Monday, 29 December 2025

ചാത്തന്നൂർ ലഹരി മാഫിയയുടെതാവളമായി പോലീസും എക്‌സൈസും ഉറങ്ങി തന്നെ.

ചാത്തന്നൂർ ലഹരി മാഫിയയുടെ
താവളമായി പോലീസും എക്‌സൈസും ഉറങ്ങി തന്നെ. 

ചാത്തന്നൂർ :ചാത്തന്നൂരിൽ വീണ്ടും കഞ്ചാവ് മയക്കു മരുന്ന് മാഫിയ പിടി മുറുക്കുന്നു നടപടിയെടുക്കാതെ പോലിസും എക് സൈസും. പരസ്യമായി കഞ്ചാവ് വിപണനം ചെയ്യുകയും
പരസ്യമായി കഞ്ചാവും മറ്റ് മയക്കു മരുന്നുകളും ഉപയോഗിച്ചിട്ടും
മദ്യപാന സംഘങ്ങൾ റോഡ് സൈഡുകളിൽ താവള മുറപ്പിച്ചു പരസ്യ മദ്യപാനം നടത്തിയിട്ടും പോലിസ് നടപടി സ്വീകരിക്കുന്നില്ല എന്ന പരാതിയാണ് ജനങ്ങൾക്ക്. ചാത്തന്നൂർ ടൗണിന്റെ വിവിധ ഭാഗങ്ങളിലും സ്കൂളുകളുടെയും കോളേജുകളുടെയും
പരിസരത്തും സാമൂഹ്യ വിരുദ്ധർ താവളമാക്കി പൊതു ശല്യമായി മാറിയിട്ടുണ്ട്. മാബള്ളിക്കുന്നം ജാങ്ഷനിൽ
 കടകൾക്ക് നേരെ നിരന്തരമായ ആക്രമണവും മോഷണശ്രമവും നടന്നിട്ടും കടയുടമകൾ സി സി ടി വി വീഡിയോ ഉൾപ്പടെ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന് കച്ചവടക്കാർ പറയുന്നു.വഴിയോരകച്ചവടക്കാരിൽ നിന്നും ഗുണ്ടാപരിവും ഇവരുടെ സാധനങ്ങൾ കവർച്ച ചെയ്യുന്നതും ഇവിടെ 
പതിവാണ്.ക്രിസ്തുമസ് കരോൾ സംഘത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ അടക്കമുള്ള പതിനാറോളം  വരുന്ന സംഘം  വീടുകളിലും കടകളിലും എത്തി അഴിഞ്ഞാടുകയും ചെയ്യുകയും ഇ സംഘം രാത്രി കാലങ്ങളിൽ  
വീടുകളുടെ ചുറ്റുമതിൽ ചാടി കടന്ന് 
ശുചിമുറികലെയും മുറ്റത്തെയും ടാപ്പുകൾ നശിപ്പിക്കുന്നതും പൈപ്പുകൾ
ഊരിക്കൊണ്ടുപോകുന്നതും പതിവായി മാറിയിട്ടുണ്ട്. കഞ്ചാവ് മയക്കു മരുന്ന്
സംഘങ്ങൾ ആൾ താമസമില്ലാത്ത വീടുകളിൽ അതിക്രമിച്ചു കയറി
ജനലുകളും വാതിലുകളും തകർത്ത് താവള മുറപ്പിക്കുകയാണ് നിരവധി 
കെട്ടിടങ്ങളുടെ ജനലുകളും വാതിലുകളും തകർത്ത് ചുറ്റുമതിലിലെ ഗേറ്റും മോഷ്ടിക്കപ്പെട്ടു. കൂടാതെ ഇലക്ട്രിക്കൽ സാമഗ്രികളും വയറിംഗും പൂർണമായി തകർത്ത നിലയിലാണ്. പല വീടുകളിലും
ഇത്തരം സംഘങ്ങൾ
അതിരാവിലെ തന്നെ മദ്യവും മറ്റു ലഹരികളുമായി ഇവിടെ എത്താറുണ്ടെന്ന് പ്രദേശ വാസികൾ പറയുന്നു. അടിയന്തിരമായി പോലിസും എക്സൈസും പെട്രോളിംഗ് ശക്തമാക്കി പരാതികൾക്ക് നടപടിയെടുക്കണമെന്ന ആവശ്യമാണ് ശക്ത മാകുന്നത്.


 

ചിറക്കരയിൽ ബിജെപിയ്ക്ക് വൈസ് പ്രസിഡന്റ്‌

ചിറക്കരയിൽ ബിജെപിയ്ക്ക് വൈസ് പ്രസിഡന്റ്‌ 

ചാത്തന്നൂർ : ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി തിരഞ്ഞെടുത്ത 
ചിറക്കര പഞ്ചായത്തിൽ സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണച്ച് യു ഡി എഫ് ഞെറുക്കെടുപ്പിലൂടെ സ്വതന്ത്ര സ്ഥാനാർഥിക്ക് പ്രസിഡന്റ്‌ സ്ഥാനം ലഭിച്ച പ്പോൾ ഞെറുക്കെടുപ്പിലൂടെ വൈസ് പ്രസി ഡന്റ് സ്ഥാനം ബിജെപിയ്ക്ക് ലഭിക്കുക യായിരുന്നു. ആറ് സീറ്റുള്ള ബിജെപി ഗ്രാമപഞ്ചായത്ത് അംഗമായി രണ്ടാം തവണ തിരഞ്ഞെടുത്ത രതീഷിനെ പ്രസിഡന്റ്‌
സ്ഥാനാർഥിയായി പ്രഖ്യാപിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ അഞ്ചു സീറ്റുള്ള കോൺഗ്രസ്‌ സ്വതന്ത്രസ്ഥാനാർഥി യായി മത്സരിച്ചു ജയിച്ച സിപിഎം മുൻ എൽ സി സെക്രട്ടറി ഉല്ലാസ് കൃഷ്ണനെ പിന്തുണ യ്ക്കുകയായിരുന്നു തുടർന്ന് നടന്ന  തിരഞ്ഞെടുപ്പിൽ രണ്ട് ഘട്ടത്തിലും ബിജെപിയുക്കും യു ഡി എഫ് പിന്തുണച്ച സ്വതന്ത്രസ്ഥാനാർഥിയ്ക്കും തുല്യവോട്ട് ലഭിച്ചതിനെ തുടർന്ന് നടന്ന ഞെറു ക്കെടു പ്പിൽ യു ഡി എഫ് പിന്തുണച്ച സ്വതന്ത്ര സ്ഥാനാർഥി ഉല്ലാസ് കൃഷ്ണൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സമാന രീതിയിൽ വന്നതോടെ ബിജെപി രമ്യ ഞെറുക്കെടുപ്പിലൂടെ വിജയിക്കുക യായിരുന്നു.

ഫോട്ടോ :ചിറക്കര ഗ്രാമപഞ്ചായത്തിൽ വൈസ്. പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട ബിജെപി യുടെ കുളത്തൂർക്കോണം വാർഡ് മെമ്പർ രമ്യ. എം 


Sunday, 28 December 2025

ജനപ്രതിനിധികളെ ആദരിച്ചു ബിജെപി

ജനപ്രതിനിധികളെ ആദരിച്ചു ബിജെപി
ചാത്തന്നൂർ : യുവമോർച്ച ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച മണ്ഡലം ഭാരവാഹി ആര്യയെയും തിരഞ്ഞെടുപ്പിൽ മത്സരിച്ചവരെയും ആദ രിച്ചു. ചിറകര  പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നിന്ന് വിജയിച്ച യുവമോർച്ച മണ്ഡലം കമ്മിറ്റി അംഗ ആര്യയും ചിറക്കര 7, 13 വാർഡുകളിൽ മത്സരിച്ച യുവമോർച്ച ചാത്തന്നൂർ മണ്ഡലം സെക്രട്ടറി നീതുനെയും യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം അതിരെയുമാണ് അനുമോദിച്ചത്.
മണ്ഡലം പ്രസിഡന്റ്‌ സച്ചിൻ സജീവ് അധ്യക്ഷത വഹിച്ചചടങ്ങ്
യുവമോർച്ച സംസ്ഥാന സമിതി അംഗം അഡ്വ.സച്ചിൻ വിനായക്  ഉദ്ഘാടനം ചെയ്തു. യുവമോർച്ച കൊല്ലം വെസ്റ്റ് ജില്ലാ സെക്രട്ടറി അഡ്വ. അരുൺ സുരേഷ്, ജില്ലാ സെക്രട്ടറി ഹരികൃഷ്ണൻ , യുവമോർച്ച  , ബിജെപി ചാത്തന്നൂർ മണ്ഡലം സെക്രട്ടറി ബൈജു , ബിജെപി ചാത്തന്നൂർ ഏരിയാ പ്രസിഡൻറ് ശ്യാംരാജ് , എസി. സി മോർച്ച മണ്ഡലം പ്രസിഡൻറ് ജീവൻ എന്നിവർ സംസാരിച്ചു.

സ്വർണാഭരണ വ്യാപാര മേഖലയിൽ രജിസ്ട്രേഷനുകൾ ഇല്ലാതെ ഫോൺ നമ്പർ നൽകിയുള്ള പോസ്റ്ററുകൾ പതിച്ച് പഴയ സ്വർണം എടുക്കുമെന്നും, പണയ ഉരുപ്പടികൾ എടുത്തു കൊടുക്കാൻ സഹായിക്കുമെന്നും പറഞ്ഞ് ഉപഭോക്താക്കളെ വഞ്ചിക്കുകയും,തട്ടിപ്പ് നടത്തുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്ദുൽ നാസർ ആവശ്യപ്പെട്ടു.



കൊല്ലം :സ്വർണാഭരണ വ്യാപാര മേഖലയിൽ രജിസ്ട്രേഷനുകൾ ഇല്ലാതെ ഫോൺ നമ്പർ നൽകിയുള്ള പോസ്റ്ററുകൾ പതിച്ച് പഴയ സ്വർണം എടുക്കുമെന്നും, പണയ ഉരുപ്പടികൾ എടുത്തു കൊടുക്കാൻ സഹായിക്കുമെന്നും പറഞ്ഞ് ഉപഭോക്താക്കളെ വഞ്ചിക്കുകയും,തട്ടിപ്പ് നടത്തുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്ദുൽ നാസർ ആവശ്യപ്പെട്ടു. ജില്ലയിലെ എല്ലാ മുക്കിലും മൂലയിലും ഇത്തരം പോസ്റ്ററുകൾ ഇപ്പോൾ ദൃശ്യമാണ്.
സ്വർണ വ്യാപാര മേഖലയുടെ വിശ്വാസ്യതയാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. 
കടമുറിയില്ലാതെ, 
ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാതെ ഫോൺ നമ്പർ മാത്രം നൽകി അദൃശ്യമായിട്ടാണ് ഇത്തരക്കാർ തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പുകാരും,
മോഷണ സംഘങ്ങളുമാണ് ഇത്തരം റാക്കറ്റുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. 
മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന തട്ടിപ്പുകാർ ഉൾപ്പെടെയുള്ളവർ സ്വർണ്ണ വ്യാപാര നമ്മൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് മേഖലയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. സ്വർണ്ണo മൂസ് ചെയ്ത് തങ്കമാക്കുന്ന പണിയെടുക്കുന്നവർ, അനധികൃതമായി പഴയ  സ്വർണം എടുക്കുകയും, പുതിയ സ്വർണത്തിന്റെ വ്യാപാരം നടത്തുകയും ചെയ്യുന്നവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം.
സ്വർണ്ണ പണയ സ്ഥാപനങ്ങളും, പ്രൈവറ്റ് ബാങ്കുകളും സ്വർണ്ണം വാങ്ങുകയും, വിൽക്കുകയും ചെയ്യുന്ന നടപടി നിയമവിരുദ്ധമാണ്. സ്വർണ്ണത്തിൻറെ വില വൻതോതിൽ  വർദ്ധിച്ചതിനാൽ വ്യാപകമായ തോതിൽ സ്വർണ മോഷണം നടക്കുന്നതായും, ഉപഭോക്താക്കളും സ്വർണ്ണ വ്യാപാരികളും ജാഗ്രത
പാലിക്കണമെന്നും  അദ്ദേഹം  ആവശ്യപ്പെട്ടു. 
ഗോൾഡ് ആൻഡ് സിൽവർ  മർച്ചന്റ്സ്  അസോസിയേഷൻ 
ജില്ലാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബി. പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എസ്.പളനി ജില്ലാ ട്രഷറർ എസ്. സാദിഖ്, സംസ്ഥാന വൈസ് പ്രസിഡൻറ് നവാസ് പുത്തൻവീട്, 
സംസ്ഥാന കൗൺസിൽ അംഗങ്ങളായ വിജയകൃഷ്ണ വിജയൻ,നാസർ പോച്ചയില്‍, അബ്ദുറസാഖ് രാജധാനി, ആർ. ശരവണ ശേഖർ, ഖലീൽ കുരുമ്പേലിൽ,  ഹുസൈൻ അലൈൻ 
ജില്ലാ വൈസ് പ്രസിഡമാരായ  കൃഷ്ണദാസ് കാഞ്ചനം നൗഷാദ് പണിക്കശ്ശേരി,   വിജയൻ പുനലൂർ,  ജില്ലാ സെക്രട്ടറിമാരായ അഡ്വ. നവാസ് ഐശ്വര്യ, ബോബി റോസ്, ഷാജഹാൻ ഗഫൂർ പാരിപ്പള്ളി അബ്ദുൽ റഷീദ് അൽ അമീൻ, 
തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ: 
ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു ജില്ലാ പ്രസിഡൻറ് ബി. പ്രേമാനന്ദ്,സംസ്ഥാന വൈസ് പ്രസിഡൻറ് നവാസ് പുത്തൻവീട് സംസ്ഥാന സെക്രട്ടറി എസ് പളനി തുടങ്ങിയവർ സമീപം

എസ് എൻ ഡി പി ചാത്തന്നൂർ യൂണിയനിൽ ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് സ്വീകരണം നല്കി

എസ് എൻ ഡി പി ചാത്തന്നൂർ യൂണിയനിൽ ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് സ്വീകരണം നല്കി

ചാത്തന്നൂർ : എസ് എൻ ഡി പി ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് സ്വീകരണം നല്കി. യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഇലവുംത്തിട്ട മുല്ലൂരിൽ നിന്നും എത്തിയ പദയാത്രയെ സ്വീകരിച്ചു യൂണിയൻ സെക്രട്ടറി ബി. വിജയകുമാർ, ഗ്രാമപഞ്ചായത്ത്‌ അംഗം ഷീജ ഏറം 578-)o നമ്പർ എസ് എൻ ഡി പി ശാഖ പ്രസിഡന്റ്‌ കെ. ആർ. വലലൻ, സെക്രട്ടറി സുരേഷ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :എസ് എൻ ഡി പി ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ ഇലവുംത്തിട്ടയിൽ നിന്നും എത്തിയ ശിവഗിരി തീർത്ഥാടനപദയാത്രയ്ക്ക് സ്വീകരണം നൽകിയപ്പോൾ.

Thursday, 25 December 2025

ശിവക്ഷേത്രത്തിലെ നിർമ്മാല്യ ദർശനം.

ശിവക്ഷേത്രത്തിലെ നിർമ്മാല്യ ദർശനം.
ശിവക്ഷേത്രത്തിലെ നിർമ്മാല്യദർശനം എന്നത് ഇന്ത്യയുടെ ആഗമശാസ്ത്രങ്ങളിൽ വളരെ ആഴമുള്ള ഒരു താന്ത്രിക–ആധ്യാത്മിക പരമ്പരയാണ്. ദിവസത്തെ സമഗ്ര പൂജാനുഷ്ഠാനങ്ങളിലൂടെ ശിവലിംഗത്തിൽ സഞ്ചിതമാകുന്ന ഊർജ്ജം ഏറ്റവും ഉന്നതാവസ്ഥയിൽ എത്തുന്ന നിമിഷമാണ് ഉഷസ്സിൽ നടക്കുന്ന നിർമ്മാല്യദർശനം. ആ സമയത്ത് ലിംഗത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ചൈതന്യം ഏറ്റവും ശുദ്ധവും ശക്തവുമാണെന്ന് ആഗമങ്ങൾ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് കാമികാഗമ, സുപ്രഭേദാഗമ, കരണാഗമ തുടങ്ങിയ ശൈവാഗമങ്ങൾ ദേവന്റെ വ്യാപ്തിയും worship-ന്റെ subtle states-ഉം പ്രമാണങ്ങളായി വ്യക്തമാക്കുന്നു.
ശിവലിംഗം നിഷ്കല–സകല രൂപങ്ങളിലേക്കുള്ള ഏറ്റവും പ്രാഥമിക ബിന്ദുവാണ് എന്ന് ആഗമങ്ങൾ പറയുന്നു. ദിവസം മുഴുവൻ നടക്കുന്ന അഭിഷേകം, അലങ്കാരം, ധൂപം, ദീപം, മന്ത്രവാദം, നിത്യഹോമം എന്നിവയിലൂടെ ലിംഗത്തിൽ ദേവചൈതന്യം സുതാര്യം സഞ്ചരിക്കുന്നു. ക്ഷേത്രനട അടയ്ക്കുന്ന രാത്രി മുതൽ പ്രഭാതം വരെയുള്ള സമയം "ശിവാനുശയകാലം" എന്നറിയപ്പെടുന്നു. ഈ വേളയിൽ ദേവചൈതന്യം ലിംഗത്തിൽ വിശ്രമിക്കുന്നു, അതായത് ആ ദിനത്തെ മുഴുവൻ പൂജകളും മന്ത്രശക്തികളും "ശോഷിച്ചു സ്വീകരിക്കുന്ന" പാരമ്യാവസ്ഥ. അതിനാൽ തന്നെ ആഗമങ്ങൾ നിർദ്ദേശിക്കുന്നത്, നട തുറക്കുന്ന ആദ്യനിമിഷത്തിൽ ലഭിക്കുന്ന ദർശനം ഏറ്റവും പരിശുദ്ധം, ഏറ്റവും അനർത്ഥനാശകശക്തിയുള്ളതും, ഏറ്റവും അടുത്ത ദൈവാനുഭവസന്ധ്യയുമാണ്.
താന്ത്രികപരമ്പരയിൽ മഹർഷികൾ രാത്രി ക്ഷേത്രത്തിൽ “ദിവ്യദർശനമെന്ന” സൂക്ഷ്മരൂപത്തിൽ സാന്നിധ്യം ചെയ്യുന്നുവെന്ന് വിശ്വാസമുണ്ട്. അങ്ങനെയുള്ള സൂക്ഷ്മസാന്നിദ്ധ്യങ്ങൾ പൂജയിൽ സൃഷ്ടിക്കുന്ന ശക്തികളെ സംരക്ഷിക്കുകയും, ദേവതയുടെ ചൈതന്യത്തെ നിലനിർത്തുകയും ചെയ്യുന്നു എന്നു ചില ആഗമഭാഗങ്ങളിലെ വ്യാഖ്യാനങ്ങൾ പറയുന്നു. ശൈവനിഗമത്തിൽ പരാമർശിക്കുന്ന “ദേവത കാസരം ദിവ്യശക്തിസഞ്ചാരൈഃ നിശാകാലേ സമാശ്രിതം” എന്ന ആശയം ഈ വിശ്വാസത്തെ അടിപ്പാതയാക്കുന്നു — അതായത് രാത്രിയിൽ ദേവതയുടെ സാന്നിധ്യം subtle energetic form-ായി നിലനിൽക്കുന്നു, യജ്ഞശേഷികളും മന്ത്രശക്തികളും ലിംഗത്തിൽ പതിയുന്നു.
നട തുറക്കുന്ന സമയത്ത് ലഭിക്കുന്ന ദർശനം ആ ദിനദേവതയുടെ പൂർണചൈതന്യത്തിന്റെ ആദ്യവിഗ്രഹം എന്ന നിലയിലാണ് കണക്കാക്കുന്നത്. ദേവതയുടെ ഊർജ്ജം വായുവിൽ പരക്കുന്നതിന് മുൻപ് ലിംഗത്തിൽ നിന്ന് നേരിട്ട് അനുഭവപ്പെടുന്ന നിമിഷം. ഈ സമയത്ത് മനസ്സും പ്രാണനും അതീവ ശുദ്ധാവസ്ഥയിൽ നിലനിൽക്കേണ്ടതെന്ന് ആഗമങ്ങൾ നിർദ്ദേശിക്കുന്നു. കാരണം അതാണ് ശിവത്തിന്റെ അനുഗ്രഹത്തെ ഏറ്റവും എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുന്ന പ്രകാശനിമിഷം.
നിർമ്മാല്യദർശനം സാധാരണ ദർശനമല്ല; അത് അനുഭവയോഗ്യമായ ദൈവചൈതന്യത്തിന്റെ ഒരു നിർമലാവസ്ഥയാണ്. അതിൽ ശിവനെ കാണുന്നത് ശിവന്റെ രൂപത്തിലല്ല, ശിവത്തിന്റെ സ്പന്ദത്തിൽ. ഈ സ്പന്ദം ഒരു സാധാരണ ഭക്തനും, серьезമായ താന്ത്രിക ഉപാസകനും ഒരുപോലെ പ്രാപിക്കാൻ യോഗ്യമാണ്. എന്നാൽ അതിന്റെ പൂർണഫലം ലഭിക്കാൻ ആചാരശുദ്ധിയും മനശ്ശാന്തിയും പ്രധാനം.
ശിവലിംഗം രാത്രിയിൽ പൊതിഞ്ഞു വെച്ചിരിക്കുന്ന വസ്ത്രം, പൂക്കൾ, ബില്വദളം, ഗന്ധം, അഭിഷേകതീർത്ഥം എന്നിവയെ പരമപവിത്രമായി കണക്കാക്കുന്നത് ഇതു കൊണ്ടാണ് — അവ ശിവചൈതന്യം സ്വയം ആഗിരണം ചെയ്തവയാണെന്ന് വിശ്വാസം. കാമികാഗമത്തിൽ പറയുന്നതുപോലെ, “യത് ലിംഗേ നിശിതം ചൈതന്യം പ്രഭാതേ ദർശനം ലഭേത്, തേന ദർശനമത്രേ സ്യാൽ പാപസംഹാരകാരണം” — പ്രഭാതദർശനം പാപശമനം നൽകുന്നവെന്ന ആശയം.
ശിവക്ഷേത്രങ്ങളിൽ നട തുറക്കുന്ന നിമിഷത്തിലെ ഘണ്ടനാദം, വാസുദേവമന്ത്രശ്രവണവും, ദീപപ്രഭയും, മന്ദസുഗന്ധവുമെല്ലാം ഒരുമിച്ച് ചേർന്ന ഒരു ആന്തരിക പുണ്യയാനമാണ് നിർമ്മാല്യദർശനം. ഇത് ഒരു ആചാരമല്ല, എന്നാൽ ജീവിതത്തിന്റെ മുഴുവൻ ഭാരം വിട്ടുവീഴ്ച ചെയ്ത് ദൈവികമായ ശൂന്യതയിലേക്ക് പ്രവേശിക്കുന്ന മനോവിജ്ഞാന അനുഭവം കൂടിയാണ്. ഈ first-light energy exposure ശിവന്റെ “ആനുഗ്രഹ ക്ഷണ”മായി ശൈവന്മാർ കണക്കാക്കുന്നു.
ഇതുകൊണ്ടാണ് നട തുറക്കുമ്പോഴാണ് പൂജയിലെ പൂർണ്ണചൈതന്യം ഭക്തന്റെ ഹൃദയത്തിൽ എത്തുമെന്നു പറയുന്നത്. ദൈവാനുഭവത്തിന്റെ ഏറ്റവും പൂർണ്ണതയും, ഏറ്റവും നിഷ്കളങ്കതയും, ഏറ്റവും ശക്തിയും നിറഞ്ഞ നിമിഷം ഉദയസമയത്തിലെ ഈ ദർശനത്തിലാണ്. ശിവക്ഷേത്രങ്ങളുടെ ആഗമപരമായ ശക്തിയും ആത്മീയഗൗരവവും ഈ അനുഷ്ഠാനത്തിലൂടെ തന്നെ ലോകത്തിനു മുന്നിൽ പ്രത്യക്ഷപ്പെടുന്നു.

