Monday, 22 March 2021

നാടിന്റെ സ്വന്തം ഗോപകുമാർ

രാവിലെ അഞ്ചു മണിക്ക് വീടിനോട് ചേർന്നുള്ള പരദേവത കുടികൊള്ളുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പൂജ നടത്തിയിറങ്ങിയ ബി.ബി.ഗോപകുമാറിനെ കാത്ത് തൊട്ടയൽവക്കകാരൻ ആർ എസ് എസ് വിഭാഗ് സേവാപ്രമുഖ് മീനാട് ഉണ്ണി മീനാട് ധർമ്മശാസ്താ ക്ഷേത്രത്തിലെ നിർമ്മാല്യ ദർശനം നടത്തി പ്രസാദവുമായി എത്തി. തുടർന്ന് തിരഞ്ഞെടുപ്പ് സംമ്പന്ധിച്ച ചർച്ചകൾക്കിടെ ഭാര്യ സീജ ചായയുമായി എത്തിയപ്പോൾ ബിജെപി പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ മീനാട് പ്രസാദുo സഹകരണസെൽ. ജില്ലാ കൺവീനർ എസ്.വി.അനിത്തും വാർഡ്‌ മെമ്പർ കൂടിയായ മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡന്റ്‌ ബീനാരാജനും എത്തി കൂടിയാലോചനകൾക്ക് ഒടുവിൽ ഏഴ് മണിയോടെ വാഹനമെത്തിയ ഹോൺ മുഴക്കുമ്പോൾ സ്ഥാനാർഥി ഇൻചാർജും യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ്‌ കൂടിയായ നവീൻ. ജി. കൃഷ്ണയെത്തി ധൃതി കൂട്ടി വാഹനത്തിൽ ചാത്തന്നൂരിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കാര്യാലയത്തിലേക്ക് അവിടെ മണ്ഡലം പ്രസിഡന്റ്‌ എസ്. പ്രശാന്തുമായും ഓഫിസ് ഇൻ ചാർജ് കളിയാക്കുളം ഉണ്ണിയുമായി അഞ്ചു മിനിറ്റ് നേരത്തെ കൂടികാഴ്ചയ്ക്ക് ശേഷം മുൻകൂട്ടി നിച്ഛയിച്ച പ്രോഗ്രാം പ്രകാരം ചിറക്കര പഞ്ചായത്തിലേക്ക്
വിളപ്പുറത്ത് എത്തിയ സ്ഥാനാർഥിയെ ചിറക്കര പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ ചിറക്കര സന്തോഷും സെക്രട്ടറി വിനയനും ചേർന്ന് സ്വീകരിച്ചു. 
തുടർന്ന് വിളപ്പുറത്തമ്മയെ തൊഴുതു വണങ്ങി വിളപ്പുറം ജംഗഷനിൽ കടകളിൽ കയറി വോട്ടഭ്യാർത്തിച്ഛ് തൊട്ടടുത്ത വീട്ടിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചതിന് ശേഷം ഒൻപത് മണിയോടെ ഒഴുകുപാറ പുന്നമുക്ക് ചന്തയിലേക്ക്.
അവിടെ പ്രവർത്തകർ കാത്ത് നിൽക്കുന്നുണ്ടായിരുന്നു "ദേ ഗോപൻ സാർ എത്തിയെന്ന് പറഞ്ഞു വീട്ടമ്മമാരും കച്ചവടക്കാരും വരവേറ്റു 
തുടർന്ന് മാർക്കറ്റിലെ നാനാ വിഭാഗം ജനങ്ങളോടും വോട്ട് ചോദിച്ചു വരുന്ന വഴിക്ക് കാൽ ഒടിഞ്ഞു സുഖമില്ലാതെ കിടക്കുന്ന സാമൂഹ്യപ്രവർത്തകയെ കണ്ട് അനുഗ്രഹം വാങ്ങി തുടർന്ന് ഒഴുകുപാറ മാർക്കറ്റിൽ എത്തി അവിടെ സ്ത്രീകൾ അടക്കമുള്ള വൻ ജനാവലി തന്നെ കാത്ത് നിൽപ്പുണ്ടായിരുന്നു മാധ്യമപ്രവർത്തകനായ ഈണം അനിലും കുടുംബവും പൂർണ്ണ പിന്തുണ നൽകി എത്തി 
തുടർന്ന് നെടുങ്ങോലം പോസ്റ്റ്‌ ഓഫിസ് ജംഗഷനിൽ എത്തിയപ്പോൾ ചിറക്കര പഞ്ചായത്തിൽ പഞ്ചായത്ത്‌ അംഗങ്ങളായ രാഗിണിയും ഉണ്ണിരാജേഷും പാർട്ടിപ്രവർത്തകർക്ക് ഒപ്പം കാത്ത് നിന്നിരുന്നു നെടുങ്ങോലം മാർക്കറ്റ്, എം എൽ എ ജംഗഷനിലും വോട്ടഭ്യാർത്തിച്ച ശേഷം പത്തരയോടെ 
