Tuesday, 7 January 2025

മേവറം മുതൽ ജില്ലാ അതിർത്തിയായ കടബാട്ടുകോണംവരെയുള്ള ഭാഗത്തെ ദേശീയപാതയുടെ നിർമ്മാണപ്രവർത്തനം അവസാനഘട്ടത്തിൽ.

കൊട്ടിയം:  മേവറം മുതൽ ജില്ലാ അതിർത്തിയായ കടബാട്ടുകോണം
വരെയുള്ള ഭാഗത്തെ ദേശീയപാതയുടെ നിർമ്മാണപ്രവർത്തനം അവസാനഘട്ടത്തിൽ.
ഈ ഭാഗങ്ങളിൽ ഏകദേശം 80 ശതമാനംപണികളും പൂർത്തിയായി കഴിഞ്ഞു. 
ജില്ലയിൽ തന്നെ അതിവേഗത്തിൽ നിർമ്മാണം പൂർത്തിയായ ഭാഗങ്ങളും നിലവിൽ ഇവിടെ  തന്നെയാണ്. ഇതിൽ ഏറ്റവും പ്രധാനമാണ് വർഷങ്ങൾ പഴക്കമുള്ള ഇത്തിക്കര
പാലത്തിൻ്റെ പകരം മറ്റൊരു പാലം ഉയരുന്നത്. അതിവേഗത്തിലാണ് ഇവിടെ പാലത്തിൻ്റെ നിർമ്മാണപ്രവർത്തനം പൂർത്തിയായത്. നിലവിലുള്ള പാലം പൊളിക്കാതെയാണ് പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായത്. ഫെബ്രുവരിയിൽ നിർമ്മാണം പൂർത്തിയാക്കുന്നതിനാണ് കരാർ കമ്പനിയുടെ നീക്കം.പാരിപ്പള്ളി ഭാഗത്ത് 80% നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായി കഴിഞ്ഞു  ചാത്തന്നൂർ ഭാഗത്ത് 90% പൂർത്തിയായി അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. മേവറം മുതൽ കൊട്ടിയം വരെ  70% പൂർത്തിയായി 
സർവ്വീസ് റോഡുകളുടെ നിർമ്മാണവും പൂർത്തിയായി വാഹനങ്ങൾ കടത്തിവിട്ട് തുടങ്ങി.
അടിപ്പാതകൾ തുറന്നു മേൽപ്പാലങ്ങളിലൂടെ വാഹനങ്ങൾ ഓടി തുടങ്ങി
ഓട നിർമ്മാണം, യൂട്ടിലിറ്റി കോറിഡോർ എന്നിവയുടെ നിർമ്മാണങ്ങൾ പലയിടത്തും വിവിധ ഘട്ടങ്ങളിലാണ്.ആഞ്ച്  മീറ്റർ വീതിയിലാണ് സർവീസ് റോഡുകൾ. ഇതിനോട് ചേർന്നാണ് 1.5 മീറ്റർ വീതിയിൽ ഓടയും 0.5 മീറ്റർ വീതിയിൽ യൂട്ടിലിറ്റി കോറിഡോറും ഓടയുടെ മുകളിൽ ടൈൽ പാകി നടപ്പാതയാക്കും.  സർവ്വീസ് റോഡുകളുടെ നിർമ്മാണം പലയിടത്തും പൂർത്തീകരിക്കാത്തതിനാൽ ഉണ്ടാവുന്ന ബാദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഉടൻ പരിഹരിക്കും അത്യാധുനിക രീതിയിലാണ് ഇരുവശത്തുമുള്ള സർവ്വീസ് റോഡുകളുടെ ആദ്യഘട്ട നിർമ്മാണം കോൺക്രീറ്റ് ചെയ്യുക എന്നതാണ് . രണ്ടു പാളികളായാണ് കോൺക്രീറ്റ് ചെയ്യേണ്ടത്.അതിന് മുകളിൽ റബർ മിശ്രിതകോട്ടിങ് നടത്തും. തുടർന്നാണ് ടാറിങ് .ഇന്ത്യൻ റോഡ്സ് കോൺഗ്രസ് മാനദണ്ഡം അനുസരിച്ചുള്ള ഗുണനിലവാരത്തിലാണ് നിർമ്മാണം.  വൈദ്യുതി തൂൺ, കുടിവെള്ള പൈപ്പ് ലൈൻ എന്നിവയ്ക്കുള്ളതാണ് യൂട്ടിലിറ്റി കോറിഡോർ.വൺവേ നീതിയിലാണ് ഗതാഗതം ക്രമീകരിക്കേണ്ടത്. കലുങ്കുകളുടെ നിർമ്മാണവും പൂർത്തിയായി വരുന്നു. ജല അതോറിറ്റിയുടെ അനാസ്ഥ മൂലം കുടിവെള്ള പൈപ്പ് ലൈൻ പുനക്രമീകരണം 
വൈകുകയാണ്. ടെലിഫോൺ കേബിൾ, ൈ വൈദ്യുതി സർവീസ് ലൈനുകളുടെ നിർമ്മാണവും പൂർത്തിയാക്കാനുണ്ട്. ദേശീയപാത 66 ആറുവരിപ്പാതയാക്കുന്നതിൻ്റെ ഭാഗമായി ഏറെ നാളുകളായി നാട്ടുകാർ അനുഭവിക്കുന്ന ദുരിതത്തിന് അറുതിയാകുമെന്ന പ്രതീക്ഷയിലാണ്  ജനങ്ങൾ.

@ റോഡ് മുറിച്ചു കടക്കാൻ സംവിധാനം വേണം

ദേശീയപാത പൂർണ്ണമായും പ്രവർത്തനസജ്ജമാകുമ്പോൾ നിരവധി ചോദ്യങ്ങൾ ഇപ്പോഴും ഉയരുന്നുണ്ട്. വേണ്ട രീതിയിൽ റോഡ് മുറിച്ചു കടക്കാൻ സംവിധാനം ഇല്ലാതാകുന്നുവെന്നതാണ് പ്രധാനപരാതി. അണ്ടർപാസും ഓവർ ബ്രിഡ്‌ജുമുള്ള സ്ഥലങ്ങളിൽ മാത്രമേ ജനങ്ങൾക്ക് ഇത്തരത്തിൽ പാത മറികടക്കാൻ സാധിക്കൂ  ഇത് ഈ ഭാഗങ്ങളിൽ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് നൽകും.  പല ഭാഗങ്ങളും രണ്ട് അറ്റത്തായി മാറും. ഇത്തരം പ്രശ്നങ്ങൾ ഉയർത്തുന്ന ആശങ്കകൾ കൂടി പരിഹരിച്ചാൽ പൊതുജനങ്ങൾക്ക് ഹൈവേ നിർമ്മാണം കൂടുതൽ സൗകര്യമാകും.