പഞ്ചശുദ്ധിഹൈന്ദവ വിശ്വാസമനുസരിച്ച്പഞ്ചശുദ്ധി പാലിച്ചാൽഅവിടെ ദൈവീക സാന്നിദ്ധ്യം ഉണ്ടാകും!

പഞ്ചശുദ്ധി
ഹൈന്ദവ വിശ്വാസമനുസരിച്ച്
പഞ്ചശുദ്ധി പാലിച്ചാൽ
അവിടെ ദൈവീക സാന്നിദ്ധ്യം ഉണ്ടാകും!

🌹അവ എന്തൊക്കെയാണ്?🌹

1) ശരീരശുദ്ധി: ഉച്ചക്ക് മത്സ്യ
മാംസാദികൾ കൂട്ടി ഊണു
കഴിച്ചതിനുശേഷം വൈകീട്ട്
ക്ഷേത്രത്തിൽ പോകരുത്‌!

2) മനഃശുദ്ധി: പ്രാർത്ഥനയുടെ
ഇടയിൽ പല ചിന്തകൾ പാടില്ല.
(ഇതു നിയന്ത്രിക്കാൻ കുറച്ച്
പ്രാണായാമം ചെയ്യുക)!

3) സ്ഥലശുദ്ധി: പ്രാർത്ഥിക്കുന്ന
സ്ഥലം നല്ല വെടിപ്പായിരിക്കണം.
വെള്ളം തളിക്കണം. ഒരു
പാത്രത്തിൽ വെള്ളമെടുത്ത്
തുളസിയില ഇട്ട് അതിൽ
കൈതൊട്ട് പുണ്യാഹമന്ത്രം
ജപിച്ച് തളിക്കുക:
“ഗംഗേ ച യമുനേ ചൈവ
ഗോദവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി
ജലേഽസ്മിൻ സന്നിധിം കുരു”!

4) ദ്രവ്യശുദ്ധി: വിളക്കും തിരിയും
എണ്ണയുമൊക്കെ വൃത്തിയുള്ള
തായിരിക്കണം. വിളക്കെണ്ണ
എന്ന പേരിൽ ലൂസായി കിട്ടുന്ന
ഒരു തരം ചീഞ്ഞെണ്ണ മേടിച്ച്
വിളക്കിൽ ഒഴിക്കരുത്!

5) മന്ത്രശുദ്ധി: മന്ത്രങ്ങൾ തെറ്റായി
ജപിക്കരുത്. അമ്മ പറഞ്ഞുതന്ന
മന്ത്രം ജപിക്കാം, എന്നാൽ
മാസികയിൽ കാണുന്ന ചില
മന്ത്രങ്ങൾ ഗുരൂപദേശമില്ലാതെ
ജപിക്കരുത്, ഇടയ്ക്ക് മന്ത്രങ്ങൾ
മാറി മാറി ജപിക്കരുത്,
ഏതെങ്കിലും ഒരു ദൈവത്തിന്റെ
മന്ത്രം സ്ഥിരമായി ജപിക്കുക. മറ്റു
ദൈവങ്ങളെ സ്മരിച്ചാൽ മതി.
എല്ലാവരേയും വിളിച്ചില്ലെങ്കിൽ
പരിഭവമുണ്ടാകുന്നത്
മനുഷ്യരിലാണ്; ദൈവത്തിലല്ല!

കഴിവതും എല്ലാ ദിവസവും
വിളക്കു കത്തിക്കുക. അതിനു
കഴിയാതെ വന്നാൽ ദൈവകോപം
ഉണ്ടാകുകയൊന്നുമില്ല. കാരണം
നമ്മുടെ മനസ്സറിയാവുന്ന
ദൈവത്തെയാണ് നമ്മൾ
ആരാധിക്കുന്നത്. അല്ലാതെ
തൊട്ടാൽ കോപിക്കുന്ന
പിശാചുക്കളെയല്ല!

ദിവസവും 20 മിനിറ്റെങ്കിലും
ഈശ്വരപ്രാർത്ഥനയ്ക്കായി
മാറ്റിവയ്ക്കുക. അങ്ങിനെ
ഉള്ളവർക്ക് പറയത്തക്ക
പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല.
ഇതിനു സമയം കണ്ടെത്താൻ
കഴിയാത്തവർക്ക്, ജീവിതത്തിൽ ടെൻഷനടിക്കാൻ ഒരുപാടു
സമയം കളയേണ്ടിവരും.
ഒരു കാര്യം ഉറപ്പുതന്നെയാണ്. ഈശ്വരൻ എന്ന മഹാസംഭവം
ഉള്ളതു തന്നെയാണ്!
ഓം നമഃശ്ശിവായ 🙏

ഭഗവത് കഥകൾ - ശ്രീകൃഷ്ണ കഥകൾ

ഭഗവത് കഥകൾ - ശ്രീകൃഷ്ണ കഥകൾ

പരമഭക്തനായ രാധാരാമന്‍ നിത്യവും കുടുംബദേവതയ്ക്ക് നിഷ്ഠയോടെയുള്ള പൂജകള്‍ക്കൊപ്പം നിവേദ്യ സമര്‍പ്പണം നടത്തിയിരുന്നു. രാധാരാമന് ഒരിക്കല്‍ വ്യാപാര ആവശ്യങ്ങള്‍ക്ക് ദൂരഗ്രാമത്തിലേക്ക് യാത്രചെയ്യേണ്ടിവന്നു. ആചാരാനുഷ്ഠാനങ്ങള്‍ തെറ്റിക്കാന്‍ ആഗ്രഹിക്കാത്ത രാധാരാമന്‍ നിവേദ്യ സമര്‍പ്പണം നടത്താന്‍ മകനെ നിയോഗിച്ചു.

പിതാവിന്റെ നിഷ്ഠകണ്ട് വളര്‍ന്ന മകന് തനിക്ക് ലഭിച്ച ദൗത്യം സസന്തോഷം ഏറ്റെടുത്തു. കുളിച്ച് ശുദ്ധമായി പിതാവ് നിത്യം പൂജചെയ്യുന്ന വിഷ്ണു പ്രതിമക്ക് മുന്നില്‍ പൂക്കള്‍ക്കൊപ്പം നിവേദ്യം അര്‍പ്പിച്ച് പ്രാര്‍ത്ഥനയോടെ ഇരുന്ന മകന്‍ നിവേദ്യം കഴിക്കാന്‍ ഭഗവാന്‍ എത്തുന്നത് കാത്തിരുന്നു.
പ്രതിമ മൗനത്തോടെ ഇരുന്നത് അവനെ ആശങ്കയിലാഴ്ത്തി. വീണ്ടും തൊഴുകൈയോടെ, ക്ഷമയോടെ അവന്‍ കാത്തിരുന്നു. ദീര്‍ഘനേരം കഴിഞ്ഞും ഭഗവാന്‍ എത്താത്തത് അവനെ ദുഖിപ്പിച്ചു. എന്നാലും ദൃഢവിശ്വാസത്തോടെ ഭഗവാന്‍ നിവേദ്യം കഴിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പീഠത്തില്‍നിന്ന് ഭഗവാന്‍ ഇറങ്ങിവന്ന് തനിക്കൊപ്പം ഇരുന്ന് നിവേദ്യം കഴിക്കണേ എന്ന് ഉറച്ച വിശ്വാസത്തോടെ അവന്‍ വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു.

‘ഭഗവാന് നിവേദ്യം അര്‍പ്പിക്കാന്‍ പിതാവ് എന്നെ ചുമതലപ്പെടുത്തി. നീ എന്തേ എന്റെ കൈയില്‍നിന്ന് നിവേദ്യം സ്വീകരിക്കാത്തത്; അവന്‍ ചോദിച്ചു.

ഭഗവാനേ നേരം ഏറെ വൈകിയിരിക്കുന്നു. എനിക്ക് ഇനിയും കാത്തിരിക്കാനാകില്ല. വന്ന് നിവേദ്യം കഴിക്കണേ എന്ന് കരഞ്ഞ് പ്രാര്‍ത്ഥിച്ച ബാലന് മുന്നില്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ ഈശ്വരനായില്ല. പീഠത്തില്‍നിന്ന് ഇറങ്ങിയ ഭഗവാന്‍ ബാലനൊപ്പം ഇരുന്ന് നിവേദ്യം കഴിച്ചു.
പൂജ പൂര്‍ത്തിയാക്കിയ സന്തോഷത്തോടെ ഇറങ്ങി വന്ന ബാലനോട് ബന്ധുക്കള്‍ നിവേദ്യം ആവശ്യപ്പെട്ടു. ഭഗവാന്‍ നിവേദ്യം കഴിച്ചുവെന്ന ബാലന്റെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ തേടിയെത്തിയ ബന്ധുക്കള്‍ അദ്ഭുതപ്പെട്ടു. ഭഗവാന്‍ കുട്ടി അര്‍പ്പിച്ച നിവേദ്യം പൂര്‍ണമായും കഴിച്ചിരുന്നു.

കൂട്ടിനെത്തുന്ന ജ്യേഷ്ഠന്‍

ബംഗാളിലെ വിദൂരഗ്രാമത്തിലെ കൊച്ചുവീട്ടില്‍ മാധവ് എന്ന ബാലനും അമ്മയും താമസിച്ചിരുന്നു. ശാന്തമായി ഒഴുകുന്ന ഭഗീരഥിയും അശ്വത്ഥവൃക്ഷത്തിന്മേല്‍ അഭയം പ്രാപിക്കുന്ന പക്ഷികളും മാധവന് സന്തുഷ്ടി നല്‍കിയെങ്കിലും ഘോരവനത്തിന്റെ സമീപപ്രദേശത്തെ വാസം അവര്‍ക്ക് ദുഷ്‌കരമായിരുന്നു. കടത്തുവഞ്ചിക്കാരന്റെ നാടന്‍ പാട്ടിന്റെ ധ്വനിയും അമ്മയുടെ സാമീപ്യവും ഉണ്ടെങ്കിലും വനത്തിന്റെ നിഗൂഢത രാത്രികാലങ്ങളില്‍ മാധവന്റെ ഉറക്കം കെടുത്തി. എന്നാല്‍ പഠിക്കാനുള്ള ആഗ്രഹം മാധവനെ കാട്ടുവഴി കടന്നുള്ള അയല്‍ഗ്രാമത്തിലെ വിദ്യാലയത്തിലെത്തിച്ചു. വനത്തിന്റെ നിഗൂഢതയെക്കുറിച്ച് മുതിര്‍ന്നവര്‍ പറഞ്ഞുകേട്ട ഭയപ്പെടുത്തുന്ന കഥകളും വന്യമൃഗങ്ങളുടെ ശബ്ദവും കൊടും കാട്ടിലൂടെയുള്ള യാത്രയും അവനെ നിത്യവും ഭയപ്പെടുത്തി. ഒരു നാള്‍ തന്റെ ഭീതിയെക്കുറിച്ച് അവന്‍ അമ്മയോട് പറഞ്ഞു.

‘നീ എന്തിന് ഭയപ്പെടണം. മധുസൂദനനെ വിളിക്കൂ’ എന്ന മകന് ധൈര്യവും ആത്മവിശ്വാസം പകരാനുള്ള അമ്മയുടെ മറുപടി അവനെ അദ്ഭുതപ്പെടുത്തി.

‘അമ്മേ ആരാണ് മധുസൂദനന്‍’ അവന്‍ ചോദിച്ചു. മധുസൂദനന്‍ നിന്റെ ജ്യേഷ്ഠസഹോദരനാണെന്ന മറുപടി നല്‍കി അമ്മ അവന്റെ സംശയനിവൃത്തി വരുത്തി.

നാളിതുവരെ കേട്ടില്ലാത്ത സഹോദരന്‍ തന്റെ രക്ഷക്കെത്തുമെന്ന് അവന്റെ നിഷ്‌കളങ്ക മനസ്സ് ഉറച്ച് വിശ്വസിച്ചു.

അടുത്ത ദിവസം കാട്ടിലൂടെയുള്ള പതിവു യാത്രക്കിടെ ഭയന്ന മാധവന്‍ രക്ഷക്കായി സഹോദരനായ മധുസൂദനനെ വിളിച്ചു. ‘സഹോദരാ, നീ എവിടെയാണ്? വരൂ, എനിക്ക് പേടിയാകുന്നു’ എന്ന് ഉറക്കെ കരഞ്ഞ മാധവന്റെ മുന്നില്‍ വരാതിരിക്കാന്‍ ‘മധുസൂദനന്’ കഴിഞ്ഞില്ല.

‘ഇതാ ഞാന്‍ നിന്റെ അരികിലെത്തിയിരിക്കുന്നു. നീ എന്തിന് ഭയക്കണം’. മാധവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട സാക്ഷാല്‍ ഭഗവാന്‍ അവനെ വിശ്വസിപ്പിച്ചു. മാധവനെ കാട്ടുവഴി കടത്തിവിട്ട ഭഗവാന്‍ മാധവന് നീ എപ്പോള്‍ വിളിച്ചാലും ഞാന്‍ നിന്റെ അടുത്തെത്തുമെന്ന ഉറപ്പും നല്‍കി. തന്റെ മുന്നില്‍നിന്നു മറഞ്ഞ സഹോദരനെ ഓര്‍ത്ത് അവന്‍ വിദ്യാലയത്തിലേക്ക് തിടുക്കത്തില്‍ നടന്നു. ഇനി നാളെ അവന്റെ മനസ്സ് മന്ത്രിച്ചു.  അഭംഗുരമായ ഭക്തി എല്ലാ വൈതരണിയും കടക്കാന്‍ സഹായിക്കുന്നതിനൊപ്പം ഭക്തരെ നിര്‍ഭീകരുമാക്കും.

"വള്ളിയുടെ രഹസ്യം"

"വള്ളിയുടെ രഹസ്യം"

 കാർത്തികേയേനെ കുറിച്ച്. അറിയാൻ വള്ളി ദേവിയെ കുറിച്ച് നാം അറിഞ്ഞിരിക്കണം. വള്ളി  എന്ന വാക്കിന്റെ അർത്ഥം ആഗ്രഹങ്ങൾഎന്നാണ് (ആശ, ഇച്ഛാ  ശക്തി) ഈ ഊർജ്ജത്തെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ, വള്ളിയിലൂടെ അല്ലെങ്കിൽ ആഗ്രഹത്തിന്റെ തീവ്രതയിലൂടെയോ മാത്രമേ നിങ്ങൾക്ക് ഇത് അറിയാൻ കഴിയൂ. ജീവിതത്തിന് മൂന്ന് ശക്തികളുണ്ട്. മൂന്ന് തരത്തിലുള്ള ഊർജ്ജം.- ഇച്ഛാ  ശക്തി, ജ്ഞാനശക്തി, ക്രിയ ശക്തി.

a. ഇച്ഛാശക്തിയാണ് വല്ലി
b. ക്രിയാശക്തിയാണ് ദേവയാനി
c. ജ്ഞാനശക്തിയാണ് മുരുകൻ 

മുരുകൻ ഈ മൂന്ന് ഊർജ്ജങ്ങളെയും ഉൾക്കൊള്ളുന്നു. അറിവ് നേടാനുള്ള ആഗ്രഹത്തിൽ നിന്നാണ് ഊർജ്ജം ഉദ്ഭവിക്കുന്നത് - ആഗ്രഹം അഥവാ  ഇച്ഛ - അത് വള്ളിയുടെ ഭാവമാണ്. വളരെയധികം മോഹങ്ങൾ നമ്മുടെ ഉള്ളിൽ ഉയർന്നു വരാറുണ്ട്. ഇത് നമ്മുടെ പ്രബുദ്ധതയുടെ മനോഹരമായ സ്വഭാവമാണ് . ഒരു വ്യക്തി പറയുകയാണ് “എനിക്ക് ഈ ലോകത്ത് ഒന്നും ആവശ്യമില്ല!” അതും ഒരു ആഗ്രഹമല്ലേ ?. “എനിക്ക് ആത്യന്തികമായ അറിവ് വേണം. എനിക്ക് ജ്ഞ്യാനം  വേണം. ”എന്നതും ഒരു ആഗ്രഹമാണ്. ഒരാൾക്ക് ഒരിക്കലും ഇതിൽ നിന്ന് മുക്തി നേടാനാവില്ല, കാരണം ഈ ശക്തി അസ്തിത്വത്തിന്റെ അടിസ്ഥാനമാണ്. ഓരോ ദിവസവും എല്ലാവരുടെയും മനസിൽ ഒരുപാട് ചിന്തകൾ ഉണ്ടാകാറുണ്ട്. നല്ല മോഹങ്ങളും മോശം ആഗ്രഹങ്ങളും, നല്ലത് ചെയ്യാനും മോശമായി പ്രവർത്തിക്കാനുമുള്ള ചിന്ത എന്നത് അടുത്ത ഘട്ടമാണ്, രണ്ടാമത്തെ ഘട്ടം എന്തുതന്നെയായാലും, മോഹങ്ങളെല്ലാം ഒരേ ശക്തിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അതിനാൽ, ഒരാൾ  ഏതെങ്കിലും ആഗ്രഹം മൂലം പ്രവർത്തിക്കുന്നതിന് മുമ്പ്, പ്രത്യേകിച്ച് അനന്തതയിലേക്ക്,....... മുരുകനിലേക്ക് പോകാൻ ആഗ്രഹിക്കുമ്പോൾ, ഈ ആഗ്രഹം ശരിക്കും വല്ലിയിൽ  നിന്ന് മുരുകനിലേ ക്കുള്ള ഒരു യാത്രയാണെന്ന് മനസ്സിലാക്കുക എന്നതാണ് ആദ്യപടി. ഇച്ഛാ ശക്തിയിൽ നിന്ന്  'പരം  പൊരുൾ ' എന്നതിലേക്കുള്ള യാത്ര. അതിനാൽ ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലും നിലനിൽക്കുന്ന മോഹങ്ങൾ എന്ന് വിളിക്കുന്ന ഊർജ്ജത്തിന്റെ മൂർത്തീഭാവത്തേയാണ്  വള്ളി സൂചിപ്പിക്കുന്നത്.

ഒരു മുരുക ക്ഷേത്രത്തിൽ പോകുമ്പോൾ, ശ്രീകോവിൽ ഇരുണ്ടതായി കാണാം.  മുരുകന് 2 കൂട്ടാളികളുണ്ട് - വള്ളി, ദേവയാനി. സാരിയുടെ നിറം പച്ചയെങ്കിൽ, അത് വള്ളി എന്നു വേണം കരുതാൻ. വള്ളി കുരമഗൾ ഭൂമിയിലെ മരങ്ങൾ, സസ്യങ്ങൾ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങി എല്ലാ ജീവജാലങ്ങളെയും പ്രതിനിധീകരിക്കുന്നു. അതായതു വള്ളി  കുറത്തി  ഒരു വേട്ടക്കാരിയായ രാജകുമാരി ആയിരുന്നു. അവൾ ആനയെ ഭയന്ന് മുരുകൻ്റെയടുത്ത് എത്തുന്നു എന്നതാണ് കഥ.