 തൊഴിലുറപ്പ് തൊഴിലാളികളെ കാണാനെത്തി തുടർന്ന് 
കശുവണ്ടി ഫാക്ടറികളിലേക്ക് കൃത്യം 11മണിയോടെ 
ചിറക്കരത്താഴത്തെ കശുവണ്ടി ഫാക്ടറിയിലെത്തി,
ഉളിയനാട്, ഇടവട്ടം എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികളിലെത്തി വോട്ടഭ്യാർത്ത്യന നടത്തി. ചിറക്കരയിലെ കശുവണ്ടി ഫാക്ടറിയിൽ
എത്തിയപ്പോൾ ഒ ബി സി മോർച്ച ജില്ലാ സെക്രട്ടറി ശ്രീനഉദയനും സഹപ്രവർത്തകരും സാറിന് പിന്തുണ നൽകാൻ എത്തിയിരുന്നു അവരുടെ ബന്ധുവീടുകളിൽ പോയി വോട്ട് അഭ്യർത്ഥന നടത്തിയ ശേഷം സാറിനെ കാണാൻ എത്തിയതാണ് തുടർന്ന് അവരും ഒപ്പം കൂടുകയായിരുന്നു.
സ്വകാര്യ ഫാക്ടറികൾ ആണെങ്കിലും ജോലി ചെയ്‌യുന്നത് കോർപ്പറേഷൻ കാപെക്സ് ഫാക്ടറികളിൽ ജോലി ചെയ്യുന്നവർ ആണ് ആർക്കും ഗോപൻസാറിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല "സാറേ ഇ തൊഴിലും ഇല്ലാതാകാൻ പോകുകയാണ് കോർപ്പറേഷൻ ഫാക്ടറിയിൽ ജോലിയില്ലാത്തത് മൂലം ഇവിടെയെത്തി ജോലി ചെയ്യുന്ന അനിതഉദയൻ പറഞ്ഞു തുടങ്ങി കഴിഞ്ഞ അഞ്ചു വർഷത്തെ ഇടത് ഭരണം ഇ വ്യവസായത്തെ തകർത്തു കഴിഞ്ഞു സാർ ഇ പരമ്പരാഗത വ്യവസായം കൂടി ഇല്ലാതാകാൻ പോകുകയാണ് അനിത പറഞ്ഞു നിർത്തി."ഭാവിയിൽ തൊഴിലുറപ്പ് പദ്ധതിയും കൂലിവേലയും വീട്ട് ജോലിയുമാണ് ശരണം മണിയമ്മ പറഞ്ഞു തുടങ്ങി ഒരു മകളെ കല്യാണം കഴിച്ചു അയച്ചു കശുവണ്ടി തല്ലി ജോലി ചെയ്താണ് നാളിതുവരെ ജീവിച്ചത് ഇനി ഇ ജോലിയിൽ കൊണ്ട് സമ്പാദ്യം നടക്കില്ല സമയം കിട്ടുമ്പോൾ തൊഴിലുറപ്പിന് പോകുന്നു മണിയമ്മ പറഞ്ഞു നിർത്തി പരാതികളും പരിഭവങ്ങളുടെയും കെട്ടഴിച്ചു തൊഴിലാളികൾ സാർ ബിജെപിയ്ക്ക് ഞങ്ങൾ ഇക്കുറി വോട്ട് ചെയ്യും ഇ വ്യവസായത്തെ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകണം എന്ന അപേക്ഷയോടെ വിജയാശംസകൾ നേർന്നുകൊണ്ട് യാത്രയാക്കി തുടർന്ന് ഉച്ചഭക്ഷണത്തിന് പാരിപ്പള്ളി മീനമ്പലത്ത് ഗ്രാമപഞ്ചായത്ത്‌ അംഗം അല്ലിഅജിയുടെ വീട്ടിൽ എത്തി ഭക്ഷണത്തിന് ശേഷം പ്രധാനകവലകളിലേക്ക് വോട്ട് ചോദിച്ചു  പാരിപ്പള്ളി ജംഗഷനിൽ എത്തി കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ് സത്യപാലന്റെ നേത്രത്വത്തിൽ സ്വീകരിച്ചു തുടർന്ന് പാരിപ്പള്ളി ജംഗഷനിലെ കടകളിൽ എത്തി വോട്ടഭ്യർത്തന നടത്തി കുളമട, എഴിപ്പുറം തുടങ്ങി പാരിപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ വോട്ടഭ്യാർതന നടത്തിയ ബി.ബി. ഗോപകുമാർ പ്രാധാനപ്രവർത്തകരുമായി കൂടികാഴ്ചയ്ക്ക് ശേഷം രാത്രി. പത്ത് മണിയോടെ കേന്ദ്രകമ്മിറ്റികാര്യാലയത്തിലെത്തി അവലോകനയോഗം രാത്രി 11.20ഓടെ അവലോകനയോഗം കഴിഞ്ഞു ആർ എസ് എസ് വിഭാഗ് സേവാപ്രമുഖ് മീനാട് ഉണ്ണിയോടൊപ്പം വീട്ടിലെത്തിയപ്പോൾ മീനാട് പ്രാദേശത്തെ സംഘപരിവാർ പ്രവർത്തകർ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

