Friday, 1 August 2014

ദക്ഷിണാമൂര്‍ത്തിക്ക് ശതകോടി പ്രണാമം

'പാട്ടുപാടി ഉറക്കാം ഞാന്‍....' ദക്ഷിണാമൂര്‍ത്തി ഈണം പകര്‍ന്ന ഈ താരാട്ടുപാട്ട് കേട്ടുകേട്ട് ഉറങ്ങിയവരാണ് നമ്മള്‍. കാട്ടിലെ പാഴ്മുളംതണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ത്ത അദ്ദേഹം ഓര്‍മ്മയായിട്ട് ആഗസ്റ്റ് രണ്ടിന് ഒരു വര്‍ഷം തികയുകയാണ്.
'ഞാനായിട്ട് ഒന്നും ചെയ്തിട്ടില്ല, എല്ലാം ഈശ്വരനിശ്ചയം പോലെ സംഭവിച്ചു '..... പല തലമുറകളെ പാട്ടുപഠിപ്പിച്ച ദക്ഷിണമൂര്‍ത്തിസ്വാമി തന്റെ സംഭാവനകളെ കുറിച്ച് പറഞ്ഞുതുടങ്ങുക ഇങ്ങനെയാണ്. അദ്ദേഹത്തിന് എല്ലാ ഈശ്വരകല്‍പ്പിതമായിരുന്നു. 
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ കഴിയുന്നത് സരസ്വതീകടാക്ഷം കൊണ്ടാണ്. ആ ദൈവാനുഗ്രഹത്തിലായിരുന്നു അദ്ദേഹത്തിന് വിശ്വാസമത്രയും. 

നെറ്റിയില്‍ നീട്ടിവരച്ച കുറിയും കഴുത്തില്‍ രുദ്രാക്ഷഹാരങ്ങളും മുട്ടോളമെത്തുന്ന ജുബ്ബയുമിട്ട് 90- വയസ്സു പിന്നിട്ടിട്ടും അമ്പലങ്ങളിലും സംഗീതസദസ്സുകളിലുമായി അദ്ദേഹം യാത്ര ചെയ്തു. ദക്ഷിണേന്ത്യന്‍ സിനിമാസംഗീതത്തിലെ ഗുരുസ്ഥാനീയനായിരുന്ന ദക്ഷിണാമൂര്‍ത്തി ഇമ്പമുള്ള ഒരുപിടി പാട്ടുകളിലൂടെ മലയാളികളില്‍ ഇന്നും മറക്കാനാവാത്ത സാന്നിധ്യമാണ്. 

''ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍
പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു
മാമക കരാംഗുലി ചുംബന ലഹരിയില്‍
പ്രേമസംഗീതമായ് നീ പുറത്തുവന്നു''
സ്ത്രീ എന്ന ചിത്രത്തിനു വേണ്ടി പി ഭാസ്‌കരന്‍ രചിച്ച മനോഹരമായ ഈ കവിതക്ക് സ്വാമി നല്‍കിയ മധുരമായ ഈണം മതി അദ്ദേഹത്തിന്റെ സംഭാവനകളെ മുഴുവന്‍ അളന്നെടുക്കാന്‍. അഗസ്റ്റിന്‍ ജോസഫിനെയും മകന്‍ യേശുദാസിനെയും അദ്ദേഹത്തിന്റെ മകന്‍ വിജയ് യേശുദാസിനെയും പാടിച്ചിട്ടുള്ള ദക്ഷിണാമൂര്‍ത്തി മലയാള സിനിമാസംഗീതത്തിന്റെ ചരിത്രത്തിനൊപ്പം നടന്ന സംഗീതസംവിധായകന്‍ കൂടിയാണ്. 

1950 മുതല്‍ സ്വാമിയുടെ സംഗീതം സിനിമയിലുണ്ട്. ''പാട്ടുപാടി ഉറക്കാം ഞാന്‍...''- സ്വാമിയുടെ വിരലുകളില്‍ നിന്നുതിര്‍ന്ന ഈ ഗാനം കേട്ടുകേട്ടു നാമുറങ്ങിയിട്ടുണ്ട്. എത്ര കേട്ടാലും മതിവരാതെ ഓരോ ഗാനവും ഇപ്പോഴും നമ്മള്‍ കേള്‍ക്കുന്നു. 

