ചേര്‍ത്തലക്കാരന്‍ അന്തോണിയടക്കം കേരളത്തിലെയും എന്റെ നാടായ ചാത്തന്നൂരിലെ നല്ല കോണ്‍ഗ്രസ്സുകാരന്‍ ആയ തോമസ് സര്‍ അടക്കമുള്ളവര്‍ എല്ലാം തന്നെ ഇറ്റലിക്കാരി മദാമ്മയുടെ ഭക്തരാണ്...ഇകൂട്ടത്തില്‍ ബിന്ദുകൃഷ്ണക്കും വാ പോയ കോടാലി തബാന്‍ ഭക്തരും ഉണ്ട്.വാര്‍ഡ് പ്രസിഡന്റ് മുതല്‍ കെ.പി.സി.സി വരെ ഞാന്‍ എന്ന് പറയുന്ന മൈലക്കാട് സുന്ദരേശന്‍ പിള്ളക്കും ഭക്തര്‍ കൂടുതലാണ് ഇത്തിക്കര ആറ്റില്‍ ചാടിയിട്ടും ജീവിക്കുന്ന പാരിപ്പള്ളി വിനോദിനും ഭക്തര്‍ ഉണ്ട് അതെല്ലാം അവിടെ നില്‍ക്കട്ടെ
ഒരു പുരുഷായുസ് കഴിഞ്ഞു നില്‍ക്കുന്ന നെഹ്‌റുകുടുബ കോണ്‍ഗ്രസ് ചരിത്രത്തിലില്ലാത്ത തോല്‍വി ഏറ്റുവാങ്ങിയതിന്ടെ കാരണം തേടാനാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് മുതലാളിച്ചി മദാമ്മ കമ്മീഷനെ നിശ്ചയിച്ചത്.
‘കിട്ടേണ്ടത് കിട്ടിയപ്പോള്‍ തോന്നേണ്ടത് തോന്നി’
എന്നതുപോലെ. കമ്മീഷന്‍ തലവന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഏറെക്കാലം പ്രതിരോധ മന്ത്രിസ്ഥാനത്തിരിക്കുകയും ചെയ്ത ചേര്‍ത്തലക്കാരന്‍ അന്തോണിഅന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് രണ്ടു ദിവസം മുന്‍പാണ്
ഇന്‍ഡോ ഇറ്റാലിയന്‍ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കൈമാറിയത്. ചേര്‍ത്തലക്കാരന്‍ അന്തോണിക്ക് പുറമെ മദാമ്മഭക്തരും അടങ്ങുന്ന നാലംഗ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും പോയി അഞ്ഞൂറോളം മദാമ്മ ഭ്ക്തരുമായി സംസാരിച്ച് 45 ദിവസം കൊണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ആന്റണി പുണ്യളന്‍ സമര്‍പ്പിച്ചത്.
ഇന്‍ഡോ ഇറ്റാലിയന്‍ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കൈമാറിയത്. ചേര്‍ത്തലക്കാരന്‍ അന്തോണിക്ക് പുറമെ മദാമ്മഭക്തരും അടങ്ങുന്ന നാലംഗ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും പോയി അഞ്ഞൂറോളം മദാമ്മ ഭ്ക്തരുമായി സംസാരിച്ച് 45 ദിവസം കൊണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ആന്റണി പുണ്യളന്‍ സമര്‍പ്പിച്ചത്.
മൂതവന്മാര്‍ വാഴുന്ന യൂത്ത് കോണ്‍ഗ്രസിലും എന്‍എസ്‌യുവിലും അമൂല്‍ബേബി നടത്തുന്ന പരീക്ഷണങ്ങളിലുള്ള അതൃപ്തിയും മുതിര്‍ന്ന നേതാക്കളോട് കൂടിയാലോചനകള്‍ക്ക് തയ്യാറാവാത്തതും അന്വേഷണ സമിതിയോട് വിവിധ സംസ്ഥാനങ്ങളിലെ മദാമ്മ ഭ്ക്തര്‍ പരാതിപ്പെട്ടിരുന്നെങ്കിലും അവയെല്ലാം റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കി. പകരം മദാമ്മയേയും മകനെയും പുകഴ്ത്താനും ആന്റണി കമ്മീഷന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇരുവര്‍ക്കും തോല്‍വിയില്‍ ഉത്തരവാദിത്വവുമില്ല. ഇവരുടെ നേതൃത്വത്തില്‍ തന്നെ തോല്‍വിയെ അതിജീവിച്ച് വിജയം വരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.
ന്യൂനപക്ഷ പ്രീണനമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മദാമ്മ പാര്‍ട്ടിയുടെ ദയനീയ തോല്‍വിക്കു കാരണമെന്നാണ് എ.കെ ആന്റണി സമിതിയുടെ റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുള്ളത്. മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച കോണ്‍ഗ്രസില്‍ നിന്നും ഭൂരിപക്ഷ സമുദായങ്ങള്‍ അകന്നുപോയതായും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.എന്നൊക്കെ കേള്‍ക്കാന്‍ രസമാണ്
കേരളത്തിലെ സരിത മുഖ്യന്‍ അടക്കമുള്ള വിവിധ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നു. തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മുമ്പ് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും പിസിസി പ്രസിഡന്റുമാരേയും മാറ്റിയിരുന്നെങ്കില്‍ ഇത്ര ദയനീയ പരാജയം സംഭവിക്കില്ലായിരുന്നു.