Sunday, 21 March 2021

ധർമ്മശാസ്താവിനെ വണങ്ങി ബി.ബി. ഗോപകുമാറിന്റെ പര്യടനം

ധർമ്മശാസ്താവിനെ 
വണങ്ങി ബി.ബി. ഗോപകുമാറിന്റെ പര്യടനം 

ചാത്തന്നൂർ: പൂതക്കുളം ധർമ്മശാസ്താവിനെ 
വണങ്ങി ബി.ബി.ഗോപകുമാറിന്റെ തിരഞ്ഞെടുപ്പ് പര്യടനം തുടങ്ങി.
സൂര്യൻ ഉച്ചസ്ഥായിയിൽ ആകുന്ന മീനം രാശിയിലേക്ക് മാറിയ മുഹൂർത്തത്തിലാണ് ഗോപകുമാറും സഹപ്രവർത്തകരും പൂതക്കുളം ധർമ്മ ശാസ്താവിനെ 
ദർശനം നടത്തിയത്. തുടർന്ന് പൂതക്കുളം ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലും പൊതു മാർക്കറ്റിലും എത്തി ഓരോരുത്തരോടും വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് കലയ്ക്കോട് ലിറ്റിൽ ഫ്ളവർ കത്തോലിക്കാ ദേവാലയത്തിലെത്തി അനുഗ്രഹം തേടി. ഫാ. ജോസ് ജോണി ഗോപകുമാറിനേയും സംഘത്തേയും ആശിർവദിച്ച് വിജയം നേർന്നു. പൂതക്കുളം പഞ്ചായത്തിനെ നാല് ഭാഗങ്ങളായി തിരിച്ച് ഓരോ വീടുകളും കയറിയിറങ്ങിയുള്ള പ്രചരണമാണ് നടത്തുന്നത്. യുവ മോർച്ചാ ജില്ലാ വൈസ് പ്രസിഡൻ്റ് നവീൻ. ജി. കൃഷ്ണ , പൂതക്കുളം പഞ്ചായത്ത് സമിതി പ്രസിഡൻ്റ് സുജിത്, ജനറൽ സെക്രട്ടറി ഷില്ലോക്, പഞ്ചായത്തംഗങ്ങളായ സജീഷ് അപ്പു മാങ്കൂട്ടം, രാഖി.ആർ.എസ്, മഞ്ജുഷ മണ്ഡലം കമ്മറ്റി അംഗങ്ങളായ എസ്.ശ്രീകുമാർ , രാമൻ, മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അശ്വതി, മഹിളാ മോർച്ച പഞ്ചായത്ത് സമിതി പ്രസിഡൻ്റ് ഷൈമ രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പര്യടനം.
ഫോട്ടോ:

Sunday, 14 March 2021

പ്രഥമാധ്യാപകൻ ഇനി ചാത്തന്നൂരിൻ്റെ പ്രധാന സേവകൻ

പ്രഥമാധ്യാപകൻ ഇനി ചാത്തന്നൂരിൻ്റെ പ്രധാന സേവകൻ

ചാത്തന്നൂർ എസ് എൻ ട്രസ്റ്റ് സ്കൂളിലെ പ്രഥമാധ്യാപകൻ ഇനി ചാത്തന്നൂരിൻ്റെ പ്രധാന സേവകനാകും. ചാത്തന്നൂർ
നിയോജക മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥിയായ ബി.ബി.ഗോപകുമാർ എം എ, ബിഎഡ് ബിരുധദാരിയാണ്. 
അധ്യാപക വൃത്തിയിൽ നിന്നാണ് മുഴുവൻ സമയ രാഷ്ട്രിയ ജീവിതത്തിൽ എത്തുന്നത്. കഴിഞ്ഞ ഒരു വർഷമായി ബിജെപി ജില്ലാ പ്രസിഡണ്ടന്റായി പ്രവർത്തിച്ചുവരുന്ന ഗോപകുമാർ
ചാത്തന്നൂർ ഉളിയനാട് എസ് എൻ ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്രഥമാധ്യാപകനാണ്. ജോലി രാജി വച്ചിട്ടാണ് ഇപ്പോൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 2016-ലെ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ നിന്നും ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ച്
 ഗോപകുമാർ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. തുടർന്ന് ബി ജെ പി സംസ്ഥാന സമിതി അംഗമായിരുന്നു. കാൽ നൂറ്റാണ്ട് കാലം ചാത്തന്നൂർ എസ് എൻ ഡി പി യൂണിയൻ പ്രസിഡൻ്റ് കൂടിയായിരുന്ന ഗോപകുമാർ
1995-2000 കാലയളവിൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. സംഘ ഗ്രാമമായ മീനാട് ബാലകൃഷ്ണ മന്ദിരത്തിൽ പരേതരായ ബാലകൃഷ്ണൻ്റയും , പത്മാവതിയുടേയും മകനായ ഗോപകുമാറിന്റെ സഹധർമ്മിണി സീജയാണ്  രണ്ട് മക്കളിൽ മൂത്ത മകൻ ഗൗതംകൃഷ്ണ പുത്തൂർ ശങ്കർ ആയൂർവേ  ഇൻസ്റ്റിറ്റ്യൂട്ടിലെ ബി എ എം എസ് വിദ്യാർത്ഥിയാണ്. മകൾ ഗൗരി നന്ദൻ കരുനാഗപ്പള്ളി അമൃത ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ ബി ടെക് വിദ്യാർത്ഥിനിയുമാണ്.
ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥിയായ ബി.ബി.ഗോപകുമാർ എം.എ, ബിഎഡ് ബിരുധകാരിയാണ്. അധ്യാപക വൃത്തിയിൽ നിന്നാണ് മുഴുവൻ സമയ രാഷ്ട്രിയ ജീവിതത്തിൽ എത്തുന്നത്. കഴിഞ്ഞ ഒരു വർഷമായി ബിജെപി ജില്ലാ പ്രസിഡണ്ടൻ്റ ആയ ഗോപകുമാർ
ചാത്തന്നൂർ ഉളിയനാട് എസ് എൻ ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്രഥമാധ്യാപകനാണ്. ജോലി രാജി വച്ചിട്ടാണ് ഇപ്പോൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.2016-ലെ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ നിന്നും ബി ജെ പി സ്ഥാനാർത്ഥിയായ ഗോപകുമാർ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. തുടർന്ന് ബി ജെ പി സംസ്ഥാന സമിതി അംഗമായിരുന്നു. കാൽ നൂറ്റാണ്ട് കാലം ചാത്തന്നൂർ എസ് എൻ ഡി പി യൂണിയൻ പ്രസിഡൻ്റ് കൂടിയായിരുന്ന ഗോപകുമാർ
95-2000 കാലയളവിൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. സംഘ ഗ്രാമമായ മീനാട് ബാലകൃഷ്ണ മന്ദിരത്തിൽ പരേതരായ ബാലകൃഷ്ണൻ്റയും മകനായ ഗോപകുമാർ സീജയാണ് ഭാര്യ രണ്ട് മക്കൾ മൂത്ത മകൻ ഗൗതംകൃഷ്ണ പുത്തൂർ ശങ്കർ ഇൻസ്ററട്ടിലെ ആയൂർവേധ വിധ്യാർത്ഥിയാണ്. ഗൗരി നന്ദൻ കരുനാഗപ്പള്ളി അമൃത ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ ബി.ടെക് വിദ്യാർത്ഥിയാണ്.



