വെളിയം ഭാര്‍ഗവന്‍ എന്ന വെളിയത്ത് നിന്നുള്ള വിപ്ലവകാരി ഇരുന്ന കസ്സേര....ആ സ്ഥാനത്തു ഒരു പഴകഞ്ഞി കയറിയിരുന്നത് പോലെയാണ് പന്ന്യന്‍ എന്ന അന്യന്‍ കയറിയിരുന്നത്,,,,,,പറയേണ്ടിയിരിക്കുന്നു
ചാത്തന്നൂരിലെ മുന്‍ എം.എല്‍,ഏ എന്‍അനിരുദ്ധന്‍ ഇരുന്ന കസ്സേരയില്‍ ജയലാല്‍ ഇരുന്നപ്പോള്‍ വന്ന മാറ്റം അംബാസടര്‍ കാറില്‍ നിന്നും ഇന്നോവ്വയില്‍ ചെന്നെത്തി എന്നത് പോലെ അതവിടെ നില്‍ക്കട്ടെ
സിപിഐയുടെ സംസ്ഥാനസെക്രട്ടറി ചുമതലയില്‍ നിന്ന് പന്ന്യന്‍ രവീന്ദ്രന്‍ അവധിയെടുക്കുന്നുവെന്നാണ് ഒടുവില്‍കേട്ട വാര്‍ത്ത.
അവധിക്കാല സെക്രട്ടറിമാരാകാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചുകഴിഞ്ഞു എന്നുകൂടി ഒരു തമാശയും പരക്കുന്നുണ്ട്.
സിപിഎമ്മിന്റെ കൊള്ളരുതായ്മകളും രാഷ്ട്രീയകൊള്ളിവെപ്പുകളും നിറഞ്ഞുകവിഞ്ഞുകിടക്കുന്ന വാര്‍ത്താലോകത്ത് പൊതുവേ ഒരു മാന്യതയുടെ പരിവേഷം അര്‍ഹിക്കാതെയാണെങ്കിലും എടുത്തണിഞ്ഞവരാണ് പന്ന്യന്റെ പാര്‍ട്ടിക്കാര്‍.
കേരളത്തിന്റെ പൊതുജീവിതത്തിന്മേല്‍ നിക്ഷേപിക്കപ്പെട്ട അങ്ങേയറ്റം ദുര്‍ഗന്ധപൂരിതമായ കൊടിയമാലിന്യമാണ് കമ്മ്യൂണിസമെന്നുള്ള അനുഭവസമ്പന്നരുടെ നിരീക്ഷണം നിലനില്‍ക്കെയാണ് കമ്മ്യൂണിസ്റ്റുകളില്‍ കൊള്ളാവുന്നവര്‍ എന്ന അപൂര്‍വജീവിവര്‍ഗത്തെ ചിലരെങ്കിലും പറഞ്ഞു പൊലിപ്പിക്കാന്‍ ശ്രമിച്ചത്.
പിണറായി വിജയന്റെ നേതൃത്വത്തില്‍ ജയരാജന്മാര്‍ നയിക്കുന്ന രാഷ്ട്രീയക്വട്ടേഷന്‍ ഗ്രൂപ്പ് എന്ന തലത്തിലേക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തരംതാണുപോയതിന്റെ വേവലാതിയിലും പന്ന്യന്റെ പാര്‍ട്ടിയെക്കുറിച്ച് ആരും ഇങ്ങനെയൊന്നും പറയാന്‍ മുതിര്‍ന്നിരുന്നില്ല. വല്യേട്ടനെക്കുറിച്ച് പറഞ്ഞുതീരാന്‍ തന്നെ സമയം പോരാതെ വരുന്നതുകൊണ്ടാണ് സിപിഐ ഇക്കാര്യത്തില്‍ രക്ഷപ്പെട്ടുനിന്നത് എന്ന് ഇതിനൊരു മറുവാദമുണ്ട്. എന്നാലും ഇടയ്ക്കിടയ്ക്ക് ചുമ്മാതെ കേണുംചിരിച്ചും വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും പന്ന്യന്‍ രവീന്ദ്രന്‍ വാര്‍ത്തകളിലേക്ക് തിക്കിത്തിരക്കിക്കയറിവരുന്നതും ഒരു പതിവാണ്. ഇക്കുറി അത് ചുമ്മാതെയുള്ള വരവല്ല.
തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ പറ്റിയ ഒരു സ്ഥാനാര്‍ത്ഥിയെ കിട്ടാതെ വന്നപ്പോള്‍ സ്വാശ്രയക്കമ്പോളത്തില്‍ നിന്ന് ഒന്നിനെ വിലയ്‌ക്കെടുത്തതിന്റെ പൊല്ലാപ്പാണ് കമ്പനിയുടെ എംഡി സ്ഥാനത്തുനിന്ന് തല്‍ക്കാലത്തേക്ക് അവധിയെടുക്കാന്‍ പന്ന്യന്‍ രവീന്ദ്രനെ പ്രേരിപ്പിക്കുന്നത്. 1.87 കോടിക്കാണ് പത്തരമാറ്റ് തങ്കം പോലുള്ള ഒരു ആജീവനാന്ത കമ്മ്യൂണിസ്റ്റിനെ കാരക്കോണം ചന്തയില്‍ നിന്ന് പന്ന്യനും കൂട്ടരും കണ്ടുപിടിച്ചത്. കിട്ടിയ പണം കേരളത്തിലെ മൊത്തം കമ്പോളത്തില്‍ തെരഞ്ഞെടുപ്പ് കച്ചവടം പൊടിപൊടിക്കാന്‍ കൊടുത്തുവെന്നൊരു വിശദീകരണം പിന്നാലെ കേള്‍ക്കുന്നുണ്ട്. പ്രശ്‌നം ഇമ്മാതിരിയൊരു സ്ഥാനാര്‍ത്ഥിക്കച്ചവടം കമ്മ്യൂണിസ്റ്റുകള്‍ നടത്താമോ എന്ന പ്രത്യയശാസ്ത്രപരമായ ആവലാതികളാണ്. ഇത്തരം ആവലാതികള്‍ കേള്‍ക്കുമ്പോള്‍ നാട്ടുകാര്‍ തിരികെ ചോദിക്കുന്നത്, ബെന്നറ്റിനോളം മാന്യനൊരുത്തനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കുള്ളില്‍ മഷിയിട്ടു നോക്കിയാല്‍ കിട്ടുമോ എന്നാണ്.
അപ്പോള്‍ അതാണ് വിഷയം. പന്ന്യനെ ക്രൂശിക്കുന്നവര്‍ അവനവന് നേരേ കൂടി വിരല്‍ ചൂണ്ടണം. മലയാളഭാഷയില്‍ അശ്ലീലം, ആഭാസം തുടങ്ങിയ വാക്കുകള്‍ മനസ്സിലാക്കാന്‍ ത്രാണിയില്ലാത്തവര്‍ക്ക് കമ്മ്യൂണിസ്റ്റുകള്‍ എന്ന് ചൂണ്ടിക്കാട്ടിയാല്‍ എളുപ്പത്തില്‍ മനസിലാകുമെന്ന പരിതസ്ഥിതിയിലാണ് കാര്യങ്ങള്‍. അപ്പോള്‍ പിന്നെ തിരുവനന്തപുരം പോലൊരു മണ്ഡലത്തില്‍ ഇതിലും പറ്റിയ ഒന്നിനെ പാര്‍ട്ടിക്കകത്തു നിന്നെടുക്കാന്‍ ഇല്ലാത്തതുകൊണ്ടുമാത്രമാണ് ഈ കച്ചവടം നടത്തിയതെന്ന് നേരെ പറയുകയാണ് അവധിയില്‍ പോകുംമുമ്പ് എംഡി ചെയ്യേണ്ടത്.
സിപിഎമ്മിന് ഇതൊന്നും പുത്തരിയല്ല. എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസ് സ്ഥാനാര്‍ത്ഥിയായത് ഇതുപോലൊരു കച്ചവടമാണെന്ന് എം.എം.ലോറന്‍സും സെബാസ്റ്റ്യന്‍പോളുമൊക്കെ ചൂണ്ടിക്കാട്ടുന്നുണ്ട്. കമ്മ്യൂണിസ്റ്റുകള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ ജാതിയും പണവും ഘടകങ്ങളായിരുന്നില്ല പോലും. ഇപ്പോള്‍ അതൊക്കെ വന്നുചേര്‍ന്നിരിക്കുന്നുവെന്ന് നിലവിളിക്കുന്നത് സെബാസ്റ്റ്യന്‍പോളാണ്. പുള്ളിക്കാരന്‍ ഇതുപോലൊരു തെരഞ്ഞെടുപ്പ് മഴയത്ത് മാനത്തു നിന്നു പൊട്ടിവീണതാണ്. എറണാകുളം മണ്ഡലത്തില്‍ ലത്തീന്‍കത്തോലിക്കനെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന പുരോഗമന വിപ്ലവവാദത്തിന്റെ കണ്ടെത്തലാണ് ഇപ്പോള്‍ തിരിഞ്ഞുനിന്ന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ചെന്നുപെടുന്ന ചതിക്കുഴികളെ ഓര്‍ത്ത് വിലപിക്കുന്നത്.
