടെ ദുരിതത്തിലാക്കി. കശുവണ്ടി വികസന കോര്‍പറേഷന്റെ ഫാക്ടറികളെല്ലാം അടച്ചുപൂട്ടി. തൊഴിലാളി കുടുംബങ്ങള്‍ നേരിടുന്ന ജീവിതദുരിതം തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭീതി എൽ
ഡിഎഫ് ക്യാമ്പിനുണ്ട്. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും ഇടതുമുന്നണി ഭരിക്കുന്ന  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ആക്ഷേപങ്ങള്‍ മാത്രമുള്ള ഊതിപ്പെരുപ്പിച്ച വികസനങ്ങളും  കൊല്ലം ജില്ലാ പഞ്ചായത്ത്, കൊല്ലം കോർപ്പറേഷൻ  മുതൽ വാർഡ് തലം വരെയുള്ള  ഭരണ പരാജയവും 
 ജനപങ്കാളിത്തമില്ലാതെ  എല്‍ഡിഎഫ് ഭരണത്തിലുള്ള ഇതര തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കിയ പദ്ധതികളും മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
യു.ഡി എഫ് ആകട്ടെ തിരഞ്ഞെടുപ്പിനെ നേരിടുന്നത് സംസ്ഥാന സർക്കാരിനെതീരെയുള്ള അധരവ്യായാമം നടത്തിയാണ്. യുഡി എഫിനെ ജില്ലയിൽ നയിക്കുന്ന കോൺഗ്രസിന് ഉയർത്തി കാണിക്കാൻ ഒരു നേതാവ് പോലും ഇല്ലാത്ത അവസ്ഥയാണ് കോർപ്പറേഷനിലെ വികസന സന്ദേശ യാത്ര നയിച്ചത് പോലും എ.കെ.പ്രേമചന്ദ്രൻ എം പി യാണ്
അതിനെതിരെ കോൺഗ്രസിൽ തന്നെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ജില്ലയിലെ എം.പിമാർ നടത്തുന്ന കേന്ദ്ര സർക്കാർ പദ്ധതികൾ ഉയർത്തി കാട്ടിയാണ് കോൺഗ്രസ് അല്പമെങ്കിലും പിടിച്ചു നില്കുന്നത് സ്വന്തമായി ഒരു നേതാവിനെ പോലും ഉയർത്തി കാട്ടാൻ ഇല്ലാതെ ആർ എസ് പി തണലിലാണ് ജില്ലയിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നിട്ടും  കോണ്‍ഗ്രസും ഘടകകക്ഷികളുമായുള്ള തര്‍ക്കത്തില്‍ സീറ്റുവിഭജനം കീറാമുട്ടിയായി മാറിയിട്ടുണ്ട്
ആര്‍എസ്പിയെ തൃപ്തിപ്പെടുത്താന്‍ 11 സീറ്റു നല്‍കിയതിനെതിരെ  ശക്തമായ പ്രതിഷേധമാണ് കോൺഗ്രസിൽ
മുസ്ളിംലീഗും യുവാക്കള്‍ക്കു പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും രംഗത്തുവനിട്ടുണ്ട്.
ഏകപക്ഷീയമായ സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസിലും കലാപം ഉയര്‍ത്തിയിട്ടുണ്ട് കോണ്‍ഗ്രസിന് റിബല്‍ ശല്യമുണ്ട് എന്നിട്ടും കോൺഗ്രസിൽ മത്സരിക്കാൻ ആളില്ലാത്ത അവസ്ഥയാണ് പ്രവർത്തിക്കാൻ അണികൾ ഇല്ലാതെ ദുർബലമായി നിൽക്കുന്ന കോൺഗ്രസ്‌ തിരഞ്ഞെടുപ്പിൽ പിടിച്ചു നിൽക്കാൻ പാട് പെടുകയാണ്. കേന്ദ്രസർക്കാർ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയാണ് ബിജെപി വോട്ട് നേടുന്നത് ഒപ്പം സംഘടനശേഷിയും പൂർണ്ണ തോതിൽ പുറത്തെടുത്ത് കൊണ്ട് പഞ്ചായത്ത്‌ തലത്തിൽ സ്ഥാനാർഥി നിർണ്ണയം പൂർത്തി യാക്കി തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടക്കുകയാണ് ബിജെപി ജില്ലയിലെ ഭൂരിപക്ഷം പഞ്ചായത്തുകളും കൊല്ലം കോർപ്പറേഷനിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും നേടി മുൻസിപ്പാലികളിലും ജില്ലാ ബ്ലോക്ക്‌ പഞ്ചായത്തികളിലും തിളക്കമാർന്ന വിജയം നേടാനുള്ള കഠിന പരിശ്രമത്തിലാണ് ബിജെപി കൊല്ലം വെസ്റ്റ് ഈസ്റ്റ് കമ്മിറ്റികൾ.

  

പരവൂർ മേഖലയിൽ നിന്നുള്ള ബസുകൾ മീനാട് പാലമൂട് തിരിഞ്ഞു കൊച്ചാലുംമൂട്, കോതേരി, സിവിൽ ‌സ്റ്റേഷൻ വഴി ചാത്തന്നൂരിൽ എത്തണമെന്ന ആവശ്യം ശക്തം.

സ്വകാര്യ ബസുകൾ ചാത്തന്നൂരിൽ എത്തുന്നില്ല വിദ്യാർത്ഥികൾ നടന്ന് വലയുന്നു.