മകന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം നിയമപാലകരുടെ മുന്നിൽ യാചിച് ഒരമ്മ

മകന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം നിയമപാലകരുടെ മുന്നിൽ യാചിച് ഒരമ്മ
@കേസ് അട്ടിമറിയ്ക്കുന്നത് സിപിഎം നേതാക്കളുടെ ഇടപെടൽ.
@പ്രതിസ്ഥാനത്ത് വരുന്നത് സിപിഎം വനിതാ നേതാവ് 
ചാത്തന്നൂർ:  എന്റെ മകന്റെ മരണത്തിന് ഒരു കാരണക്കാരുണ്ട് അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്രം. ജംഗഷനിലെ തയ്യൽകടയിൽ 
തയ്യൽ തൊഴിലാളിയായ ഷീജ തൊഴുകൈകളോടെ പോലിസ് ഉദ്യോഗസ്ഥരോട് പറയുകയാണ്‌. മകൻ അനന്തു തൂങ്ങി മരിച്ചിട്ട് രണ്ടു മാസം കഴിഞ്ഞിരിക്കുന്നു മകൻ തൂങ്ങി മരിക്കുന്നതിന് കാരണക്കാരയവരെ കണ്ടെത്താൻ ചാത്തന്നൂർ പോലിസ് സ്റ്റേഷൻ മുതൽ മുഖ്യമന്ത്രിയ്ക്ക് വരെ പരാതി കൊടുത്തു
അന്വേഷണം എങ്ങുമെത്തിയില്ല.
ജനുവരി 9ന് വൈകുന്നേരം 5.45ഓടെയാണ് മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അടുത്തുള്ള  
വീട്ടിൽ തയ്യൽ തൊഴിലാളി ക്ഷേമനിധിയുടെ 
മീറ്റിങ്ങിന് പോയിരുന്ന ഷീജ തിരിച്ചു വന്നപ്പോൾ ആണ് മകൻ തൂങ്ങി മരിച്ച നിലയിൽ കണ്ടത് തൊട്ട് പിന്നാലെ മകന്റെ ജീവൻ രക്ഷിക്കാൻ കിട്ടിയ വാഹനത്തിൽ ആശുപത്രിയിലേക്ക് മകനെയും എടുത്ത് ഓടുകയായിരുന്നു. മകന്റെ മൃതദേഹവുമായി വീട്ടിൽ തിരിച്ചു വരുന്നതിന് മുൻപ് തന്നെ വീട്ടിൽ നാടകങ്ങൾ അരങ്ങേറിയിരുന്നു 
 മകന്റെ ഫോൺ വീട്ടിൽ നിന്നും കാണാതെ പോയിരുന്നു. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അടുത്ത വീട്ടിലെ സ്ത്രീ കൊണ്ട് വന്ന് ബന്ധുക്കളുടെ കൈയിൽ കൊടുക്കുകയായിരുന്നു.ഇതിനകം തന്നെ ഫോൺ ഫോർമാറ്റ്‌ ചെയ്തു കൊണ്ട് ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങൾ എല്ലാം നശിപ്പിച്ചിരുന്നു. അത് കൊണ്ട് തന്നെ 19കാരനായ അനന്തു ആത്മഹത്യ ചെയ്യുന്നതിന് ഒരു കാരണമുണ്ട് കാരണക്കാരുണ്ട് അവരെ കണ്ടെത്തണം അതിന് ശക്തമായ അന്വേഷണം അനിവാര്യമാണെന്ന് ഇ അമ്മ പറയുന്നു. പഠിക്കാൻ വളരെ മിടുക്കനായിരുന്ന അനന്തുവിലായിരുന്നു ഇ കുടുംബത്തിന്റെ പ്രതീക്ഷ മുഴുവൻ. ദുഃഖങ്ങളും സങ്കടങ്ങളുമെല്ലാം കുടുംബത്തോട് പങ്കു വയ്ക്കുമായിരുന്നുവെന്ന് സഹോദരി ഡിഗ്രി വിദ്യാർത്ഥിനിയായ അശ്വതി പറയുന്നു. ചാത്തന്നൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 
പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു തികച്ചും അച്ചടക്കമുള്ള വിദ്യാർത്ഥി എല്ലാ അധ്യാപകർക്കും നല്ലത് മാത്രമേ പറയാനുള്ളൂ ഇങ്ങനെ തൂങ്ങി മരിക്കേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല അധ്യാപകർ ഒന്നടങ്കം പറയുന്നു.ശാന്ത സ്വഭാവക്കാരനായ അനന്തു തൂങ്ങി മരിച്ചിട്ടുങ്കിൽ അതിന് വ്യക്തമായ കാരണമുണ്ടെന്ന്കൂട്ടുകാർ പറയുന്നു അത് കൊണ്ട് തന്നെ അന്വേഷണം അനിവാര്യമാണ് എന്ന് കൂട്ടുകാർ പറയുന്നു. മരിച്ചതിന് ശേഷം 
രണ്ട് മണിക്കൂറോളം ഫോൺ മാറ്റാരുടെയോ കൈകളിലായിരുന്നു തിരിച്ചു ബന്ധുക്കളുടെ കൈകളിൽ കിട്ടുമ്പോൾ ഫോർമാറ്റ് ചെയ്ത നിലയിലായിരുന്നു അത് കൊണ്ട് പോയ സിപിഎന്റെ വനിതാ നേതാവാണ് എന്ന് ബന്ധുക്കൾ പോലീസിലും മറ്റും മൊഴി നൽകിയിട്ടുണ്ട്. 
തയ്യൽ തൊഴിലാളി ക്ഷേമ നിധിയുടെ 
മീറ്റിംഗിൽ പോയിരുന്ന സമയത്ത്
ഫോൺ ചെയ്ത ശേഷം ഭയങ്കരമായി അലറി കൊണ്ട് വീട്ടിനകത്ത് കയറി കഥക് അടച്ചതായി ദൃക്സാക്ഷികൾ പറയുന്നു പക്ഷെ അത് സ്വയം തീരാനുള്ള പോക്കായിരുന്നു എന്ന് അടുത്ത വീടുകളിൽ കണ്ട്നിന്നവർക്ക് അറിയില്ലായിരുന്നു. മീറ്റിംഗ് കഴിഞ്ഞു മാതാവ്തിരിച്ചു വരുമ്പോൾ ആണ് തൂങ്ങി മറിക്കാനുള്ള പോക്കാണ് എന്നറിയുന്നത്. സിപിഎംന്റെ ഉന്നത നേതാക്കൾ ഇടപെട്ട് കേസ് ആട്ടിമറിക്കാൻ ശ്രമിക്കുകയാണ്‌ കേസ് അന്വേഷണം മെല്ലെപോകുകയാണ് ഇഴച്ചിഴച്ചു കേസ് അട്ടിമറിയ്ക്കാൻ ശ്രമിക്കുകയാണ്. മാതാപിതാക്കളെയും ബന്ധുക്കളെയും വിളിച്ചു മൊഴി എടുത്തുവെങ്കിലും നടപടികളിലേക്ക് നീങ്ങിയിട്ടില്ല എന്ന് സുധൻ പറഞ്ഞു പ്രതി സ്ഥാനത്ത് ഉള്ളവരെ കുറിച്ച് വ്യക്തമായ മൊഴി കൊടുത്തിട്ടും മൊബൈൽ ഫോൺ ഡീറ്റെയിൽസ് എടുത്ത്തിട്ടും പോലിസ് കേസെടുക്കാൻ കൂട്ടാക്കുന്നില്ല. ഫോണിന്റെ ഡീറ്റയിസും വാട്സ്ആപ്പ് ഡീറ്റെയിൽസും എടുക്കുന്നതിന്റെ കാലതാമസമാണ് അന്വേഷണത്തെ ബാധിക്കുന്നത് എന്ന് പോലിസ് പറയുന്നു. മകന്റെ മരണത്തിന് ശേഷം ഇത് വരെയും തോരാത്ത കണ്ണീരുമായി ഇ അമ്മ നിയമപാലകരുടെ മുന്നിൽ യാജിക്കുകയാണ് മകന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം.
ഫോട്ടോ:അനന്തു

