നമ്മുടെ രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും പ്രതീകമാണ് ദേശീയപതാക. 2002-ലെ പതാക ചട്ടങ്ങളനുസരിച്ച് പൊതുജനങ്ങളിലെ അംഗങ്ങള്‍ക്കും സ്വകാര്യ സംഘടനകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദേശീയപതാക പ്രദര്‍ശിപ്പിക്കുന്നതില്‍ നിയന്ത്രണങ്ങളൊന്നുമില്ല. എങ്കിലും, അങ്ങിനെ ചെയ്യുമ്പോള്‍ ദേശീയപതാകയുടെ അന്തസ്സും അഭിമാനവും നിലനിര്‍ത്താന്‍ താഴെ പറയുന്ന മാര്‍ഗനിര്‍ദേശതത്വങ്ങള്‍ പാലിക്കുക.
ദേശീയപതാക എപ്പോഴും അന്തസ്സുള്ള സ്ഥാനത്തായിരിക്കണം. അത് സ്പഷ്ടമായി സ്ഥാപിക്കണം
എപ്പോഴും അതിലെ കാവി നിറം മുകളിലായിരിക്കണം
മറ്റ് പതാകകളൊന്നുമില്ലാത്ത കൊടിമരത്തിലായിരിക്കണം അത് പാറേണ്ടത്
പതാക ഒരിക്കലും തോരണമായിട്ടോ കൃത്രിമഹാരമായിട്ടോ അലങ്കാരമായിട്ടോ ഉപയോഗിക്കരുത്
കേടുവന്നതോ ചുളുങ്ങിയതോ ആയ പതാക ഒരിക്കലും പ്രദര്‍ശിപ്പിക്കരുത്
കഴിവതും 2002-ലെ പതാക ചട്ടങ്ങളിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കണം പതാക
നാശം സംഭവിച്ചതോ അഴുക്ക് പിടിച്ചതോ ആയ പതാക അതിന്റെ അന്തസ്സിന് ചേര്‍ന്ന രീതിയില്‍ സ്വകാര്യമായി കൈകാര്യം ചെയ്യണം
കാലാവസ്ഥ എന്തായിരുന്നാലും പൊതുസ്ഥലത്ത് ഉയര്‍ത്തിയ പതാക സൂര്യോദയം മുതല്‍ അസ്തമയം വരെ പറത്തണം
എന്തെങ്കിലും വാണിജ്യാവശ്യങ്ങള്‍ക്ക് പതാക ഉപയോഗിക്കരുത്
സുപ്രധാനമായ ദേശീയ, സാംസ്‌കാരിക, കായിക സംഭവങ്ങളുടെ വേളയില്‍ കടലാസില്‍ നിര്‍മിച്ച പതാകകള്‍ ഉപയോഗിക്കാം. എങ്കിലും പരിപാടികള്‍ക്ക് ശേഷം ആ പതാകകള്‍ തറയില്‍ വലിച്ചെറിയരുത്. കഴിവതും അത്തരം കൊടികള്‍ പതാകയുടെ അന്തസ്സിന് ഉചിതമായ വിധത്തില്‍ സംസ്‌കരിക്കണം.
കടലാസുകൊടികളെപോലെ ജൈവജീര്‍ണതയില്ലാത്തതിനാല്‍ പ്ലാസ്റ്റിക് കൊടികള്‍ ഉപയോഗിക്കരുത്. പോരെങ്കില്‍, പ്ലാസ്റ്റിക് നിര്‍മിത കൊടികള്‍ അന്തസ്സിന് ചേര്‍ന്ന വിധത്തില്‍ സംസ്‌കരിക്കുന്നതും ഒരു പ്രശ്‌നമാണ്.
ദേശീയ പതാകയെ അവഹേളിക്കുന്നതും അതിനോട് ബഹുമാനക്കുറവ് കാട്ടുന്നതും 1971-ലെ ദേശീയാഭിമാനത്തെ അവഹേളിക്കല്‍ നിരോധന നിയമമനുസരിച്ച് ശിക്ഷിക്കാവുന്ന കുറ്റമാണ്

No comments:
Post a Comment