ചാത്തന്നൂർ: സ്വകാര്യ ബസുകൾ ചാത്തന്നൂരിൽ എത്താതെ തിരുമുക്ക് തിരിഞ്ഞു പോകുന്നത് വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാരെ വലയ്ക്കുന്നു. ദേശീയപാത നിർമാണം ആരംഭിച്ചതോടെയാണ് ബസുകൾ ചാത്തന്നൂർ ജംക്‌ഷനിൽ എത്തുന്നത് ഒഴിവാക്കി തുടങ്ങിയത്. പരവൂർ മേഖലയിൽ നിന്നുള്ള ബസുകൾ തിരുമുക്ക് തിരിഞ്ഞു കൊട്ടിയം, കൊല്ലം ഭാഗത്തേക്കു പോകുകയാണ്. തിരുമുക്ക് തിരിഞ്ഞു പോകാനാണ് പെർമിറ്റ് എങ്കിലും പതിറ്റാണ്ടുകളായി അനൗദ്യോഗികമായി ബസുകൾ ചാത്തന്നൂർ ജംക്ഷനിൽ എത്തുന്നുണ്ട്. ഈ വിഷയത്തിൽ വർഷങ്ങൾക്കു മുൻപ് ജനപ്രതിനിധികൾ, റീജനൽ ട്രാൻസ്പോർട്ട് അധികൃതർ, പൊലീസ്, സ്വകാര്യബസ് ഉടമ സംഘടന പ്രതിനിധികൾ, വ്യാപാരി വ്യവസായികൾ തുടങ്ങിയവരുടെ ചർച്ച നടത്തിയിരുന്നു. ബസുകൾ തിരുമുക്ക് തിരിഞ്ഞു പോകുന്നത് ചാത്തന്നൂരിലെ വ്യാപാര വ്യവസായ, വിദ്യാഭ്യാസ മേഖലകൾക്കു വലിയ തിരിച്ചടി ആകുമെന്നും ബസുകൾ ചാത്തന്നൂരിൽ വരുന്നതിനെതിരെ നടപടി ഉണ്ടാകില്ലെന്നും വ്യക്‌തമാക്കിയിരുന്നു.ചാത്തന്നൂർ പരവൂർ റൂട്ടിൽ കെഎസ്ആർടിസി സർവീസ് വളരെ കുറവാണ്. ഇപ്പോൾ സ്‌കൂൾ സമയത്ത് കെഎസ്ആർടിസി ഒരു സർവീസ് നടത്തുന്നെങ്കിലും വിദ്യാർഥികളുടെ യാത്രാക്ലേശത്തിനു പരിഹാരമാകില്ല. തിരുമുക്കിലെ അടിപ്പാത തുറക്കാത്തതിനാൽ പരവൂരിൽ നിന്നു ബസുകൾ സ്‌റ്റാൻഡേഡ് ജംക്‌ഷനിൽ എത്തി തിരിഞ്ഞു ചാത്തന്നൂരിലേക്കു പോകേണ്ട അവസ്‌ഥയാണ്. ഇതു സമയ നഷ്ട‌ം വരുമെന്നതിനാൽ ബസുകൾ ചാത്തന്നൂരിൽ എത്താതെ കൊട്ടിയം ഭാഗത്തേക്കു പോകുകയാണ്. യാത്രക്കാർ തിരുമുക്കിൽ ഇറങ്ങി അടുത്ത ബസിൽ ചാത്തന്നൂരിലേക്കു പോകുകയോ കാൽനട യാത്രയോ ചെയ്യേണ്ട അവസ്‌ഥ സാമ്പത്തിക ചെലവും സമയ നഷ്‌ടവും വരുത്തുകയാണ്. വിദ്യാർഥികൾക്കു കൃത്യസമയത്ത് സ്കൂ‌ളിലും ട്യൂഷനും എത്താൻ കഴിയാത്ത സാഹചര്യമാണ്.  പരവൂർ ഭാഗത്തുനിന്നുള്ള ബസുകൾ പാലമുക്ക് തിരിഞ്ഞ് ബ്ലോക്ക് ഓഫിസിനു മുന്നിലൂടെ ചാത്തന്നൂർ ജംക്‌ഷനിൽ എത്തി കൊട്ടിയത്തേക്കു പോയാൽ വിദ്യാർഥികൾക്കും യാത്രക്കാർക്കും പ്രയോജനപ്പെടുമെ
മെന്നിരിക്കെ  പരവൂർ മേഖലയിൽ നിന്നുള്ള ബസുകൾ മീനാട് പാലമൂട് തിരിഞ്ഞു കൊച്ചാലുംമൂട്, കോതേരി, സിവിൽ ‌സ്റ്റേഷൻ വഴി ചാത്തന്നൂരിൽ എത്തണമെന്ന ആവശ്യം ശക്തമാണ് ഒപ്പം  കൊട്ടിയത്ത് അവസാനിക്കുന്ന ടൗൺ ബസ് സർവീസുകൾ ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ ചാത്തന്നൂർ വരെ നീട്ടണമെന്ന ആവശ്യവും ശക്തമാണ്. വർഷങ്ങൾക്കു മുൻപ് ഉദ്ഘാടനം ചെയ്ത ചാത്തന്നൂർ പ്രൈവറ്റ് ബസ് സ്‌റ്റാൻഡിൽ ബസുകൾ എത്താത്ത അവസ്ഥയ്ക്കും ഇതോടെ പരിഹാരമാകും. പരവൂർ, വർക്കല മേഖലയിൽ നിന്നുള്ള സ്വകാര്യ ബസുകൾ മീനാട് പാലമുട് തിരിഞ്ഞു സിവിൽ പ്രൈവറ്റ് ബസ് സ്‌റ്റാൻഡ് വഴി ചാത്തന്നൂരിലേക്ക് പോകുന്നത് ചിറക്കര പഞ്ചായത്ത് പ്രദേശം ഉൾപ്പെടെ വലിയൊരു മേഖലയുടെ വികസനത്തിനു സഹായകമാകും. നിലവിൽ മിനി സിവിൽ ‌സ്റ്റേഷനിൽ എത്തുന്നതിനു യാത്രാ സൗകര്യം കുറവാണ്.
കെഎസ്ആർടിസി ബസുകൾ മാത്രമാണ് ആശ്രയം. ഓർഡിനറി ബസ് സർവീസുകൾ കുറവായതു യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ഇരുപത്തിയഞ്ചിലേറെ സർക്കാർ സ്ഥാപനങ്ങൾ മിനി സിവിൽ സ്‌റ്റേഷനിലും പരിസരത്തുമായി പ്രവർത്തിക്കുന്നുണ്ട്. ബസുകൾ ഇതുവഴി വരുന്നതോടെ ചാത്തന്നൂർ എസ്.എൻ കോളജ്, എസ്‌എൻ ട്രസ്‌റ്റ് സ്‌കൂൾ, ഉളിയനാട് ഗവ. ഹൈസ്കൂൾ, വിമല സെൻട്രൽ സ്കൂൾ, ആർ.ശങ്കർകോളേജ്,
ഇത്തിക്കര ബ്ലോക്ക് ഓഫിസ് എന്നിവിടങ്ങളിലേക്കും സുഗമമായ യാത്രാ സൗകര്യമാകും. അനധികൃത ഷെഡുകൾ ഒഴിപ്പിച്ചു കഴിഞ്ഞ ദിവസം റവന്യു വകുപ്പ് ഏറ്റെടുത്ത റവന്യൂ പുറമ്പോക്ക് ഭൂമിയിൽ 5 കോടി രൂപ ചെലവിൽ മിനി സിവിൽ സ്‌റ്റേഷൻ അനക്സ് മന്ദിരം നിർമാണം ഉടൻ ആരംഭിക്കുമെന്നിരിക്കെ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കൂടുതൽ സർക്കാർ ഓഫിസുകൾ ഇവിടേക്കും മാറും. ചാത്തന്നൂർ ആസ്‌ഥാനമായി താലൂക്ക് വരുന്നതോടെ ഇവിടം പ്രധാന കേന്ദ്രമായി മാറും. പരവൂർ -ചാത്തന്നൂർ റൂട്ടിൽ നിലവിൽ പാലമൂട് കഴിഞ്ഞാൽ തിരുമുക്കിലാണ് അടുത്ത ‌സ്റ്റോപ്, ബസുകൾ കൊച്ചാലുംമൂട്, കോതേരി, മിനി സിവിൽ സ്‌റ്റേഷൻ വഴി ചാത്തന്നൂരിൽ എത്തി തിരുമുക്ക് വഴിയാണ് കൊട്ടിയം മേഖലയിലേക്ക് പോകുന്നത്. അതിനാൽ നിലവിലെ 2 ബസ് സ്‌റ്റോപുകളെയും ഇതു ബാധിക്കുകയില്ല.