ചാത്തന്നൂരില്‍ അടക്കം പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാതെ നിശ്ചലമായിരുന്നു എന്നും പറയുന്നു. ‘സംസ്ഥാന ഘടകങ്ങളും ദേശീയ നേതൃത്വവുമായി ഏകോപനം കുറവായിരുന്നു. യുപിഎ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളുടെ ചുമതലകളുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിമാരില്‍ പലരും ആ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കാലത്ത് സന്ദര്‍ശനം പോലും നടത്തിയില്ല.
എന്നാല്‍ ഇതേസമയം തന്നെ ബൂത്തുതലത്തില്‍ ബിജെപിക്കുവേണ്ടി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടിതമായി രംഗത്തിറങ്ങി. നരേന്ദ്രമോദിയെ അതിമാനുഷനായി അവതരിപ്പിച്ചപ്പോള്‍ അതിനെ എതിരിടാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. പരാജയപ്പെടുമെന്ന ഉറപ്പോടെയാണ് മിക്ക കോണ്‍ഗ്രസ് നേതാക്കളും തെരഞ്ഞെടുപ്പിനെ സമീപിച്ചത്. ചില നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാവാതിരുന്നതും തിരിച്ചടിയായി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതില്‍ കോണ്‍ഗ്രസ് വലിയതോതില്‍ താമസിച്ചു. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും പ്രചാരണ രീതികള്‍ അവലംബിക്കുന്നതിലുമെല്ലാം കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ ബഹുദൂരം പിന്നിലേക്കായിപ്പോയി’. റിപ്പോര്‍ട്ടില്‍ പരിതപിക്കുന്നു.
സോണിയയേയും രാഹുലിനേയും കുറ്റവിമുക്തരാക്കി മുഖ്യമന്ത്രിമാരേയും മറ്റു നേതാക്കളെയും കുറ്റപ്പെടുത്തി കോണ്‍ഗ്രസിന് കായകല്‍പ്പ ചികിത്സ നല്‍കി ശക്തിപ്പെടുത്താമെന്ന ആന്റണിയുടെ ചിന്ത വ്യാമോഹം മാത്രമാണ്.
കോണ്‍ഗ്രസിന്റെ തോല്‍വിക്ക് മുഖ്യപങ്ക് സോണിയയ്ക്കും രാഹുലിനുമാണെന്ന് ആര്‍ക്കാണറിയാത്തത്. പത്തുവര്‍ഷം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗായിരുന്നെങ്കിലും ഭരണം നിയന്ത്രിച്ചത് യുപിഎ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരുന്ന സോണിയയാണ്. ആന്റണിയടക്കമുള്ള നേതാക്കള്‍ ചേര്‍ന്നിരുന്നാണ് ന്യൂനപക്ഷങ്ങള്‍ക്കായി ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിയത്.
ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ‘ഒരു പന്തിയില്‍ രണ്ടു വിളമ്പ്’ എന്ന രീതിയിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. പട്ടിണിക്ക് മതമില്ല.
പട്ടിണിയും പരിവട്ടവുമായി കഴിയുന്ന എല്ലാവരെയും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് പകരം ഒരു വിഭാഗത്തെ മാത്രം തലോടുന്നത് വിവേചനമാണ്. സച്ചാര്‍ കമ്മീഷന്റെയും മറ്റും റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനങ്ങള്‍ക്കെതിരെ ബിജെപിയടക്കമുള്ള സംഘടനകള്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ അത് കാണാനും കേള്‍ക്കാനും ആന്റണിയടക്കമുള്ള മന്ത്രിമാര്‍ക്ക് മനസ്സുണ്ടായില്ല. നരേന്ദ്രമോദിയെപ്പോലെ തന്നെ
കോണ്‍ഗ്രസിന്റെ പ്രചാരണ രംഗത്ത് അമ്മയും മകനുമുണ്ടായിരുന്നു.കൂടാതെ പ്രിയനഗ മോളും ഇറങ്ങി പക്ഷേ അവരുടെ വാക്കുകള്‍ ജനങ്ങള്‍ വിശ്വസിച്ചില്ല. കര്‍മ്മഫലമാണ് കോണ്‍ഗ്രസിന് അനുഭവിക്കേണ്ടി വരുന്നത്. അത് പരിഹരിക്കാന്‍ യഥാര്‍ത്ഥ കുറ്റക്കാരെ വെള്ളപൂശിയിട്ട് കാര്യമില്ല.
ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായത് പോലും നേടിയെടുക്കുന്നു എന്ന് പലപ്പോഴും പറയാറുള്ള അന്തോണി പോലും മന്ത്രിയായിരിക്കുമ്പോള്‍ അന്ധനായിരിക്കുകയായിരുന്നു. എന്നിട്ട് യജമാന ഭക്തി പ്രകടിപ്പിക്കുന്ന നാട്യം ജനങ്ങള്‍ വിശ്വസിക്കിലല്ല
എന്തായാലും ഇനിയൊരിക്കലും കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ല...കേരളത്തിലും ബി.ജെ.പി ഉണര്‍ന്നു കഴിഞ്ഞു ഇനി എന്താണ് നടക്കാന്‍ പോകുന്നത് എന്ന് കാത്തിരുന്നു കാണാം....കൊല്ലത്ത് തബാനെ മാറ്റിയത് പോലെ സുദീരനെ ഒന്ന് മാറ്റിയാല്‍ കോണ്‍ഗ്രസ്സിന്റെ കാര്യം കട്ടപോക കേരളത്തില്‍
No comments:
Post a Comment