അതിൽ ഒരു വലിയ രഹസ്യമുണ്ട്. ലൗകികമായ ആഗ്രഹങ്ങൾ ഉള്ളപ്പോൾ നമ്മുടെ അസ്തിത്വം അതിലും വലിയ ഒന്നിനായി  കൊതിക്കും. അപ്പോൾ ഒരാൾ അനുഭവിക്കുന്ന ഒരു ഭയമുണ്ട്.നമ്മുടെ സ്നേഹം ദൈവത്തിനു മാത്രമാകുമ്പോൾ നമുക്ക് ഒരിക്കലും ഭയം തോന്നുകയില്ല. എന്നാൽ നമ്മളുടെ ആഗ്രഹം  ലൗകികതയിൽ ഒതുങ്ങുമ്പോൾ ഉള്ളിൻ്റെയുള്ളിൽ ഭയം അനുഭവപ്പെട്ടുകൊണ്ടേയിരിക്കും'അവയൊക്കെ ലഭിക്കുമോ ?അവ ലഭിക്കുമ്പോൾ, ‘ഇതൊക്കെ ഇനി നഷ്ടപ്പെടുമോ?' ഇനി അവ നഷ്ടപ്പെട്ടതിനുശേഷം, 'നേടിയതെല്ലാം ഞാൻ നഷ്ടപെടുത്തിയല്ലോ എന്ന തോന്നൽ 'അതിനാൽ, ലോകകാര്യങ്ങളോടുള്ള ആഗ്രഹം ദൈവത്വത്തിലേക്കും അറിവിലേക്കും, ഈശ്വരനിലേക്കും ജ്ഞാനത്തി ലേക്കും’ തിരിച്ചുവിടുമ്പോൾ,വള്ളിയും മുരുകനും ഒന്നുചേർന്നതു പോലെയാണ്. ആഗ്രഹം നല്ലതോ ചീത്തയോ എന്നതിനെകുറിച്ചു ആകുലപെടേണ്ടതില്ല. അതിന്റെ പിന്നിലെ ഊർജ്ജം നോക്കൂ. ആഗ്രഹങ്ങളോടുള്ള ശരിയായ മനോഭാവം നമ്മളിൽ പലർക്കുമില്ല. മോഹങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ധാരണയോ നമ്മളുടെ ഇഷ്ടാനിഷ്ടങ്ങൾ എന്താണെന്നുള്ള തിരിച്ചറിവോ  നമ്മൾക്ക് ഇല്ല.ആഗ്രഹങ്ങൾ എന്നത്  ആളുകൾ, കാര്യങ്ങൾ, പ്രശസ്തി എന്നിവയിൽ  ഏതിലും ആകാം ഊർജ്ജത്തിന്റെ പ്രകടനമായി എല്ലാം നിരീക്ഷിച്ചുകൊണ്ട് മോഹങ്ങളിൽ നിന്ന് യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നവയിലേക്കുള്ള ചെറിയ  ഒരു മാറ്റത്തിലൂടെ, നമ്മുടെ ആത്മീയ പാതയിലെ കുതിച്ചുചാട്ടങ്ങളിൽ നാം മുന്നേറുന്നു.

വള്ളി പിംഗള നാഡിയാണ്.വലതുവശത്തുള്ള എനർജി ചാനൽ. വള്ളിയുടെ കയ്യിൽ താമരപ്പൂവുണ്ടെന്ന് പറയപ്പെടുന്നു.താമര സൂര്യനുമായിബന്ധപ്പെട്ടിരിക്കുന്നു. പിംഗള നാഡിയെ സൂര്യ നാഡി എന്നും വിളിക്കുന്നു. അഷ്ടാംഗത്തിൽ പിംഗള നാഡി വളരെ പ്രധാനപ്പെട്ടതാണ്. അത് നമുക്ക്അറിവ്നൽകുന്നു. വള്ളിയിലൂടെ മാത്രമേ നമുക്ക് അറിവ് നേടാൻ കഴിയൂ. നമുക്ക് പുതിയതായി എന്തെങ്കിലും പഠിക്കണ മെങ്കിൽ, അതിനുവേണ്ടി എന്തും ചെയ്യുവാനുള്ള മനസ്സ് ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ അത്  പഠിക്കാനാവൂ. അതിനാൽ നല്ല ചിന്തകൾ നമ്മിൽ പൂത്തുലയണം. ഇതാണ് വള്ളി. ഇത് വളരെ പ്രധാനമാണ്. 

ഉത്തരേന്ത്യയിൽ പറയപ്പെടുന്നത് രാധയിലൂടെ മാത്രമേ കൃഷ്ണനിൽ എത്തിച്ചേരാൻ കഴിയൂ  എന്നാണ്. അതുപോലെ തമിഴ്‌നാട്ടിലും നമുക്ക് കാർത്തികേയനിലെത്താൻ വള്ളി എന്ന വാഞ്‌ഛയിലൂടെ മാത്രമേ കഴിയൂ എന്ന് പറയപ്പെടുന്നു.  
മുരുകൻ രഹസ്യം എന്ന് കേട്ടപ്പോൾ അതെന്താണെന്ന് അറിയാൻ നിങ്ങൾക്കെല്ലാവർക്കും ഒരു  ജിജ്ഞാസ തോന്നുന്നില്ലേ? ഇതാണ് യഥാർത്ഥത്തിൽ നിങ്ങളെ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നയിക്കുന്നത്. ജിജ്ഞാസ ഇല്ലെങ്കിൽ, വിജ്ഞാനവും പ്രായോഗിക പരിജ്ഞാനം,ആത്മീയ പരിജ്ഞാനം എന്നിവ  നേടുന്നതിൽ നിങ്ങൾക്ക് ഒരിക്കലും പുരോഗതി കൈവരിക്കാനാവില്ല. ഈ ജിജ്ഞാസ എന്നത്  വള്ളി മാത്രമാണ്. ഈ ശക്തിയെ നാം തിരിച്ചറിയുകയും ബഹുമാനിക്കുകയും വേണം.  ഇതിനായി നമുക്ക് വിശാലമായ വീക്ഷണം ആവശ്യമാണ്. “താങ്കൾക്ക് ശരിക്കും എന്താണ് വേണ്ടത്? “എന്ന്  നിങ്ങൾ ആരോടെങ്കിലും ചോദിക്കുമ്പോൾ, അവർ  ഒരു നിമിഷം ചിന്തിക്കും. അവർക്ക് പെട്ടെന്ന് ഉത്തരം ലഭിക്കില്ല. സ്വന്തം ശരീരത്തിനെന്ത് വേണം എന്നത് ചിലപ്പോൾ അവർ ഉത്തരമായി നൽകിയേക്കാം. ഭക്ഷണം, വെള്ളം, വസ്ത്രം, പാർപ്പിടം, കിടക്ക, സംസാരിക്കാൻ ആളുകൾ.. മുതലായവ. അതിനു സമാനമായി മനസ്സിന് കാവ്യം, നാടകം, സംഗീതം എന്നിവ പോലെയുള്ള വിനോദങ്ങളും ആവശ്യമാണ്. എന്നാൽ ഇതിനെല്ലാമുപരിയായി ഉന്നയിച്ചാൽ  , ഏതൊരു ജീവിയുടെയും ആത്യന്തിക ലക്ഷ്യം സ്വാതന്ത്ര്യമാണ് എന്നതായിരിക്കും ഉത്തരം.  അനുഭവങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം. അറിവ്, സ്നേഹം, സൗന്ദര്യം എന്നിവയിൽ നിന്ന് എനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ആരും ഒരിക്കലും പറയാറില്ല [ഇവയൊന്നും ഒരു കാഴ്ചപ്പാടോ വികാരമോ അല്ല].

         നാം ശരിക്കും ആഗ്രഹിക്കുന്നത് നമ്മുടെ അടിമത്തത്തിൽ നിന്നുള്ള സ്വാതന്ത്ര്യം ആണ്. എങ്ങനെ ലൗകിക കാര്യങ്ങൾ ഈ അടിമത്തത്തിന് കാരണമാകുന്നു, അതിനാൽ ഇവയിൽ നിന്നുള്ള സ്വാതന്ത്ര്യം മനുഷ്യ ജനനത്തിന്റെ അടിസ്ഥാന ആവശ്യകതയാണ്, അവകാശമാണ്.

ഇതൊക്കെയുംനടക്കണമെങ്കിൽ സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹവും ഉണ്ടാകണം. ബന്ദികളാക്കപ്പെട്ട പക്ഷികളുടെ കൂടു തുറന്നെന്നാലും അവയ്ക്ക് അടിമത്തമെന്നത് അനുഭവപ്പെട്ടില്ലെങ്കിൽ, ആ കൂടിനപ്പുറമുള്ള വിശാലമായ ലോകത്തിലേക്ക് പറക്കണമെന്ന തോന്നലുണ്ടാവില്ല, അവ പറന്ന്പോകാതെ ആ കൂട്ടിൽ തന്നെ കിടക്കും.  അതുപോലെ, ഒരു നായയെ അതിന്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിച്ചാലും, ബന്ദിയാക്കപ്പെട്ടിരുന്ന ഓർമ്മകൾ കാരണം ,അത് അതേ സ്ഥലത്ത് തന്നെതുടരുകയാണെങ്കിൽ,ആർക്കും അതിൽ ഒന്നും ചെയ്യാൻ കഴിയില്ല .അതിനു സ്വയം ആ നായയ്ക് സ്വതന്ത്രനാവണം എന്ന ആഗ്രഹമുണ്ടാകണം. പരമോന്നതമായ ഭോഗം യോഗം എന്നിവയ്കും  മുക്തിക്കാ യുമുള്ള ആഗ്രഹം. ഇത് വള്ളി മാത്രമാണ് . ഒരാൾ ഒരിക്കലും മോഹങ്ങളെ ചെറുതായി കാണുകയോ  വെറുക്കുകയോ ചെയ്യരുത്. നമ്മൾ ചെയ്യേണ്ടത് അത് മനസ്സിലാക്കുകയും അങ്ങേയറ്റം  മനോഹരമായി അത് നിറവേറ്റുകയുമാണ് .ഇത് എങ്ങനെ ചെയ്യണം? ആഗ്രഹം ഉണ്ടാകുമ്പോൾ അതിനെ  കൃത്യതയോടെ നോക്കിക്കാണുക. എന്താണ് ഈ ആഗ്രഹം? ഇതിന്റെ ഫലം എന്തായിരിക്കും? ആഗ്രഹം പൂർത്തീകരിക്കണോ? എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആഗ്രഹം മനസ്സിൽ രൂപപ്പെട്ടത്? എന്നിങ്ങനെയുള്ള ചിന്തകൾ  ആ ആഗ്രഹം നല്ലതിനാണോ എന്നും അതിനനുസരിച്ച് പ്രവർത്തിക്കണോ വേണ്ടയോ എന്ന സൂചനയും നൽകുന്നു. 

ആഗ്രഹം നിറവേറിയാൽ നിങ്ങൾക്ക് പിന്നീട് എന്തിലൂടെയാണ്  കടന്നുപോകേണ്ടത്? ഒരു വ്യക്തിയോട് നമുക്ക് വെറുപ്പോ ദേഷ്യമോ തോന്നിയാൽ  സ്വാഭാവികമായും നമുക്കയാളെ ഉപദ്രവിക്കുവാൻതോന്നും . അതേ  ദേഷ്യം അയാൾക്ക്  നമ്മളോടുണ്ടെങ്കിൽ അദ്ദേഹത്തിന്  നമ്മളെ തിരിച്ചുപദ്രവിക്കുവാനും തോന്നും. ഇത് പ്രകൃതിനിയമമാണ് .അതിനാൽ ആഗ്രഹം ഉണ്ടാകുന്ന ഹൃദയത്തിന്റെ ഗുണം  എന്താണെന്ന് പരിശോധിക്കുക. സത്വ? രജസ്? തമസ്? കാമ? വഞ്ചന? ആഗ്രഹം ബുദ്ധിയിൽ നിന്നാണോ വരുന്നത്? ആഗ്രഹം നടപ്പിലാക്കുന്നതിന്റെ ഫലം എന്തായിരിക്കും? ഈ ആഗ്രഹം നിറവേറ്റാൻ നിങ്ങളെന്തിലൂടെയൊക്കെ കടന്ന് പോകേണ്ടി  വരും? ഇവിടെയാണ്  ആനയുടെ രൂപത്തിൽ  വന്ന് വള്ളിയെ ഭയപ്പെടുത്തിയ  'വിനായകൻ്റെ 'പ്രസക്തി. ആനയെ  ഭയന്നോടി പോയ വള്ളി മുരുകൻ്റെയടുത്തെത്തുന്നു .  

നമ്മളുടെ മനസ്സിനെ  പുറകിലേക്ക് വലിക്കുന്ന തരത്തിലുള്ള ഒരാഗ്രഹത്തിൽ നാം മുഴുകിയിരിക്കുകയാണെന്ന് പ്രപഞ്ചം മനസിലാക്കിയാൽ അത് സ്വഭാവികമായി പൂർത്തീകരിക്കപ്പെടും.   വള്ളിയെ പ്രണയത്തിൻ്റെയും ആനന്ദത്തിന്റെയും  ഉയർന്ന തലത്തിലേക്ക്, അതായത് മുരുകനിലേക്ക് എത്തിക്കുന്നതിന്റെ അടിസ്ഥാനവും ഇത് തന്നെയാണ്.

 ഗണപതിയുടെ സ്ഥാനം മൂലാധാരത്തിലാണ് . ദിവ്യകൃപയാൽ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങി, പ്രാണശക്തി പിംഗള നാഡിയിലൂടെ( ശരിയായ നാഡി, സൂര്യ നാഡി )ഉയരുമ്പോൾ നമുക്ക് സുഖം, സന്തോഷം ,ജ്ഞ്യാനം, ആനന്ദം, തുടങ്ങിയ എല്ലാ  അഭിവൃദ്ധികളും ലഭിക്കുന്നു.

Tuesday, 23 December 2025

സർക്കാരിന്റെ ഭൂമി കയ്യേറി സിപിഎം നേതാവ് പ്രതിക്ഷേധവുമായി ജനങ്ങൾ

സർക്കാരിന്റെ  ഭൂമി കയ്യേറി സിപിഎം നേതാവ് പ്രതിക്ഷേധവുമായി ജനങ്ങൾ

ചാത്തന്നൂർ : സർക്കാരിന്റെ  ഭൂമി കയ്യേറി സിപിഎം നേതാവിന്റെ നിർമാണപ്രവൃത്തികൾ ജനങ്ങളുടെ പരാതി യോട് മുഖം തിരിച്ചു പഞ്ചായത്ത്‌ അധികാരികൾ.ചാത്തന്നൂർ സർക്കാർ എൽ പി സ്കൂളിന് മുന്നിലൂടെയുള്ള കാഞ്ഞിരം വിള ക്ഷേത്രം റോഡിലുള്ള റോഡ് പുറമ്പോക്ക് ഭൂമി കൈയ്യേറിയാണ് സിപിഎം ചാത്തന്നൂർ ഏരിയ കമ്മിറ്റി അംഗം അഡ്വ.പി.കെ ഷിബു തന്റെ വീടിന് മുന്നിലുള്ള നിർമ്മാണപ്രവർത്തികൾ നടത്തുന്നത്. ഇദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള മൂന്നര മീറ്റർ വീതിയും മുപ്പത് മീറ്റർ നീളവുമുള്ള  റോഡിന്റെ വീതി കൂട്ടുന്ന തിന് ആവശ്യമുള്ള ഭൂമിയിൽ നിർമ്മാണപ്രവൃത്തികൾ നടത്തി കൈവശപ്പെടു ത്തിയിരിക്കുന്നത്.
നാട്ടുകാർ പഞ്ചായത്തിൽ അടക്കം നിരവധി പരാതികൾ നൽകിയിട്ടും നടപടി ഉണ്ടാവാ ത്തത് മൂലം ശക്തമായ പ്രതിഷേധ ത്തിലാണ് നാട്ടുകാർ.എൽ പി സ്കൂളിന്റെ മൂന്ന് സ്കൂൾ ബസുകൾ അടക്കം പകൽ സമയം നിർത്തിയിടുന്ന ഇവിടെ റോഡിന് പല ഭാഗത്തും ഇത് പോലെയുള്ള കൈയ്യേ റ്റങ്ങൾ മൂലം വീതിയില്ലാത്ത അവസ്ഥ യിലാണ് റോഡ് അളന്നു വീതി കൂട്ടി നിർമ്മാണപ്രവർത്തി നടത്തണമെന്ന ജനങ്ങളുടെ ആവശ്യത്തിനോട് പഞ്ചായത്ത്‌ അധികൃതരും മുഖം തിരിക്കുകയാണ്.
ഫോട്ടോ: സിപിഎം നേതാവിന്റെ വീടിനോട് ചേർന്നുള്ള സർക്കാർ ഭൂമിയിൽ നടക്കുന്ന നിർമ്മാണപ്രവർത്തികൾ



ടൂറിസം പദ്ധതിയുടെ മറവിൽ വൻ അഴിമതി വർഷങ്ങളായി പൊടി പൊടിക്കുന്നത് ലക്ഷങ്ങൾ.

പരവൂർ: ടൂറിസം പദ്ധതിയുടെ മറവിൽ വൻ അഴിമതി വർഷങ്ങളായി പൊടി പൊടിക്കുന്നത് ലക്ഷങ്ങൾ.പൂതക്കുളം പഞ്ചായത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ
പാണാട്ടുചിറയുടെ തീരത്ത് ജില്ലാ പഞ്ചായത്തും പൂതക്കുളം പഞ്ചായത്തും വിഭാവനം ചെയ്ത കളിപൊയ്ക ടൂറിസം പാര്‍ക്ക് പദ്ധതിയുടെ പേരിൽ നിരവധി പദ്ധതികൾ നടപ്പാക്കിയെങ്കിലും എല്ലാം ഉദ്ഘാടനത്തിൽ ഒതുക്കി.കുടുംബശ്രീയുടെ 
പേരിലും വഴിയോര വിശ്രമ കേന്ദ്രത്തിന്റെ  പേരിലുമെല്ലാം നിരവധി പദ്ധതി കളാണ് ഇവിടെ നടപ്പാക്കിയത്. ഇപ്പോൾ എല്ലാം ഒരു 
ഹോട്ടലിൽ ഒതുങ്ങിയിട്ട് വര്‍ഷങ്ങളായി. കുട്ടികളുടെ പാര്‍ക്ക്, ടൂറിസം ഫെസിലിറ്റേഷന്‍ കേന്ദ്രം, ടേക്ക് എ ബ്രേക്ക് കേന്ദ്രം എന്നിവയ്ക്കായി വിഭാവനം ചെയ്ത സ്ഥലമാണ്      കുടുംബശ്രീ കഫറ്റേരിയ കേന്ദ്രം   മാത്രമായി തീര്‍ന്നത്. 2019 ജൂലൈയിലാണ് ചിറയുടെ സമീപം കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. ആദ്യ ഘട്ടത്തില്‍ 11.69 ലക്ഷവും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 4.9 ലക്ഷം രൂപയും കുട്ടികളുടെ പാര്‍ക്കിന്റെ നടത്തിപ്പിനും നിര്‍മാണത്തിനുമായി പഞ്ചായത്ത് ചെലവഴിച്ചു.
കളി ഉപകരണങ്ങള്‍, വിശ്രമത്തിനുള്ള ഇരുമ്പ് ബെഞ്ചുകള്‍ എന്നിവ വ്യക്തികളും സംഘടനകളും സംഭാവന നല്‍കിയതാണ്. 2021-22 വര്‍ഷത്തില്‍ ടേക്ക് എ ബ്രേക്ക് പദ്ധതിയിലുള്‍പ്പെടുത്തി 8.19 ലക്ഷം രൂപ ചെലവില്‍ പ്രദേശത്ത് 2 ശുചിമുറികളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ വാട്ടര്‍ കണക്ഷനും ജല സംഭരണിയും സ്ഥാപിക്കാത്തതിനാല്‍ ശുചിമുറികള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പരിമിതമായ സ്ഥലത്ത് കെട്ടിടങ്ങള്‍ നിര്‍മിച്ചപ്പോള്‍ 15 ലക്ഷത്തോളം രൂപ ചെലവഴിച്ചു നിര്‍മിച്ച കുട്ടികളുടെ പാര്‍ക്കിന്റെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. ദീര്‍ഘദൂര യാത്രക്കാര്‍ കടന്നു പോകാത്ത വഴിയില്‍ ടേക്ക് എ ബ്രേക്ക് ശുചിമുറി സംവിധാനം ഏര്‍പ്പെടുത്തിയതിലെ ആസൂത്രണമില്ലായ്മയും ചോദ്യം ചെയ്യപ്പെട്ടു.
പ്രദേശത്ത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ചെലവില്‍ നിര്‍മിക്കുന്ന ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, ഗ്രീന്‍ റൂം, സ്റ്റേജ് എന്നിവയുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ച അവസ്ഥയില്‍ തന്നെയാണ്. നിലവില്‍ കുടുംബശ്രീയുടെ ഒരു കഫറ്റേരിയ മാത്രമാണ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്നത്. കെട്ടിടങ്ങളുടെ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. പദ്ധതി നടത്തിപ്പിന്റെ ആസൂത്രണത്തിലും നിര്‍വഹണ പ്രവര്‍ത്തനങ്ങളിലും  ഉണ്ടായ വീഴ്ച കാരണമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാന്‍ കാരണമെന്നു ആരോപണമുണ്ട്. പഞ്ചായത്ത് നിവാസികള്‍ക്ക് ഒഴിവുവേളകള്‍ ആസ്വദിക്കാന്‍ രൂപകല്‍പന ചെയ്ത പദ്ധതി ഇപ്പോള്‍ കഫറ്റേരിയ പ്രവര്‍ത്തനത്തില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്. പൊതു ഖജനാവിനു ലക്ഷങ്ങളുടെ നഷ്ടവും.