സ്വകാര്യ ബസുകൾ ചാത്തന്നൂർ പ്രൈവറ്റ്  ബസ് സ്റ്റാൻഡിൽ  എത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം 

@ മിനി സിവിൽ സ്‌റ്റേഷനിലും പരിസരത്തും ഉള്ള സ്‌ഥാപനങ്ങൾ കെഎസ്ആർടിസി ഡിപ്പോ, സബ് ട്രഷറി, ഗവ. ഐടിഐ, ആർടിഒ എക്സ്‌ടെൻഷൻ സെൻ്റർ, സബ് റജിസ്ട്രാർ ഓഫിസ്, പൊതുമരാമത്ത് ഓഫിസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, സെയിൽസ് ടാക്സസ് ഓഫിസ്, ഫുഡ് സ്‌ഫേറ്റി ഓഫിസ്, ലീഗൽ മെട്രോളജി ഓഫിസ്, വില്ലേജ് ഓഫിസ്, കൃഷി ഭവൻ, അഗ്രികൾചറൽ അസിസ്‌റ്റൻ്റ് ഡയറക്‌ടർ ഓഫിസ്, എക്സൈസ് ഓഫിസ്, പിഡബ്ല്യുഡി റസ്‌റ്റ് ഹൗസ്, ഭൂരേഖ ഓഫിസ്, എൽഐസി ഓഫിസ്, കെഎസ്ആർടിസി ഡ്രൈവിങ് പരിശീലന കേന്ദ്രം, ഗവ. ഐടിഐ ഡ്രൈവിങ് പരിശീലന കേന്ദ്രം തുടങ്ങിയവയാണ്.

ഇന്ന്_തുലാമാസത്തിലെ_ആയില്യം_നാൾ#ത്രിസന്ധ്യനേരം_സർവ്വയ്ശ്വര്യത്തിനായ്#നാഗസ്തുതി 🙏

ഇന്ന്_തുലാമാസത്തിലെ_ആയില്യം_നാൾ
#ത്രിസന്ധ്യനേരം_സർവ്വയ്ശ്വര്യത്തിനായ്
#നാഗസ്തുതി 🙏

#നാഗസ്തുതി 🙏

ഓം നമഃ കാമരൂപിണേ മഹാബലായ
നാഗാധിപതേ നമഃ
ഓം വിനയാതനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷീം യക്ഷിണീ സ്വാഹാ നമഃ
സർപ്പദോഷ നിവാരകമന്ത്രം
ഓം കുരു കുല്ലേ ഹും ഫട് സ്വാഹ
സൗമ്യോ അനന്തശ്ചതുർബാഹു
സർവ്വാഭരണഭൂഷിതാ
ജപാ പുഷ്പ്പനിഭാകാര: കരണ്ഡ മകുടാന്വിതാ
സിത വസ്ത്രധര : ശാന്ത സ്ത്രി നേത്ര :
പത്മ സംസ്ഥിത : അഭയംവരദംടങ്കം
ശൂലം ചൈവ ധൃതോ വതു.
ഫണാഷ്ട ശതശേഖരം ദ്രുത സുവർണ്ണ പുഞ്ജപ്രഭം
വരാഭരണഭൂഷണം തരുണജാല താമ്രാംശുകം
സവജ്ര വര ലക്ഷണം നവ സരോജ രക്തേ ക്ഷണം
നമാമി ശിരസാ സുരാസുരനമസ്കൃതം വാസുകിം
ഓ നാഗരാജായ
വിദ്മഹേ
ചക്ഷുശ്രവണായ ധീമഹി:
തന്നോ സർപ്പ പ്രചോദയാത്.
ഓം സഹസ്രശീർഷായ വിദ്മഹേ
വിഷ്ണു തല്പായ ധീമഹി
തന്നോ ശേഷപ്രചോദയാത്.
ഓം സർപ്പരാജായ
വിദ്മഹേ
പത്മഹസ്തായ ധീമഹി
തന്നോ വാസുകി പ്രചോദയാത്🙏