മലയാള സിനിമക്ക് സ്വന്തമായി ഒരു ഗാനശാഖ ഇല്ലാത്ത കാലത്താണ് സ്വാമിയുടെ രംഗപ്രവേശം. തമിഴ്, ഹിന്ദി സിനിമകളിലെ പോപ്പുലര്‍ ഗാനങ്ങളുടെ ഈണങ്ങള്‍ക്ക് മലയാളത്തില്‍ മൊഴിമാറ്റം നടത്തുന്ന രീതിയായിരുന്നു അക്കാലത്ത്. 'നല്ല തങ്ക' എന്ന ചിത്രത്തിലാണ് സ്വാമി ആദ്യമായി സംഗീതം ചെയ്തത്. അഭയദേവായിരുന്നു പാട്ടുകള്‍ രചിച്ചത്. 
അഭയദേവിന്റെ ഗാനങ്ങളില്‍ 'സ്‌നേഹസീമ'യിലെ 'കണ്ണും പൂട്ടിയുറങ്ങുക നീയെന്‍..' ,'സീത'യിലെ 'പാട്ടുപാടി ഉറക്കാം ഞാന്‍...' എന്നീ താരാട്ടുപാട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ മറ്റൊന്ന് മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടാവില്ല. 

വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ക്ക് ദക്ഷിണാമൂര്‍ത്തി സംഗീതം പകര്‍ന്ന പാട്ടുകളില്‍ 'ചിത്രശിലാപാളികള്‍ .' (ബ്രഹ്മചാരി), 'കാക്കത്തമ്പുരാട്ടി കറുത്തമണവാട്ടി..' (ഇണപ്രാവുകള്‍), 'സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍..' (കാവ്യമേള), 'ജനിച്ചുപോയി മനുഷ്യനായ് ഞാന്‍..' (കുറ്റവാളി), 'ഉത്തരമധുരാപുരിയില്‍..' (ഇന്റര്‍വ്യൂ), തുടങ്ങിയവ ഏറെ ശ്രദ്ധേയങ്ങളാണ്. 
പക്ഷെ ശ്രീകുമാരന്‍ തമ്പിയുമൊത്തുള്ള കൂട്ടുകെട്ടാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. വയലാര്‍-ദേവരാജന്‍, പി.ഭാസകരന്‍- ബാബുരാജ്, പി.ഭാസ്‌കരന്‍- കെ.രാഘവന്‍ എന്നതുപോലെ ശ്രീകുമാരന്‍തമ്പി-ദക്ഷിണാമൂര്‍ത്തി കൂട്ടുകെട്ട് വര്‍ഷങ്ങളോളം മലയാള സിനിമയില്‍ ഗാനമാല തന്നെ തീര്‍ത്തു. 

'ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ.' (പാടുന്ന പുഴ), 'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം..', 'മരുഭൂമിയില്‍ മലര്‍ വിരിയുകയോ..', 'വൈക്കത്തഷ്ടമി നാളില്‍ ഞാനൊരു...' , 'ആകാശം ഭൂമിയെ വിളിക്കുന്നു...' (ഭാര്യമാര്‍ സൂക്ഷിക്കുക), 'മനോഹരി നിന്‍ മനോരഥത്തില്‍...'(ലോട്ടറി ടിക്കറ്റ്), 'സന്ധ്യക്കെന്തിനു സിന്ദൂരം..', 'വലംപിരിശംഖില്‍ തീര്‍ഥവുമായി...', 'ചെന്തെങ്ങു കുലച്ച പോലേ...' (മായ), 'പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞു വീണു..' (നൃത്തശാല), 'മനസ്സിലുണരൂ ഉഷസ്സന്ധ്യയായ...്', 'ഗോവര്‍ധനഗിരി കൈയിലുയര്‍ത്തിയ...'(മറുനാട്ടില്‍ ഒരു മലയാളി), 'സുഖമെവിടെ ദു:ഖമെവിടെ


1 comment:

  1. മാതൃഭൂമിയിൽ നിന്നും കോപ്പി ചെയ്തതാണോ ?

    http://www.mathrubhumi.com/movies/music/473458/

    ReplyDelete