തിരുവനന്തപുരത്തെ ബെന്നറ്റിന്റെ വിഷയത്തില്‍ കൊല്ലത്ത് പിണറായി വിജയനെ നിര്‍ത്തിതോല്‍പ്പിച്ച എം.എ. ബേബിക്കുമുണ്ട് അഭിപ്രായം. തന്നെ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ പരനാറിയാക്കിയ പാര്‍ട്ടി സെക്രട്ടറിക്കുള്ള തിരിച്ചടി കൂടിയാണ് ബേബിയുടെ ആരോപണം. തിരുവനന്തപുരത്തെ വിഷയത്തില്‍ സിപിഎമ്മിന് എളുപ്പത്തില്‍ കൈകഴുകാനാകില്ലെന്നാണ് ബേബിയുടെ കുത്ത്. മത്സരിപ്പിക്കാന്‍ പറ്റിയൊരു സ്ഥാനാര്‍ത്ഥിയെ കിട്ടാതെ വന്നപ്പോള്‍ സിപിഎമ്മുകാരാണത്രെ ബെന്നറ്റിനെ ചൂണ്ടിക്കാട്ടിയത്. വിദ്യാഭ്യാസവിചക്ഷണന്‍, കരുണാവാരിധി, കമ്മ്യൂണിസ്റ്റായി പിറന്നവന്‍ തുടങ്ങിയ വിശേഷണങ്ങളും ബെന്നറ്റിന് ചാര്‍ത്തിക്കൊടുത്തു.
ഇങ്ങനെയൊരാള്‍ എങ്ങനെ സ്ഥാനാര്‍ത്ഥിയായി എന്ന് ചോദിച്ചവരോടൊക്കെ പന്ന്യന്‍ നീട്ടിയും കുറുക്കിയും പാടിയത് ബെന്നറ്റിന്റെ ചോരയിലലിഞ്ഞ ചെങ്കൊടിയെക്കുറിച്ചായിരുന്നു. കോടീശ്വരന് കമ്മ്യൂണിസ്റ്റാവാന്‍ പാടില്ലേയെന്ന തര്‍ക്കുത്തരവും സിപിഐക്കാര്‍ ഉന്നയിച്ചു. തന്റെ സമ്പത്ത് ഉപയോഗിച്ച് ബെന്നറ്റ് നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ പന്ന്യന്‍ ഗദ്ഗദകണ്ഠനായാണ് അന്ന് വിവരിച്ചത്. സിപിഐയും സിപിഎമ്മും ഒഴിച്ച് മാലോകരെല്ലാം അന്നേ വിളിച്ചുകൂവിയിട്ടുണ്ട്, ഇത് കാരംകോണം ചന്തയില്‍ നടന്ന മുന്തിയ കച്ചവടമാണ് എന്ന്.
തെരഞ്ഞെടുപ്പ് കഴിഞ്ഞു. കോടീശ്വരനായ കമ്മ്യൂണിസ്റ്റ് വേദനിക്കുന്ന കോടീശ്വരനായി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. പന്ന്യന്‍ രവീന്ദ്രന്‍ കമ്മ്യൂണിസ്റ്റ് അഭിനയം മതിയാക്കി സിനിമയില്‍ അഭിനയിക്കാന്‍ മുടിമിനുക്കി. മനോരമ ചാനലിലെ റിയാലിറ്റിഷോ ബ്യൂട്ടീഷന്മാര്‍ പന്ന്യന്റെ മുടി കണ്ട് അത്ഭുതപ്പെട്ടു. ചാഞ്ഞും ചരിഞ്ഞും ചിരിച്ചും പറഞ്ഞും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി കേരളത്തില്‍ കൗതുകമായി. കാലത്തിനൊത്ത് കോലം മാറി. ലോകകപ്പ് ഫുട്‌ബോള്‍ നടക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിക്ക് പണി പന്തുകളിയുടെ അവലോകനമായിരുന്നു. ചാനലുകളില്‍ നിന്ന് ചാനലുകളിലേക്ക് ബ്രസീലിന്റെയും അര്‍ജന്റീനയുടെയും കളിമികവുകള്‍ പാടി, തന്റെ മുടിക്ക് റൊണാള്‍ഡീന്യോയുടെ മുടിക്കൊപ്പം നീളമുണ്ടോ എന്ന് പരതി പിന്നെയും സെക്രട്ടറി കോമാളിയായി.