Tuesday, 11 November 2025

ദേശീയപാതയിൽകല്ലുവാതുക്കൽ മേൽപാലത്തിൽ പിക്അപ് വാനുകൾ കൂട്ടിയിടിച്ചു നാല് പേർക്ക് പരിക്ക്.

ചാത്തന്നൂർ : ദേശീയപാതയിൽ
കല്ലുവാതുക്കൽ മേൽപാലത്തിൽ പിക്അപ് വാനുകൾ കൂട്ടിയിടിച്ചു നാല് പേർക്ക് പരിക്ക്. ചാത്തന്നൂർ കോഷ്ണകാവ് സ്വദേശികളായ സ്മിജു (36),സുധീഷ് (24),രാഹുൽ (21),രാജേഷ് (25)എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം-തിരുവനന്തപുരം ദേശീയപാതയിൽ
കല്ലുവാതുക്കലിലെ ഉയരപാതയിൽ വച്ചാണ് അപകടം ഉണ്ടായത് തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലത്തേക്കുള്ള വൺ വേയിൽ ഇരുഭാഗത്ത് നിന്നും വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.തുടർന്ന് നാട്ടുകാർ ഓടികൂടി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി റോഡിൽ നിന്നും വാഹനങ്ങൾ മാറ്റി പാരിപ്പള്ളി പോലിസ് കേസെടുത്തു 

Saturday, 8 November 2025

ജില്ലാ പഞ്ചായത്തിന്റെ കബഡി ആക്കാദമി യും വഴിയാധാരമായി

ജില്ലാ പഞ്ചായത്തിന്റെ കബഡി ആക്കാദമി യും വഴിയാധാരമായി

ചാത്തന്നൂർ: കല്ലുവാതുക്കലിൽ ജില്ലാ പഞ്ചായത്ത്‌ കെട്ടിയാഘോഷിച്ചു ഉദ്ഘാടനം നടത്തിയ കബഡി അക്കാഡമി വഴിയാധാരമായി.2020ൽ മുക്കാൽ കോടി രൂപ ചെലവഴിച്ച്   ജില്ലാ പഞ്ചായത്ത് കല്ലുവാതുക്കലിൽ പഞ്ചായത്ത്‌ സ്കൂളിന്റെ സ്ഥലത്ത് നിർമ്മിച്ച ഇൻസ്‌റ്റ്യുട്ട് അന്നത്തെ കായികമന്ത്രി ഇ പി ജയരാജൻ ആണ് ഉദ്ഘാടനം ചെയ്തത് ഒരു വലിയ റൂമും കബഡിയ്ക്ക് വേണ്ടി മാത്രം നിർമ്മിച്ച ഒരു ചെറിയ ഷെഡിൽ പരിശീലനത്തിന് സിന്തറ്റിക് മാറ്റ് അടക്കമുള്ളവ ഒരുക്കിയിരുന്നു ഇൻഡോർ സ്റ്റേഡിയമെന്ന പേരിലാണ്ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനവും സമാപനവും ഒരു പോലെയെന്ന പോലെ ഒരാഴ്ച യ്ക്കുള്ളിൽ
ഇൻസ്‌റ്റ്യുട്ട് പ്രവർത്തനം  പ്രവർത്തനം സ്തംഭിച്ചു. കബഡി ഇൻസ്‌റ്റ്യുട്ട്
 ഇന്ന് തുറക്കും നാളെ തുറക്കുമെന്ന പ്രതീക്ഷയിൽ കബഡി പ്രേമികളായ വിദ്യാർത്ഥികൾ ഓരോ ദിവസവും അക്കാഡമിക്ക് മുന്നിലെത്തി മടങ്ങുകയാണ്. സർക്കാർ എയ്‌ഡഡ്, അൺ എയ്‌ഡഡ് സ്‌കൂളുകളിലെ എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികൾക്ക് കബഡി പരിശീലനം നൽകാനാണ് കബഡി അക്കാഡമി ആരംഭിച്ചത്. പാരിപ്പള്ളി കല്ലുവാതുക്കൽ, ചാത്തന്നൂർ. പരവൂർ പ്രദേശങ്ങളിൽ നിന്ന് നിരവധി സംസ്ഥാന,  കബഡി താരങ്ങൾ ദേശീയതലത്തിൽ
ഉയർന്നുവന്നിട്ടുണ്ട്. കബഡി യ്ക്കായി നിരവധി ക്ലബുകളും ഉണ്ട് വർഷാവർഷം ടൂർണമെന്റുകളും നടക്കുന്നുണ്ട് പരിശീലന ങ്ങൾ നൽകാൻ നിരവധി പരിശീലകരും ഉണ്ട്  എന്നിട്ടും ജില്ലാ പഞ്ചായത്ത്‌ പദ്ധതിയെ കൈവിട്ടുവെന്ന് കായിക താരങ്ങൾ പറയുന്നു.
സ്പോർട്‌സ് ക്വാട്ടയിൽ കായിക താരങ്ങളിൽ പലർക്കും കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയും ലഭിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ ഒട്ടുമിക്ക സ്‌കൂളുകളിലും കബഡി ടീമുകളുമുണ്ട്. പാരിപ്പളി കേന്ദ്രമാക്കി ഇടയ്ക്കിടെ ദേശീയ, സംസ്ഥാന കബഡി ടൂർണമെന്റുകളും നടക്കുന്നുണ്ട്. കബഡിയോട് പ്രത്യേക അഭിനിവേശം ഈ പ്രദേശത്തുള്ളവർക്ക് ഉള്ളതുകൊണ്ടാണ് ജില്ലാ പഞ്ചായത്ത് കല്ലുവാതുക്കലിൽ കബഡി അക്കാഡമി ആരംഭിച്ചത്. ലക്ഷങ്ങൾ പൊടി പൊടിച്ചു ഷെഡ് കെട്ടി കുട്ടികൾക്ക്
ഭക്ഷണത്തിനായി ദിവസവും 40 രൂപ വീതം നൽകി കൊണ്ട് പരിശീലകനും നിശ്ചിത തുക അലവൻസ് ആയി നൽകി
അദ്ധ്യയനവർഷാരംഭത്തിൽ സ്‌കൂളുകളിൽ അറിയിപ്പ് നൽകി കുട്ടികളെ തിരഞ്ഞെടുക്കാനായിരുന്നു ജില്ലാ പഞ്ചായത്ത്‌ പദ്ധതി എന്നാൽ
പരിശീലനത്തിന് കുട്ടികളെത്തി ക്ലബുകൾപദ്ധതി ഏറ്റെടുത്തുവെങ്കിലും
പരിശീലനത്തിന് ആളില്ലെന്ന പേരിൽ ജില്ലാ പഞ്ചായത്ത്‌ പ്രവർത്തനം അവസാനിപ്പിക്കുകയാരുന്നു. വർഷാ വർഷം ബഡ്ജറ്റിൽ ആക്കാദമി പ്രവർത്ത നം നടക്കുന്നതായി കാണിച്ചു ജില്ലാ പഞ്ചായത്ത്‌ ഫണ്ട് അനുവദിക്കുന്നതായി രേഖകളിൽ ഉണ്ടെങ്കിലും പ്രവർത്തനം നടക്കുന്നില്ല സംസ്ഥാനത്ത് ഒരു തദ്ദേശ സ്ഥാപനം ആദ്യമായി ആരംഭിച്ച കബഡി അക്കാഡമിയായിരുന്നു കല്ലുവാതുക്കലേത്. അക്കാഡമിയോട് ചേർന്ന് ഹോസ്റ്റൽ സൗകര്യം ഒരുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതും പ്രഖ്യാപനത്തിൽ ഒതുങ്ങി.

