Monday, 28 July 2014

രാമായണം ഐതിഹ്യം

ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളില്‍ ഒന്നാണ്‌ രാമായണം. രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനര്‍ത്ഥം. വാത്മീകി മഹര്‍ഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു.
മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം. ധാര്‍മ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധര്‍മ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാല്‍മീകീ രാമായണത്തില്‍ നിന്ന് ലഭിക്കുന്നത്. വാല്‍മീകീ രാമയാണത്തിനു മുന്നേ തന്നെ രാമകഥയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു.
ആ ആഖ്യാനങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ്‌ വാല്‍മീകീ രാമായണം രാമകഥയുടെ ഏറ്റവും പ്രാചീനമായ രൂപമായിത്തീര്‍ന്നത്. വാല്‍മീകി രാമായണത്തിന് ശേഷം സംസ്കൃതത്തിലും പ്രാദേശിക ഭാഷകളിലുമായി അനേകം രാ‍മായണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കേരളീയര്‍ക്ക് പ്രിയങ്കരമായിട്ടുള്ളത് എഴുത്തച്ഛന്റെ ആധ്യാത്മ രാമായണം കിളിപ്പാട്ടാണ്. കുടില്‍ തൊട്ട് കൊട്ടാരം വരെയും പണ്ഡിതന്‍, പാമരന്‍ എന്നുള്ള ഭേദങ്ങളില്ലാതെ പാരായാണം ചെയ്തുവരുന്ന പുണ്യഗ്രന്ഥമാണ് രാമായണം കിളിപ്പാട്ട്.

No comments:

Post a Comment