Thursday, 28 August 2014

തിരുചെണ്ടൂര്‍ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം

തമിഴ്നാട്ടിലെ തൂത്തുകുടി ജില്ലയിലാണ് അതിപുരാതനവും പ്രശസ്തവുമായ തിരുചെണ്ടൂര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന ദേവന്‍ ഇവിടെ കാര്ത്തികേയന്‍ അഥവാ സുബ്രമണ്യ സ്വാമിയാണ്. ശ്രീ കാര്ത്തി കേയന്റെ് ആറുപട (Lord Muruka's holy places of war) വീടുകളിലോന്നയിട്ടാണ് തിരുചെണ്ടുര്‍ അറിയപെടുന്നത്. മറ്റുള്ള സുബ്രമണ്യ സ്വാമി ക്ഷേത്രങ്ങളില്‍ നിന്നും ഒരു വ്യത്യാസം തിരുചെണ്ടൂരിനുണ്ട്. ഉദാഹരണത്തിനു പളനി മരുതമല തുടങ്ങിയ ക്ഷേത്രങ്ങള്‍ കുന്നിന്മുകളില്‍ ആണ് സ്ഥിതിചെയ്യുന്നതെങ്കില്‍ തിരുചെണ്ടൂരില്‍ സമുദ്ര തീരത്താണ് ക്ഷേത്രം. അതും മൂലബിംബ പ്രതിഷ്ഠ സമുദ്രത്തോടു ചേര്ന്നു സമുദ്ര നിരപ്പില്‍ നിന്നും താഴെവരുന്ന രീതിയില്‍ രൂപകല്പന ചെയ്തിരിക്കുന്ന വിസ്മയപെടുത്തുന്ന മനോഹരമായ ഒരു ആര്കിടെക്ചര്‍ ആണീ ക്ഷേത്രം

ഐതിഹ്യം

ശൂക്രാചാര്യരുടെ ശിഷ്യയായ മായ എന്ന അസുരസ്ത്രീക്ക് കശ്യപമഹർഷിയിൽ ജനിച്ച ശൂരപദ്മൻ, താരകാസുരൻ, സിംഹവക്ത്രൻ എന്നീ അസുരന്മാരെ വധിക്കാനാണ് സുബ്രഹ്മണ്യൻ അവതരിച്ചത്. ശിവപുത്രനു മാത്രമെ തങ്ങളെ വധിക്കാനാകാവൂ എന്ന് വരം നേടിയ അസുരന്മാർ ത്രിലോകങ്ങളും അടക്കിഭരിച്ചു. ദേവന്മാരുടെ അഭ്യർഥന പ്രകാരം ശിവൻ പാർവതിയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ വളരെ കാലമായിട്ടും ശിവപുത്രൻ അവതരിച്ചില്ല. തുടർന്നു ഭഗവാൻ പഞ്ചമുഖരൂപം കൈക്കൊള്ളുകയും ഭഗവാന്റെ അഞ്ചു മുഖങളിൽ നിന്നും അഞ്ചു ദിവ്യജ്യോതിസ്സുകളും പർവതീദേവ്വീയുടെ മുഖത്ത് നിന്നും ഒരു ദിവ്യജ്യോതിസ്സും വരികയും ചെയ്തു. ആ ദിവ്യജ്യോതിസ്സുകളെ അഗ്നിദേവനും,വായൂദേവനും ചേർന്ന് ഗംഗയിൽ നിക്ഷേപിക്കുകയും ചെയ്തു. ഗംഗ ശരവണ പൊയ്കയിൽ എത്തിച്ച ആ ദിവ്യജ്യോതിസ്സുകളിൽ നിന്നും ആറു മുഖങ്ങളോടെ സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. വിഷ്ണുവിന്റെ നിർദേശപ്രകാരം കാർത്തിക നക്ഷത്രത്തിന്റെ അധിദേവതമാരയ ആറു ദേവിമാർ സുബ്രഹ്മണ്യനെ മുല കൊടുത്ത് വളർത്തുകയും ചെയ്തു. പിന്നീട് ദേവസേനാപതിയായ് അഭിഷേകം ചെയ്യപ്പെട്ട സുബ്രഹ്മണ്യൻ ശൂരപദ്മൻ, താരകാസുരൻ, സിംഹവക്ത്രൻ എന്നീ അസുരന്മാരുമായി യുദ്ധത്തിൽ ഏർപ്പെടുകയും അവരെ വധിക്കുകയും ചെയ്തു. കാര്ത്തി കേയന്‍ ശൂരപട്മനുമായി യുദ്ധം ചെയ്യവേ ആദ്യത്തെ 5 ദിവസം കൊണ്ടു ഭഗവാന്‍ കാര്ത്തി കേയന്‍ അസുരന്റെ സര്വ്വ സൈന്യവും നാമാവശേഷമാക്കി 6 മത്തെ ദിവസം സുബ്രമണ്യസ്വാമി ശൂരപധ്മനുമായി യുദ്ധം തുടങ്ങി തന്റെ കയ്യിലുള്ള എല്ലാ ആയുധങ്ങള്‍ കൊണ്ടും ഭഗവാനെ ജയിക്കാനാവില്ലെന്നു മനസ്സിലാക്കിയ ശൂരപധ്മന്‍ സൂത്രത്തില്‍ വൃക്ഷമായ മാവിന്‍റെ രൂപം പൂണ്ടു മറ്റു വൃക്ഷങ്ങള്ക്കിശടയില്‍ ഒളിച്ചു. ഇതറിഞ്ഞ സുബ്രമണ്യ സ്വാമി വൃക്ഷ രൂപം പൂണ്ട അസുരനെ ആ അസുരവൃക്ഷത്തെ തന്റെ വേല്‍ ഉപയോഗിച്ച് രണ്ടായി പിളര്ത്തി അവനെ വധിച്ചു. രണ്ടായി പിളര്ന്ന ആ വൃക്ഷഭാഗം പിന്നീട് യഥാക്രമം മയില്‍, കോഴി ആയി രൂപം പ്രാപിച്ചു അതില്‍ മയിലിനെ ഭഗവാന്സുമബ്രമണ്യന്‍ തന്റെ വാഹനമാക്കുകയും കോഴിയെ കൊടിയടയാളം ആക്കുകയും ചെയ്തു.. ശേഷം ഈ കടല്ക്കംരയില്‍ എത്തിയ സുബ്രമണ്യ സ്വാമിക്കു വിശ്രമിക്കാനായി ദേവശില്പിയായ മയന്‍ ഒരു ക്ഷേത്രം പണിതുയര്ത്തി അതാണിന്ന് കാണുന്ന തിരുചെണ്ടൂര്‍ ക്ഷേത്രം. പക്ഷെ ഭഗവാന് ഒരു സന്ദേഹം തനിക്കു വേണ്ടതു ശാന്തസുന്ദരമായ ഒരിടമാണ് അത് ഈ കടല്‍ക്കരയില്‍ എങ്ങനെ സാധ്യമാകാന്‍.? അപ്പോള്‍ സമുദ്ര ദേവനായ വരുണന്‍ അവിടെ പ്രത്യക്ഷപെടുകയും തന്റെ ഒരു തിര- ഒരു ഇരമ്പം പോലും അങ്ങേയ്ക്കു ശല്യമാവുകയില്ല എന്ന് പറഞ്ഞു കൊണ്ടു ഭഗവാനെ വണങ്ങി.. 2004ലെ സുനാമി വന്നപ്പോള്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി എന്നാല്‍ ക്ഷേത്രത്തിലേക്കോ ക്ഷേത്രമുറ്റത്തേക്കോ ഒരു തിര പോലും വന്നിലെന്നുള്ളതാണ് സത്യം.. അങ്ങനെ ഈ കലിയുഗത്തിലും സമുദ്രദേവന്‍ ഭഗവാനോടുള്ള തന്റെ് ആ വാക്ക് പാലിക്കുന്നു.

