വിളപ്പുറത്ത് എത്തിയ സ്ഥാനാർഥിയെ ചിറക്കര പഞ്ചായത്ത് സമിതി പ്രസിഡന്റ് ചിറക്കര സന്തോഷും സെക്രട്ടറി വിനയനും ചേർന്ന് സ്വീകരിച്ചു.
തുടർന്ന് വിളപ്പുറത്തമ്മയെ തൊഴുതു വണങ്ങി വിളപ്പുറം ജംഗഷനിൽ കടകളിൽ കയറി വോട്ടഭ്യാർത്തിച്ഛ് തൊട്ടടുത്ത വീട്ടിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചതിന് ശേഷം ഒൻപത് മണിയോടെ ഒഴുകുപാറ പുന്നമുക്ക് ചന്തയിലേക്ക്.
അവിടെ പ്രവർത്തകർ കാത്ത് നിൽക്കുന്നുണ്ടായിരുന്നു "ദേ ഗോപൻ സാർ എത്തിയെന്ന് പറഞ്ഞു വീട്ടമ്മമാരും കച്ചവടക്കാരും വരവേറ്റു
തുടർന്ന് മാർക്കറ്റിലെ നാനാ വിഭാഗം ജനങ്ങളോടും വോട്ട് ചോദിച്ചു വരുന്ന വഴിക്ക് കാൽ ഒടിഞ്ഞു സുഖമില്ലാതെ കിടക്കുന്ന സാമൂഹ്യപ്രവർത്തകയെ കണ്ട് അനുഗ്രഹം വാങ്ങി തുടർന്ന് ഒഴുകുപാറ മാർക്കറ്റിൽ എത്തി അവിടെ സ്ത്രീകൾ അടക്കമുള്ള വൻ ജനാവലി തന്നെ കാത്ത് നിൽപ്പുണ്ടായിരുന്നു മാധ്യമപ്രവർത്തകനായ ഈണം അനിലും കുടുംബവും പൂർണ്ണ പിന്തുണ നൽകി എത്തി
തുടർന്ന് നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംഗഷനിൽ എത്തിയപ്പോൾ ചിറക്കര പഞ്ചായത്തിൽ പഞ്ചായത്ത് അംഗങ്ങളായ രാഗിണിയും ഉണ്ണിരാജേഷും പാർട്ടിപ്രവർത്തകർക്ക് ഒപ്പം കാത്ത് നിന്നിരുന്നു നെടുങ്ങോലം മാർക്കറ്റ്, എം എൽ എ ജംഗഷനിലും വോട്ടഭ്യാർത്തിച്ച ശേഷം പത്തരയോടെ
തൊഴിലുറപ്പ് തൊഴിലാളികളെ കാണാനെത്തി തുടർന്ന്
കശുവണ്ടി ഫാക്ടറികളിലേക്ക് കൃത്യം 11മണിയോടെ
ചിറക്കരത്താഴത്തെ കശുവണ്ടി ഫാക്ടറിയിലെത്തി,
ഉളിയനാട്, ഇടവട്ടം എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികളിലെത്തി വോട്ടഭ്യാർത്ത്യന നടത്തി. ചിറക്കരയിലെ കശുവണ്ടി ഫാക്ടറിയിൽ
എത്തിയപ്പോൾ ഒ ബി സി മോർച്ച ജില്ലാ സെക്രട്ടറി ശ്രീനഉദയനും സഹപ്രവർത്തകരും സാറിന് പിന്തുണ നൽകാൻ എത്തിയിരുന്നു അവരുടെ ബന്ധുവീടുകളിൽ പോയി വോട്ട് അഭ്യർത്ഥന നടത്തിയ ശേഷം സാറിനെ കാണാൻ എത്തിയതാണ് തുടർന്ന് അവരും ഒപ്പം കൂടുകയായിരുന്നു.