Sunday, 5 January 2025

ദുരിതം വിതച്ച്‌ പോലീസ്‌ ക്വാര്‍ട്ടേഴ്‌സുകള്‍; അറ്റകുറ്റപണികള്‍ നടത്തുന്നില്ല, പ്രതിഷേധിക്കാന്‍ ഭയന്ന്‌ പോലീസുകാര്‍

ദുരിതം വിതച്ച്‌  പോലീസ്‌ ക്വാര്‍ട്ടേഴ്‌സുകള്‍; അറ്റകുറ്റപണികള്‍ നടത്തുന്നില്ല, പ്രതിഷേധിക്കാന്‍ ഭയന്ന്‌ പോലീസുകാര്‍

ചാത്തന്നൂർ : രാപകല്‍ ക്രമസമാധാന പാലനം നടത്തുന്ന പൊലീസുകാരുടെയും കുടുംബത്തിന്റെയും ദുരിതം ആരും കാണാതെ പോകുന്നു. ചാത്തന്നൂരിലെ 
പോലീസ്‌ ക്വാര്‍ട്ടേഴ്‌സുകളിലെ 
താമസക്കാരായ പോലീസുകാരുടെ കുടുംബത്തിന്റെ ജീവിതം ഏറെ ദയനീയാവസ്‌ഥയില്‍. സര്‍ക്കാര്‍ അനുവദിച്ച ക്വാര്‍ട്ടേഴ്‌സിലെ ജീവിതം കാലി ത്തൊഴുത്തിന്‌ സമമെന്ന്‌ പോലീസുകാര്‍ പറയുന്നു.
ക്വാര്‍ട്ടേഴ്‌സ് മെയിന്റനന്‍സ്‌ നടത്തി പതിറ്റാണ്ടുകള്‍ പിന്നിടുന്നു. മഴക്കാലത്തും മറ്റും ജീവന്‍ പണയം വച്ചാണ്‌ പോലീസുകാര്‍ ഇവിടെ കഴിയുന്നത്‌. ചാത്തന്നൂർ 
 പോലീസ്‌ സേ്‌റ്റഷന്‌ പിന്നില്‍ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ സ്‌ഥാപിച്ച ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പോലിസ് 
 കുടുംബങ്ങൾക്കാണ് 
ഈ ദുരവസ്‌ഥ. കെട്ടിടങ്ങളുടെ പഴക്കം മൂലം പലതും വാതിലടയാതെയും ബാത്ത്‌റൂമുകളും മറ്റും ഉപയോഗിക്കാന്‍ കഴിയാത്ത തരത്തിലുമാണ്‌.
നിര്‍മ്മാണത്തിലെ അപാകതയാണ്‌ പുതിയ ക്വാര്‍ട്ടേഴ്‌സിന്റെ ദുരവസ്‌ഥക്ക്‌ കാരണം. കെട്ടിടം വര്‍ഷത്തില്‍ മെയിന്റന്‍സ്‌ നടത്തണമെന്ന നിയമമുള്ളപ്പോഴും ക്വാര്‍ട്ടേഴ്‌സിന്റെ ഉത്തരവാദിത്വമുള്ള പി ഡബ്ല്യു ഡി തിരിഞ്ഞു നോക്കാറില്ല. കാട് പിടിച്ചു കിടക്കുന്ന പുരയിടത്തിൽ തൊണ്ടി വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു.
മഴക്കാലമായാല്‍ ക്വാര്‍ട്ടേഴ്‌സ് ചോര്‍ന്നൊലിക്കുന്ന അവസ്‌ഥയാണ്‌. പലരും സ്വന്തം ചിലവിലാണ്‌ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് മെയിന്റനന്‍സ്‌ നടത്തുന്നത്‌. ശമ്പളത്തിന്റെ വലിയൊരു ഭാഗം വര്‍ഷത്തില്‍ ഇവിടത്തെ താമസക്കാര്‍ താല്‍ക്കാലിക മെയിന്റനന്‍സിന്‌ ഉപയോഗിക്കുന്നത്‌.
ക്വാര്‍ട്ടേഴ്‌സിന്‌ അരകിലോമീറ്റര്‍ അകലെയുള്ള പി.ഡബ്ല്യു.ഡി. ഓഫീസിലെ ഉദ്യോഗസ്‌ഥര്‍ക്ക്‌ ക്വാര്‍ട്ടേഴ്‌സിന്റെ ദുരവസ്‌ഥ അറിയാമെങ്കിലും മെയിന്റനന്‍സ്‌ നടത്താതെ ഒഴിഞ്ഞുമാറുന്നു. പൊളിക്കാനുള്ള ക്വാര്‍ട്ടേഴ്‌സാണ്‌ എന്ന തരത്തിലാണ്‌ പതിറ്റാണ്ടുകളായി മെയിന്റനന്‍സ്‌ നടത്താതെ അധികൃതര്‍ തടിതപ്പുന്നതെന്നും ആക്ഷേപമുയരുന്നു.
രണ്ട് ഏക്കാറോളം വസ്തുവിൽ 
 സ്‌ഥിതി ചെയ്യുന്ന ക്വാര്‍ട്ടേഴ്‌സിന് സുരക്ഷിതത്വത്തിന് ചുറ്റുമതിലും ഇല്ല 
കാർ ഷെഡ് ഇല്ല ഇതുകാരണം പോലീസുകാര്‍ക്ക്‌ വാഹനങ്ങള്‍ കൊണ്ടു പോകുന്നതിനും ഏറെ ബുദ്ധിമുട്ടാണ്‌. കാടുകയറിക്കിടക്കുന്ന പ്രദേശത്ത്‌ ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രമാണ്‌. താമസക്കാരായ പൊലീസുകാരാണ്‌ സ്വന്തം ചെലവില്‍ കാട്‌ വെട്ടിത്തെളിക്കുന്നത്‌. താമസക്കാര്‍ ചെറിയ തോതില്‍ കൃഷി ചെയ്‌താണ്‌ പലപ്പോഴും കാട്‌ ഒഴിവാക്കുന്നത്‌. പലപ്പോഴും പാമ്പുകളുടെ ശല്യം വീട്ടിനുള്ളിലുമുണ്ടാകുന്നത്‌.
കുടിവെള്ളത്തിന്റെ അവസ്‌ഥ ഇതിലും ദുരിതപൂര്‍ണം. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സ്‌ഥാപിച്ച വാട്ടര്‍ അതോറിറ്റി പൈപ്പില്‍ നിന്നും വെള്ളം വരുന്നതും നൂലുപോലെയാണ്‌. കിണറുണ്ടെങ്കിലും ശുചീകരണം നടത്താതെ മാലിന്യം നിറഞ്ഞ്‌ കിടക്കുന്നത്‌. ക്വാര്‍ട്ടേഴ്‌സിലെ സെപ്‌റ്റിടാങ്ക്‌ നിറയുമ്പോള്‍ സ്വന്തം ചെലവിലാണ്‌ മറ്റുന്നത്‌. പലഭാഗങ്ങളിലും ലൈറ്റുകളില്ലാത്തത്‌ സമൂഹ്യ വിരുദ്ധര്‍ക്ക്‌ സഹായകമാകുന്നു.
ക്വാര്‍ട്ടേഴ്‌സിലെ വീട്ടില്‍ നിന്നും പുറംതള്ളുന്ന മാലിന്യം നീക്കം ചെയ്യുന്നതിന്‌ പഞ്ചായത്ത്‌ വക 
 വാഹനവും എത്താറില്ല. ഗാര്‍ഹിക മാലിന്യം കുന്നുകൂടിക്കിടന്ന്‌ പരിസരത്ത്‌ ദുര്‍ഗന്ധം വമിക്കുന്ന തരത്തിലാണ്‌.
ഏറെ പഴക്കം ചെന്ന്‌ പൊട്ടിപൊളിഞ്ഞ 
ക്വാര്‍ട്ടേഴ്‌സുകള്‍ അനുവദിച്ചതിന്റെ വാടകയിനത്തില്‍ പോലീസുകാരുടെ അലവന്‍സ്‌ വെട്ടിക്കുറയ്‌ക്കുമ്പോഴും ഇവിടത്തെ താമസക്കാരുടെ ദുരിതം അധികൃതര്‍ കണ്ടില്ലെന്ന്‌ നടിക്കുന്നു. വിശ്രമമില്ലാതെ സേവനം അനുഷ്‌ടിച്ച്‌ വീട്ടിലെത്തുമ്പോഴും പോലീസുകാര്‍ക്കുണ്ടാകുന്നത്‌ ദുരിതമാണ്‌.
ഇവരുടെ ദുരവസ്‌ഥക്ക്‌ വേണ്ടി ശബ്‌ദിക്കുന്നതിനും സംഘടനകളുമില്ല. ക്വാര്‍ട്ടേഴ്‌സിന്റെ ദുരവസ്‌ഥയെ കുറിച്ച്‌ പരസ്യമായി പ്രതിഷേധിക്കാന്‍ ജോലിയും കിടപ്പാടവും പോകുമെ ഭയന്ന്‌ പൊലീസുകാരുമെത്താറില്ല. നിയമം നടപ്പിലാക്കുന്ന നിയമപാലകരുടെ ദുരവസ്‌ഥ അധികൃതരും കണ്ടില്ലെന്ന്‌ നടിക്കുന്നു.