മകന്റെ അപകടവാർത്തയറിഞ്ഞു പ്രതീക്ഷയറ്റ മാതാവ് ശകുന്തളയെ ആശ്വസിപ്പിക്കാൻ പ്രദേശ വാസികൾ ഏറെ പണിപെട്ടു

ചാത്തന്നൂർ : മകന്റെ അപകടവാർത്തയറിഞ്ഞു പ്രതീക്ഷയറ്റ മാതാവ് ശകുന്തളയെ ആശ്വസിപ്പിക്കാൻ പ്രദേശ വാസികൾ ഏറെ പണിപെട്ടു അലറിവിളിച്ച മാതാവിന്റെ അടുക്കലേക്ക് മകൾ ഷിജി ഫോണിൽ വിളിച്ചു പറഞ്ഞു ഫോണിലൂടെ ആശ്വസിപ്പിച്ചു കൊണ്ട്  മകൾക്ക് അനുവാദം കൊടുക്കുക യായിരുന്നു. നിറകണ്ണുകളോടെയാണ് സഹോദരി അവയവദാനപത്രത്തിൽ ഒപ്പിട്ടത് കഴിഞ്ഞ ഡിസംബർ 14ന് സന്ധ്യ യോടെ ചിറക്കരയിൽ നിന്നും ബ്ലോക്ക്‌ മരം മുക്കിലേക്ക്പോയ ഷിബു (47)
ഓടിച്ചിരുന്ന സ്കൂട്ടർ മുക്കാട്ട് കുന്നിൽ വച്ച്അപകടത്തിൽപ്പെട്ടത് തുടർന്ന്
റോഡിൽ തലയിടിച്ചു വീണ ഷിബുവിനെ
പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും അവിടെ നിന്നും മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും അവിടെ നടന്ന ഓപ്പറേഷനിൽ സ്ഥിതി ഗുരുതര മായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മസ്തിഷ്ക്ക മരണം സംഭവിച്ച തിനെ തുടർന്ന്
ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അവയവദാനം ചെയ്യുകയായിരുന്നു.
അവിവാഹാതിനായഷിബുവിന്റെ
 വിയോഗം മാതാവിനും സഹോദരിക്കും ഒപ്പം തന്നെ ചിറക്കര ദേശ ത്തിനും
താങ്ങാവുന്നതിലും അപ്പുറമാണ്. 
പരേതനായ രമേശൻ ആണ് പിതാവ് 

കണ്ടു നില്കുനവരെ ദുംഖത്തിലാക്കിയ അശ്രുപൂജ

@ ഷിബുവിന് ചിറക്കരയുടെ അശ്രുപൂജ

ചാത്തന്നൂർ:  കണ്ടു നില്കുനവരെ പോലും ദുംഖത്തിലാക്കിയ അശ്രുപൂജയാണ് ഷിബു വിന് നാട് നൽകിയത്. ഷിബുവിന്റെ മൃതദേഹം കൊണ്ട് വരുന്നതും കാത്ത് ആയിരങ്ങളാണ്  രാവിലെ മുതൽ തന്നെ
ചിറക്കര ഇടവട്ടത്തെ ഷിബുവിന്റെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌ മാർട്ടത്തിന് ശേഷം 
പാരിപ്പള്ളി - പരവൂർ റോഡിലെ
 ബ്ലോക്ക് മരം ജംഗഷനിൽ നിന്നും
അപകടത്തിൽപ്പെട്ട വഴിയിലൂടെ
ചിറക്കരയിലെ വീട്ടിലേക്ക്  വിലാപയാത്രയായി 
മൃതദേഹം എത്തിക്കുകയായിരുന്നു.അപകടത്തിൽ പ്പെട്ട സമയം മുതൽ ഒപ്പം ഉണ്ടായിരുന്ന സഹോദരിയും ബന്ധുക്കളും മൃതദേഹത്തിനൊപ്പം ആംബുലൻസിലാണ് എത്തിയത് തുടർന്ന് നാട് ഒന്നാകെ അശ്രുപൂജയർപ്പിച്ചു തുടർന്ന് മൃതദേഹം വീടിനുള്ളിൽ വച്ചതിന് ശേഷം വീട് മുറ്റത്ത് തയ്യാറാക്കിയ കട്ടിലിൽ വച്ച് മരണാനന്തര കർമ്മങ്ങൾ നടത്തിയ ശേഷം
ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. വിടചൊല്ലാൻ കഴിയാതെ സഹോദരിയും അമ്മയും
 ഷിബുവിന്റെ ശരീരത്തെ
കെട്ടിപ്പിടിച്ചും ചുംബിച്ചും അവസാന നിമിഷം വരെ ചേർന്നുനിന്നു. വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിലേക്കെടുക്കും വരെ  നിറകണ്ണുമായി  നാട്ടുകാർ അന്ത്യയാത്രാമൊഴി ചൊല്ലി. 
ഭൂമിദാനം നടത്തുകയായിരുന്നു. ചിറക്കര ഗ്രാമപഞ്ചായത്തിന്റെ പ്രതിനിധിയായി ഗ്രാമപഞ്ചായത്ത്‌ അംഗം ആര്യ റീത്ത് സമർപ്പിച്ചു. ബിജെപിയ്ക്ക് വേണ്ടി തിരുവനന്തപുരം മേഖല പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ റീത്ത് സമർപ്പിച്ചു.
ജി.എസ്. ജയലാൽ. എം എൽ എ,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ എസ്. സുധീപ, സുഭാഷ് ബാബു, ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ്‌ ബി.ബി.ഗോപകുമാർ ചിറക്കര പഞ്ചായത്തിലെ ഗ്രാമപഞ്ചായത്ത്‌ ജന പ്രതിനിധികൾ സാമൂഹ്യ സാംസ്കാരിക രംഗ ത്തെ പ്രമുഖർ അടക്കം വൻ ജനാവലിയാണ് ഷിബുവിന് അന്ത്യഞജലി അർപ്പിക്കാൻ എത്തിയത്.

 @ ഹോട്ടൽ ജീവനക്കാരനായ ഷിബുവിനെ കുറിച്ചു നല്ലത് മാത്രമാണ് നാട്ടുകാർക്ക് പറയാനുള്ളത്. കഴിഞ്ഞ 14ന് ആണു വീടിനു സമീപം മുക്കാട്ടുക്കുന്നിൽ വച്ച് ഷിബു വിന്റെ സ്കൂ‌ട്ടർ അപകടത്തിൽപ്പെടുന്നത്. അവിടെ നിന്നും തൊട്ടടുത്തുള്ള പാരിപ്പള്ളി മെഡിക്കൽ കോളേജിലും അവിടെ നിന്നും കൊല്ലം മെഡിസിറ്റിയിലേക്കും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുമുള്ള യാത്രയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
ചികിത്സയിൽ കഴിയുമ്പോഴാണു മസ്തിഷ്‌ക മരണം ഷിബുവിന് 
സംഭവിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 
മകൻ മരിച്ച അഗാധദുഃഖത്തിലും അവയവങ്ങൾ  മനുഷ്യജീവൻ നില നിർത്തുന്നതിനായി കൊടുക്കാമെന്നു തീരുമാനിച്ച അമ്മ ശകുന്തളയ്ക്കും സഹോദരി ഷിജിക്കും നന്ദി പറയാനാണ് നാട് ഒന്നാകെ ഒഴുകിയെത്തിയത്.


@ ഷിബുവിന്റെ 7 അവയങ്ങളാണു
ദാനം ചെയ്തത്. വൃക്കകൾ
തിരുവനന്തപുരം മെഡിക്കൽ
കോളജിലും കൊല്ലം ട്രാവൻകൂർ
മെഡിക്കൽ കോളജിലുമുള്ള
രോഗികൾക്കു നൽകി. കരൾ
തിരുവനന്തപുരത്തെ സ്വകാര്യ
ആശുപത്രിയിലേക്കും 2 നേത
പടലങ്ങൾ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ്ഒഫ്താൽമോളജിയിലേക്കുമെത്തി.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ സ്‌കിൻ ബാങ്കിലേക്ക് ചർമവും നൽകി. സർക്കാർ ഏജൻസിയായ കെ-സോട്ടോയാണ് അവയവദാന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

@ ഷിബുവിന്റെ കുടുംബം ലോകത്തിന് മാതൃകയാണെന്ന് 
ഗ്രാമപഞ്ചായത്ത്‌ അംഗവും സേവഭാരതി പ്രവർത്തകയുമായ ആര്യ മുകേഷ് ജന്മഭൂമിയോട് പറഞ്ഞു.
ഷിബുവിന്റെ മരണത്തിൽ അതീവ ദുഃഖമുണ്ടെങ്കിലും ഹൃദയവും കരളും കണ്ണും വൃക്കയുമൊക്കെ ആരുടെയൊക്കെ എങ്കിലും ശരീരത്തിൽ തുടിക്കുമല്ലോ
അണ്ണൻ പലരിലൂടെ ജീവിക്കും..." മസ്ത‌ിഷ്‌ക മരണം സംഭവിച്ചതിനെത്തുടർന്ന് 7 പേർക്കു അവയവം ദാനം ചെയ്‌ത ചിറക്കര ഇടവട്ടം ഷിജി നിവാസിൽ ഷിബുവിന്റെ മരണത്തെ കുറിച്ചു ആര്യമുഖേഷ് പറഞ്ഞു.





അഘോരി സന്യാസിമാര്

🎆അഘോരി സന്യാസിമാര്🎆
 ഭാരതത്തിലെ അഘോരിസന്യാസി സമ്പ്രദായത്തിനു 5000 വര്‍ഷത്തിലധികം പഴക്കമുണ്ട് . സന്യാസനിഷ്ഠ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും, മറ്റ് സന്യാസ സമ്പ്രദായങ്ങളെ അപേക്ഷിച്ച് ഈ മാര്‍ഗം വളരെ വ്യതസ്തത പുലര്‍ത്തുന്ന ഒന്നാണ്.
അഘോരികളുടെ മാനസികശക്തി അപാരമാണ്.
മന്ത്ര തന്ത്ര സിദ്ധികൾ കൈവരിച്ച ഒരുസാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങൾ ആവാഹിച്ച്‌ അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും. ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ സൃഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ട്.
എരിയുന്ന തീയിൽക്കൂടി നടക്കുക, ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക, ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ വിദ്യകൾ മിക്കവർക്കും അറിയാം. ഘടികാരം സ്തംഭിപ്പിക്കുക, വസ്ത്രം തനിയെ കീറുക..അതു കത്തിക്കുക.ഒരാളുടെ ധമനികൾപൊട്ടിച്ച്‌ രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളും ഇഛാശക്തിയും ക്രിയാശക്തിയും യോജിക്കുമ്പോൾ സാധ്യമാണെന്നു അഘോരികൾ സമർത്ഥിക്കുന്നു.
എങ്കിലും അഘോരികളെ കുറിച്ചു വളരെയധികം തെറ്റിധാരണകള്‍ വിവിധ മാസികകളിലും വെബ്സൈറ്റ്കളിലും ദൃശ്യമാധ്യമങ്ങളിലും പ്രചരിക്കുന്നു.
വളരെ പഴക്കമുള്ള ശൈവസമ്പ്രദായ ശാഖയാണ് അഘോരികളുടേത്. യാഥാസ്ഥിതിക സനാതന രീതികളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ശാഖ ആകയാൽ പ്രസിദ്ധിയ്ക്കു പകരം കുപ്രസിദ്ധിയാർജ്ജിച്ചു എന്നു മാത്രം.
അഥര്‍വവേദത്തില്‍ പ്രതിപാദിച്ചിട്ടുള്ള നിഗൂഢമന്ത്രങ്ങളെ മനനം ചെയ്തു വികസിപ്പിച്ചെടുക്കാതെ പുരാതന കാലത്ത് ഋഷിവര്യന്മാര്‍ വിട്ടുകളയുകയാണ് ചെയ്തത്. വേദമന്ത്രങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണ്
ഈ മുന്‍കരുതല്‍ അവര്‍ എടുത്തത്‌. അഥര്‍വവേദത്തെ അധമമാണ് എന്ന് കണക്കാക്കി വേര്‍തിരിച്ചു നിര്‍ത്തിയതും ഇതുകൊണ്ടാണ് .
പക്ഷെ, കാര്യസാധ്യത്തിനും സ്വാധീനത്തിനും വഴങ്ങി ക്ഷിപ്രകോപികളായ ചില മുനിശ്രേഷ്ടന്മാര്‍ ഈ മന്ത്രങ്ങളെ മനനം ചെയ്തു ശിഷ്യന്മാര്‍ക്ക് ഉപദേശിച്ചു കൊടുത്തിട്ടുണ്ട്‌. ഈ ശിഷ്യപരമ്പരകളില്‍ നിന്നാണ് അഘോരികള്‍ ഉണ്ടായത്.
അഘോരികള്‍ അവരുടെ പരമ ഗുരുവായി ഇപ്പോള്‍ ആരാധിക്കുന്നത് യോഗിനി ഭൈരവി ബ്രാഹ്മിണിയെ ആണ്. തന്ത്രവിദ്യയിലെ 64 തന്ത്രങ്ങള്‍ ശ്രീരാമകൃഷ്ണപരമഹംസന് ഉപദേശിച്ചു കൊടുത്തത് ഈ യോഗിനിയമ്മയാണ്…
യഥാര്‍ത്ഥ ആഘോരികളെ അവരുടെ തേജസ്സില്‍ നിന്നും മനസ്സിലാക്കാം.
തീക്ഷ്ണമായ ദൃഷ്ടിയും, കടഞ്ഞെടുത്ത  പോലെയുള്ള ദേഹപ്രകൃതിയും,
ഉറച്ച കാല്‍വെപ്പും, കമണ്ഡലുവും ത്രിശൂലവും കൈയിലെന്തി നീങ്ങുന്ന ആഘോരികളെ ഒരിക്കല്‍ കണ്ടാല്‍ പിന്നെ മറക്കുകയില്ല .ആരെയും അവര്‍ ശ്രദ്ധിക്കാറുമില്ല..
അമാനുഷിക ശക്തികള്‍ പൊതു വേദികളില്‍ പ്രദര്‍ശിപ്പിക്കാനോ, പ്രഭാഷണം നടത്താനോ ഇക്കൂട്ടർ ഒരിക്കലും തയ്യാറാകില്ല.
ശ്രീ പരമേശ്വരൻ പാർവ്വതീദേവിക്ക് ഉപദേശിച്ചു കൊടുത്ത കുണ്ഡലിനീയോഗവിദ്യ.
—————————–
ശക്തിയുടെ ഉറവിടം ബോധമാണ്. ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി.
സ്പന്ദനം നിലച്ചാൽ ശക്തിയില്ലാതാകുന്നു.
വികാരരൂപമായ മനസ്സ്‌ ഏകാഗ്രമാകുമ്പോൾ പ്രാണസ്വരൂപിണിയായ കുണ്ഡലിനീ ഉയരും.
മനസ്സ്‌ സത്യബോധത്താൽ ഏകാഗ്രമാകുമ്പോൾ ശരീരത്തിനുള്ളിൽ വ്യാപിക്കുന്ന പ്രാണപ്രസരണമാണു കുണ്ഡലിനീശക്തി.
കുണ്ഡലിനീ ഉണർന്നാൽ അപാരമായ സിദ്ധികളിലേക്കു കടക്കാം. ഏകാഗ്രത കടുത്തതാകുമ്പോൾ ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച്‌ പ്രാണൻ മധ്യനാഡിയായ സുഷ്മനയിലേക്കു പ്രവേശിക്കുന്നു.
ഈ ശക്തി സഹസ്രാര പത്മത്തിലെത്തുമ്പോൾ സാധകൻ സാധനസിദ്ധിയുടെ ഉത്തുംഗശൃംഗത്തിൽ വിരാജിക്കുന്നു.
പ്രാണസാക്ഷാൽക്കാരമാണു കുണ്ഡലിനീ യോഗം. സാധകനു സ്വന്തം ശരീരത്തിൽതന്നെ അനുഭവിച്ചറിയാൻ കഴിയുന്ന പ്രപഞ്ചശക്തിയാണു കുണ്ഡലിനീ.
കുണ്ഡലാകൃതിയിൽ കിടക്കുന്ന ശക്തി മൂലാധാരത്തിൽ നിന്ന് സഹസ്രാരപത്മത്തിലെത്തുമ്പോൾ ആയിരം തരംഗങ്ങൾ അനന്തൻ എന്ന സർപ്പത്തെപ്പോലെ അനന്തതയുടെ സ്വരൂപമായി ഫണം വിടർത്തിയാടുന്നു. അതിന്റെ മധ്യം ശയ്യയാക്കി പരമാത്മായ വിഷ്ണുരൂപം വിരാജിക്കുന്നു.
മദ്യം, ഭാംഗ്‌, കഞ്ചാവ്‌ തുടങ്ങിയ ലഹരിവസ്തുക്കളും മാംസഭക്ഷണവും അഘോരിമാർഗ്ഗത്തിൽ അനുവദനീയമാണ്.
വീര്യം കുറഞ്ഞ പോഷകമൂല്യമുള്ള സോമരസവും ഇവർക്കു പഥ്യമാണ്. പക്ഷേ എല്ലാം നിയന്ത്രിതമാണു. രക്തപാനവും ചിലപൂജാവസരങ്ങളിൽ ഇവർ ആസ്വദിക്കുന്നു. മൃഗബലിയും ചില അവസരങ്ങളിൽ പതിവുണ്ട്‌.
സൂര്യന്റെ ഊർജ്ജവും ശുദ്ധജലവുംകൊണ്ട്‌ എത്രനാൾ വേണമെങ്കിലും ഇവർക്കു കഴിയാനാവും. അഘോരികൾ രാത്രി ഉറങ്ങാറില്ല. സന്ധ്യാവന്ദനം 5 നേരത്തും കൃത്യമായി ചെയ്യും. സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും. തന്ത്രസാരത്തിലെ വിധിപ്രകാരം ഷഡംഗധ്യാനം ചെയ്ത്‌ ഇടതുകയ്യിൽ ജലമെടുത്ത്‌ വലതുകൈകൊണ്ടു അടച്ചുപിടിക്കുന്നു.  പിന്നെ ഹം യം രം ലം വം എന്നീ ബീജാക്ഷരങ്ങളുടെ മന്ത്രം ജപിക്കുന്നു. അതിനുശേഷം ആ ജലം മന്ത്രോച്ചാരണത്തിനിടയിൽ 7 പ്രാവശ്യം തലയിൽ തളിക്കുന്നു. ശേഷിച്ച ജലംകൊണ്ടു ആദിത്യനെ ധ്യാനിക്കുന്നു. പ്രഭാതവന്ദനം കഴിഞ്ഞാൽ പിന്നെ ഉച്ചവരെ കിടന്നുറങ്ങും.   ആർഷഭാരതഗ്രന്ഥങ്ങളും നവീനശാസ്ത്രഗ്രന്ഥങ്ങളും നിത്യവായനയിൽപ്പെടും. കടുത്ത മഞ്ഞുകാലത്തു ഹിമസാമ്രാജ്യത്തിലൂടെ സഞ്ചരിച്ച്‌ മംഗോളിയവരെ ചെന്നെത്താറുണ്ട്‌. കുറെക്കാലം അവിടെതങ്ങും. മധ്യ ടിബറ്റിലെ ഗുഹകളിലും ഇവർ താമസിക്കാറുണ്ട്‌. ടിബറ്റൻ ലാമമാരുമായി അഘോരികൾക്ക്‌ നല്ല ബന്ധമുണ്ട്‌. അഘോരികളിൽ നിന്നാണു ലാമമാർ പ്രകൃതിശക്തിയെ വെല്ലുന്ന സിദ്ധികൾ കൈവരിച്ചത്‌.
അരുണാചലിലേയും ബർമ്മയിലേയും വനാന്തരങ്ങളിലും ഇവർക്കു താവളങ്ങളുണ്ട്‌.
പാസ്പോർട്ടും വിസയുമൊന്നും ഇവർക്കാവശ്യമില്ല.  അഘോരികളെ ഒരാളും തടയില്ല. തടഞ്ഞാൽ കളി കാര്യമാകും. കുറച്ചു വർഷം മുൻപ്‌ കാശിയിലുണ്ടായ ഒരു സംഭവം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കേന്ദ്ര സുരക്ഷാ ഭടന്മാരായിരുന്നു അന്നു കാശി വിശ്വനാധ ക്ഷേത്രത്തിലേക്കുള്ള പ്രവേശനമാർഗ്ഗത്തിലെ സെക്യുരിറ്റി. ഭക്തജനങ്ങളുടെ കൈവശമുള്ള താക്കോൽക്കൂട്ടം തുടങ്ങി പേന വരെ അന്ന് അവർ അനുവദിച്ചിരുന്നില്ല. പെരുമാറ്റവും മോശമായിരുന്നു. ത്രിശൂലങ്ങളും മറ്റും കയ്യിലേന്തിവന്ന ഒരുകൂട്ടം അഘോരികളോടു സഭ്യമല്ലാത്ത രീതിയിൽ സെക്യുരിറ്റിക്കാർ പെരുമാറിയപ്പോൾ അഘോരികൾ പ്രതികരിച്ചു. ഉന്തും തള്ളും വരെയുണ്ടായി. ഉടനെ അവരുടെ ഗുരു എന്തോ ജപിച്ച്‌ കൈകൊണ്ടു വായുവിൽ വീശിയപ്പോൾ സെക്യുരിറ്റിക്കാർ നിശ്ചലരായി നിന്നുപോയി!അഘോരികൾ ഉള്ളിലേക്കു പോവുകയും ചെയ്തു. പൂജാരി പണ്ഡിറ്റുമാർ വന്ന് മാപ്പുപറഞ്ഞ ശേഷമാണു അവരെ സ്വതന്ത്രരാക്കിയത്‌.
ഈ മായാപ്രപഞ്ചത്തിന്റെ നശ്വരത മനസ്സിലാക്കി ചിലവിജ്ഞാനികൾ പ്രകൃതി യോടിണങ്ങി ജീവിക്കുന്നതാണ് ഉത്തമമെന്ന് തീർച്ചയാക്കിയതിന്റെ ഫലമായാണ് അഘോരിമാർഗ്ഗം രൂപപ്പെട്ടത്‌.
ജനിച്ചദിവസം മുതൽ തുടങ്ങുന്ന ദുരിതം മരണംവരെയും മനുഷ്യനെ പിന്തുടരുന്നു. സുഖദുഖ സമ്മിശ്രമാണു ജീവിതമെന്നു പറയാമെങ്കിലും സുഖം വളരെക്കുറവു തന്നെ.
വിവാഹം, സന്താനങ്ങൾ,  ജോലി, സാമ്പത്തികം, ജരാനര തുടങ്ങിയ മഹാചുഴികളിൽക്കിടന്നു നട്ടം തിരിയുകയാണ്. ഇതൊന്നുമില്ലാത്ത ഒരു ലോകമാണു അഘോരികൾ വിഭാവന ചെയ്യുന്നത്‌.
ആനന്ദംകൊണ്ടുമാത്രമേ മറ്റൊരു ശ്രേഷ്ഠലോകത്ത്‌ എത്തിച്ചേരാൻ കഴിയൂ.
ഭാരതത്തിലെ മറ്റു സന്യാസി സമ്പ്രദായങ്ങളിലും ജീവിതത്തോടുള്ള വിരക്തി തന്നെയാണു പ്രതിഫലിക്കുന്നത്‌. ഇനിയൊരു ജന്മമെടുക്കാതെ ബ്രഹ്മത്തിൽ ലയിക്കണം എന്നാണെങ്കിൽ ലഭിച്ച മനുഷ്യജന്മത്തിൽ അതു സാധിച്ചെടുക്കാവുന്ന സന്യാസിമാർ എത്രയൊ വിരളമാണ്.
നല്ലൊരു ശതമാനം സംന്യാസിമാരും പണത്തിന്റെ ധാരാളിത്തത്തിൽ മുങ്ങി ബ്രഹ്മചര്യം ഒരു മറയാക്കികൊണ്ട്‌ ലൈംഗികതയിൽ വരെ ഏർപ്പെടുന്നവരാണ്.
ഇതിൽപ്പരം കൊടിയ മഹാപാപം വേറെയേതുണ്ട്‌…?
ബ്രഹ്മവാദം, കാലവാദം, നിയുക്തവാദം, ശക്തിവാദം തുടങ്ങിയ പുരാണ തന്ത്ര-മന്ത്രവാദങ്ങൾ അഘോരമാർഗ്ഗത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ പെട്ടതാണ്. അഘോരം ശിവന്റെ പഞ്ചമുഖങ്ങളിൽ തെക്കോട്ടു തിരിഞ്ഞിരിക്കുന്ന മുഖത്തിന്റെ പേരാണു. 
ഈശാനം, തത്പുരുഷം, വാമദേവം, സദ്യോജാതം എന്നിവയാണു മറ്റുമുഖങ്ങൾ.
ഘോരം രുദ്രനാണ്. അഘോരം ശിവനും.
രണ്ടും അഗ്നിയുടെ രൂപങ്ങളാണ്. അഗ്നിയിൽ നിന്നാണു പ്രപഞ്ചം ഉത്ഭവിച്ചത്‌. അഘോരി എന്നാൽ ശൈവന്മാരിൽ ഒരിനം എന്നർത്ഥം. പ്രകൃതി ശക്തിയെ അറിയുക, പിന്നെ മന്ത്ര -തന്ത്രങ്ങളിൽക്കൂടി ആ ശക്തിയെ സ്വന്തം വരുതിയിലാക്കാൻ പഠിക്കുക.
ഓം…ക്ലിം..ക്ലിം..സിദ്ധി..നമ:രുദ്ര…രുദ്രസ്ഥാപയ എന്നുതുടങ്ങുന്ന അടിസ്ഥാന മന്ത്രജപത്തിൽക്കൂടി അഗ്നിയെ വരുതിയിലാക്കുന്ന അഘോരികൾ വിവിധമന്ത്രോപാസനയിൽക്കൂടി സിദ്ധി -സാധനയുടെ പരമോന്നതിയിലെത്തുന്നു
ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര  ഘോര ഘോരതര താനൂരൂപ… എന്നുതുടങ്ങുന്ന അഘോരമന്ത്രം 51 അക്ഷരങ്ങൾ ഉൾക്കൊള്ളുന്നതാണ്.
ഓരോ അക്ഷരവും 51 ലക്ഷംവീതം ജപിച്ചാൽ മാത്രമേ മന്ത്രസിദ്ധി കൈവരുകയുള്ളൂ.
ഹ്രീം എന്ന ബീജമന്ത്രം കൊണ്ട്‌ പാർവ്വതിദേവിയെ ഉപാസിക്കുന്നവരാണു അഘോരികൾ.
ഹ കാരം രാ കാരം ഈ കാരം ഇവ മൂന്നും ചേർന്നാണു ഹ്രീംകാരമെന്ന ഗൗരീബീജമന്ത്രം ഉണ്ടായത്‌. ഹ കാരം ര കാരം സദ്രൂപ -ചിദ്രൂപ ശിവസംബന്ധമാണെങ്കിൽഈ കാരം ആനന്ദ കാമ പ്രദായകമാണ്. അഘോരികൾ ഒരുമാസത്തിൽ 3ലക്ഷം തവണ വരെ ഗൗരീബീജാക്ഷരമന്ത്രം ജപിക്കും..
ഓം ഹ്രീം സ്വാഹാ എന്നു ജപിച്ചു ജപിച്ച്‌ ബ്രഹ്മജ്ഞാനം നേടുന്ന ഇവർക്ക്‌ അഭീഷ്ടസിദ്ധി ലഭിക്കുമെന്നാണു പറയുന്നത്‌.
ത്രാടക പ്രയോഗം അനുഷ്ടിച്ചു കഴിഞ്ഞ ഒരു അഘോരിയുടെ കണ്ണുകൾ തീജ്വാല പോലെ ജ്വലിച്ചുനിൽക്കും.
മഹാമൃത്യുജ്ഞയ മന്ത്രം, ശ്രീചക്രം, വിജയശാലിനി മന്ത്രശക്തി,
കൽപനാ യോഗസിദ്ധി, ഖേചരീ വിദ്യാ, കുണ്ഡലിനിശക്തിയെ ഉണർത്തൽ തുടങ്ങിയവ അഘോര തന്ത്ര -മന്ത്രത്തിലെ അനുപമമായ സിദ്ധികളിൽപ്പെടുന്നു.
ക്രിയായോഗത്തിലും ഹഠയോഗത്തിലും പ്രാവിണ്യം നേടുന്ന അഘോരികൾ ക്രിയായോഗത്തിലെ രാജയോഗത്തിൽ സാക്ഷാത്ക്കാരം നേടുന്നവരാണ്.
അഘോരികൾക്കിടയിൽ വളരെ കുറച്ചു പേർക്കു മാത്രമേ ഖേചരീ വിദ്യ സ്വായത്തമായിട്ടുള്ളൂ.
ഖ എന്നാൽ ആകാശം വായ്ക്കുള്ളിലെ അണ്ണാക്കാണു ആകാശം.
ഇതിനെ ബ്രഹ്മരന്ത്രം എന്നും പറയും. നാക്കു കൊണ്ടു അണ്ണാക്കിന്റെ മേൽഭാഗം തുഴഞ്ഞു തുഴഞ്ഞ്‌ തലയോടു വരെ ദ്വാരമുണ്ടാക്കും. അണ്ണാക്കിൽ വിരൽ കടത്തി പരിശോധിച്ച് അണ്ണാക്കിന്റെ അടിഭാഗംചുരണ്ടി ആജ്ഞാചക്രത്തേയും സഹസ്രാരത്തേയും ഭേദിക്കുന്നു. ഇതാണു ഖേചരീ പ്രയോഗം. ഇതുനേടാൻ ചുരുങ്ങിയതു 15 വർഷത്തെ കഠിന പ്രയത്നം തന്നെവേണം.
വിരൽ സഹസ്രാരത്തെ സ്പർശിച്ചാൽ ഖേചരീവിദ്യ പൂർണ്ണമായി. പിന്നെ സർവ്വത്ര ആനന്ദമാണ്. അമാനുഷികമായ കഴിവുകൾ സാധകനു കൈവരിക്കുകയും ചെയ്യാം…
അഘോരികള്‍ മരണം പോലും മുന്‍കൂട്ടി അറിയുന്നു…
സമയമാകുമ്പോള്‍ “ആത്മബലിദാനം” അല്ലെങ്കില്‍ ചിരസമാധി എന്ന മാര്‍ഗം ഉപയോഗിക്കുന്നു…
അടുത്ത ശിഷ്യനെയും കൂട്ടി നിബിഡ വനത്തിലോ ഹിമാലയതിലേക്കോ യാത്രപോയി, തന്‍റെ ഇന്ദ്രീയ ശക്തികൾ ശിഷ്യന് കൊടുത്ത ശേഷം നിത്യ സമാധിയില്‍ ലയിക്കുന്നു.
സമാധിയായ ഗുരുവിന്‍റെ തലയോട്ടി ശിഷ്യന് അവകാശപെട്ടതാണ്.
സ്വന്തം ആവശ്യത്തിനോ അല്ലെങ്കില്‍ താവളത്തിലെ ചാമുണ്ഡി ദേവിയുടെ വിഗ്രഹത്തിലോ അത് സമര്‍പ്പിക്കും….
ഓം നമ: ശിവായ…