എവിടെ കിട്ടും ചക്ക വാങ്ങാൻ ആളുണ്ട്..കിട്ടാനില്ല


കൊല്ലം: എവിടെ കിട്ടും ചക്ക വാങ്ങാൻ ആളുണ്ട്..കിട്ടാനില്ല 
ലോക്ക്ഡൌൺ സമയത്ത് ജനങ്ങളുടെ പട്ടിണി മാറ്റിയിരുന്ന നാടൻ കായഫലമായ ചക്കയെ കൈവിടാൻ ഇപ്പോൾ ജനങ്ങൾ ഒരുക്കമല്ല അത് കൊണ്ട് തന്നെ ചക്കവിപണിയിൽ മാന്ദ്യമാണ്. 
കോവിഡാനന്തര 
ഇടവേളയ്ക്ക് ശേഷം ചക്കവിപണി വീണ്ടും സജീവമായിയെങ്കിലും കച്ചവടം വളരെയേറെ മന്ദഗതിയിലാണെന്ന് വ്യാപരികൾ പറയുന്നു. മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി ഇപ്പോൾ ചക്ക വിൽക്കുന്നതിന് വീട്ടുകാർ തയ്യാറാകുന്നില്ല. ഈ വർഷം നാട്ടിൻപുറത്തെ പ്ലാവുകളിൽ വളരെ നേരത്തേതന്നെ മികച്ച വിളവാണ്. ചക്ക സുലഭമായതോടെ മികച്ച വിപണി പ്രതീക്ഷിച്ചെങ്കിലും ഇപ്പോൾ വീട്ടുകാർ ചക്ക കൊടുക്കാത്ത അവസ്ഥയിലാണ് ഒപ്പം കുടുംബശ്രീ യുണിറ്റുകൾ ചക്ക കൊണ്ടുള്ള ആഹാരസാധനങ്ങൾ ഉണ്ടാക്കി വില്പന നടത്തുന്നതിനാലും ഇപ്പോൾ ചക്ക വിൽക്കാൻ വീട്ടുകാർ തയ്യാറാകുന്നില്ല. ഒപ്പം 
വിലയിടിവും സാമ്പത്തികപ്രശ്നങ്ങളും പ്രാദേശിക വിൽപ്പനയെ ബാധിക്കുകയാണ്. ഇത്തിക്കരയിലെ ചക്ക വിപണിയിൽ 
കോവിഡ് കാലത്തിന് മുൻപ് വരെ 
ദിവസം മൂന്നും നാലും ലോഡ് ചക്ക പോയിരുന്നിടത്ത് ഒന്നോ രണ്ടോ ലോഡ് മാത്രമാണ് ഇപ്പോൾ കയറ്റിവിടാനാകുന്നത് എന്ന് കച്ചവടക്കാർ പറയുന്നു. സാധാരണ ജനുവരി അവസാനത്തോടെ സജീവമാകാറുള്ള ചക്കവിപണനകേന്ദ്രം ഇപ്പോൾ വലിയ അനക്കമില്ലാത്ത അവസ്ഥയിലാണ്. ഏജന്റുമാർ വീടുകളിൽ നിന്നും അഞ്ചു രൂപയ്ക്കും ആറ് രൂപയ്ക്കും സംഭരിച്ഛ് ഇത്തിക്കരയിലെ മൊത്തവ്യാപാര കേന്ദ്രത്തിൽ എത്തിക്കുന്നു.
ചക്ക കിലോയ്ക്ക്‌ 10 രൂപ നിരക്കിലാണ് എജന്റുമാരിൽനിന്ന്‌ മൊത്ത വ്യാപാരികൾ വാങ്ങുന്നത്. ഇവിടെ ശേഖരിക്കുന്ന ചക്ക തമിഴ്നാട് മുതൽ ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ മാർക്കറ്റുകൾ ലക്ഷ്യമിട്ടാണ് നിങ്ങിയിരുന്നത്. ഇടിയൻചക്കയോ അതിലും പരുവം ആയതോ ആയ ചക്കകളാണ് ഇവിടെനിന്ന്‌ കയറ്റി അയച്ചിരുന്നത്. ഇപ്പോൾ ചക്കവിപണി കച്ചവടം കുറവാണ് എന്ന് മൊത്തകച്ചവടക്കാർ പറയുന്നു.
ഒപ്പം തന്നെ ലഭ്യത കുറവും ഉണ്ടെന്ന് വ്യാപാരികൾ പറയുന്നു.
ചക്കയുടെ ലഭ്യതക്കുറവിന്‌ കാരണം കാലവസ്ഥാ വ്യതിയാനമാണെന്നാണ്‌ വ്യാപാരികൾ പറയുന്നത്. ഇതിനു പുറമേ നാട്ടിൻപുറത്ത് തന്നെയുള്ള വിപണനസാധ്യതയും കയറ്റുമതി മേഖലയെ ബാധിക്കുന്നുണ്ട്. അതേസമയം മാർച്ച് മാസത്തോടെ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ചക്കവിപണിയിലെ വ്യാപരികൾ.
ഫോട്ടോ : കേരളത്തിന്‌ പുറത്തേക്ക്‌ കൊണ്ടുപോകാനായി ചക്ക ലോറിയിൽ കയറ്റുന്നു. ഇത്തിക്കരയിൽ നിന്നുള്ള കാഴ്ച.