ശബളമില്ല ആനുകൂല്യങ്ങൾ ഇല്ല പാരിപ്പള്ളി കോളേജിൽ മെഡിക്കൽ കോളേജിൽ സമരവുമായി സുരക്ഷാ ജീവനക്കാർ.

ചാത്തന്നൂർ: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർക്ക് 4 മാസമായി വേതനമില്ല മറ്റ്ആ ആനുകൂല്യങ്ങൾ ഇല്ല പാരിപ്പള്ളി കോളേജിൽ മെഡിക്കൽ കോളേജിൽ സമരവുമായി സുരക്ഷാ ജീവനക്കാർ. കഴിഞ്ഞ നാല് 
 മാസമായി  ശമ്പളം ലഭിക്കാത്തതിനേത്തുടർന്നാണ് സമരത്തിനൊരുങ്ങുന്നത്.17 വനിത ജീവനക്കാർ അടക്കം 69 സുരക്ഷാ ജീവനക്കാരാണ് ഉള്ളത്.
വേതനം ലഭിക്കാത്തതിനാൽ  ജോലി ബഹിഷ്കരിച്ചു സമരം ആരംഭിക്കുമെന്ന് കാട്ടി അധികൃതർക്കു ബുധനാഴ്ച നോട്ടിസ് നൽകും. കേരള എക്സ് സർവീസ് മെൻ റിഹാബിലിറ്റേഷൻ കോർപറേഷൻ മുഖേന സുരക്ഷാ ജോലിക്ക് കയറിയ വിമുക്‌ത ഭടൻമാരാണിവർ. ഇവർക്കുള്ള വേതനം സർക്കാർ കോർപറേഷനു നൽകുകയും കോർപറേഷൻ സുരക്ഷ ജീവനക്കാർക്കു കൈമാറുകയുമാണ് രീതി. എന്നാൽ കഴിഞ്ഞ 4 മാസമായി വേതനത്തിനുള്ള തുക സർക്കാർ നൽകുന്നില്ല.+ഇതോടെ സുരക്ഷാ ജീവനക്കാരുടെ വേതനം മുടങ്ങി. മാസങ്ങളായി വേതനം ലഭിക്കാത്തത് സുരക്ഷ ജീവനക്കാരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നുണ്ട്. മക്കളുടെ പഠനം, ചികിത്സ, വായ്‌പ തിരിച്ചടവ് ഒക്കെ മുടങ്ങി. നിത്യ ചെലവ് പോലും പ്രതിസന്ധിയിലാണെന്നു ചിലർ പറഞ്ഞു. ശമ്പളം മുടങ്ങിയത് സംബന്ധിച്ചു പല തവണ അധികൃതർക്കു നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. എല്ലാ മാസവും 10ന് അകം ശമ്പളം നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇതു ഒരിക്കലും പാലിക്കപ്പെടാറില്ല. ചിലപ്പോൾ മാസത്തിന്റെ അവസാന ആഴ്‌ച വരെ കാത്തിരിക്കേണ്ട അവസ്‌ഥയായിരുന്നു. ഇപ്പോൾ നാല് മാസമായി ശമ്പളം വിതരണം പൂർണമായും മുടങ്ങി. 2015-16 കാലത്തെ ശമ്പള നിരക്കാണ് ഇപ്പോഴും. ജീവിതച്ചെലവ് ഉൾപ്പെടെ എല്ലാ മേഖലകളിലും വില വർധന ഉണ്ടായിട്ടും സുരക്ഷ ജീവനക്കാർക്കു കാലാനുസൃതമായ ശമ്പള വർധന വന്നില്ല. ആശുപ്രതിയുടെ ദൈനംദിന പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ വിഭാഗമാണ് മാസങ്ങളായി വേതനം ലഭിക്കാതെ വലയുന്നത്.