ഈ ക്ഷേത്രതിനടുതായി ഒരു കിണര്‍ ഉണ്ട് നാഴികിണര്‍ എന്നാണു ഇതറിയപെടുന്നത്. ഇവിടെ കുളിച്ചിട്ടേ ക്ഷേത്രത്തില്‍ പ്രേവേശിക്കാവൂ ഈ കിണറ്റില്‍ ഇറങ്ങി വേണം കുളിക്കാന്‍ അതിനു പ്രത്യേകം പടവുകള്‍ കെട്ടിയിറക്കിയിരിക്കുന്നു. യുദ്ധം കഴിഞ്ഞു എത്തിയ കാര്ത്തിളകേയനു ദാഹം അനുഭവപെട്ടു അദ്ധേഹം തന്റെ വേല്‍ മണ്ണില്‍ കുത്തിയിറക്കിയപ്പോള്‍ ഉണ്ടായതാണി കിണര്‍.. ക്ഷേത്രത്തില്‍ വരുന്നവര്‍ ഇവിടെ വന്നു കുളിച്ച്‌ സുബ്രമണ്യ സ്വാമിയെ ദര്ശിരചാല്‍ മാത്രമേ ക്ഷേത്ര ദര്ശ്നം പൂര്ത്തിയാവുകയുള്ളൂ എന്നാണു വിശ്വാസം..പഞ്ചാമൃതം ആണ് ഇവിടെയും പ്രസാദം

ഈ ക്ഷേത്രത്തിനോട്തൊട്ടു ചേര്ന്നു കടല്‍ കരയില്‍ ഒരു ഗുഹാ ക്ഷേത്രം കൂടെയുണ്ട് ദേവസേനാപതിയായ ശ്രീ സുബ്രമണ്യ സ്വാമിയുടെ പത്നി വള്ളിദേവിയുടെ ക്ഷേത്രമാണിത്. ശ്രീ മുരുകനെ ഭര്ത്താ വായി കിട്ടാന്‍ ദേവി തപം ചെയ്തത് ഇവിടെയാണ്‌ എന്നാണു ഐതിഹ്യം. ഭക്തര്‍ ഇവിടെയ്യും വാരാതെ പോകാന്‍ പാടില്ല എന്നാണു ക്ഷേത്രാചാരം..

ശത്രുദോഷത്തിനുo ശത്രുനാശത്തിനും തിരുചെണ്ടൂര്‍ മുരുകന്‍ തുണ എന്നാണു പൊതുവേ.. വിദേശ ജോലി അഥായത്‌ കടല്‍ കടന്നുപോകുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ എത്തി തിരുചെണ്ടൂരപ്പനെ കണ്ടു പറഞ്ഞാല്‍ ഭഗവാന്‍ അത് സാധ്യമാക്കി തരും എന്നും വിശ്വസിക്കുന്നു. അതായതു വരുണദേവന്‍ (god of ocean) ആശ്രിതനായാണ് സുബ്രമണ്യ സ്വമിക്കിവിടെ ഭഗവാന്റെക ഭക്തരുടെ ആവശ്യം കണ്ട് വരുണ ദേവന്‍ അത് സാധ്യമാക്കി തരുന്നു.. ഇവിടെ വരുന്ന ഭക്തര്‍ തന്നെ ആണു ഇതിനൊക്കെ ഉദാഹരണം..

No comments:

Post a Comment