സ്വകാര്യ ഫാക്ടറികൾ ആണെങ്കിലും ജോലി ചെയ്യുന്നത് കോർപ്പറേഷൻ കാപെക്സ് ഫാക്ടറികളിൽ ജോലി ചെയ്യുന്നവർ ആണ് ആർക്കും ഗോപൻസാറിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല "സാറേ ഇ തൊഴിലും ഇല്ലാതാകാൻ പോകുകയാണ് കോർപ്പറേഷൻ ഫാക്ടറിയിൽ ജോലിയില്ലാത്തത് മൂലം ഇവിടെയെത്തി ജോലി ചെയ്യുന്ന അനിതഉദയൻ പറഞ്ഞു തുടങ്ങി കഴിഞ്ഞ അഞ്ചു വർഷത്തെ ഇടത് ഭരണം ഇ വ്യവസായത്തെ തകർത്തു കഴിഞ്ഞു സാർ ഇ പരമ്പരാഗത വ്യവസായം കൂടി ഇല്ലാതാകാൻ പോകുകയാണ് അനിത പറഞ്ഞു നിർത്തി."ഭാവിയിൽ തൊഴിലുറപ്പ് പദ്ധതിയും കൂലിവേലയും വീട്ട് ജോലിയുമാണ് ശരണം മണിയമ്മ പറഞ്ഞു തുടങ്ങി ഒരു മകളെ കല്യാണം കഴിച്ചു അയച്ചു കശുവണ്ടി തല്ലി ജോലി ചെയ്താണ് നാളിതുവരെ ജീവിച്ചത് ഇനി ഇ ജോലിയിൽ കൊണ്ട് സമ്പാദ്യം നടക്കില്ല സമയം കിട്ടുമ്പോൾ തൊഴിലുറപ്പിന് പോകുന്നു മണിയമ്മ പറഞ്ഞു നിർത്തി പരാതികളും പരിഭവങ്ങളുടെയും കെട്ടഴിച്ചു തൊഴിലാളികൾ സാർ ബിജെപിയ്ക്ക് ഞങ്ങൾ ഇക്കുറി വോട്ട് ചെയ്യും ഇ വ്യവസായത്തെ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകണം എന്ന അപേക്ഷയോടെ വിജയാശംസകൾ നേർന്നുകൊണ്ട് യാത്രയാക്കി തുടർന്ന് ഉച്ചഭക്ഷണത്തിന് പാരിപ്പള്ളി മീനമ്പലത്ത് ഗ്രാമപഞ്ചായത്ത് അംഗം അല്ലിഅജിയുടെ വീട്ടിൽ എത്തി ഭക്ഷണത്തിന് ശേഷം പ്രധാനകവലകളിലേക്ക് വോട്ട് ചോദിച്ചു പാരിപ്പള്ളി ജംഗഷനിൽ എത്തി കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സത്യപാലന്റെ നേത്രത്വത്തിൽ സ്വീകരിച്ചു തുടർന്ന് പാരിപ്പള്ളി ജംഗഷനിലെ കടകളിൽ എത്തി വോട്ടഭ്യർത്തന നടത്തി കുളമട, എഴിപ്പുറം തുടങ്ങി പാരിപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ വോട്ടഭ്യാർതന നടത്തിയ ബി.ബി. ഗോപകുമാർ പ്രാധാനപ്രവർത്തകരുമായി കൂടികാഴ്ചയ്ക്ക് ശേഷം രാത്രി. പത്ത് മണിയോടെ കേന്ദ്രകമ്മിറ്റികാര്യാലയത്തിലെത്തി അവലോകനയോഗം രാത്രി 11.20ഓടെ അവലോകനയോഗം കഴിഞ്ഞു ആർ എസ് എസ് വിഭാഗ് സേവാപ്രമുഖ് മീനാട് ഉണ്ണിയോടൊപ്പം വീട്ടിലെത്തിയപ്പോൾ മീനാട് പ്രാദേശത്തെ സംഘപരിവാർ പ്രവർത്തകർ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
No comments:
Post a Comment