Sunday, 21 December 2025

നായർ സർവീസ് സൊസൈറ്റിഏർപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ ധനസഹായവിതരണം എൻ എസ് എസ് ചാത്തന്നൂർ താലൂക്ക് യൂണിയനിൽ വിതരണം നടത്തി.

മന്നം കർമ്മശ്രേഷ്ഠനായ കുലപതി - ബി ഐ ശ്രീനാഗേഷ് 
ചാത്തന്നൂർ : കാലത്തിനു മുമ്പേ സഞ്ചരിച്ച ശ്രേഷ്ഠനായ കുലപതിയാണ് മന്നത്ത് പത്മനാഭനെന്ന് എൻ എസ് എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌
ബി ഐ ശ്രീനാഗേഷ് പറഞ്ഞു 
നായർ സർവീസ് സൊസൈറ്റി
ഏർപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ ധനസഹായവിതരണം എൻ എസ് എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ
വിതരണം ചെയ്തു കൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം.
യൂണിയൻ വൈസ് പ്രസിഡന്റ്‌ എൻ.ടി.പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.
എൻഎസ്എസ് പ്രതിനിധി സഭ അംഗങ്ങളായ ചാത്തന്നൂർ മുരളി, അജിത് കുമാർ, വിജയ, ഭരണസമിതി അംഗങ്ങളായ മുരളീധര കുറുപ്പ്, അംബിക ദാസൻ പിള്ള,,  ഗോപിനാഥൻ പിള്ള,ഡോ : ലത്തൻകുമാർ, ശ്രീകണ്ഠൻ നായർ  ജയചന്ദ്രൻ, അനിത് കുമാർ, മുരളിധരൻ പിള്ള  എന്നിവർ സംസാരിച്ചു യൂണിയൻ സെക്രട്ടറി പി എം പ്രകാശ് കുമാർ സ്വാഗതവും എൻഎസ്എസ് ഇൻസ്പെക്ടർ കെ ആർ രാകേഷ് നന്ദിയും പറഞ്ഞു



 

സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി മുന്നണികളും പ്രവർത്തകരും.

സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി മുന്നണികളും പ്രവർത്തകരും.

ചാത്തന്നൂർ:സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി മുന്നണികൾ .
വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രകടനമായാണ് പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടവർ എത്തിയത്.പാർട്ടികളുടെ പ്രവർത്തകരും,മുന്നണി ഭാരവാഹികളും,അതായത് വാർഡുകളിൽ ഉള്ളവരും പ്രകടനങ്ങളിൽ ഒത്തുകൂടിയിരുന്നു.പാർട്ടി ഓഫീസുകൾക്ക് മുന്നിൽ നിന്നും,പ്രധാന കവലകളിൽ നിന്നുമാണ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുവാൻ പ്രകടനമായി പാർട്ടി പ്രവർത്തകരും തെരഞ്ഞെടുക്കപ്പെട്ട വരും എത്തിയത്.പരവൂർ മുനിസിപ്പാലിറ്റിയിൽ മുതിർന്ന അംഗങ്ങൾ സുധീർ ചെല്ലപ്പൻ റിട്ടേണിംഗ് ഓഫീസർ മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്ത ശേഷം മറ്റുള്ള അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുകയും പിന്നീട് ഇദ്ദേഹത്തിൻറെ അധ്യക്ഷതയിൽ ആദ്യ യോഗം ചേരുകയും ചെയ്തു.മയ്യനാട് ഗ്രാമപഞ്ചായത്തിൽ മുതിർന്ന അംഗം എം നാസർ സത്യപ്രതിജ്ഞ ചെയ്ത ശേഷം മറ്റുള്ളവർക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുകയുംഇദ്ദേഹത്തിൻറെ അധ്യക്ഷതയിൽ ആദ്യ യോഗം ചേരുകയും ചെയ്തുചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ എ.ദസ്ത്തക്കീറും,.കല്ലുവാതുക്കലിൽ ജനാർദ്ദനനും,തൃക്കോവിൽ വട്ടത്ത് ഷീലയും,ആദിച്ചനല്ലൂരിൽ ശ്രീലതയും,ചിറക്കരയിൽ മായാ സുരേഷും,നെടുമ്പനയിൽ രാധാകൃഷ്ണനും,പൂതക്കുളത്ത് ലൈല ജോയിയും റിട്ടേണിംഗ് ഓഫീസർമാർ മുമ്പാകെ സത്യവാചകം ചൊല്ലിയ ശേഷംമറ്റുള്ളവർക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു.ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ മുതിർന്ന അംഗം ശ്രീദേവി അമ്മയും,മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ ശ്രീകുമാറും സത്യവാചകം ചൊല്ലിക്കൊടുത്തു.മയ്യനാട് ഗ്രാമപഞ്ചായത്തിൽ വെള്ളമണൽ സ്കൂൾ ഗ്രൗണ്ടിലും പരവൂർ നഗരസഭയിൽ നെഹ്റു പാർക്കിലുമായാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്.

ദേശീയപാത നിർമാണത്തിന്റെ മറവിൽ മണ്ണ് കച്ചവടം

ദേശീയപാത നിർമാണത്തിന്റെ മറവിൽ മണ്ണ് മോഷണം പ്രതിക്ഷേധവുമായി നാട്ടുകാർ 

ചാത്തന്നൂർ : ദേശീയപാത നിർമാണത്തിന്റെ മറവിൽ മണ്ണ് മോഷണം പ്രതിക്ഷേധവുമായി നാട്ടുകാർ ചാത്തന്നൂർ പോലിസ് കേസെടുത്തു. സംഭവത്തെ കുറിച്ച് ചാത്തന്നൂർ പോലിസ് പറയുന്നത് ഇങ്ങനെ യാണ് കൊല്ലം - തിരുവനന്തപുരം ദേശീയ പാതയിൽ അപ്രോച്ചു റോഡിന്റെ
നിർമ്മാണപ്രവർത്തി നടക്കുന്ന ഭാഗങ്ങളിൽ നിന്നും അനധികൃതമായി മണ്ണ് കടത്തുന്നതിനെ തീരെയാണ് നാട്ടുകാരും ജനപ്രതിനിധികളും  പ്രതിഷേധ വുമായി രംഗത്ത് എത്തിയത്. കരമണ്ണ് മാഫിയ സംഘം ദേശീയ പാത നിർമ്മാണ കമ്പനി ഉദ്യോഗസ്ഥരുടെ പിന്തുണയോടെ കഴിഞ്ഞ
വെള്ളിയാഴ്ച രാത്രിയോടെ പൊതുമരാമത്ത് റോഡിന്റെ അൻപത് മീറ്റർ ഉള്ളിൽ കയറി നിലവിലുള്ള പുതിയ ടാറിങ് പൊളിച്ചു കൊണ്ട് മുക്കാൽ മീറ്റർ താഴ്ചയിൽ മണ്ണെടുത്തതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പതിനഞ്ചു ലോഡോളം മണ്ണ് നീക്കിയതോടെ നാട്ടുകാർ നിർമ്മാണപ്രവർത്തി തടയുകയും
കരമണ്ണ് മാഫിയ സംഘവുമായി സംഘർഷ സ്ഥിതി ഉണ്ടാവുകയും തുടർന്ന് നാട്ടുകാർ
കമ്പനി അധികൃതരെ ബന്ധപ്പെട്ടപ്പോൾ ഇങ്ങനെയൊരു നിർമ്മാണപ്രവർത്തി
നടക്കുന്നില്ല എന്ന് അറിയുകയും.
 കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ അറിയാതെ സൂപ്പർ വൈസർ
നടത്തിയ മണ്ണ് കച്ചവടമാണെന്ന് അറിഞ്ഞതോടെ കമ്പനി അധികൃതർ എത്തി നിർമ്മാണപ്രവർത്തി തടയുകയും ഇന്നലെ രാവിലെ ജി. എസ്. ജയലാൽ എം എൽ എയും പൊതുമരാമത്ത് അധികൃതരും സ്ഥലതെത്തി കരമണ്ണു കടത്തിയ സിനോ. കെ.പി എന്ന കരാറുകാരന് എതിരെ പോലീസിൽ പരാതി 
നൽകുകയായിരുന്നു തുടർന്ന് ചാത്തന്നൂർ പോലിസ് കരാറുകാരനെന്ന് പറയുന്ന സിനോയെ കസ്റ്റഡിയിലെടുത്ത് കേസെടുക്കുകയും ചെയ്തു 
തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയ്ക്കുകയായിരുന്നു.

Friday, 19 December 2025

പൂതക്കുളം പഞ്ചായത്തിൽ ബി ജെ പി ശക്തമായ പ്രതിപക്ഷം ആകും - ബിജെപി:

പൂതക്കുളം പഞ്ചായത്തിൽ ബി ജെ പി ശക്തമായ പ്രതിപക്ഷം ആകും - ബിജെപി
:
പരവൂർ : പൂതക്കുളം പഞ്ചായത്തിലെ ഭരണവുമായി ബന്ധപ്പെട്ട് ബി ജെ പി ആരുമായും സന്ധി ചേരില്ല ക്രീയാത്മക 
പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് ബിജെപി പരവൂർ മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്‌. ജി. കുറു മണ്ഡൽ അറിയിച്ചു.
പൂതക്കുളം പഞ്ചായത്തിന്റെ വികസനത്തിന് മുൻ തൂക്കം കൊടുത്ത് കൊണ്ട് ബി ജെ പി യുടെ ആറ് ജനപ്രതിനിധികളും പ്രവർത്തിക്കുമെന്നും മറിച്ചുള്ള പ്രചരണം എല്ലാം ആസ്ഥാന ത്താണ് എന്നും പ്രദീപ് പറഞ്ഞു. പഞ്ചായത്തിൽ ഒരു വിഭാഗം കോൺഗ്രസുകാർ നടത്തുന്ന കുപ്രചരണമാണ് ഇപ്പോൾ നടക്കുന്നത് 
കോൺഗ്രസിന് കിട്ടിയത് നാല് സീറ്റ് മാത്രമാണ് ബിജെപി പഞ്ചായത്തിൽ ആറ് സീറ്റ് ആണ് അത് കൊണ്ട് തന്നെ പ്രധാന പ്രതിപക്ഷ കക്ഷിയാണ് ബിജെപി അത് കൊണ്ട് തന്നെ ബിജെപിയുടെ ജനപിന്തുണ കൂടിയിട്ടുണ്ട് എന്നും ബി ജെ പി മണ്ഡലം പ്രസിഡന്റ് പ്രദീപ്‌ ജി കുറുമണ്ടൽ പറഞ്ഞു

ചാത്തന്നൂരിൽ ബിജെപിയുടെ മുന്നേറ്റത്തിൽ തകർന്ന് വീണത് എൽ ഡി എഫിന്റെ ശക്തികേന്ദ്രങ്ങൾ നിലംപരിശായി കോൺഗ്രസും.

ചാത്തന്നൂരിൽ ബിജെപിയുടെ മുന്നേറ്റത്തിൽ തകർന്ന് വീണത് എൽ ഡി എഫിന്റെ ശക്തികേന്ദ്രങ്ങൾ നിലംപരിശായി കോൺഗ്രസും.

ചാത്തന്നൂർ : ചാത്തന്നൂരിൽ ബിജെപിയുടെ മുന്നേറ്റത്തിൽ തകർന്ന് വീണത് എൽ ഡി എഫിന്റെ ശക്തികേന്ദ്രങ്ങൾ നിലംപരിശായി കോൺഗ്രസും.ബിജെപി നിലവിലുള്ള നാല് സീറ്റിൽ നിന്നും ഏഴ് സീറ്റാക്കി ഉയർത്തിയപ്പോൾ കോൺഗ്രസ് നിലവിലുള്ള അഞ്ചു സീറ്റിൽ നിന്നും ഒരു സീറ്റിലേക്ക് ഒതുങ്ങി. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ ബിജെപി ഉയർത്തിയ വെല്ലുവിളിയെ അതിജീവിക്കാൻ കോൺഗ്രസ്‌ ഇടതുസ്ഥാനാർഥികൾക്ക് വോട്ട് മറിച്ചതോടെ കോൺഗ്രസ്‌ പഞ്ചായത്തിലെ ചരിത്രത്തിലെ തോൽവി ഏറ്റ് വാങ്ങി ഏക സീറ്റിൽ ഒതുങ്ങിയപ്പോൾ ഇടതുശക്തികേന്ദ്രങ്ങളിൽ തിരിച്ചടി നൽകി ഇടതുമുന്നണിയുടെ സീറ്റിങ് സീറ്റുകൾ പിടിച്ചെടുത്തു ബിജെപി കരുത്ത്കാട്ടി.
ബിജെപിയുടെ സീറ്റിങ് സീറ്റുകളായ മീനാട്, കളിയാക്കുളം,സിവിൽസ്റ്റേഷൻ എന്നിവടങ്ങളിൽ ഹാട്രിക് അടിച്ച ബിജെപി
വാർഡ് രൂപീകരിച്ച നാൾ മുതൽ ഇടതു പക്ഷം ജയിച്ചു വന്ന കാരംകോട്, താഴം, കല്ലുവെട്ടാംകുഴി തുടങ്ങിയ വാർഡുകൾ ബിജെപി ഇടതു പക്ഷത്തിൽ നിന്നും പിടിച്ചെടുത്തപ്പോൾ പുതിയതായി രൂപീകരിച്ച  സിപിഎം ശക്തികേന്ദ്രമായ ബ്ലോക്ക്‌ വാർഡിൽ ബിജെപി നേടിയ വിജയം തിളക്കമാർന്നതായി മാറി. ഇടതു ശക്തി കേന്ദ്രങ്ങളിൽ ബിജെപി നേടിയ മിന്നു ന്ന വിജയത്തിന്റെ പരിഭ്രാന്തിയിലാണ് ഇടതു മുന്നണി.