@ പരിമിത ശമ്പളത്തിൽ അടിമപ്പണിക്കു തുല്യമായ ജോലി ചെയ്യുന്നവരാണ് സുരക്ഷാ ജീവനക്കാർ 

സുരക്ഷാ ജീവനക്കാർ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ പ്രവർത്തനത്തിന്റെ പ്രധാന ഘടകമാണ്  മെഡിക്കൽ കോളേജിന്റെ പൂർണ്ണ സുരക്ഷിതത്വം ഇവരുടെ കൈ
കൈകളിലാണ് പരിമിത ശമ്പളത്തിൽ അടിമപ്പണിക്കു തുല്യമായ ജോലി ചെയ്യുന്നവരാണ് സുരക്ഷാ ജീവനക്കാർ  ശബളം കിട്ടാതെ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഇവർ വേതന കുടിശികയ്ക്കു പുറമേ സർക്കാർ നിശ്ചയിച്ച മിനിമം വേതനം പോലും ലഭിക്കാതെ വർഷങ്ങളായി ജോലി ചെയ്യുകയാണ്. ഒപിയിൽ മാത്രം മൂവായിരത്തോളം രോഗികൾ എത്തുന്ന ആശുപത്രിയിൽ എഴുപതിലേറെ സുരക്ഷാ ജീവനക്കാരാണ് ഉള്ളത്. കേരള എക്സ് സർവീസ്മെൻ വെൽഫെയർ ആൻഡ് റിഹാബിലിറ്റേഷൻ കോർപറേഷനു (കൊക്‌സ്കോൺ) കീഴിലുള്ളവരാണിവർ. വിമുക്ത ഭടൻമാരുടെ വിധവകളായ 16 വനിതകളും ഉൾപ്പെടുന്ന ജീവനക്കാർ 3 ഷിഫ്റ്റുകളിലായാണു ജോലി ചെയ്യുന്നത്. ഇവരുടെ വേതനം സർക്കാർ, പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മുഖേന കോർപറേഷനു കൈമാറുകയും കോർപറേഷൻ സുരക്ഷാ ജീവനക്കാർക്കു നൽകുകയുമാണു രീതി. എന്നാൽ ഒരു വർഷമായി വേതനം നൽകുന്നതിൽ വീഴ്‌ച വന്നു. കഴിഞ്ഞ ഓഗസ്റ്റ് ആദ്യവും വേതന കുടിശികയായി. ജോലി ബഹിഷ്‌കരിക്കുമെന്നു കാണിച്ച് നോട്ടിസ് നൽകിയതോടെ 2 മാസത്തെ വേതനം നൽകി  ഓണത്തിനും ക്രിസ്മസ
മസിനും വേതനവും ഒരു രൂപ പോലും ഉത്സവ ബത്തയും നൽകിയില്ല. ഉത്സവബത്ത നൽകുന്നത് 2 വർഷമായി നിലച്ചിരിക്കുകയാണ് എഗ്രീമെന്റ് പുതുക്കാത്തത് ആണ് ഉത്സവബത്ത നൽകാത്തതിന്റെ പ്രധാന കാരണം. എല്ലാ മാസവും 10 നകം ശമ്പളം നൽകണമെന്ന വ്യവസ്ഥ ലംഘിച്ചതിനു പുറമേ മാസങ്ങളായി വേതനം കിട്ടാത്ത ജോലിയിലാണിവർ. വേതന കുടിശിക സംബന്ധിച്ചു ഡിഎംഇ ഓഫിസിൽ ഉൾപ്പെടെ ഒട്ടേറെ പരാതികൾ നൽകിയെങ്കിലും ആരും പരിഗണിക്കുന്നില്ല. മെഡിക്കൽ കോളജ് ആശുപത്രിയുടെ തുടക്കത്തിൽ ജോലിയിൽ പ്രവേശിച്ച ഇവർക്കു 2015-16 കാലത്തെ നിരക്കിലാണു വേതനം ലഭിക്കുന്നത്. ഇതിനു ശേഷം 755 രൂപ മിനിമം വേതനം സർക്കാർ നിശ്ചയിച്ചെങ്കിലും ഇതു പോലും ലഭിക്കാത്ത ദുരവസ്ഥയിലാണു 
മാസങ്ങളായി വേതനം ലഭിക്കാത്തതു സുരക്ഷാ ജീവനക്കാർക്കു സാമ്പത്തിക ബുദ്ധിമുട്ടും മാനസിക പ്രയാസവും സൃഷ്ടിക്കുകയാണ്. മക്കളുടെ പഠനം ഉൾപ്പെടെ കുടുംബ ബജറ്റ് താളം തെറ്റി. വായ്‌പ തിരിച്ചടവ് മുടങ്ങുന്നു. അതത് മാസം കൃത്യനിഷ്‌ഠയോടെ വേതനം നൽകണം. വേതന കുടിശികയിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്കു നീങ്ങേണ്ടി വരുന്നത് എന്ന് സുരക്ഷാ ജീവനക്കാർ പറയുന്നു.


ഇത്തിക്കരയാറിന്റെ ബണ്ട് തകർത്ത് സർക്കാർ ഭൂമി കൈയേറാൻ ഭൂമാഫിയ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു നാട്ടുകാർ.

ഇത്തിക്കരയാറിന്റെ ബണ്ട് തകർത്ത് സർക്കാർ ഭൂമി കൈയേറാൻ ഭൂമാഫിയ 
നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു നാട്ടുകാർ. 

ചാത്തന്നൂർ: ഇത്തിക്കരയാറിന്റെ ബണ്ട് തകർത്ത് സർക്കാർ ഭൂമി കൈയേറാൻ ഭൂമാഫിയ 
നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു നാട്ടുകാർ. ചാത്തന്നൂർ പഞ്ചായത്തിലെ ഞവരൂർ വാർഡിലാണ്  ആറിനോട് ചേർന്ന വസ്തുവിനോട് ചേർന്നുള്ള ഇത്തിക്കരയാറിന്റെ സംരക്ഷണ ഭിത്തി തകർത്ത് കൊണ്ട്  ആറിനോട് ചേർന്നുള്ള സർക്കാർ ഭൂമി കൈയേറി കബി വേലി കെട്ടി ലോറിയടക്കമുള്ള വാഹനങ്ങൾ 
പോകുന്ന രീതിയിൽ വസ്തു ഇടിച്ചു താഴ്ത്തി റോഡ് വെട്ടുകയും ചെയ്തത്. നിർമ്മാണ പ്രവർത്തി നടക്കുന്നതിൽ സംശയം തോന്നിയ നാട്ടുകാർ നിർമ്മാണ പ്രവർത്തുകൾ 
തടഞ്ഞ് ഗ്രാമപഞ്ചായത്ത് വില്ലേജ് അധികാരികളെ വിളിച്ചു വരുത്തി നിർമ്മാണ പ്രവർത്തികൾ നിർത്തി വയ്പ്പിച്ചത്. സംരക്ഷണഭിത്തി ഇടിച്ചു നിരത്തി ലോറി പോകുന്ന രീതിയിൽ ആക്കുകയും സർക്കാർ ഭൂമിയിൽ കബി വേലി കെട്ടുകയും ചെയ്തതതായി കണ്ടെത്തിയതോടെ വില്ലേജ് അധികാരികൾ സ്ഥലതെത്തി പുരയിടം പൂർവ്വ സ്ഥിതിയിലാക്കാൻ ഉത്തരവിടുകയായിരുന്നു.
 