ആര്‍എസ്പി മുന്നണിവിട്ടപ്പോള്‍ ഞങ്ങളോട് പറഞ്ഞിരുന്നുവെങ്കില്‍ ഇപ്പം ശര്യാക്കിക്കൊടുത്തേനെ എന്ന പന്ന്യന്റെ വമ്പത്തം കേട്ട് പ്രൊഫ.ചന്ദ്രചൂഢന്‍ ചിരിച്ചത് വെറുതെയല്ല. ഇപ്പോള്‍ പാര്‍ട്ടിക്കകത്തെ അന്വേഷണ കമ്മീഷന്‍ പറയുന്നു, ബെന്നറ്റിനെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയതാണെന്ന്. അങ്ങനെയാണ് സിപിഐക്കാരുടെ കമ്മീഷന്‍. ലോകത്തിന് മുഴുവന്‍ അറിയാവുന്ന കാര്യങ്ങള്‍ അവര്‍ മാസങ്ങളോളം അന്വേഷിച്ച് കണ്ടുപിടിച്ചുകളയും. പാര്‍ട്ടി ജില്ലാസെക്രട്ടറി വെഞ്ഞാറമൂട് ശശിയും പാവം സി. ദിവാകരനുമൊക്കെയാണ് പ്രതികള്‍. ദിവാകരന് പണ്ടേ ഏതു കാര്യത്തിലും കാര്യമായൊന്നും ചെയ്യണമെന്ന താല്‍പര്യമില്ലാത്തയാളാണ്. ജീവിതം മേലനങ്ങാതെ എങ്ങനെ സുഖകരമായി നീക്കാമെന്ന മലയാളിയുടെ ചിന്താഗതിയെക്കുറിച്ച് സഖാവ് മുല്ലക്കര രത്‌നാകരന്‍ സാഹിത്യം കലര്‍ത്തി പ്രസംഗിക്കുമ്പോഴെല്ലാം അണികളുടെ മനസില്‍ ഓടിയെത്തുന്നത് ദിവാകരന്റെ മുഖമാണ്. നാട് എത്ര പട്ടിണിയാണെങ്കിലും സമൃദ്ധമായി ഉണ്ടവന്റെ മുഖം കണ്ട് ആനന്ദിക്കണമെങ്കില്‍ കരുനാഗപ്പള്ളി എംഎല്‍എയുടെ മുഖത്തെ ആലസ്യം കണ്ടാല്‍ മതിയെന്ന് നാട്ടുകാര്‍ക്കിടയിലുമുണ്ട് ഒരു ചൊല്ല്. ശശി പണി മതിയാക്കി ആര്‍എസ്പിയില്‍ കൂടാന്‍ തീരുമാനിച്ചിട്ടുണ്ട്. ദിവാകരന്‍ ഉള്ള കഞ്ഞികുടി മുട്ടുമോ തന്ന പേടിയിലാണ് താനും.
വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന സിപിഐക്ക് പന്ന്യന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതല്ലാതെ മറ്റൊരു വഴിയില്ല. ഇനി പാര്‍ട്ടിക്ക് തന്നെ അധികനാളുകള്‍ ഇല്ലെന്നിരിക്കെ തൂക്കിവില്‍ക്കാന്‍ പറ്റുന്ന എന്തെങ്കിലും കമ്പോളം തേടുന്നതാവും നല്ലത്. ആക്രിവിലയ്‌ക്കെങ്കില്‍ ആക്രി വിലയ്ക്ക്. പന്ന്യന്‍ കൊണ്ടുനടക്കുന്ന കമ്മ്യൂണിസത്തിന് അത്രയേ കിട്ടൂ.
ഇത് ഞാന്‍ പറഞ്ഞതല്ല ജനം പറയുന്നതാണ് ചാത്തന്നൂരിലെ രാക്ഷ്ട്രിയ സന്ധ്യചര്‍ച്ചകളില്‍ നടക്കുന്ന സത്യം മാത്രമേ ഞാന്‍ പറയൂ ഇ ചാത്തന്നൂര്‍കാരന്‍

No comments:
Post a Comment