@ കോൺഗ്രസിന് ചാത്തന്നൂരിൽ ദയനീയ പരാജയം.

പരമ്പരാഗതമായി കോൺഗ്രസ്‌ ജയിക്കുന്ന സീറ്റുകളിൽ  ബിജെപി വിജയിക്കുമെന്ന് കണ്ടു കോൺഗ്രസ്‌ പ്രവർത്തകർ സിപിഎം സ്ഥാനാർഥികൾക്ക് വോട്ട് മറിച്ചത് കോൺഗ്രസിന് തന്നെ വിനയായി മാറി. പലയിടത്തും മൂന്നക്കം തികയ്ക്കാൻ കഴിയാതെ കോൺഗ്രസ്‌ ദയനീയമായി തോറ്റു. നാളിതുവരെ കോൺഗ്രസ്‌ വിജയിച്ചു വന്നിരുന്ന വയലിക്കട വാർഡിൽ
മൂന്നാം വിജയത്തിനായി ഇറങ്ങിയ
കോൺഗ്രസ്‌മണ്ഡലം പ്രസിഡന്റ് ടി. എം. ഇഖ്ബാൽ മൂന്നാം സ്ഥാനത്തേക്ക് പോയപ്പോൾ കോൺഗ്രസിന്റെ പ്രസിഡന്റ്‌ സ്ഥാനാർഥി ഇന്ദിര എം സി പുരത്ത് ദയനീയ പരാജയം ഏറ്റ് വാങ്ങി. വാർഡ് രൂപീകരിച്ച നാൾ മുതൽ കോൺഗ്രസ്‌
മൃഗീയ ഭൂരിപക്ഷത്തോടെ ജയിച്ചു വന്നിരുന്ന ഏറം വടക്ക് കോൺഗ്രസ്‌ തോറ്റത് ജില്ലയിൽ തന്നെ ചർച്ചയാവുകയാണ്.ചാത്തന്നൂർ പഞ്ചായത്തിൽ കോൺഗ്രസ്‌ ശക്തികേന്ദ്രമായ പാലവിള വാർഡിൽ മാത്രമാണ്  26എന്ന ചെറിയ ഭൂരിപക്ഷത്തിൽ കോൺഗ്രസിന് വിജയിക്കാനായത്  ഗ്രാമപഞ്ചായത്ത്‌ സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ട് പോലും കിട്ടാനാകാതെ വന്നതോടെ ജില്ലാ ബ്ലോക്ക്‌ സ്ഥനാർഥികൾക്കും പഞ്ചായത്തിൽ നിന്നും നാമമാത്ര വോട്ടാണ് ലഭിച്ചത്.

ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി നേടിയത് ശക്തമായ വിജയമാണ്.

നമസ്തെ..
ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി നേടിയത് ശക്തമായ വിജയമാണ്..കൊല്ലം കോർപ്പറേഷനിൽ 2020-ൽ നേടിയ ആറ് സീറ്റിൽ നിന്നും 12ആക്കി ഉയർത്തി വ്യക്തമായ മുന്നറിയിപ്പ് ഇരു മുന്നണികൾക്കും നൽകിയ ശക്തമായ മുന്നറിയിപ്പ് നൽകിയ പ്രസ്ഥാനത്തിന്റെ നായകൻ എസ്. പ്രശാന്ത് ആണ്. ചാത്തന്നൂർ ശാഖയിൽ സ്വയം സേവകൻ ശിഷക്, മുഖ്യശിഷക്, ശാഖ കാര്യവാഹ്,ചാത്തന്നൂർ മണ്ഡൽ കാര്യവാഹ് തുടങ്ങി സംഘത്തിന്റെ കാര്യകർത്താവ് സ്ഥാനത്ത് നിന്നും ബിജെപിയിൽ എത്തി ബിജെപി ചാത്തന്നൂർ പഞ്ചായത്ത്‌ സമിതി ജനറൽ സെക്രട്ടറി, പ്രസിഡന്റ്‌, 
ചാത്തന്നൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ പി. എം വേലാ യുധൻ ചേട്ടന് ചാത്തന്നൂർ നിയോജക മണ്ഡലം 10000വോട്ട് നൽകി തുടർന്ന്
ബി.ബി. ഗോപകുമാർ സ്ഥാനാർഥിയായി
എത്തി ബിജെപി യുടെ കുതീപ്പ് തുടങ്ങി=10000 മുപ്പതിനായിരത്തിന് മുകളിൽ എത്തി.തുടർന്ന് സുനിൽ ചേട്ടൻ മാറിയപ്പോൾ നിയോജക മണ്ഡലം പ്രസിഡന്റ്‌...ബി. ബി. ഗോപകുമാർ വീണ്ടും മത്സരിച്ചു 42000ആക്കി ഉയർത്തി..
തുടർന്ന് ബി. ബി. ഗോപകുമാർ സാറിനൊപ്പം ജില്ലാ സെക്രട്ടറി, ജനറൽ സെക്രട്ടറി ഇപ്പോൾ ഈസ്റ്റ് ജില്ലാ പ്രസിഡന്റ്‌..സംഘടന ചട്ടകൂടിൽ നിന്നാണ് പ്രവർത്തനം നടത്തുന്നത്.. മാധ്യമ വിചാരണ നേരിട്ട്..സഖാക്കളുടെ ഭീഷണിയെ നേരിട്ട്...പ്രവർത്തകർക്ക് ഒപ്പം നിന്ന് സുഖവും ദുഃഖവും പങ്കുവെച്ചാണ് ജില്ലാ പ്രസിഡന്റ്‌ ആയത്..ഇന്ന് കേരളത്തിൽ  ജില്ലാ കമ്മിറ്റികളിൽ മികച്ച വിജയം നേടിയത് കൊല്ലം വെസ്റ്റ് തന്നെയാണ്... പ്രശാന്തിന്റെ വാർഡിൽ ബിജെപിയുടെ ദിനേശ് വിജയിച്ചു..പ്രശാന്തിന്റെ
അനിയത്തി അടുത്ത വാർഡിൽ വിജയിച്ചു. കഴിഞ്ഞ പ്രാവശ്യത്തെ പ്രശാന്തിന്റെ വാർഡിൽ നാല് വോട്ടിന് പരാജയപ്പെട്ട ഷീജ. അർജുനൻ സിവിൽസ്റ്റേഷൻ വാർഡിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മീനാട് ബി. ബി. ഗോപകുമാറിന്റെ സ്വന്തം വാർഡിൽ വിജയിച്ചു..പാർട്ടിയുടെ അടിത്തറ ഉണ്ടാക്കേണ്ടത് സ്വന്തം വാർഡിൽ ആണ്.. സ്വന്തം വാർഡിൽ അടിത്തറയുണ്ടാക്കി സ്വന്തം വാർഡിൽ ജയിപ്പിക്കുന്നവൻ ആണ് യഥാർത്ഥ ലീഡർ.. ചാത്തന്നൂർ പഞ്ചായത്തിൽ ബിജെപി നാല് സീറ്റിൽ നിന്നും ഏഴ് ആക്കി ഉയർത്തി.. ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ബ്ലോക്ക്‌ പഞ്ചായത്തിൽ ഒന്നിൽ നിന്നും രണ്ടാക്കി ഉയർത്തി ബിജെപി പൂതക്കുളത്ത് മൂന്ന് സീറ്റിൽ നിന്നും ആറാക്കി ഉയർത്തി.. പരവൂരിൽ നാല് സീറ്റിൽ നിന്നും ആറു സീറ്റായി.. ആദിച്ചനല്ലൂർ അഞ്ചിൽ നിന്നും ഏഴ് ആയി.. ചിറക്കര ഭരണം പിടിച്ചു.. കല്ലുവാതുക്കലിൽ ഇടതുവലത് സഖ്യത്തെ സധൈര്യം നേരിട്ട് മുന്നിലെത്തി ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ അടിത്തറ കെട്ടിയുയർത്തിയത് സംഘം തന്നെയാണ്.. ബിജെപി മുന്നോട്ട് പോകുന്നു കൃത്യമായ അജണ്ടയിലൂടെ ബി. ബി. ഗോപകുമാറിന്റെയും എസ്. പ്രശാന്തിന്റെ യും നേതൃത്വം സുശക്തമാണ്..അതാണ് 42ജന പ്രതിനിധികളെ  ഞങ്ങൾക്ക്കിട്ടിയത്.
 ചാത്തന്നൂരിൽ.. അത് തന്നെയാണ് കൊല്ലത്തും.. ഉറച്ച കാൽ വയ്പ്പോടെ സുശക്തമായ നേതൃത്വം കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്തിന് ആശംസകൾ..
NB:ചാത്തന്നൂർ അസoമ്പ്ളി കൃത്യമായി ജയിച്ചിരിക്കും അത് ബി. ബി. ഗോപകുമാർ ആയാലും പാർട്ടി നിർദ്ദേശിക്കുന്ന ആരായാലും..ഞങ്ങൾ ജയിപ്പിച്ചിരിക്കും.
എന്റെ പേനയിൽ കൃത്യമായ വാർത്തകൾ ഉണ്ടാകും. എന്റെ ചാത്തന്മാർ 
കൃത്യമായ സമയത്ത് കൃത്യമായ വിവരരേഖകൾ തരും.. ഞങ്ങൾ ജയിച്ചിരിക്കും..

Wednesday, 17 December 2025

ചാത്തന്നൂർ നിയോജ മണ്ടലത്തിൽ എൻ ഡി എ യുടെ അടിത്തറ ഭദ്രമാക്കി വോട്ടുയർത്തിയപ്പോൾ തകർന്ന് വീണത് കോൺഗ്രസിനെന്റെയും എൽ ഡി എഫിനെന്റെയും ചീട്ടു കൊട്ടാരങ്ങളാണ്.

ചാത്തന്നൂർ :  ചാത്തന്നൂർ നിയോജ മണ്ടലത്തിൽ എൻ ഡി എ യുടെ അടിത്തറ ഭദ്രമാക്കി വോട്ടുയർത്തിയപ്പോൾ  തകർന്ന് വീണത് എൽ ഡി എഫിന്റെയും
എൽ ഡി എഫിന്റെയും  ചീട്ടു കൊട്ടാരങ്ങളാണ്. ജില്ലാപഞ്ചായത്ത് ഡിവിഷനുകളിൽ നേരിയ വിത്യാസത്തിലെ പരാജയമൊഴിച്ചാൽ എല്ലാ മേഖലയിലും
ബിജെപി മുന്നേറ്റം നടത്തി.അൻപതോളം വാർഡുകളിൽ അൻപതിൽ താഴെ വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥി കൾ പരാജയപ്പെട്ടത്.ബ്ലോക്ക്‌ തലത്തിൽ
നിലവിലുള്ള ബ്ലോക്ക് ഡിവിഷനായ മീനബലം.നിലനിർത്തുകയും  പുത്തൻകുളം ബ്ലോക്ക് ഡിവിഷൻ പിടിച്ചെടുക്കുയും 
ചെയ്തതോടെ രണ്ട് സീറ്റ് നേടി  ഇത്തിക്കര ബ്ലോക്ക് ഡിവിഷനിൽ പ്രധാന പ്രതിപക്ഷമായി കോൺഗ്രസിന് ഇവിടെ ഒരു സീറ്റാണ് ഉള്ളത്. മറ്റ് ബ്ലോക്ക് ഡിവിഷനുകളിലെ ബി ജെ പിയുടെ മുന്നേറ്റം വിലയിരുത്തിയാൽ പലയിടത്തും നൂറിൽ താഴെ വോട്ടുകൾക്കാണ് 
തോൽവി. ചിറക്കര പഞ്ചായത്തിൽ
ചിറക്കര മേഖലയിൽ
അഞ്ഞിടങ്ങളിൽ കോൺഗ്രസ്‌ ഇടതു പക്ഷത്തെ സഹായിച്ചപ്പോൾ നെടുങ്ങോലം മേഖലയിൽ അഞ്ഞിടങ്ങളിൽ സിപിഎം തിരിച്ചും സഹായിക്കുകയായിരുന്നു. ഇവിടങ്ങളിൽ ഇരു മുന്നണികളും മൂന്നാം സ്ഥാനത്ത് പോയി. സമാന രീതിയിൽ ആദിച്ചനല്ലൂരും പൂതക്കുളത്തും എല്ലാം നടന്നുവെങ്കിലും ബിജെപി അതിനെയെല്ലാം അവഗണിച്ചു കൊണ്ട് മുന്നിലെത്തി ആദിച്ച നല്ലൂർ ചാത്തന്നൂർ, കല്ലുവാതുക്കൽ,പൂതക്കുളം എന്നിവടങ്ങളിൽ 7സീറ്റ് വീതം നേടി
പ്രധാന പ്രതിപക്ഷമാ
യപ്പോൾ ചിറക്കരയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. കല്ലുവാതുക്കലിൽ രണ്ട് സീറ്റ് കുറഞ്ഞുവെങ്കിലും കഴിഞ്ഞ തവണത്തെ ബ്ലോക്ക്‌ പഞ്ചായത്ത്‌ സീറ്റ് നില നിർത്തി കൊണ്ട് കൂടുതൽ വോട്ട് വാങ്ങി പഞ്ചായത്തിൽ മുന്നിലെത്തി.ചിറക്കരയിൽ മുഴുവൻ സീറ്റും കൈയ്യടക്കി പ്രതിപക്ഷ മില്ലാതെ ഭരിച്ച ഇടതുമുന്നണി തകർന്ന ടിയുന്ന കാഴ്ചയാണ് കണ്ടത് എങ്കിൽ ചാത്തന്നൂരിൽ കോൺഗ്രസ്‌ പൂർണ്ണമായും തകർന്നടിഞ്ഞു ഒരു സീറ്റാണ് ഇവിടെയുള്ളത് പരവൂർ മുൻസിപ്പാലിറ്റിയിൽ ബിജെപി പ്രധാന പ്രതിപക്ഷം ആയപ്പോൾ നിലവിലുള്ള ഭരണ പക്ഷമായ കോൺഗ്രസ്‌ അഞ്ചു സീറ്റിൽ ഒതുങ്ങി. യു ഡി എഫ് - എൽ ഡി സംവിധാനത്തെ നിഷ് പ്രഭമാക്കി ചാത്തന്നൂരിൽ അജയ്യശക്തിയായി ബിജെപി മാറുകയായിരുന്നു.


എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

എം ഡി എം എ യുമായി യുവാവ്  അറസ്റ്റിൽ 

ചാത്തന്നൂർ : എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ കല്ലുവാതുക്കൽ ഊഴായ്ക്കോട് മരുത്തുംമൂട്ട് വീട്ടിൽ ദേവസ്യ യുടെ മകൻ ഡെരിൻ ദേവസ്യ(20)യാണ്
അറസ്റ്റ് ചെയ്തത്. കച്ചവടത്തിനായി കൊണ്ട് വന്ന ഒൻപത് ഗ്രാം എം ഡി എം എ പ്രതിയിൽ നിന്നും കണ്ടെത്തി 
ബാഗ്‌ളൂരിൽ നിന്നും കൊല്ലം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ശേഷം കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ 
ബസിൽ വന്ന് ചാത്തന്നൂർ രാവിലെ 11 മണിയോടെ തിരുമുക്കിൽ 
ഇറങ്ങുമ്പോൾ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.എക്സൈസ് സർക്കി ൾ ഇൻസ്‌പെക്ടർ കൃഷ്ണ കുമാറിന് കിട്ടിയ
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 
ഐ ബി ഓഫിസർ മാരായ ബി. ദിനേശ്, വിജയകുമാർ, മനു, ദിലീപ് എന്നിവരും
ഇൻസ്‌പെക്ടർമാരായ
കെ. ശ്രീലക്ഷ്മി, രജിത്ത്, പ്രൈവന്റ്റീവ് ഓഫിസർ സതീഷ് ചന്ദ്രൻ, സിവിൽ പോലിസ് ഓഫിസർമാരായ
അജീഷ് ബാബു,
ശ്രീനാഥ്, ശ്യാംകുമാർ,മുഹമ്മദ് ഷെഹീൻ, മുഹമ്മദ് ഇജാസ്, സി ഇ ഒ ട്രീസ,
വിഷ്ണു.വി,ഇ. ഐ ഗ്രേഡ് നിഷാദ്,
സി. ഇ ഒ രാജ് മോഹൻ, സി ഇ ഒ നിഷാദ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.


 


പൂതക്കുളമെന്ന ഇടതുകോട്ടയെ തകർത്ത് ബിജെപി

പൂതക്കുളമെന്ന ഇടതുകോട്ടയെ തകർത്ത് ബിജെപി

പരവൂർ : പൂതക്കുളമെന്ന ഇടതുകോട്ടയെ തകർത്ത് ബിജെപി. പൂതക്കുളംപഞ്ചായത്ത്‌ രൂപീകരിച്ച നാൾ മുതൽ ഇടതുകോട്ടയാണ് അതിൽസിപിഐയെ പോലും മാറ്റി നിർത്തി സിപിഎം മൃഗീയ ഭൂരിപക്ഷത്തോടെ ഒറ്റയ്ക്ക് ഭരിക്കുന്ന ശക്തികേന്ദ്രം ഇവിടെ 
 നേരിട്ട അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലിലാണ് എൽഡിഎഫ്. നിലവിൽ 
എൽഡിഎഫിന് ഒൻപത് സീറ്റാണു എൽ ഡി എഫിന് ഉള്ളത് ബിജെപി ആറ് സീറ്റ് നേടിപ്രധാന പ്രതിപക്ഷമായി മാറിയപ്പോൾ
കോൺഗ്രസിന് നാലും സീറ്റുകളാണ് ലഭിച്ചത്.കോൺഗ്രസിൽ 
സിപിഎമ്മിന് ഏഴും സിപിഐക്ക് രണ്ടും സീറ്റുകളാണുള്ളത്.പഞ്ചായത്തിൽ 
അടിപതറിയതും പ്രസിഡന്റ് സ്ഥാനാർഥി അടക്കമുള്ള പ്രമുഖ നേതാക്കൾ തോറ്റതുമാണ് സിപിഎമ്മിനെ തളർത്തുന്നത്. കഴിഞ്ഞതവണ മൂന്നുസീറ്റുകളാണുണ്ടായിരുന്നത്. ഇരട്ടി യാക്കി ഉയർത്തി കൊണ്ട് 
പഞ്ചായത്തിന്റെ്റെ ചരിത്രത്തിലാദ്യമായാണ് എൽഡിഎഫിന് 10 ൽ താഴെ സീറ്റ് ലഭിക്കുന്നത്. സ്ഥിരംസമിതി അധ്യക്ഷനും സിപിഎം ഏരിയ സെന്ററൽ കമ്മിറ്റി അംഗവുമായ
ഡി. സുരേഷ്കുമാർ പാർട്ടിയുടെ ശക്തികേന്ദ്രമായ സ്റ്റേഡിയം വാർഡിലും മുൻ ലോക്കൽ സെക്രട്ടറി അശോകൻപിള്ള പിഎച്ച്സി വാർഡിലും തോറ്റത് സിപിഎമ്മിന് ആഘാതമായി. മുൻ പ്രസിഡൻ്് എസ്. അമ്മിണിയമ്മ പ്രതിനിധാനംചെയ്ത വാർഡിലാണ് അശോകൻപിള്ള തോറ്റത്. 
വൈസ് പ്രസിഡന്റ് വി.ജി. ജയ മൂന്നുതവണ വിജയിച്ച മാവിള വാർഡും എൽഡിഎഫിന് നഷ്ടമായി ബിജെപിയുടെ സത്യൻ പാലോട്ട് കാവ് ആണ് ഇവിടെ വിജയിച്ചത്.
പുതുതായി വന്ന വില്ലേജ് വാർഡിൽ ബിജെപിയുടെ വി കെ സുനിൽ കുമാർ
ഹാട്രിക് കടന്ന് നാലാംതവണ  വിജയിച്ചു.
എച് എസ് വാർഡിലും ബിജെപിയുടെ സജീഷ് അപ്പു മാങ്കൂട്ടം ഹാട്രിക് തികച്ചു.
പൂതക്കുളത്ത് സിപിഎമ്മിനെ തകർത്ത്
ആറ് സീറ്റുകൾ നേടി മുഖ്യപ്രതിപക്ഷമായി
തൊട്ടടുത്തെത്താൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ബിജെപി 
ആഹ്ല‌ാദത്തിലാക്കുന്നത്.ഒപ്പം  ആറുവാർഡുകളിൽ രണ്ടാമതെത്താനും കഴിഞ്ഞു ഇതിൽ. 


തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തീരുമാനിക്കാനാകുന്നില്ല യു ഡി എഫിൽ പ്രതിസന്ധി.