@ കബഡി അക്കാദമി പുനരാരംഭിക്കണം -പാരിപ്പള്ളി കബീർ 

കല്ലുവാതുക്കൽ പഞ്ചായത്ത്‌ സ്കൂളിന്റെ സ്ഥലമെടുത്ത്  പഞ്ചായത്ത്‌ നിർമ്മിച്ച കബഡി അക്കാദമിയുടെ പ്രവർത്തനം ജില്ലാ പഞ്ചായത്ത്‌ പുനരാരംഭിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.ഇന്റർ നാഷണൽ മീറ്റുകൾ കളിച്ചിട്ടുള്ള ഒട്ടനവധി താരങ്ങൾ താരങ്ങളെ സംഭാവന ചെയ്ത കല്ലുവാതു ക്കലിൽ കമ്പടിയെ സ്നേഹിക്കുന്നവരുടെ വലിയ ആഗ്രഹമാണ് കബഡി ഇൻസ്‌റ്റ്യുട്ട് പുന:രാരംഭിക്കണമെന്ന ആവശ്യം എന്ന് കായിക സ്നേഹിയായ കബീർ പാരിപ്പള്ളി പറഞ്ഞു

@ അഴിമതി നടത്താൻ വേണ്ടി ഉണ്ടാക്കിയ പദ്ധതി - ബിജെപി
ജില്ലാ പഞ്ചായത്ത്‌ 75ലക്ഷം രൂപ ചിലവാക്കി നിർമ്മിച്ച കമ്പടിഅക്കാദമി അഴിമതി നടത്താൻ വേണ്ടിയാണ് എന്ന് ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു കുറുപ്പ്
പറഞ്ഞു. ഒരു മാസം പോലും തികച്ചു
ജില്ലാ പഞ്ചായത്തിന് ഇവിടെ കുട്ടികൾക്ക് പരിശീലനം കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ അഴിമതി യ്ക്കായി നടത്തിയ പദ്ധതിയാണ് എന്നും വിഷ്ണു കുറുപ്പ് പറഞ്ഞു.



 