@ തകർത്തത്   വെള്ളപ്പൊക്കം തടയുന്നതിനുള്ള ബണ്ട് 

ഇത്തിക്കരയാറ്റിന്റെ തീരത്തിന്റെ സംരക്ഷണത്തിനായി വർഷങ്ങൾക്ക് മുൻപ് സർക്കാർ നിർമ്മിച്ച സംരക്ഷണഭിത്തിയാണ് തകർത്തത്. മഴകാലത്ത് മലവെള്ളപാച്ചലിൽ നിന്നും ആറ്റിന്റെ തീരം സംരക്ഷിക്കുന്നതിനായി അൻപതോളം വർഷങ്ങൾക്ക് മുൻപ് സർക്കാർ ആറിന്റെ അതിർത്തി തിരിച്ച്  ആറിന്റെ തീരം മണ്ണിട്ട് ഉയർത്തി  കെട്ടിയ സംരക്ഷണഭിത്തിയാണ് ആരുടെയും അനുവാദം വാങ്ങാതെ സർക്കാർ ഇട്ടിട്ടുള്ള സർവ്വേ കല്ല് പോലും അവഗണിച്ച് കൊണ്ട് ഫാം നിർമ്മിക്കുന്നതിന് വേണ്ടി ആറിന്റെ തീരം ഇടിച്ച് താഴ്ത്തി റോഡ് നിർമ്മിക്കുകയും പരിസ്ഥിതി ലോല പ്രദേശത്ത് നിർമ്മാണ പ്രവർത്തികൾ നടത്തുകയും ചെയ്തത്. അടിയന്തിരമായി നിർമ്മാണ പ്രവർത്തികൾ നടത്തി ആറ്റിന്റെ തീരം പൂർവ സ്ഥിതിയാക്കിയില്ലെങ്കിൽ ചെറിയ മഴ പെയ്താൽ പോലും വെള്ളം ഉയർന്ന് കുറുങ്ങൽ ഏലായിലും പരിസര പ്രദേശത്തും കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടാവും ഒപ്പം തന്നെ വീടുകളിൽ വെള്ളം കയറുമെന്നും നാട്ടുകാർ പറഞ്ഞു..

പോളച്ചിറ ഏലായിൽ പുഞ്ച കൃഷിയിറക്കിൻ്റെ മുന്നോടിയായുള്ള മുന്നൊരുക്കങ്ങൾ മെല്ലെ പോക്കിൽ കർഷകർ വലയുന്നു.

പോളച്ചിറ ഏലായിൽ  പുഞ്ച കൃഷിയിറക്കിൻ്റെ മുന്നോടിയായുള്ള മുന്നൊരുക്കങ്ങൾ മെല്ലെ പോക്കിൽ കർഷകർ വലയുന്നു.

ചാത്തന്നൂർ : പോളച്ചിറ ഏലായിൽ  പുഞ്ച കൃഷിയിറക്കിൻ്റെ മുന്നോടിയായുള്ള മുന്നൊരുക്കങ്ങൾ മെല്ലെ പോക്കിൽ കർഷകർ വലയുന്നു.ചിറക്കര കൃഷി ഭവന് കീഴിലുള്ള ഇ പാടശേശേഖരത്തിൽ വെള്ളം വറ്റിയ്ക്കുന്നത് വൈകുന്നതാണ് ഒരുക്കങ്ങൾ 
മെല്ലെ പോക്കിലായത്.  പഞ്ചായത്ത് അധികൃതരുടെയും എം എൽ എ യുടെയും നിസഹകരണം ആണ് പ്രധാന കാരണം. പുതിയതായി നിർമ്മാണം നടത്തിയ 
തെക്കേ പമ്പ് ഹൗസിലെ രണ്ടു പമ്പുകളും പ്രവർത്തിപ്പിക്കാൻ
നടപടിയാകാത്തതാണ് മറ്റൊരു കാരണം ഇത് മൂലം  പോളച്ചിറ ഏലായിൽ പുഞ്ചക്കൃഷിയിറക്കാൻ വൈകും. ഏലാ പ്രദേശത്തെ തെക്കേ പമ്പ് ഹൗസിൽ 50 കുതിരശക്തിയുള്ള രണ്ടു പമ്പുകളാണ് സ്ഥാപിച്ചിരിക്കുന്നത്. രണ്ടു പമ്പുകളും പ്രവർത്തിപ്പിക്കുന്നതിനായി പുതിയ ട്രാൻസ്ഫോമർവരെ സ്ഥാപിച്ചു. എന്നാൽ ഒരേ സമയം ഒരു പബ് മാത്രമാണ് പ്രവർത്തിപ്പിക്കാൻ കഴിയുന്നത്. രണ്ട് പബുകളും ഒരുമിച്ച് 
 പ്രവർത്തിപ്പിക്കാൻ മതിയായ വൈദ്യുതി ലഭ്യമാക്കാൻ ഗ്രാമപ്പഞ്ചായത്ത് അധികൃതർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.  വൈദ്യുതി ലഭ്യമാക്കുന്നതിന് പ്രവൃത്തിപൂർത്തീകരണ സർട്ടിഫിക്കറ്റ് ഹാജരാക്കി വൈദ്യുതി ബോർഡിൽ തുക അടച്ചാൽ മാത്രമേ രണ്ടാമത്തെ പമ്പ് പ്രവർത്തിപ്പിക്കാനാവശ്യമായ വൈദ്യുതി അനുവദിക്കുകയുള്ളൂ. നാൽപ്പതിനായിരത്തോളം രൂപ ഇതിനായി പഞ്ചായത്ത് അടയ്ക്കേണ്ടതുണ്ട്. ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ അനാസ്ഥമൂലം പുഞ്ചക്കൃഷിക്കായി വെള്ളം വറ്റിക്കുന്ന നടപടികൾക്ക് കാലതാമസം നേരിടുന്നതായാണ് ആക്ഷേപം. നിലവിൽ തെക്കേ പമ്പ് ഹൗസിലെ 50 കുതിരശക്തിയുടെ ഒരു പമ്പും വടക്കേ പമ്പ് ഹൗസിലെ പെട്ടിയും പറയും ഉപയോഗിച്ചാണ് വെള്ളം വറ്റിക്കുന്നത്. കഴിഞ്ഞ ഡിസംബർ ഒൻപതിന് വെള്ളം വറ്റിച്ചുതുടങ്ങിയിരുന്നു. വെള്ളം വറ്റിച്ച് നിലം ഉണങ്ങിയാൽ മാത്രമെ പുഞ്ചക്കൃഷിക്കായി മറ്റു നടപടിയിലേക്ക് കടക്കാൻ കഴിയുകയുള്ളൂ. കാലംതെറ്റി കൃഷിയിറക്കിയാൽ കൊയ്തെടുക്കാൻ കഴിയാത്ത അവസ്ഥയാകും.
പായൽ, പോള എന്നിവ  പാടശേഖരത്തിൽ തിങ്ങി കിടക്കുകയാണ്ഇവ വാരി മാറ്റണം വർഷങ്ങളായി കൃഷി ചെയ്യാത്തത് മൂലം  വലിയ അളവിൽ പായലും മാലിന്യങ്ങളും അടിഞ്ഞു കിടക്കുകയാണ്. ഇത് നീക്കം ചെയ്യണമെങ്കിൽ കർഷകർക്ക് കൂടുതൽ പണം ചെലവഴിക്കേണ്ടി വരും.  പോളയും മാലിന്യങ്ങളും നീക്കം ചെയ്താൽ വരമ്പ് കുത്ത്,  തെളിക്കൽ, പാടം ഉഴുതു മറിക്കൽ, നിരപ്പാക്കൽ  തുടങ്ങി നിരവധി കടമ്പകൾ കൂടി കടന്നങ്കിലേ വിതയിറക്ക് ആരംഭിക്കുവാൻ കഴിയു എന്നിരിക്കെ അടിയന്തിരമായി വെള്ളം വറ്റിയ്ക്കുന്നതിനായി രണ്ട് മോട്ടോറുകളും പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Friday, 3 January 2025

