ഇറാഖില്‍ 500 യസീദികളെ സുന്നിവിമതര്‍ കൊലപ്പെടുത്തി
ഇറാഖിലെ സിന്‍ജാന്‍ മലയില്‍ അഭയം തേടിയ 500 ലേറെ യസീദികളെ സുന്നി വിമതര്‍ കൊലപ്പെടുത്തി. 300 സ്ത്രീകളെ സുന്നി വിമതര്‍ പിടിച്ചുകൊണ്ടുപോയതായും ഇറാഖ് മനുഷ്യാവകാശ മന്ത്രി മൊഹമ്മദ് ഷിയ അല്‍ സുദാനി വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു. ചിലരെ ജീവനോടെ കുഴിച്ചുമൂടിയതായും അദ്ദേഹം പറഞ്ഞു.
സൗരാഷ്ട്രിയനിസത്തില് വേരുകളുള്ള പുരാതനമായ വിശ്വാസം പിന് തുടരുന്ന ന്യൂന പക്ഷമാണ് യസീദികള്. മറ്റ് വിഭാഗങ്ങളുമായി ഇടപഴകുന്നതില്‍ വിമുഖരായ ഇവര്‍ കുര്‍ദിഷ് ഭാഷ സംസാരിക്കുന്നവരാണ്. ലോകത്താകെ 50,000 യസീദികള് ഉള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ഇറാഖിലെ നിനവേ സമതലത്തിലാണുള്ളത്. ഇവര്അധിവസിച്ചിരുന്ന വടക്കന്‍ ഇറാഖിലെ സിന്‍ജാര്‍ പട്ടണത്തില്‍ സുന്നി വിമതര്‍ അക്രമണം നടത്തിയതിനെ തുടര്‍ന്നാണ് സിന്‍ജാര്‍ മലയില്‍ അഭയം തേടിയത്.
ഭക്ഷണവും വെള്ളവുമില്ലാതെ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും മലയിലുണ്ട്. കടുത്ത ചൂടും സാഹചര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നുണ്ട്. അസാധാരണമായ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്നതിനാല് ഇവരെ പിശാച് ആരാധകര്‍ എന്നാണ് സുന്നി വിമതര്‍ വിശേഷിപ്പിക്കുന്നത്. ഉമയ്യദ് സാമ്രാജ്യത്തിലെ രണ്ടാം ഖലീഫ യസീദിബ്നു മുആവിയയുടെ പിന്മുറക്കാരാണ് എന്ന വിശ്വാസമാണ് സുന്നി വിമതര്‍ക്ക് ഇവരോടുള്ള ശത്രുതയ്ക്ക് ആധാരം. എന്നാല്‍, ഈ യസീദികള്‍ക്ക് ഉമയ്യദ് സാമ്രാജ്യവുമായി ഒരു ബന്ധവുമില്ലെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. പക്ഷേ, ഇറാഖില്‍ ഇപ്പോഴും ഇവര്‍ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. സിന്‍ജാര്‍ മലയിലെ ഗുഹകളില്‍ ഒളിച്ചിരുന്നും അരുവികളിലെ വെള്ളം കുടിച്ചും ചെറുമൃഗങ്ങളെ വേട്ടയാടിയും ജീവന് നിലനിര്‍ത്തിയിരുന്ന ഇവര്‍ക്ക് അമേരിക്കന്‍ വിമാനങ്ങള്‍ ഭക്ഷണപ്പൊതികളും വെള്ളവും ഇട്ടുകൊടുക്കുന്നത് മാത്രമാണ് ആശ്വാസം.

No comments:
Post a Comment