നെല്ലിയാമ്പതിയുടെ താഴ്വരയില് പഴയ കൊടകര നാട്ടിന്റെ ആരാധനാമൂര്‍ത്തിയാണ് നെല്ലിക്കുളങ്ങര കാവിലമ്മ. നെന്മാറ, അയിലൂര്‍, തിരുവഴിയാട്, വല്ലങ്ങി, വിത്തനശ്ശേരി എന്നീ ദേശങ്ങളുള്ക്കൊള്ളുന്നതാണ് തട്ടകം. ദാരുവിഗ്രഹത്തില്‍ ശാന്തസ്വരൂപിണിയാണ് ഭഗവതി. നാലമ്പലത്തിനകത്ത് ഗണപതിയും പുറത്ത് അയ്യപ്പനും കാവില്‍ ഭദ്രകാളിയും ഉപദേവതകളാണ്.
ഇടവത്തില്‍ ചിത്രനാളിലാണ് പ്രതിഷ്ഠാദിനം. ചാന്താട്ടത്തിന് ശേഷം ക്ഷേത്രത്തില്‍ ആറാട്ട് ആഘോഷിക്കും. പ്രസിദ്ധമായ നെന്മാറ-വല്ലങ്ങി വേല മീനം 20ന് ആഘോഷിക്കും.
കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ഉത്സവക്കമ്പക്കാര് വേലയ്ക്ക് ഒഴുകിയെത്തും.
മീനം ഒന്നിന് തുടങ്ങി 21വരെ ദാരികവധം കളംപാട്ടുണ്ടാകും. നവരാത്രി, ആയില്യപൂജ തുടങ്ങിയവയ്ക്ക് ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുമുണ്ട്. എല്ലാ മാസവും ആയില്യംനാളില്‍ പ്രത്യേക പൂജയുമുണ്ട്. മണ്ഡലവിളക്ക് പ്രധാന ആഘോഷമാണ്.
നിറമാല, ചുറ്റുവിളക്ക്, ഭഗവത്സേവ, സ്വയംവര പുഷ്പാഞ്ജലി, കടുംമധുര പായസം, ശര്‍ക്കരപ്പറ, നെല്‍പ്പറ തുടങ്ങിയവയാണ് പ്രധാന വഴിപാടുകള്‍.
കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ തിരുവില്വാമല ഗ്രൂപ്പില്‍പ്പെട്ട ക്ഷേത്രമാണിത്. പറപ്പൂക്കര കൃഷ്ണന്‍നമ്പൂതിരിയാണ് തന്ത്രി. ഇ. നാരായണന് നമ്പൂതിരി മേല്‍ശാന്തിയാണ്. ദേവസ്വം ഓഫീസര്‍ നാരായണന് നമ്പൂതിരിയാണ്.
സാധാരണ ദിവസങ്ങളില്‍ രാവിലെ അഞ്ചിന് നടതുറക്കും. 10.30ന് പ്രഭാതപൂജ കഴിയും. തുടര്‍ന്ന്, ഉച്ചപൂജ 12 മണിയോടെ സമാപിക്കും. സായാഹ്നപൂജ വൈകീട്ട് 5ന് തുടങ്ങി 8 മണിയോടെ അവസാനിക്കും. കര്‍ക്കടകമാസത്തില്‍ പ്രഭാതപൂജ 11 മണി വരെ ഉണ്ടാകും.
ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി 2012ല്‍ ഒരു കോടിരൂപ ചെലവാക്കി ശീവേലിപ്പുര നിര്‍മാണം പൂര്‍ത്തിയാക്കി. സരസ്വതിമണ്ഡപത്തിന്റെ നിര്‍മാണം കഴിഞ്ഞവര്‍ഷം നടത്തി. ജനപങ്കാളിത്തത്തോടെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് സമിതി.
നെന്മാറ ബസ് സ്റ്റാന്‍ഡില്‍നിന്ന് പോത്തുണ്ടി റോഡിലൂടെ 200 മീ. സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. ഫോണ്‍: 04923-242626.

നെല്ലിക്കുളങ്ങരയുടെ ചൈതന്യമായി ഭഗവതി
ReplyDelete