കൊല്ലം: തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തീരുമാനിക്കാനാകുന്നില്ല യു ഡി എഫിൽ പ്രതിസന്ധി. കോർപറേഷനിലെ ഭരണമടക്കം ജില്ലയിലെ നിരവധി തദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണമടക്കം കിട്ടിയതോടെയാണ്  യു ഡി എഫിൽ തമ്മിൽ തല്ലും തുടങ്ങിയത് സ്ഥാനാർഥി നിർണ്ണയത്തിൽ പോലും ഇല്ലാത്ത പ്രതിസന്ധിയാണ് ഇപ്പോൾ നടക്കുന്നത് എന്ന് കെ പി സി സി യുടെ ഉന്നത നേതാവ് പറയുന്നു. കോർപ്പറേഷൻ ഭരണത്തിൽ
ഡെപ്യുട്ടി മേയർ സ്ഥാനത്തേക്ക്
മുസ്ലിംലീഗും ആർ എസ് പി യുമാണ് രംഗതുള്ളത്. ആർ എസ് പി യ്ക്ക് മൂന്ന് അംഗങ്ങളും ലീഗിന് രണ്ട് അംഗങ്ങളുമാണ് ഉള്ളത് എസ് ഡി പി ഐ യുടെ ഒരു അംഗത്തെ കൂട്ട് പിടിച്ചാണ് ഇപ്പോൾ ലീഗ് രംഗത്ത് എത്തിയിരിക്കുന്നത്. കൂടാതെ
അധികാരം കിട്ടിയ മറ്റ് തദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അവകാശവാദങ്ങൾ ഉന്നയിച്ചു കൊണ്ട് ഘടകകക്ഷികളും കോൺഗ്രസിലെ ഗ്രൂപ്പുകളും ജനപ്രതിനിധി കളുടെ സമുദായ ജാതി സംഘടനകളും രംഗതെത്തിയതോടെ പ്രതിസന്ധി യിലാകുന്നത് കോൺഗ്രസ്‌ നേതൃത്വമാണ്.
മതവും ജാതിയും ജാതിയ്ക്കുള്ളിലെ ജാതിയും നോക്കി പ്രസിഡന്റ്‌ വൈസ് പ്രസിഡന്റ്പദവികൾ വീതം വെയ്ക്കേണ്ട അവസ്ഥയാണ് എന്ന് നേതാക്കൾ പറയുന്നു. പ്രതിസന്ധി കൂടുതൽ ആകുന്ന സ്ഥലങ്ങളിൽ തീരുമാനം കെ പി സി സിയ്ക്ക് വിടാനുള്ള തീരുമാനമാണ് ജില്ലാ നേതൃത്വം കൈ കൊള്ളുന്നത്. വരും ദിന ങ്ങളിൽ കോൺഗ്രസ്‌ ജില്ലാ നേതൃത്വം പ്രാദേശിക നേതൃത്വവുമായി കൂടുതൽ കൂടിയാലോചനകൾ നടത്തി പ്രതിസന്ധിക്ക്
പരിഹാരം ഉണ്ടാക്കുമെന്ന് ഡി സി സി നേത്രത്വം പറയുന്നു.





Tuesday, 16 December 2025

പരവൂരിൽ ബിജെപിയുടെ മുന്നേറ്റം തകർന്നടിഞ്ഞു കോൺഗ്രസ്‌

ഇടതു കോട്ടകളിൽ ബിജെപിയുടെ മുന്നേറ്റം തകർന്നടിഞ്ഞു കോൺഗ്രസ്‌

ചാത്തന്നൂർ: പരവൂർ മുൻസിപ്പാലിറ്റിയിൽ ബിജെപി മുന്നേറ്റത്തിൽ തകർന്നടിഞ്ഞത് കോൺഗ്രസാണ്. നിലവിൽ നാല്  കൗൺസിലർമാർ ഉണ്ടായിരുന്ന
പരവൂർ മുൻസിപ്പാലിറ്റിയിൽ ബിജെപി ആറ് സീറ്റ് നേടി പ്രധാനപ്രതിപക്ഷമായി മാറി  മുൻസിപ്പാലിറ്റി ഭരിച്ചിരുന്ന കോൺഗ്രസിന്റെ
ചെയർപേഴ്സൺ അടക്കമുള്ള സ്ഥാനാർഥി കൾ തോറ്റു അഞ്ചു സീറ്റിൽ ഒതുങ്ങി. നിലവിലുള്ള നാല് സീറ്റിൽ തവണ ബിജെപി മൂന്ന് സീറ്റ് നിലനിർത്തിയപ്പോൾ
ഒരു സീറ്റ് നഷ്ടമായതൊഴിച്ചാൽ ബിജെപി
ഇടതുകോട്ടകളിൽ  ശക്തമായ വെല്ലുവിളി ഉയർത്തിയാണ് മുന്നേറിയത്
സിപിഎം ജില്ലാ  സെക്രട്ടറിയേറ്റ് അംഗം കെ. സേതുമാധവനെ ബിജെപിയുടെ സീറ്റിങ് സീറ്റായ കുറുമണ്ഡൽ വാർഡിൽ മലർത്തിയടിച്ചു ബിജെപി പരവൂർ മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്‌. ജി.കുറുമണ്ഡൽ 
കുറുമണ്ഡൽ വാർഡിൽ ബിജെപി
ഹാട്രിക് നേടിയപ്പോൾ  ബിജെപിയുടെ സ്വർണ്ണമ്മസുരേഷ് തുടർച്ചയായി മൂന്നാം തവണ വിജയിച്ചു ഹാട്രിക് നേടി. മണിയംകുളം വാർഡിൽ ഷീലസുനിൽ നാല് തവണ തുടർച്ചയായി വിജയിച്ചു അഞ്ചാം തവണയാണ് ബിജെപി ഇവിടെ ജയിക്കുന്നത്. ഒല്ലാൽ വാർഡിൽ രാജീവും കൃഷിഭവൻ വാർഡിൽ അഡ്വ.അജിമോളും പൊഴിക്കരയിൽ വിഷ്ണുവും വിജയകൊടി നാട്ടിയപ്പോൾ  10 സീറ്റുകളിൽ രണ്ടാം സ്ഥാനതെത്തി. അതിൽ തന്നെ 6 വാർഡുകൾ 21, 27, 37, 52, 63, 88 അൻപ്തിൽ താഴെ വോട്ടുകൾക്കാണ് നഷ്ട്ടപെട്ടത്. ഇടതു കോട്ടകളായ  
 പശുമൺ, പേരാൽ  വാർഡുകളിൽ നിസാര വോട്ടുകൾക്കാണ്നഷ്ടമായത്. ഇടതു കോട്ടകളിൽ ശക്തമായ വെല്ലുവിളി ഉയർത്തി യു ഡി എഫിനെ പൊളിച്ചടുക്കി
നഗരസഭയിൽ ബിജെപി നടത്തിയ മുന്നേറ്റം വരും കാലങ്ങളിൽ പരവൂരിന്റെ രാക്ഷ്ട്രീയ ചിത്രം തന്നെ മാറ്റിയെഴുതുമെന്ന് രാക്ഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാട്ടുന്നു.
 








Friday, 12 December 2025

കൊല്ലത്ത് ഇടത് വലത് രാക്ഷ്ട്രിയത്തിന്റെഅടിത്തറ ഇളക്കിയ തിരഞ്ഞെടുപ്പ്

കൊല്ലത്ത് ഇടത് വലത് രാക്ഷ്ട്രിയത്തിന്റെ
അടിത്തറ ഇളക്കിയ തിരഞ്ഞെടുപ്പ്

കൊല്ലം: കൊല്ലം ജില്ലയിൽ ഇടതു വലത് മുന്നണി രാക്ഷ്ട്രീയത്തിന്റെ മേൽ കൊയ്മ അവസാനിക്കുന്ന തിരഞ്ഞെടുപ്പ് ആണിതെന്ന് രാക്ഷ്ട്രീയ നിരീഷകർ ചൂണ്ടി കാട്ടുന്നു. പോളിങ് ശതമാനത്തിലുണ്ടായ കുറവ് ആണ് ഇരു മുന്നണികൾക്കും തല വേദനയായി മാറിയിരിക്കുന്നത് യു ഡി എഫ് സംവിധാനത്തിൽ പ്രവർത്തകരുടെ അഭാവം ആയിരുന്നുവെങ്കിൽ എൽ ഡി എഫ് അനുഭാവികളുടെ നിസഹകരണമാണ് വോട്ടിങ് ശതമാനത്തിൽ ഉണ്ടായ കുറവിന് കാരണമായി വിലയിരുത്തുന്നത്. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നും വിത്യസ്ത മായി ഇടതുമുന്നണിയോട് ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് ഇടത്  കേന്ദ്രങ്ങൾ
തുറന്ന് സമ്മതിക്കുന്നു. കോർപറേഷനിൽ ഉൾപ്പെടെയുണ്ടായ പോളിങ് ശതമാനത്തിലെ കുറവ്ഫലം നിർണയിക്കുമെന്ന് തിരിച്ചറിഞ്ഞ മുന്നണികൾ ബുധനാഴ്‌ച വൈകിട്ടുതന്നെ കണക്കുകൂട്ടലിലേക്ക് തിരിഞ്ഞിരുന്നു.
മൂന്ന് മുന്നണികളുംളുടെയും  വാർഡ് തല കമ്മിറ്റികൾ യോഗംചേർന്ന് വോട്ട് ശതമാനം വിലയിരുത്തി. പോളിങ് ശതമാനത്തിലെ കുറവ്'നിർണായകമായ ചില വാർഡുകളിലെയും ഡിവിഷനുകളിലെയും ഫലത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. 2020ൽ 73.83 ശതമാനമായിരുന്നു പോളിങ്. ഇത്തവണ അത് 70.35 ശതമാനമായി കുറഞ്ഞത്  വിജയമുറപ്പിച്ച പല സീറ്റുകളിലും തോൽവി ഭയക്കുകയാണ് ഇരുമുന്നണികളും 2020ലെ രാക്ഷ്ട്രീയ സാഹചര്യമല്ല ഇന്ന് 
2020ൽ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത്
കൊവിഡ് ഭീതിയെത്തുടർന്ന് ഉടലെടുത്ത സാഹചര്യങ്ങൾ നിലനിന്നിട്ടും ഇതിലും മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു.
വോട്ട് ചേർക്കുന്നതിലും വോട്ട് ചെയ്യിക്കുന്നതിലും  ഇടതുമുന്നണിയുടെ ഭാഗത്ത് നിന്നും വീഴ്ച്ച ഉണ്ടായിയെന്ന കണക്ക് കൂട്ടലിൽ ആണ് സിപിഎം. 
ഇടതു ശക്തികേന്ദ്രങ്ങളിൽ 
സിപിഐ പ്രവർത്തകരുടെ ഭാഗത്ത് നിന്നും വീഴ്ച്ച ഉണ്ടായതായി ജില്ലാ തലത്തിൽ തന്നെ സിപിഎം നേതൃത്വം വിലയിരുത്തുമ്പോൾ പല വാർഡുകളിലും കൃത്യമായ കണക്ക് കൊടുക്കാൻ സിപിഎം പ്രവർത്തകർക്കും കഴിഞ്ഞിട്ടില്ല.
പാർട്ടികളുടെ സ്ഥിരം വോട്ടുകളിൽ ചോർച്ചയുണ്ടായതായി ഇടതുമുന്നണി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. വാർഡ് വിഭജനത്തെ സിപിഎം പ്രവർത്തകർ പഴിപറയുന്ന കാഴ്ചയാണ് പലയിടത്തും കാണുന്നത്. പലയിടങ്ങളിലും ഡീലിമിറ്റേഷന്റെ ഭാഗമായി വെട്ടിക്കുറക്കലും കൂട്ടലുകളും വാർഡുകളിലെ വർധനയും ഉണ്ടായതിനാൽ ഫലം പ്രവചനാതീതമായതായും വിലയിരുത്തലുണ്ട്. ദൂരെസ്ഥലങ്ങളിൽ നിന്നും വോട്ടുചെയ്യാനെത്തിയപ്പോൾ ലിസ്റ്റിൽ പേരില്ലാതെ മടങ്ങിയവരും സ്ഥിരമായി വോട്ടുചെയ്തിരുന്ന ബൂത്തിൽനിന്നും ഡീലിമിറ്റേഷന്റെ ഭാഗമായി മറ്റു ബൂത്തുകളിലേക്ക് മാറിയവരും നിരവധിയാണ്. അതിനാൽതന്നെ വോട്ട് എവിടെയാണെന്ന് തിരിച്ചറിയാതെ വോട്ട് ചെയ്യാതെ മടങ്ങിയവരുമുണ്ടെന്ന് സ്ഥാനാർഥികൾ പറയുന്നു.ഇടതു വലതു 
മുന്നണിക്കിടയിലെ ശീതസമരങ്ങൾ പലയിടത്തും വോട്ടൊഴുക്കിനെ സ്വാധീനിച്ചതായും ചില പ്രവർത്തകർ വിലയിരുത്തുന്നു. അതേസമയം, വോട്ടുമാറ്റം ഏത് ഭാഗത്തിലാണെന്ന് കൃത്യമായി മനസിലാക്കാനുള്ള ശ്രമത്തിലാണ് ഇരു മുന്നണികളും.

@  സംസ്ഥാനഭരണത്തിനെതിരായ വികാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് ഇത് എൻ ഡി എ യ്ക്ക് അനുകൂലമായി മാറിയെന്ന രാക്ഷ്ട്രീയ  കാഴ്ചപ്പാട് ആണ് നിഷ്പക്ഷരാക്ഷ്ട്രീയ നിരീക്ഷകർക്ക് ഉള്ളത്.പത്തുവർഷം തുടർച്ചയായി ഭരിച്ച എൽഡിഎഫ് സർക്കാരിനെതിരായ വികാരം
ജനങ്ങൾക്കിടയിൽ വലിയ ചലനങ്ങളുണ്ടായി.ഇടതു അണികളെ തന്നെ സ്വാധീനിച്ചതായും അതാണ് സിപിഎം വോട്ട് ബാങ്കിൽ വിള്ളൽ എന്നും
ശബരിമല വിഷയം ഉയർത്തി 
ഭൂരിപക്ഷം വോട്ടുകൾ ബിജെപി 
സമാഹരിച്ചതായി സിപിഎം നേതാക്കൾ കണക്ക് കൂട്ടുന്നു.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉണ്ടായ യു ഡി എഫിന്റെ സ്ത്രീ വിരുദ്ധ നിലപാടും
അങ്ങേയറ്റം സ്ത്രീവിരുദ്ധ നിലപാട് എടുക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയിട്ടുള്ളതും
യുഡിഎഫിന്റെയും എൽ ഡി എഫിന്റെ യും തീവ്രമുസ്ലിം സംഘടനകളുമായി ഉള്ള ബന്ധവും തിരഞ്ഞെടുപ്പിൽ ചർച്ച യായതായി രാക്ഷ്ട്രീയ നിരീക്ഷകർ ചൂണ്ടി കാട്ടുന്നു.

  

Wednesday, 10 December 2025

സിവിൽസ്റ്റേഷനിൽ വിജയം ഉറപ്പിച്ചു ഷീജ. എ

സിവിൽസ്റ്റേഷനിൽ വിജയം ഉറപ്പിച്ചു ഷീജ. എ

ചാത്തന്നൂർ : ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിലെ സിവിൽസ്റ്റേഷൻ വാർഡിൽ ബിജെപിയുടെ ഹാട്രിക് തികയ്ക്കാൻ എ.ഷീജ ഇറങ്ങുന്നു. 2015-ലും 2020-ലും ബിജെപി വെന്നികൊടി പാറിച്ച വാർഡിൽ ഇക്കുറി ഹാട്രിക് തികയ്ക്കാൻ മത്സരിക്കുന്നത് എ.ഷീജയാണ് 2015-ൽ
വനിതസംവരണ സീറ്റി ഷീജ.ഡി.ആറിലൂടെ ബിജെപി പിടിച്ചെടുത്ത വാർഡ് 2020-ൽ
ജനറൽ കാറ്റഗറിയിൽ ആർ.ഇ. സന്തോഷ് നിലനിർത്തിയ ഇവിടെ ഇപ്പോൾ പട്ടിക ജാതി വനിത സംവരണം ആയ ഇവിടെ 
 എ.ഷീജയാണ് ബിജെപി സ്ഥാനാർഥി.
ഷീജ.ഡി.ആർ ബ്ലോക്ക്‌ വാർഡിൽ മത്സരിക്കുമ്പോൾ ആർ.ഇ. സന്തോഷ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ചാത്തന്നൂർ ഡിവിഷനിൽ മത്സരിക്കുന്നു.എ.ഷീജയുടെ രണ്ടാം പോരാട്ടമാണ് ഇവിടെ കഴിഞ്ഞ തവണ നാല് വോട്ടുകൾക്കാണ് കല്ല് വെട്ടാംകുഴി വാർഡിൽ പരാജയപ്പെട്ട എ. ഷീജ ശക്തമായ മത്സരത്തിലൂടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തേക്കാളും ഭൂരിപക്ഷം ഉയർത്തി വാർഡ് നിലനിർത്തുമെന്ന ഉറച്ച തീരുമാനവുമായാണ് മുന്നോട്ടു പോകുന്നത്.
ഫോട്ടോ :ബിജെപി സ്ഥാനാർഥി ഷീജ. എ ജന്മഭൂമി ഏജന്റ് സുഭാഷിന്റെ വീട്ടിൽ നിന്നും അഭ്യർത്ഥന നൽകി അനുഗ്രഹം വാങ്ങി പ്രചരണം തുടങ്ങുന്നു.

ബീനരാജന്റെ വികസനത്തിന്റെ മീനാട് മാതൃക പിന്തുടരാൻ ശ്യംരാജ് മീനാട്

ബീനരാജന്റെ വികസനത്തിന്റെ മീനാട് മാതൃക പിന്തുടരാൻ ശ്യാംരാജ് മീനാട്

ചാത്തന്നൂർ: ബീനരാജന്റെ വികസനത്തിന്റെ മീനാട് മാതൃക പിന്തുടരാൻ ശ്യാംരാജ് മീനാട്. ഒരു വാർഡിൽ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കുന്നതിനും അപ്പുറം ജനസേവനം നടത്തി വികസനങ്ങൾ പൂർത്തിയാക്കി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ മികച്ച ഗ്രാമപഞ്ചായത്ത്‌ അംഗമായ ബീനരാജൻ വീണ്ടും കോയിപ്പാട്  വാർഡിൽ
മത്സരകളത്തിൽ ഇറങ്ങുമ്പോൾ ബീന രാജൻ രണ്ട് വട്ടം വിജയിച്ച മീനാട് വാർഡിൽ  ബീനരാജന്റെ വികസനത്തിന്റെ മീനാട് മാതൃക പിന്തുടരാൻ ബിജെപി
പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ ശ്യാംരാജ്
 ആണ് മത്സരിക്കുന്നത്. പ്രൈവറ്റ് ബാങ്കിലെ മാനേജർ ജോലി  മാറ്റി വച്ച് കൊണ്ടാണ് ശ്യംരാജ് മീനാട് വാർഡിൽ വിജയമുറപ്പിച്ചു പ്രചരണത്തിൽ സജീവമായിരിക്കുന്നത്. 2010-ൽ ബി ജെ പി സ്ഥാനാർത്ഥിയായി മീനാട്  മത്സരത്തിനിറങ്ങിയ ബിനരാജൻ ഇടതുമുന്നണിയിൽ നിന്നും മീനാട് വാർഡ് പിടിച്ചെടുത്തു. അഞ്ചു വർഷം ജനകീയ മെബർ ആയി വിജയകൊടി നാട്ടിയ മീനാട്
ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാൻ ഇടത് വലത് മുന്നണികളുടെ കൂട്ടായ്മയിൽ
ഉണ്ടായ പരീക്ഷണശാലയിൽ  2015-ൽ കാലിടറിയ ബിനരാജൻ 2020-ൽ വീണ്ടും വൻ ഭൂരിപക്ഷത്തോടെ വാർഡ് പിടിച്ചെടുക്കുകയായിരുന്നു.സംഘ ഗ്രാമമായ മീനാടിനെ നെഞ്ചോട് ചേർത്ത ബീനരാജൻ ജനങ്ങളുടെ കാഴ്ച്‌ചപ്പാടിനനുസരിച്ചുള്ള വികസനപ്രവർത്തനങ്ങളാണ്  നടപ്പാക്കിയത്. അംഗനവാടിയെ ക്ലബിങ് 
അംഗനവാടിയാക്കി  ദേശീയ നിലവാരത്തിൽ ഉയർത്തി
 ദേശീയനിലവാരത്തിൽ കളിക്കളം നിർമിച്ചു.കുടുംമ്പാരോഗ്യ കേന്ദ്രത്തിന് സബ് സെന്റർ ആധുനിക രീതിയിൽ സജജീകരിച്ചു  നേതാജി വായനശാലയ്ക്കുള്ള കെട്ടിടനിർമ്മാണം പൂർത്തിയാക്കി വയോജന പരിപാലനം, പാലിയേറ്റീവ് കെയർ പ്രവർത്തനം, ഭിന്നശേഷി പരിരക്ഷകൾക്ക് പ്രത്യേക പ്രാധാന്യം നൽകി  കാർഷികമേഖലയുടെ വളർച്ചയിൽ നെൽകൃഷി, വാഴ, ജൈവപച്ചക്കറി കൃഷി, പുഷ്‌പകൃഷി എന്നിവ നടപ്പാക്കി. ശുചിത്വപരിപാലനത്തിൽ പഞ്ചായത്തിൽ ഒന്നാമതെത്തി. പി എം എ വൈ
 പദ്ധതിയിൽ  വീടുകൾ നൽകി.  തൊഴിലുറപ്പുപദ്ധതിയിലൂടെ വർഷവും  പേർക്ക് 100 തൊഴിൽദിനങ്ങൾ ഉറപ്പുവരുത്തി. എല്ലാ പ്രദേശത്തും തെരുവുവിളക്കുകൾ സ്ഥാപിച്ചു. ത്രിതലപഞ്ചായത്ത് ഫണ്ടും വിനിയോഗിച്ചും നിരവധി വികസനപ്രവർത്തനങ്ങൾ  നടപ്പാക്കി. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. ജനക്ഷേമ പ്രവർത്തനങ്ങൾക്കും വികസനങ്ങൾക്കും മുൻതൂക്കം നൽകി സമാനതകളില്ലാത്ത പ്രവർത്തനവുമായി ബഹുദൂരം മുന്നിലാണ് മീനാട് വാർഡ് നിലവിലുള്ള മീനാട് വാർഡ് മുൻപ്രാവശ്യ ത്തെ ഭൂരിപക്ഷം  ശ്യാംരാജിലൂടെ കൂട്ടുന്ന തിനൊപ്പം ഒരുവട്ടം കൈവിട്ട് പോയ കോയിപ്പാട് വാർഡ് തിരിച്ചു പിടിക്കാൻ ബീന രാജൻ കോയിപ്പാട് വാർഡിലാണ് മത്സരിക്കുന്നത്.
ഫോട്ടോ: ബീനരാജനും ശ്യാംരാജും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ


ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ്‌ വയലിക്കട വാർഡിൽ ഒതുങ്ങി



ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ്‌ വയലിക്കട വാർഡിൽ ഒതുങ്ങി.