സൈബർ പോരാട്ടത്തിൽ രാക്ഷ്ട്രീയ പാർട്ടികൾ

സൈബർ പോരാട്ടത്തിൽ രാക്ഷ്ട്രീയ പാർട്ടികൾ 
കൊല്ലം : അണികൾ മൈബൈലുമായി രാക്ഷ്ട്രിയ പാർട്ടികൾക്ക് വേണ്ടിയുള്ള സൈബർ പോരാട്ടത്തിൽ ചുക്കാൻ പിടിച്ചു നേതാക്കൾ. കോവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിൽ നിയന്ത്രണങ്ങൾ വന്നതോടെ ഓൺലൈനിൽ അങ്കംകുറിച്ച് രാഷ്ട്രീയ പാർട്ടികൾ. സ്ഥാനാർഥികൾ അണിനിരക്കും മുൻപേ ബിജെപി 
ഓൺലൈൻ പ്ളാറ്റ്‌ഫോമിൽ കളംനിറഞ്ഞ് പ്രചാരണം കൊഴുപ്പിക്കാനുള്ള ഒരുക്കങ്ങൾ അണിയറയിൽ ആരംഭിച്ചുകഴിഞ്ഞു.
സംസ്ഥാനതലത്തിൽ പരിശീലനം നേടിയ അഞ്ചംഗ കമ്മിറ്റിയാണ് ജില്ലയിൽ ഐ ടി സെല്ലിനെ നിയന്ത്രിക്കുന്നത്. എല്ലാ മണ്ഡലാടിസ്ഥാനത്തിലും രൂപവത്‌കരിച്ച ഐ ടി സെല്ലിലും പരീശീലനം നേടിയവർക്കാണ് നിയന്ത്രണം.
പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ വാട്സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, ടെലഗ്രാം എന്നിവയിലെല്ലാം അക്കൗണ്ടുകളുണ്ട്. ജില്ലാതലം മുതൽ ബൂത്തുതലംവരെ പ്രത്യേകം വാട്ട്സാപ്പ് ഗ്രൂപ്പുകളും ഫേസ് ബുക്ക് ഗ്രൂപ്പുകളുമുണ്ട്. കൂടാതെ
നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വിറ്ററിനാണ് ബി ജെ പി മുഖ്യപരിഗണന നൽകിയിരിക്കുന്നത്. ജില്ലയിലുള്ള മുഴുവൻ പ്രവർത്തകരുടെയും അനുഭാവികളെയും ട്വിറ്ററിൽ അക്കൗണ്ട് തുറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഐ ടി സെൽ പ്രവർത്തകർ. 'പുതിയ കേരളം മോദിയോടൊപ്പം' തുടങ്ങി നിരവധി വിഷയങ്ങളാണ് ട്രെൻഡിങ് ആക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് താഴേത്തട്ടുവരെയുള്ള വാട്സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളും സജീവമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ പദ്ധതികളും അതിന്റെ ഗുണഭോക്താക്കളെയും പ്രതിപാദിക്കുന്ന വീഡിയോകളും പോസ്റ്ററുകളുമാണ് പ്രധാനം. അതോടൊപ്പം ശബരിമല വിഷയം, മറ്റ് രാഷ്ട്രീയ വിഷയങ്ങൾ എന്നിവയൊക്കെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യും.അതോടൊപ്പം സംസ്ഥാന സർക്കാരിന്റെ നടപടികളെ വിമർശിക്കുന്ന പോസ്റ്ററുകളും തയ്യാറാക്കുന്നുണ്ട്. സ്ഥാനാർഥികളായതോടെ അതത് മണ്ഡലാടിസ്ഥാനത്തിൽ സ്ഥാനാർഥികൾക്കുള്ള ഔദ്യോഗിക ഫേസ്‌ബുക്ക് പേജുകളും പുത്തൻരീതിയിലുള്ള പോസ്റ്ററുകളും നിർമിക്കുന്നുണ്ട്.
ജില്ലാതലത്തിനു പുറമേ പ്രാദേശിക വിഷയങ്ങളിൽ പോസ്റ്ററുകളും വീഡിയോകളും തയ്യാറാക്കുന്നതിനായി
മണ്ഡലം പഞ്ചായത്ത്‌  തലത്തിലും വൊളന്റിയർമാർ പ്രവർത്തിക്കുന്നുണ്ടെന്ന്
 സോഷ്യൽ മീഡിയയുടെ ചുമതലവഹിക്കുന്ന ആശ്രമം ഗിരീഷ് പറഞ്ഞു. ബിജെപിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിൽനിന്ന്‌ താഴേത്തട്ടുവരെ സന്ദേശങ്ങളെത്തിക്കുന്നത് ഈ സമൂഹമാധ്യമങ്ങൾ വഴിയാണ്. എല്ലാ ബൂത്തുകളും കേന്ദ്രീകരിച്ച് വാട്സാപ്പ് ഗ്രൂപ്പുകളും നിയോജകമണ്ഡലാടിസ്ഥാനത്തിൽ ഫേസ്ബുക്ക് പേജുകളും ആരംഭിച്ചിട്ടുണ്ട്. ശബരിമല വിഷയം, സ്പ്രിംഗ്ളർ, സ്വർണക്കടത്ത്, പമ്പമണൽക്കടത്ത്, ആഴക്കടൽ മത്സ്യബന്ധനകരാർ എന്നിവയും പോസ്റ്ററുകളിലെയും വീഡിയോകളിലെയും വിഷയങ്ങളാണ്.
കോൺഗ്രസിന്റെ സോഷ്യൽ മീഡിയ സംവിധാനം ഇത്തവണ വാട്സാപ്പിനും ഫേസ്ബുക്കിനും പുറമേ ട്വിറ്റർ, ടെലഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കെ പി സി സി യുടെ സോഷ്യൽ മീഡിയ വിഭാഗത്തിൽനിന്ന്‌ താഴേത്തട്ടുവരെ സന്ദേശങ്ങളെത്തിക്കുന്നത് ഈ സമൂഹമാധ്യമങ്ങൾ വഴിയാണ്.
സി പി എമ്മിന്റെ നേതൃത്വത്തിൽ 98-അംഗ കമ്മിറ്റിയാണ് ജില്ലാതലത്തിൽ സോഷ്യൽ മീഡിയ വിഭാഗം കൈകാര്യം ചെയ്യുന്നത്. പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ വാട്സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, ടെലഗ്രാം എന്നിവയിലെല്ലാം അക്കൗണ്ടുകളുണ്ട്. ജില്ലാതലം മുതൽ ബൂത്തുതലംവരെ പ്രത്യേകം വാട്ട്സാപ്പ് ഗ്രൂപ്പുകളും ഫേസ് ബുക്ക് ഗ്രൂപ്പുകളുമുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണനേട്ടം വിശദീകരിച്ചുള്ള പോസ്റ്ററുകളും വീഡിയോകളുമാണ് പ്രധാന ഉള്ളടക്കം.