വരിഞ്ഞം മഹാദേവക്ഷേത്രത്തിലെ പതിനേഴാമത് ശ്രീമദ് ഭാഗവത് സപ്താഹയഞജo

വരിഞ്ഞം മഹാദേവക്ഷേത്രത്തിലെ പതിനേഴാമത് ശ്രീമദ് ഭാഗവത് സപ്താഹയഞജo 

ചാത്തന്നൂർ :വരിഞ്ഞം മഹാദേവക്ഷേത്രത്തിലെ പതിനേഴാമത് ശ്രീമദ് ഭാഗവത് സപ്താഹയഞജo ഇന്ന് തുടങ്ങി 16ന് അവസാനിക്കും.ഇന്ന് വൈകുന്നേരം 5.30ന് ഉദ്ഘാടനസമ്മേളനം എൻ എസ് എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ബി.ഐ. ശ്രീനാഗേഷ് ഉദ്ഘാടനം ചെയ്യും യഞജാചാര്യൻ പരമേശ്വരൻ നമ്പൂതിരി യഞജസന്ദേശം നൽകും ക്ഷേത്രം തന്ത്രി ഓയൂർ ഘോരക്കോട്ട് ഇല്ലത്തിൽ ജി. ഈശ്വരൻ നമ്പൂതിരി ഭദ്രദീപപ്രതിഷ്ഠ നടത്തും. 10ന് വരാഹവതാരം, 1ന് അന്നദാനം, 7ന് ഭജന. 11ന് നരസിംഹാവതാരം, 1ന് അന്നദാനം, വൈകുന്നേരം 7ന് ഭഗവതിസേവ. 12ന് ശ്രീകൃഷ്ണാവതാരം, 11ന് ഉണ്ണിയൂട്ട്,
1ന് അന്നദാനം, 13ന് ഗോവിന്ദ പട്ടാഭിഷേകം, 1ന് അന്നദാനം, വൈകുന്നേരം 5.30ന് വിദ്യാ ഗോപാലമന്ത്രാർച്ചന. 14ന് രുഗ്മണി സ്വയംവരം, 11ന് സ്വയംവരഘോഷയാത്ര, സ്വയംവരസദ്യ. 15ന് 9.30ന് കുചേലോപാഖ്യാനം, 1ന് അന്നദാനം, വൈകുന്നേരം 5.30ന് നീരാഞ്ജനവിളക്ക്. 16ന് രാവിലെ 5.30ന് അഷ്ടദ്രവ്യമഹാ ഗണപതിഹോമം, 9ന് മഹാ മൃത്യുഞജയഹോമം, 1ന് അന്നദാനം, വൈകുന്നേരം 4അഭവൃഥസ്നാനം തുടർന്ന് സഹസ്രനാമാർച്ചന.

ദേശീയപാതയോരത്ത് മലിനജലം ഒഴുക്കുന്ന ഹോട്ടലിനെതിരെ നടപടിയെടുക്കാതെ ചാത്തന്നൂർ പഞ്ചായത്ത് അധികൃതർ.

ദേശീയപാതയോരത്ത് മലിനജലം ഒഴുക്കുന്ന ഹോട്ടലിനെതിരെ നടപടിയെടുക്കാതെ ചാത്തന്നൂർ പഞ്ചായത്ത് അധികൃതർ.
ചാത്തന്നൂർ:  ദേശീയപാതയോരത്ത് മലിനജലം ഒഴുക്കുന്ന ഹോട്ടലിനെതിരെ നടപടിയെടുക്കാതെ ചാത്തന്നൂർ പഞ്ചായത്ത് അധികൃതർ. ഊറാംവിള  ജംഗഷന് സമീപം 
ദേശീയപാതയോരത്ത്  റോഡിന്റെ  വടക്കുഭാഗത്തായി പ്രവർത്തിക്കുന്ന അമ്മവീട് ഹേ
ഹോട്ടലിലെ മലിനജല കുഴികളിൽകെട്ടിക്കിടക്കുന്ന മലിനജലം രാത്രി കാലങ്ങളിൽ 
റോഡിൽ ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. നിരവധി തവണ നാട്ടുകാർ പരാതി നല്കിയിട്ടും പഞ്ചായത്ത് അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ല. കക്കുസ് മാലിന്യം ഉൾപ്പെടുന്ന മലിന ജലം സൃഷ്ടിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന ആരോഗ്യ വകുപ്പിനെതിരേയും പഞ്ചായത്തിനെതിരേയും ശക്തമായ  പ്രതിക്ഷേധമാണ് ഉയരുന്നത്. സ്വകാര്യകോളേജും  നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഇവിടെ
ഈ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വാഹനങ്ങൾ കടന്ന് പോകുമ്പോൾ വ്യപാരസ്ഥാപനങ്ങളിലേക്കും വഴിയാത്രക്കാരിലേക്കും മലീനജലം തെറിക്കുന്നത് പതിവാണ്  മലിനജലം ഒഴുക്കുന്ന സ്ഥാപനത്തിനെതിരെ നിയമനടപടി കൈകൊള്ളണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഫോട്ടോ: റോഡിൽ മലിനജലം ഒഴുക്കുന്നു പ്രതിക്ഷേധവുമായി നാട്ടുകാർ

തെരുവ് നായ ശല്യത്തിന് അറുതി വരുമെന്ന ആശ്വാസത്തിൽ സുപ്രീകോടതി വിധിയെ സ്വാഗതം ചെയ്യുകയാണ് നാടും നഗരവും.