ശിവഗിരിയിലെ പുണ്യഭൂമിയിൽ നിന്നുകൊണ്ടു ശ്രീനാരായണ ഗുരുദേവനേയും സനാതന ധർമത്തേയും അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, പൊറുക്കാനാവാത്ത അപരാധമാണ് ഗുരുദേവനോടും ഹിന്ദു സമൂഹത്തോടും ചെയ്തത്.

നമസ്തെ 
ശിവഗിരിയിലെ പുണ്യഭൂമിയിൽ നിന്നുകൊണ്ടു ശ്രീനാരായണ ഗുരുദേവനേയും സനാതന ധർമത്തേയും അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, പൊറുക്കാനാവാത്ത അപരാധമാണ് ശ്രീനാരായണ ഗുരുദേവനോടും ഹിന്ദു സമൂഹത്തോടും ചെയ്തത്. ഇത്തരം ആധ്യാത്മിക സദസ്സുകളിൽ സംസാരിക്കുമ്പോഴെങ്കിലും നിലവാരം പുലർത്താനുള്ള മാന്യതയും മര്യാദയും, സംസ്ഥാനം ഭരിക്കുന്ന സഖാവ് പിണറായി  കാണിക്കേണ്ടതായിരുന്നു. അത്തരം മര്യാദയൊന്നും തന്നിൽ നിന്നോ താൻ നയിക്കുന്ന സർക്കാരിൽ നിന്നോ പ്രതീക്ഷിക്കേണ്ടെന്ന് പിണറായിയും അദ്ദേഹത്തിൻ്റെ പാർട്ടിയും പലതവണ തെളിയിച്ചതാണെങ്കിലും ഒരു മുഖ്യമന്ത്രിയിൽ നിന്നു ജനസമൂഹം പ്രതീക്ഷിക്കുന്ന ചില കുറഞ്ഞമൂല്യങ്ങളെങ്കിലുമുണ്ടല്ലോ. അതുപോലും പാലിക്കാൻ താൻ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് ഫലത്തിൽ ഈ പ്രസംഗം. ഹൈന്ദവ സമൂഹത്തെ ആഴത്തിൽ മുറിവേൽപിച്ച ശബരിമല പ്രശ്നവും ഗുരുവായൂരിലേയും തൃശൂർപൂരത്തിലേയും അടക്കമുള്ള ഹൈന്ദവവിരുദ്ധ നടപടികളും ഓർമപ്പെടുത്തി മുറിവിൽ കുത്തുന്ന നടപടിയായിരുന്നു ഇത്. അതിന് ശിവഗിരി തീർത്ഥാടന മഹാസമ്മേളനംപോലൊരു വേദി തെരഞ്ഞെടുത്തത് അനുചിതമായി എന്നു തോന്നാമെങ്കിലും ഔചിത്യത്തേക്കുറിച്ച് അറിയാത്തവരോട് അതൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ. മുഖ്യമന്ത്രിക്കസേര നൽകുന്ന അധികാരത്തെക്കുറിച്ചല്ലാതെ, അതിന്റെ മഹത്വത്തേക്കുറിച്ചു തെല്ലും ബോധം അത്തരക്കാരുടെ മനസ്സിൽ ഒരിക്കലും ഉണ്ടാകില്ല. താൻ ഭരിക്കുന്ന ജനസമൂഹത്തോടല്ല, തനിക്ക് വോട്ടുചെയ്തവരോടെങ്കിലും പ്രതിബദ്ധതയുള്ള ഒരു മുഖ്യമന്ത്രിക്കും ഇത്തരത്തിൽ തരംതാഴാനാവില്ല. സനാതത ധർമത്തേയും ഹൈന്ദവ സംസ്‌കാരത്തേയും എതിർക്കുന്നവരുടെ മാത്രം വോട്ടുകൊണ്ടല്ലല്ലോ പാർട്ടി അധികാരത്തിൽ വന്നത്.
സനാതന ധർമത്തെ വ്യാഖ്യാനിക്കാനുള്ള വിവരവും ചിന്താശക്തിയും മുഖ്യമന്ത്രി അടക്കമുള്ള സഖാക്കൾക്കൊന്നും ഇല്ലെന്ന് സാമാന്യബുദ്ധിയുള്ളവർക്കൊക്കെ അറിയാം. ആ ധർമത്തെ പഠിച്ചു മഥനം ചെയ്ത് ഉൾക്കൊണ്ട്, അതു സാധാരണക്കാർക്കു മനസ്സിലാകും വിധം വ്യാഖ്യാനിച്ചു തന്ന മഹദ് വ്യക്തിയാണ് ഗുരുദേവൻ. അതുകൊണ്ടുതന്നെ വിശ്വാസികൾ അദ്ദേഹത്തെ ഗുരുവായും ദേവനായും അവതാരപുരുഷനായും ആരാധിക്കുകയും ചെയ്യുന്നു. അജ്ഞതയിൽ പൊതിഞ്ഞ സ്വാർഥബുദ്ധികൊണ്ട് അതിനെ മറയ്ക്കാമെന്നു കരുതുന്നതു വെറും മൂഢത്വമാണ്. സനാതന ധർമത്തെ വികലമായി വ്യാഖ്യാനിച്ചാൽ അതിനെ ഇല്ലായ്മചെയ്യാമെന്നതും വ്യാമോഹം മാത്രമാണ്. സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന സംസ്കാരത്തേയും വിശ്വാസത്തേയും മുറംകൊണ്ടുമൂടാനുള്ള വിഫലശ്രമമാണിത്. കാലം കഴുകിക്കളഞ്ഞ ചില ആചാര വൈകല്യങ്ങളെ ചൂണ്ടിക്കാട്ടി അതാണു സനാതന സംസ്കാരം എന്നു വ്യാഖ്യാനിക്കുന്നത് വിഘടിപ്പിച്ചു സ്വന്തംകാര്യം കാണാനുള്ള തന്ത്രമാണെന്നു അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ ജനതയെയാണ് താൻ ഭരിക്കുന്നതെന്നു മുഖ്യമന്ത്രി ഇനിയെങ്കിലും തിരിച്ചറിയണം. സനാതന ധർമത്തെ ഉൻമൂലനം ചെയ്യണമെന്നു പ്രസംഗിച്ച ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ്റേയും ഹൈന്ദവ സംസ്കാരത്തെ തകർക്കുമെന്നു പ്രഖ്യാപിക്കുന്ന ഇസ്ലാം തീവ്രവാദികളുടേയും ഹിന്ദുത്വം വെറുക്കപ്പെടേണ്ടതാണെന്നും പൊളിറ്റിക്കൽ ഇസ്ലാമാണ് സ്വീകരിക്കപ്പെടേണ്ടതെന്നും പറയുന്ന കപട ബുദ്ധിജീവികളുടേയും ശബ്ദമാണ് പിണറായിയുടെ നാവിലൂടെയും വരുന്നത്.
സനാതന ധർമത്തെ വ്യാഖ്യാനിക്കാനുള്ള വിവരവും ചിന്താശക്തിയും മുഖ്യമന്ത്രി അടക്കമുള്ള സഖാക്കൾക്കൊന്നും ഇല്ലെന്ന് സാമാന്യബുദ്ധിയുള്ളവർക്കൊക്കെ അറിയാം. ആ ധർമത്തെ പഠിച്ചു മഥനം ചെയ്ത് ഉൾക്കൊണ്ട്, അതു സാധാരണക്കാർക്കു മനസ്സിലാകും വിധം വ്യാഖ്യാനിച്ചു തന്ന മഹദ് വ്യക്തിയാണ് ഗുരുദേവൻ. അതുകൊണ്ടുതന്നെ വിശ്വാസികൾ അദ്ദേഹത്തെ ഗുരുവായും ദേവനായും അവതാരപുരുഷനായും ആരാധിക്കുകയും ചെയ്യുന്നു. അജ്ഞതയിൽ പൊതിഞ്ഞ സ്വാർഥബുദ്ധികൊണ്ട് അതിനെ മറയ്ക്കാമെന്നു കരുതുന്നതു വെറും മൂഢത്വമാണ്. സനാതന ധർമത്തെ വികലമായി വ്യാഖ്യാനിച്ചാൽ അതിനെ ഇല്ലായ്മചെയ്യാമെന്നതും വ്യാമോഹം മാത്രമാണ്. സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന സംസ്കാരത്തേയും വിശ്വാസത്തേയും മുറംകൊണ്ടുമൂടാനുള്ള വിഫലശ്രമമാണിത്. കാലം കഴുകിക്കളഞ്ഞ ചില ആചാര വൈകല്യങ്ങളെ ചൂണ്ടിക്കാട്ടി അതാണു സനാതന സംസ്കാരം എന്നു വ്യാഖ്യാനിക്കുന്നത് വിഘടിപ്പിച്ചു സ്വന്തംകാര്യം കാണാനുള്ള തന്ത്രമാണെന്നു അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ ജനതയെയാണ് താൻ ഭരിക്കുന്നതെന്നു മുഖ്യമന്ത്രി ഇനിയെങ്കിലും തിരിച്ചറിയണം. സനാതന ധർമത്തെ ഉൻമൂലനം ചെയ്യണമെന്നു പ്രസംഗിച്ച ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ്റേയും ഹൈന്ദവ സംസ്കാരത്തെ തകർക്കുമെന്നു പ്രഖ്യാപിക്കുന്ന ഇസ്ലാം തീവ്രവാദികളുടേയും ഹിന്ദുത്വം വെറുക്കപ്പെടേണ്ടതാണെന്നും പൊളിറ്റിക്കൽ ഇസ്ലാമാണ് സ്വീകരിക്കപ്പെടേണ്ടതെന്നും പറയുന്ന കപട ബുദ്ധിജീവികളുടേയും ശബ്ദമാണ് പിണറായിയുടെ നാവിലൂടെയും വരുന്നത്.
NB:ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്രത്തിൽ ഷർട്ട് ധരിക്കാതെയാണ്‌ ഞങ്ങൾ കയറുന്നത് അത് ഞങ്ങളുടെ ആചാരം ക്ഷേത്രങ്ങളിലെ ആചാരം തീരുമാനിക്കുന്നത് ക്ഷേത്രം തന്ത്രിയാണ്‌ അത് അവർ തീരുമാനിക്കട്ടെ നിങ്ങൾ നിങ്ങളുടെ കർമ്മം ചെയ്യുക.. ഞങ്ങൾ ഞങ്ങളുടെ സനാതന ധർമ്മം പിന്തുടരും..