കുപ്പത്തൊട്ടികളാക്കുന്ന പൊതു കിണറുകൾ

കുപ്പത്തൊട്ടികളാക്കുന്ന പൊതു കിണറുകൾ
കൊല്ലം : വേനൽ കനക്കുമ്പോൾ പൊതുകിണറുകൾ സംരക്ഷിക്കാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ.
ഗ്രാമീണ മേഖലകളിൽ ഒരുകാലത്ത് ജനങ്ങൾക്ക് കുടിവെള്ളം നൽകിയിരുന്ന പൊതുകിണറുകൾ ഇന്ന് മാലിന്യംതള്ളൽ കേന്ദ്രങ്ങളായി മാറി. കാലങ്ങളോളം തുടർച്ചയായി മാലിന്യംനിറച്ച് കിണറുകൾ മൂടിയശേഷം പൊതു സ്ഥലം സമീപവാസികൾ കൈയേറുകയും ചെയ്യുന്നു.
വേനൽക്കാലമെന്നോ മഴക്കാലമെന്നോ വ്യത്യാസമില്ലാതെ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും ഇത്തരം പൊതുകിണറുകൾ വീണ്ടെടുത്ത് കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുവാൻ പഞ്ചായത്ത്‌ അധികൃതർ തയ്യാറാകുന്നില്ല.
1970 മുതൽ എൺപതുകളിലാണ് കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണുന്നതിനായി സംസ്ഥാനത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകളും, പഞ്ചായത്തുകളും വ്യാപകമായി കിണറുകൾ നിർമിച്ചത്. ഇത്തരത്തിൽ നിർമിച്ച പൊതു കിണറുകളാണ് കുടിവെള്ള പ്രശ്നം പരിഹരിച്ചിരുന്നത്. വീടുകളിൽ സ്വന്തമായി കിണറുകൾ കുഴിക്കുകയും ജല അതോറിറ്റിയുടെ പൈപ്പ് കണക്ഷനുകൾ വീടുകളിൽ ലഭിക്കുകയും ചെയ്തതോടെ പൊതുകിണറുകളെ ജനങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് 
കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന ഇത്തരം ജലസ്രോതസ്സുകളെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനുള്ള സ്ഥലമായി മാറ്റുകയായിരുന്നു ജനങ്ങൾ. ഇപ്പോൾ ഓരോ പഞ്ചായത്തിലും അവശേഷിക്കുന്ന ഉപയോഗ യോഗ്യമായി കിണറുകളുടെ എണ്ണം വിരലിലെണ്ണാവുന്നവ മാത്രമാണ്. മറ്റ് പൊതു കിണറുകളെല്ലാം തന്നെ ഇന്ന് മാലിന്യകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.
അടുത്തിടെ കല്ലുവാതുക്കലിൽ ഒരു പൊതുകിണർ ശുചീകരിച്ചപ്പോൾ ഒരു മിനി ലോറിയോളം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കോരിമാറ്റിയത്.കൂടാതെ 
പൊതുകിണറുകൾമൂടി കിണർ നിലനിന്ന ഭൂമി കൈയേറുന്ന സംഭവങ്ങളും നിരവധിയുണ്ട്. പൊതുകിണറുകളുടെ സമീപത്തെ വസ്തു ഉടമകളാണ് ഇത്തരത്തിൽ കിണറുകൾ മൂടി ഭൂമി കൈയേറുന്നത്. ഇതിലേക്കായി കിണറുകളിൽ മാലിന്യം ഇട്ട് മൂടുകയാണ് ആദ്യഘട്ടം. തുടർന്ന് മണ്ണ് ഉപയോഗിച്ച് സ്ഥലം നികത്തി സമീപത്തെ ഭൂമിയോടു ചേർക്കുന്ന രീതിയാണ് നടന്നുവരുന്നത്.
Itth
ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ 
പാതയോടുചേർന്ന് സ്ഥിതിചെയ്തിരുന്ന പൊതുകിണറുകൾ പഞ്ചായത്ത് അധികൃതരുടെ അറിവോടുകൂടി സ്വകാര്യ വ്യക്തികൾ മതിൽകെട്ടി സ്വകാര്യ ഭൂമിക്കുള്ളിലാക്കിയിട്ട് വർഷങ്ങളായിട്ടും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. ഓരോ പഞ്ചായത്ത് പ്രദേശത്തും എത്ര പൊതുകിണറുകൾ ഉണ്ടെന്ന് പഞ്ചായത്ത് അധികൃതർക്കുപോലും അറിവില്ല അറുപതു വർഷത്തിലധികം പഴക്കമുള്ളതാണ് ചാത്തന്നൂർ ഊറാംവിള ജംഗഷനിലെ 
പൊതുകിണർ. വേനൽക്കാലത്ത് വിദൂരങ്ങളിൽനിന്നുപോലും ആളുകളെ ത്തി പാളകൊണ്ട് വെള്ളംകോരുന്നത് ഇന്നും പലരുടെയും 
ഓർമയിലുണ്ട്. ഇപ്പോൾ ആ കിണർ കാട് മൂടി മാലിന്യങ്ങൾ നിേക്ഷപിക്കുന്ന വെറും കുഴി മാത്രമായി മാറിയിരിക്കുന്നു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 
 പൊതുകിണറുകൾ കണ്ടെത്തി സംരഷിക്കണം 
ഒരുകാലത്ത് കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നവയാണ് ഇന്ന് നശിപ്പിക്കുന്ന പൊതു കിണറുകൾ. ശുദ്ധജലം ലഭിക്കുന്ന ഇത്തരം കിണറുകൾ വീണ്ടെടുത്ത് സംരക്ഷിക്കേണ്ടതാണ്.
ഒപ്പം തന്നെ പൊതുകിണറിൽ നിന്നുള്ള കുടിവെള്ള വിതരണ പദ്ധതികൾ വിജയകരമായി നടപ്പാക്കണം 
ജല അതോറിറ്റിയുടെ പൈപ്പുകളിൽ ജല വിതരണം തടസ്സപ്പെട്ടാൽ അതിന് പരിഹാരമാകും.

@ കിണറുകൾ വീണ്ടെടുത്ത് ചെറുകിട കുടിവെള്ള പദ്ധതികൾ ആരംഭിക്കണം 

വീടുകളിൽ പൈപ്പ് കണക്ഷനുകൾ ലഭ്യമായതോടു കൂടിയാണ് പൊതുകിണറുകൾ അപ്രസക്തമായത്.
കിണറുകൾ വലിപ്പമേറിയവയും ജലസമൃദ്ധവുമായ 
പൊതുകിണറുകൾ കണ്ടെത്തി അവ വീണ്ടെടുത്ത് വീണ്ടും ഉപയോഗയോഗ്യമാക്കി മാറ്റി കിണറിനു സമീപത്തായി ടാങ്കുകൾ നിർമിച്ച് ഇവിടെനിന്ന് സമീപ വാസികൾക്ക് കുടിവെള്ള വിതരണം ചെയ്യാവുന്ന പദ്ധതികൾ നടപ്പിലാക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നോട്ടുവന്നാൽ  കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി ഇത്തരം ചെറുകിട കുടിവെള്ള പദ്ധതികൾ ആരംഭിക്കാവുന്നതാണ്.
ഫോട്ടോ:ചാത്തന്നൂർ ഊറാംവിള ജംഗഷനിൽ ദേശീയപാതയോരത്കാട് പിടിച്ചു ഉപയോഗ ശൂന്യമായി കിടക്കുന്ന പൊതുകിണർ.

.