ചാത്തന്നൂർ:  തെരുവ് നായ ശല്യത്തിന്  അറുതി വരുമെന്ന ആശ്വാസത്തിൽ സുപ്രീകോടതി വിധിയെ സ്വാഗതം ചെയ്യുകയാണ്  നാടും നഗരവും. ജില്ലയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാക്കപ്പെട്ട നിരവധി പേർക്കുള്ള ആശ്വാസം കൂടിയാണ് സുപ്രീംകോടതിയുടെ ഈ വിഷയത്തിലുള്ള ഇടപെടൽ എന്ന് ജനങ്ങൾ ഒന്നാകെ പറയുന്നു.
വീട്ടുമുറ്റത്തേക്ക് ഇരച്ചെത്തിയും ഇടവഴികളിൽ പിന്തുടർന്നും പൊതുസ്ഥലത്ത് അപ്രതീക്ഷിതമായി ചാടിവീണ് കടിക്കുന്ന നായ്ക്കളെ  പൊതുവിടങ്ങളിൽ നിന്ന് നീക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി വിധിയ്ക്ക് അനുസൃതമായുള്ള നിയമ നിർമ്മാണത്തിനും നായ്ക്കൾ പെറ്റ് പെരുകുന്നത് തടയാനുള്ള 
സംവിധാനവും നിലവിൽ തെരുവിലുള്ള നായ്ക്കളെ പുനരധിവാസം നടത്തുന്നതിനുള്ള സംവിധാനവും സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി ഒരുക്കണം എന്നിരിക്കെ പദ്ധതി നടത്തിപ്പ് മെല്ലെ പോക്കിലാകും എന്ന കാര്യത്തിൽ സംശയമില്ല നിലവിൽ  സ്കൂൾമുറ്റത്തും ആസ്‌പത്രി പരിസരത്തും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡ് തുടങ്ങി നാലാളുകൂടുന്നിടത്തെല്ലാം തെരുവുനായ്ക്കൾ വലിയ ശല്യമാണ്.
ജില്ലയിൽ 2025-ൽ ജൂലായ് വരെയുള്ള കണക്ക് പ്രകാരം മുവ്വായിരത്തേ
ത്തോളം പേർക്കാണ് നായയുടെ കടിയേറ്റിട്ടുള്ളത്. 2024-ൽ ജില്ലയിൽ 5000 ത്തോളംപേർക്കും 2023-ൽ ആറായിരത്തോളം പേർക്കും കടിയേറ്റിരുന്നു. ഇതിൽ 90 ശതമാനത്തിലേറെയും കടിയേറ്റത് സ്‌കൂൾ പരിസരത്ത് വെച്ചാണ്. കുരച്ചെത്തുന്ന നായ്ക്കൾ ഇരുചക്രവാഹന യാത്രക്കാരുടെ മുകളിലേക്ക് ചാടിവീണുണ്ടാവുന്ന അപകടങ്ങളും കുറവല്ല. സ്‌കൂൾമുറ്റത്തും വളപ്പിലും കൂട്ടമായെത്തുന്ന നായ്ക്കൾ ക്ലാസ്‌മുറിയിലേക്കു കയറുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. 
ഹോട്ടലുകൾ, അറവുശാലകൾ, കടകൾ എന്നിവിടങ്ങളിൽനിന്നുള്ള ഭക്ഷണാവശിഷ്ട്ടങ്ങൾ റോഡരികിൽനിന്നും മറ്റും കിട്ടുന്നതും നായ്ക്കൾ വർധിക്കാൻ കാരണമാവുന്നുണ്ട്. വീട്ടിൽ കയറി വളർത്തുമൃഗങ്ങളെ ഉപദ്രവിച്ച സംഭവങ്ങളും കോഴി വളർത്തൽ 
കേന്ദ്രങ്ങളിൽ നിന്നും കോഴികളെ  കൊന്നു തിന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട് ചിറക്കര ഉളിയനാട് ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിൽ വളർത്ത് നായ പോസ്റ്റ് വുമൺ അടക്കം പതിനെട്ട് പേരെയാണ് കടിച്ചത് രാത്രികളിൽ തെരുവ് നായ ശല്യം കാരണം ജനങ്ങൾക്ക് റേ
റോഡിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥ, മീൻചന്തകൾ,  ആസ്‌പത്രി പരിസരങ്ങൾ റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് തുടങ്ങി  കൊല്ലം പട്ടണത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്കളുടെ വിളയാട്ടമാണ്.  ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള
മൃഗപ്രജനനനിയന്ത്രണകേന്ദ്രങ്ങൾ പ്രവർത്തിക്കാതായിട്ട് മാസങ്ങളായി. ഇതിലെല്ലാം അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവുന്നതിന് സുപ്രീംകോടതി വിധി കാരണമാകുമെന്ന പ്രതീക്ഷയിലാണ് നാട് അത് കൊണ്ട് തന്നെ 
തെരുവുനായ്ക്കളെ പൊതുവിടങ്ങളിൽനിന്ന് അകറ്റിനിർത്തണമെന്ന സുപ്രീംകോടതി വിധി ജില്ലയിലുള്ളവർക്കും ഏറെ ആശ്വാസംപകരുന്ന ഒന്നാണ് എന്ന് ജനങ്ങളും ജനപ്രതിനിധികളും പറയുന്നു.
ഫോട്ടോ: ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ തുടങ്ങിയ മൃഗപ്രജനനനിയന്ത്രണകേന്ദ്രം പ്രവർത്തിക്കാതെ പൂട്ടിയിട്ടിരിക്കുന്നു.

ദേശീയപാതയിൽ മേൽ പാലത്തിൽ കെ എസ് ആർ ടി സി ബസ് അപകടത്തിൽപ്പെട്ടു ഒഴിവായത് വൻദുരന്തം.

ദേശീയപാതയിൽ മേൽപാലത്തിൽ കെ എസ് ആർ ടി സി ബസ് അപകടത്തിൽപ്പെട്ടു ഒഴിവായത് വൻദുരന്തം

ചാത്തന്നൂർ : ദേശീയപാതയിൽ മേൽ പാലത്തിൽ കെ എസ് ആർ ടി സി ബസ് അപകടത്തിൽപ്പെട്ടു ഒഴിവായത് വൻദുരന്തം. ഇന്നലെ രാവിലെ പത്ത് മണിയോടെ കൊല്ലം-തിരുവനന്തപുരം ദേശീയപാതയിൽ നിർമ്മാണപ്രവർത്തി പൂർത്തിയായ ശീമാട്ടി ജാങ്ഷനിലെ മേൽപാലത്തിൽ തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് വന്ന കെ എസ് ആർ ടി സി ബസ്  നിർമ്മാണകമ്പനി അതിക്രതർ  അപകടസൂചനയ്ക്കായി
റോഡ് സൈഡിൽ റോഡിന് കുറുകെ
വച്ചിരുന്ന കോൺക്രീറ്റ് ഡീവൈഡറിൽ ഇടിച്ചു റോഡിന്റെ സംരക്ഷണഭിത്തിയിൽ ഇടിച്ചു നിന്നത്. അമിത വേഗത്തിൽ എത്തിയ കെ എസ് ആർ ടി സി ബസ് റോഡ് സൈഡിൽ സുരക്ഷയ്ക്കായി വച്ചിരുന്ന കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ചു നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു ഡ്രൈവറുടെ ആശ്രദ്ധയിലാണ് ഡിവൈഡറിൽ ഇടിച്ചതെങ്കിലും ഇടിച്ചതിന് ശേഷം നിയന്ത്രണം വിട്ട വണ്ടി സംരക്ഷണഭിത്തിയിൽ ഇടിച്ചു ചേർന്ന് നിന്നത് മൂലം ഉയരത്തിൽ നിന്നും സർവീസ് റോഡിലേക്ക് മറിയാഞ്ഞത് മൂലം വൻഅപകടം ഒഴിവായി.ആൾക്കാർ കയറിയിറങ്ങുന്ന വാതിൽ ഉൾപ്പടെ 
സംരക്ഷണഭിത്തിയിൽ ചേർന്ന് നിന്നതോടെ നാട്ടുകാർ പോലീസിനെയും ഫയർഫോഴ്സിനെയും അറിയിക്കുകയും പോലീസും ഫയർഫോഴ്സും സ്ഥലതെത്തി
യാത്രക്കാരെ ഡ്രൈവറുടെ വാതിൽ കൂടിയും ജന്നലുകളിലൂടെയും പുറത്തിറക്കി.  നിർമ്മാണപ്രവർത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ വയ്ക്കുന്ന കോൺക്രീറ്റ് സുരഷ ഡിവൈഡറിൽ 
ബസിന്റെ ഡോറിന്റെ ഭാഗം  തട്ടി ഡിവൈഡർ മറിഞ്ഞു അപകടം ഉണ്ടായത് എന്ന് പോലിസ് പറഞ്ഞു. ചാത്തന്നൂർ പോലിസ് കേസെടുത്തു മേൽ നടപടികൾ സ്വീകരിച്ചു.