63 -മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയുകയാണ്.

നമസ്തെ.. അനന്തപുരിയിലേക്ക് സ്വാഗതം 

63 -മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേള എന്ന് വിശേഷിപ്പിക്ക പ്പെടുന്ന സ്‌കൂൾ കലോത്സവത്തിൽ ഏകദേശം 15.000ത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുക്കു ന്നത്. മത്സരങ്ങളുടെ വൈവിധ്യം കൊണ്ടും മത്സ രാർത്ഥികളുടെ എണ്ണം കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റുന്ന ഈ കലോത്സവം മാതൃകയാക്കാൻ മറ്റു പല സംസ്ഥാനങ്ങളും ശ്രമിച്ച പരാജയപ്പെട്ട ഒരു സംരംഭം കൂടെയാണ്. തീർച്ചയായും ഇത് മുടങ്ങാതെ നടത്തിക്കൊണ്ടു പോകുന്നതിനുള്ള അഭിനന്ദനങ്ങൾ സംസ്ഥാന സർക്കാരിനും പ്രത്യേകിച്ച് വിദ്യാഭ്യാസ വകുപ്പിനും അവകാശപ്പെട്ടത് തന്നെയാണ്. കലാരം ഗത്തെ പ്രതിഭകളെ കുഞ്ഞുനാളിലെ കണ്ടെത്തി അ കഴിവുകളെ പരിപോഷിപ്പിക്കാനുള്ള അവസരമായ ഓരോ കലോത്സവ വേദിയും മാറുന്നു. ചലച്ചിത്ര രംഗത്ത് പോലും നിരവധി പ്രതിഭകളെ സംഭാവന ചെയ്തിട്ടുള്ളതാണ് നമ്മുടെ സംസ്ഥാന കലോത്സ വങ്ങൾ. ഇതിനെല്ലാം ഉപരിയായി വീടകങ്ങളിലും സ്കൂൾ പരിസരങ്ങളിലും ആയി ഒതുങ്ങിപ്പോകാൻ സാധ്യതയുള്ള ഒരുപറ്റം കലാകാരന്മാരെ പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നുണ്ട് ഈ കലാമേ ള കലാപരമായ കഴിവുകൾ സംസ്ഥാന അടിസ്ഥാന ത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു വേദി ഒരുക്കി നൽകുക എന്നത് തീർച്ചയായും ഒരു വലിയ കാര്യം തന്നെയാണ്. വിദ്യാഭ്യാസപരമായ കഴിവുകൾക്കൊപ്പം കലാപരമായ വികാസവും കൗമാരക്കാർക്ക് നൽകാ നായാൽ അത് ആരോഗ്യസമ്പുഷ്ടമായ ഒരു പുതിയ സമൂഹത്തെ വാർത്തെടുക്കുന്നത് ആവും എന്ന കാഴ് ചപ്പാട് കൂടി ഇതിന് പിന്നിലുണ്ട്. വാശിയോടെ മത്സ രിച്ച് സമ്മാനം വാങ്ങുന്നതിനേക്കാൾ ഉപരി ഇത്തരം വലിയ വേദികളിൽ പ്രത്യക്ഷപ്പെടാൻ ലഭിക്കുന്ന അവസരം കുട്ടികളിൽ ഉണ്ടാകുന്ന ആത്മവിശ്വാസം വള രെ വലുതാണ്. മേളയിൽ അംഗീകാരങ്ങൾ നേടുന്ന വർ ചുരുക്കം ആണെങ്കിലും പങ്കെടുത്ത് ഈ സംരം ഭത്തെ വിജയിപ്പിക്കുന്നതിൽ മത്സരാർത്ഥികൾക്കുള്ള പങ്ക് വളരെ വലുതാണ്. തുടക്കകാലത്ത് നിന്നും വളരെയധികം മാറ്റങ്ങൾ വരുത്തിയും കാലം ചെല്ലും തോറും പുതിയ കലാരൂപങ്ങൾ ഉൾപ്പെടുത്തിയും വിധിധർണയത്തിൽ പരിഷ്കാരങ്ങൾ നടപ്പിൽ വരു ത്തിയുമാണ് ഈ കലാമേള സഞ്ചരിച്ചുകൊണ്ടിരിക്കു ന്നത്. അന്യം നിന്നു പോകുന്ന കലാരൂപങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ട കലാസംസ്ക‌ാരത്തെയും വീണ്ടും ഉണർവോടെ വേദിയിൽ എത്തിക്കാൻ ഓരോ കലോത്സവത്തിനും കഴിയുന്നു എന്നത് ചെറിയ കാര്യമല്ല. കൂടുതൽ ആവേ ശത്തോടെ ഓരോ വർഷവും കലാമേള അധികം ഗംഭീരമാ ക്കാൻ ശ്രമിക്കുന്ന അധ്യാപകരുടെയും ഇതിന്റെ സംഘാടക രുടെയും റോൾ ഒട്ടും കുറച്ചു കാണാവുന്ന ഒന്നല്ല. ഇത്തരം സംരംഭങ്ങൾ തീർച്ച യായും സംസ്ഥാന ത്തിന്റെ വലിയൊരു സാംസ്കാരിക പൈതൃകത്തിൻ്റെ അടയാളം കൂടെ വെളിപ്പെടുത്തുന്നുണ്ട്. അതിനൊപ്പം തന്നെ അടച്ചിട്ട ക്ലാസ് മുറികളിലെ അധ്യായത്തിൽ നിന്നും പൊതു
സമൂഹത്തിലേക്ക് ഇറങ്ങിവന്ന് സമകാലിക സാമൂഹ്യ അന്തരീക്ഷവുമായി അടുത്ത് ഇടപഴകാൻ കൂട്ടി കൾക്ക് അവസരം ലഭിക്കുന്ന ഒരു വേള കൂടിയാണ് ഇത്. വിഭിന്നങ്ങളായ കലാ അഭിരുചികൾ മുതൽ ഭക്ഷണത്തിലെയും വസ്ത്രത്തിലെയും വൈവിധ്യം വരെ തൊട്ടടുത്തുനിന്ന് പരിചയപ്പെടാൻ വിദ്യാർത്ഥി സമൂഹത്തിന് അവസരം ലഭിക്കുന്ന ഒരു വേളയുമാ ണിത്. കലോത്സവ നഗരികളിൽ രൂപം കൊള്ളുന്നത് കേരളത്തിന്റെ സംസ്‌കാരിക വൈവിധ്യത്തിന്റെ ഓ രോ പരിച്ഛേദം തന്നെയാണ്. ഓരോ വർഷവും സം സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മേള മാറിമാറി നടത്തപ്പെടുമ്പോൾ അതിനൊപ്പം സഞ്ചരിക്കാനും അടുത്തുനിന്ന് ഈ മാറ്റങ്ങളെ അടുത്തറിയാനും വി ദ്യാർഥികൾക്ക് ലഭിക്കുന്ന അസുലഭമായ അവസരം കൂടിയായി കലോത്സവ വേളകൾ മാറുന്നു. Oപ്പം മത സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും അടയാളങ്ങൾ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ പ്രാപ്തമാക്കുന്ന തരത്തിലുള്ള ഒരു ചു റ്റുപാടാണ് കലോത്സവങ്ങളുമായി ബന്ധപ്പെട്ട് രൂപം കൊള്ളുന്നത്. ആ പുതിയ അറിവുകൾ കുട്ടികളെ കുടുതൽ മതേതരത്തോട് അടുപ്പിക്കുന്നു. ചുരുക്കത്തിൽ പാഠ്യപദ്ധതികൾക്കപ്പുറം കൗമാരക്കാരുടെ വ്യക്തിവി കാസം രൂപം കൊള്ളുന്നതിൽ ഏറ്റവും നിർണായക സ്ഥാനം വഹിക്കാൻ ഇത്തരം മേളകൾക്ക് കഴിയുന്നു എന്ന വസ്തുത നിസ്‌തർക്കമാണ്. ഇത്തവണ തല സ്ഥാനനഗരിയുടെ ഹൃദയഭാഗങ്ങളിലായി 25 വേദി കൾ മത്സരങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. പങ്കെടു ക്കുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ആതിഥേയ നഗരമായ അനന്തപുരി ഒരുക്കി കഴിഞ്ഞു. ഒരു മത്സര വേദിയിൽ നിന്നും മറ്റൊരു മത്സരവേദിയിൽ എത്താ നുള്ള ഓട്ടോ സൗകര്യം പോലും സൗജന്യമാണ്. ചുരുക്കത്തിൽ വൻജനപങ്കാളിത്തത്തോടെയും പൊ തുജന സഹകരണത്തോടെയും നടക്കുന്ന ഇത്തരം മേള അനന്തപുരിയെ സംബന്ധിച്ച് ഒരു ഉത്സവമേളയായി മാറിയിരിക്കുന്നു. 
NB:ദേശിങ്ങനാട്ടിൽ നിന്നും അനന്തപുരിയിൽ എത്തുന്ന കലോത്സവത്തിൽ ഞാനും ഉണ്ട്..അമ്മയുടെ പാരിപ്പള്ളി മക്കൾക്ക് ഒപ്പം