ചട്ടമ്പിസ്വാമിയുടെയും ആചാര്യന്റെയും സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.


ചാത്തന്നൂർ : എൻഎസ്എസ് 1554-ാംനമ്പർ കലയ്ക്കോട് തെക്ക് കരയോഗത്തിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ ചാത്തന്നൂർ താലൂക്ക് യൂണിയൻ ആസ്ഥാനത്തെ ചട്ടമ്പിസ്വാമിയുടെയും ആചാര്യന്റെയും സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. യൂണിയൻ പ്രസിഡന്റ് ബി.ഐ. ശ്രീനാഗേഷിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഭാരവാഹികൾ പ്രതിജ്ഞചൊല്ലി ചുമതലയേറ്റു.കരയോഗം ഭാരവാഹികളായ അനിൽകുമാർ (പ്രസി.) സുദർശനൻപിള്ള (വൈസ് പ്രസി.), രാജേന്ദ്രൻപിള്ള (സെക്ര.), വേണുഗോപാൽ (ജോ. സെക്ര.), സത്യൻ (ഖജാ.), അരുൺകുമാർ, രഘുനാഥൻപിള്ള, പ്രസാദ്, രാജേന്ദ്രൻപിള്ള, വേണുഗോപാൽ (കമ്മിറ്റി അംഗങ്ങൾ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഫോട്ടോ : എൻഎസ്എസ് കലയ്ക്കോട് തെക്ക് കരയോഗത്തിന്റെ്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ ചാത്തന്നൂർ താലൂക്ക് യൂണിയൻ ആസ്ഥാനത്തെ സ്‌മൃതിമണ്ഡപത്തിൽ താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ബി.ഐ.
ശ്രീനാഗേഷിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു

Wednesday, 5 November 2025

സ്നേഹത്തിന്റെ തുളസി തീർത്ഥവുമായി നടൻ കൊല്ലം തുളസി സ്നേഹാശ്രമത്തിൽ.

 സ്നേഹത്തിന്റെ തുളസി തീർത്ഥവുമായി നടൻ കൊല്ലം തുളസി സ്നേഹാശ്രമത്തിൽ.
ചാത്തന്നൂർ: നടനും പ്രഭാഷകനും എഴുത്തുകാരനുമായ കൊല്ലംതുളസി
വേളമാനൂർ ഗാന്ധിഭവൻ
 സ്നേഹാശ്രമത്തിലെത്തി, അച്ഛനമ്മമാരുമായി ഒരു ദിവസം പൂർണമായി ചെലവഴിച്ചു. സ്നേഹാശ്രമം കുടുംബാംഗങ്ങൾ റോസാ പുഷ്പങ്ങൾ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. കൊല്ലം ഗവ.മെഡിക്കൽ കോളജിലെ മൂന്നാംവർഷ എം.ബി.ബി.എസ്. വിദ്യാർത്ഥികളുടെ എൻ.എസ്.എസ്. സ്പെഷ്യൽ ക്യാമ്പിന്റെ ഭാഗമായി ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെത്തിയ കുട്ടികളുമായി കൊല്ലം തുളസി സംവദിച്ചു. 1978 മുതലുള്ള ചലച്ചിത്ര ജീവിതം, വ്യക്തിജീവിതത്തിലെ തിക്താനുഭവങ്ങൾ എല്ലാം അദ്ദേഹം കുട്ടികളുമായി പങ്കു വച്ചു. കൊല്ലം ഗവ. മെഡിക്കൽ കോളജ് എ .ആർ.എം.ഒ.യും സൈക്ക്യാട്രി പ്രൊഫസറുമായ ഡോ. മനോരാകേഷ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജീവകാരുണ്യ പ്രവർത്തകനായ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ്കുമാറിനെ മെഡിക്കൽ വിദ്യാർത്ഥികൾ ആദരിച്ചു. സ്നേഹാശ്രമത്തിലെ അച്ഛനമ്മമാർക്കായി കുട്ടികളുടെ കലാവിരുന്നും അരങ്ങേറി. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ്,ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, സെക്രട്ടറി പി.എം.രാധാകൃഷ്ണൻ, കെ.എം.രാജേന്ദ്രകുമാർ , ഡോ.രവിരാജ്, ആലപ്പാട്ട് ശശിധരൻ, പള്ളിക്കൽ മോഹൻ ,അനിൽ കടുക്കറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.