ചാത്തന്നൂർ : ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ്‌ വയലിക്കട വാർഡിൽ ഒതുങ്ങി. കോൺഗ്രസ്‌ എന്നാൽ വയലിക്കടയാണോ എന്ന ചോദ്യം ഉയർത്തുകയാണ് നാട്ടുകാരും എതിർ രാക്ഷ്ട്രീയക്കാരും. യു ഡി എഫ് സംവിധാനം ഇല്ലാതെ മത്സരിക്കുന്ന കോൺഗ്രസ്‌ 
ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ കിഴക്കേയറ്റമായ വയലിക്കട വാർഡിൽ നിന്നും മാത്രം കോൺഗ്രസിന് നാല് സ്ഥാനാർഥികൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മത്സരിക്കുന്നുണ്ട് ഒന്ന് നിലവിൽ കോഷ്ണക്കാവ് വാർഡിലെ മെമ്പർ ആയ ഇഖ്ബാൽ വയലിക്കട വാർഡിൽ മത്സരിയ്ക്കുമ്പോൾ നിലവിൽ 
വയലിക്കട വാർഡിലെ മെബറായ പ്രമോദ്..
പഞ്ചായത്തിന്റെ പടിഞ്ഞാറേയറ്റമായ
ഞാവരൂർ വാർഡിലും..വയലിക്കട വാർഡിലെ പഴയ മെബർ.അംബികശശി ചാത്തന്നൂർ പഞ്ചായത്തിലെ തന്നെ മറ്റൊരു വാർഡായ സിവിൽ സ്റ്റേഷൻ വാർഡിലും
വയലിക്കട വാർഡിലെ തന്നെയുള്ള കോൺഗ്രസിന്റെ വനിതനേതാവ് ധന്യഉണ്ണി ത്താൻ പ്രവർത്തക തൊട്ടടുത്ത വാർഡായ വരിഞ്ഞം വാർഡിലും
വയലിക്കട വാർഡിലെ തന്നെയുള്ള 
 കോൺഗ്രസ്‌ പ്രവർത്തകയെ പഞ്ചായത്തിന്റെ തെക്കേഅറ്റമായ താഴം വാർഡിലുംസ്ഥാനാർഥിയാക്കിയപ്പോൾ.പഞ്ചായത്തിലെ പതിനെട്ടാം വാർഡായ കോട്ടവതുക്കൽ വാർഡിൽ  മാബള്ളിക്കുന്നം വാർഡിലെ യൂത്ത് 
കോൺഗ്രസ് നേതാവിനെ ബലിയാടാക്കുകയായിരുന്നു.
സ്ഥാനാർഥികൾ ആകുന്നതിന് പോലും ആളില്ലാത്ത അവസ്ഥയിൽ നട്ടംതിരിഞ്ഞ കോൺഗ്രസ്‌ പ്രവർത്തനത്തിന് കൂലിയ്ക്ക് പോലും ആളിനെ കിട്ടാൻ ഇല്ലെന്ന് സ്ഥാനാർഥികൾ പറയുന്നു.


വികസനം കൊതിക്കുന്ന കല്ലുവാതുക്കലിന് വേണം ബിജെപി

എൻ ഡി എ യുടെ തിരിച്ചു വരവ് കൊതിക്കുന്ന കല്ലുവാതുക്കൽ 

ചാത്തന്നൂർ : എൻ ഡി എയുടെ തിരിച്ചു വരവ് കൊതിക്കുന്ന കല്ലുവാതുക്കലിൽ എൻ ഡി എ സഖ്യം നേരിടുന്നത് ഇൻഡി സഖ്യത്തിനെയാണ്. ബിജെപിയുടെ മുന്നേറ്റം തടയാൻ എൽ ഡി എഫും യു ഡി എഫും കൈകോർത്ത് നിൽക്കുന്ന ഇവിടെ രാക്ഷ്ട്രീയ കുടിലതയുടെ പുതിയ മേച്ചിൽ പുറങ്ങൾ തേടുകയാണ് ഇൻഡി സഖ്യം.
ഇത്തിക്കര ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. 24 വാർഡുകളിലായി
ഏകദേശം 38 ച.കി.മീ. വിസ്‌തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കൽ പഞ്ചായത്ത്‌. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തി പങ്കിടുന്ന കല്ലുവാതുക്കൽ പഞ്ചായത്തിന്റെ  വടക്ക് ജലനാദം മുഴക്കി ഒഴുകി വരുന്ന ഇത്തിക്കര ആറിന്റെ തീരവും, തെക്ക് മലയോര റോഡും പാടശേഖരങ്ങളും, കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറ് കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ സമതല പ്രദേശങ്ങളും ഒത്തിണങ്ങിയ കാർഷിക ഗ്രാമം.2020-ൽ അധികാരത്തിൽ എത്തിയ ബിജെപി ഭരണത്തെഇടതുവലത് മുന്നണി കൾ ചേർന്ന് ആവിശ്വാസ പ്രമേയം കൊണ്ട് വന്ന് അട്ടിമറിച്ചു കോൺഗ്രസ്‌ ഭരണം കൊണ്ട് വന്ന ഇവിടെ ഇപ്പോൾ ജനങ്ങൾ 
ബിജെപിയെ തിരിച്ചു കൊണ്ട് വന്ന് ബിജെപി മുന്നോട്ട് വച്ച വികസനത്തിനായി കൊതിക്കുകയാണ്.വികസനത്തിനായി സ്ഥിരതയുള്ള ബിജെപി ഭരണത്തിനായി വോട്ട് ചെയ്യാൻ ജനങ്ങൾ ഒരുങ്ങുകയാണ്. ജനങ്ങളെ ഒന്നായി കണ്ട ഭരണമാണ് ബിജെപിയുടെത് എന്ന് ജനങ്ങൾ പറയുന്നു.
സമഗ്രവികസനത്തിൻ്റെ രണ്ടര വർഷത്തെ കാലയളവിൽ ആരോഗ്യം, കൃഷി, ഭവനനിർമാണം, പശ്ചാത്തല സൗകര്യം എന്നീ മേഖലകളിലെല്ലാം മുന്നേറ്റം നടത്താൻ എസ്. സുദീപ നേതൃത്വം കൊടുത്ത ബിജെപി ഭരണസമിതിക്കായി. യുവാക്കൾ, വയോജനങ്ങൾ, വിദ്യാർഥികൾ എന്നിവരെ ഒരുപോലെ പരിഗണിച്ചു. സാധാരണക്കാർക്ക് വീടൊരുക്കാൻ , പിഎംഎവൈ പദ്ധതി ഉപയോഗപ്പെടുത്തി.
റോഡുകൾ നവീകരിച്ചു. യുവതയ്ക്കായി തൊഴിൽ മേളകൾ നടത്തി. തെരുവുനായ ശല്യം പരിഹരിക്കാനും എബിസി പദ്ധതി ഫലപ്രദമായി നടപ്പാക്കാനും ജില്ലാ- ബ്ലോക്ക് പഞ്ചായത്തിൻ്റെ സംയുക്ത പദ്ധതി നടപ്പാക്കി.വനിതാ ശിശുസംരക്ഷണത്തിനും സ്ത്രീ ശാക്തീകരണത്തിനും മുൻതൂക്കം നൽകി. കുടുംബശ്രീ മുഖേന ജാഗ്രതാസമിതികൾ രൂപീകരിച്ചു. അങ്കണവാടികൾ വഴി പോഷകാഹാരം, കുത്തിവയ്പ്‌പ്, ആരോഗ്യപോഷണ വിദ്യാഭ്യാസം എന്നിവ നടത്തി. നെൽകൃഷിക്ക് പുറമെ തെങ്ങ്, റബർ, വാഴ, കുരുമുളക്, പച്ചക്കറികൾ, കാപ്പി, കൊക്കോ എന്നീ കൃഷിക്കും പ്രോത്സാഹനംനൽകി. ബിജെപി ഭരിച്ചിരുന്ന സമയത്തെ
നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൻ ഡി എ വോട്ട് തേടുന്നത്.24വാർഡു കളിലും മുൻ ഗ്രാമ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ അടക്കമുള്ള മികച്ച സ്ഥാനാർഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. അടുക്കും ചിട്ടയുമുള്ള പ്രവർത്തനത്തിലൂടെയാണ് ബിജെപി മുന്നോട്ടു പോകുന്നത് കല്ലുവാ തുക്കലിൽ ബിജെപി വികസനത്തിന്റെ രാക്ഷ്ട്രീയത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.




പ്രകൃതി സൗന്ദര്യവും മനുഷ്യവിഭവശേഷിയുംകൊണ്ട് അനുഗ്രഹീതമാണ്

. "ഇത്തവണ ചിറക്കര ബിജെപി പിടിച്ചെടുക്കും. ഇവിടെയും വേണ്ടേ വികസനവും പുരോഗതിയും....!

ചാത്തന്നൂർ : ഇത്തവണ ചിറക്കര ബിജെപി പിടിച്ചെടുക്കും. ഇവിടെയും വേണ്ടേ വികസനവും പുരോഗതിയും എന്ന് ജനങ്ങൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ചിറക്കരയിൽ ജനങ്ങൾ ചർച്ച ചെയ്യുന്നത് വികസനത്തിന്റെ രാക്ഷ്ട്രീയമാണ് സ്ഥിര തയുള്ള അഴിമതിരഹിത ഭരണമാണ്ലക്ഷ്യമെന്ന് ജനങ്ങൾ ഒന്നടങ്കം പറയുമ്പോൾ വികസനത്തിന്റെ രാഷ്ട്രിയം മുന്നോട്ട് വെച്ചാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രകൃതി സൗന്ദര്യവും മനുഷ്യവിഭവശേഷിയുംകൊണ്ട് അനുഗ്രഹീതമാണ് ചിറക്കര ഗ്രാമ
പഞ്ചായത്ത്. 
ഈ ഭൗതിക സാഹചര്യങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാൻ നാളിതുവരെ ഭരിച്ച ഇടതു മുന്നണി ഭരണത്തിനായില്ല.
 ജനങ്ങൾക്ക് മികച്ച സേവനങ്ങളും വികസനവും ഒരുക്കുന്നതിനുള്ള പദ്ധതി കൾ അഴിമതി നടത്തി ഇല്ലാതാക്കുകയാണ് ഭരണക്കാർ നാളിതുവരെ ചെയ്തു വന്നത്.
പോളച്ചിറയിലെ പക്ഷിസങ്കേതം സംരഷിക്കുവാൻ കഴിയാത്തതും
പോളച്ചിറ നെൽകൃഷിയെ തകർത്തതും
കാർഷിക മേഖലയിലെ തകർച്ചയും
വിദ്യാഭ്യാസ മേഖലയിൽ നാമമാത്രം തുക ചിലവാക്കിയ പഞ്ചായത്ത്‌ ഭരണസമിതിയ്ക്ക് ഉയർത്തി കാണിക്കാൻ നേട്ടങ്ങൾ ഒന്നും തന്നെയില്ല
മാലിന്യ നിർമാർജന പ്രവർത്തനത്തിന് ഒരു തുക പോലും ചിലവഴിക്കാതെ
 ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചു കൊണ്ട്
റോഡ് ഗതാഗതത്തിൽ പോലും പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിൽ വരുത്താതെ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനായി കർമപദ്ധതി തയ്യാറാക്കാതെ അങ്കണവാടി കുട്ടികളുടെ സമഗ്ര പുരോഗതിക്ക് വേണ്ടിയുള്ള വിവിധ പദ്ധതികൾ പോലും അട്ടിമറിച്ചു കൊണ്ട് കഴിഞ്ഞ അഞ്ചു വർഷം രണ്ടു വൈസ് പ്രസിഡന്റുമാരും ഒരു ആക്റ്റിംഗ് പ്രസിഡന്റും ഭരിച്ചു മുടിച്ച ചിറക്കരയിൽ ജനങ്ങൾ ബിജെപിയുടെ സ്ഥിരതയുള്ള ഭരണത്തിനായി ആഗ്രഹിക്കുകയാണ്.മുൻ ഗ്രാമ പഞ്ചായത്ത്‌ അടക്കമുള്ള ശക്തരായ സ്ഥാനാർഥികളെയാണ് ബിജെപി രംഗത്ത്
ഇറക്കിയിട്ടുള്ളത് കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് നേടിയ ബിജെപി പത്തോളം വാർഡുകളിൽ  രണ്ടാം സ്ഥാനത്ത് എത്തി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 400 വോട്ടുകളുടെ വിത്യാസത്തിലാണ് എൽ ഡി എഫിന് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. പാർലമെന്റ്തിരഞ്ഞെടുപ്പിൽ 200ഓളം വോട്ടുകളുടെ വിത്യാസത്തിൽ എൽ ഡി എഫിനെ പിന്നിലാക്കി യു ഡി എഫിന് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തി വോട്ടിങ് നിലവാരത്തിൽ ചിറക്കരയിൽ രാക്ഷ്ട്രീയ സ്ഥിരതയുള്ള പ്രസ്ഥാനമായി മാറി.അത് ഇക്കുറി ചിറക്കരയിൽ സ്ഥിരതയുള്ള ഭരണ ത്തിനായി ജനങ്ങൾ ബിജെപിയ്ക്ക് വോട്ട് ചെയ്യും ഇരു മുന്നണികൾക്കും റിബൽ ശല്യം ഉള്ള ഇവിടെ സിപിഎം മുൻ എൽ സി സെക്രട്ടറി ഉല്ലാസ് കൃഷ്ണൻ പാർട്ടി വിട്ട് സ്വതന്ത്ര സ്ഥാനാർഥിയായി  മത്സരിക്കുമ്പോൾ കോൺഗ്രസിന്റെ
ഗ്രാമപഞ്ചായത്ത്‌ അംഗം ഉളിയനാട് ജയനും റിബൽ സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്.
ഇരു മുന്നണി ബഹുദൂരം പിന്നിലാക്കി ബിജെപി നേതൃത്വം കൊടുക്കുന്ന എൻ ഡി എ സഖ്യം വിജയത്തോട് അടുക്കുകയാണ്.

കുത്തനെയുള്ള മൈലക്കാട് ഇറക്കത്ത്വയൽ ഭൂമിയായ ഇവിടെ ദേശീയപാതയ്ക്ക് കുറുകെയുള്ള തോടിന് പാലവും പണി ഞ്ഞിട്ടുണ്ട്. ഇറക്കം കുറയ്ക്കുന്നതിനായി നിർമ്മിച്ച അടിപാതയ്ക്ക് പടിഞ്ഞാറേ ഭാഗത്തെ പ്രധാന പാതയാണ് ഇടിഞ്ഞു താണത്..

കൊട്ടിയം :  കുത്തനെയുള്ള മൈലക്കാട് ഇറക്കത്ത്
വയൽ ഭൂമിയായ ഇവിടെ ദേശീയപാതയ്ക്ക് കുറുകെയുള്ള തോടിന് പാലവും പണി ഞ്ഞിട്ടുണ്ട്. ഇറക്കം കുറയ്ക്കുന്നതിനായി നിർമ്മിച്ച അടിപാതയ്ക്ക് പടിഞ്ഞാറേ ഭാഗത്തെ പ്രധാന പാതയാണ് ഇടിഞ്ഞു താണത്..ഇരുപത് അടിയോളം ഉയരത്തിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. താഴെയുള്ള സർവീസ് റോഡിൽനിന്ന് ഉയരത്തിൽ പാർശ്വഭിത്തികെട്ടി വേർതിരിച്ചിട്ടുമുണ്ട്. എന്നാൽ, ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ട് മണ്ണിടിയുകയായിരുന്നു.ഇതിന്റെ ആഘാതത്തിൽ തോടിന് കുറുകെയുള്ള പാലം തകർന്ന് വെള്ളമോഴുകിയതോടെ കൂടുതലായി മണ്ണ് ഇടിയുകയായിരുന്നു.തോടിന് കുറുകെയുള്ള പാലത്തിൽ മണ്ണിന്റെ ഭാരം താങ്ങാൻ കഴിയാഞ്ഞത് മൂലം തകർന്നതാണ് പാലം തകരാൻ കാരണമെന്ന് വിദ്ഗ്ദർ ചൂണ്ടി കാട്ടുന്നു.


@ വയലിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമിച്ചപ്പോൾ അടിത്തറയ്ക്ക് ആവശ്യമായ വീതിയുണ്ടായിരുന്നില്ലെന്നത് ഗുരുതര വീഴ്ച്ച യാണ് ഇതു റോഡ് തകരാൻ കാരണമായെന്നുമാണ് പ്രാത്മിക നിഗമനം ഭൂമി ഏറ്റെടുത്തപ്പോൾ ഇതിനാവശ്യമായ ഇടം കണക്കാക്കിയിരുന്നില്ല. അടിത്തറ വീതി കൂട്ടിയാൽ സർവീസ് റോഡിന്റെ വീതി കുറയുമെന്നതിനാൽ അതിൽ വിട്ടുവീഴ്ച വരുത്തി. മണ്ണിന് ഉറപ്പില്ലാത്തതും നീരൊഴുക്കും കാരണം അടിത്തറ തകർന്നത് റോഡ് ഇടിയാൻ കാരണമായി.

@ ദേശീയപാത തകർന്ന സംഭവത്തിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. ദേശീയ പാത അതോറിറ്റി നിർദേശിച്ച പ്രകാരമാണ് പരിശോധന നടത്തുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ദേശീയ പാത കരാർ കമ്പനി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. . 

@ നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കാൻ പാടം നികത്തി ഉയർത്തുന്നതിനു പകരം പാലങ്ങൾ ഉൾപ്പെടെയുള്ള വയഡക്ട് രീതി വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
വയഡക്ട് ആണു മൈലക്കാട്
ഉചിതമെന്നു വിവിധ വിദഗ്ധരും പറയുന്നു.

@ ദേശീയപാതയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ മരാമത്ത് വകുപ്പുകളോ റോഡ് നിർമാണ വിഭാഗങ്ങളോ ചെയ്യുന്ന പ്രവൃത്തികൾ കൃത്യമായി നിരീക്ഷിക്കാൻ റീജനൽ ഓഫിസുകളോട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർദേശിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
നിർമാണ വിഭാഗങ്ങൾ ചെയ്‌ത പ്രവൃത്തികളിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന വിപുലമാക്കാൻ നിർദേശിച്ചതെന്ന് സർക്കുലറിൽ പറയുന്നു. ദേശീയപാത നിർമാണം നിരീക്ഷിക്കുന്നതിനൊപ്പം ദേശീയപാതയുമായി ബന്ധപ്പെട്ട് നിർമ്മാണകമ്പനികൾ ചെയ്യുന്ന പ്രവർത്തികളും പരിശോധന നടത്തും.

നിർമ്മാണത്തിലിരുന്ന ദേശീയ പാത തകർന്ന സംഭവത്തിൽ പരിഹാരം നടപടികൾക്കൊരുങ്ങി ദേശീയപാത അതോറിറ്റി.

കൊട്ടിയം:  നിർമ്മാണത്തിലിരുന്ന ദേശീയ പാത തകർന്ന സംഭവത്തിൽ പരിഹാരം നടപടികൾക്കൊരുങ്ങി ദേശീയപാത അതോറിറ്റി. വയഡക്ടോ പാലമോ പണിയുക മാത്രമാണ് പോംവഴിയെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ  വ്യക്തമാക്കി. അങ്ങനെയെങ്കിൽ നിലവിൽ മണ്ണിട്ട് കെട്ടിപ്പൊക്കിയിരിക്കുന്ന പാത പൂർണ്ണമായും പൊളിച്ചുമാറ്റേണ്ടി വരും. 276 മീറ്റർ ഭാഗത്താണ് ഇപ്പോൾ തകർച്ച കണ്ടെത്തിയിരിക്കുന്നത്. 
കൂടാതെ . മൈലക്കാട്അണ്ടർപാസിനെ നിലവിലുള്ള അണ്ടർപാസുമായി ബന്ധിപ്പിക്കുന്ന 400 മീറ്റർ നീളമുള്ള സംയോജിത ഘടനയിലുള്ള ഒരു പാലം നിർമിക്കണമെന്ന  ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്. ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ സമ്മതിച്ചു. മണ്ണിന്റെ ഘടന മനസ്സിലാക്കുന്നതിൽ പ്രധാനമായും പിഴവ് സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. നിലവിലെ ആറുവരിപ്പാത മാറ്റി പൈലിങ് നടത്തി തൂണുകൾ സ്ഥാപിച്ച് പാലം നിർമിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മഴക്കാലത്ത് നിറയെ വെള്ളം നിൽക്കുന്ന വയലിൽ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ ഉയരത്തിൽ മണ്ണിട്ട് ഉയർത്തി ആറുവരിപ്പാത നിർമിച്ചത് വലിയ പിഴവാണെന്ന് നിർമാണ സമയത്തുതന്നെ നാട്ടുകാർ സൂചിപ്പിച്ചിരുന്നതാണ്. ഇത്തരത്തിൽ വയലിൽ ഉയർത്തിയ റോഡ് താഴ്ന്നതാണ്  റോഡ് തകരാനിടയാക്കിയത്. നേരത്തെ തകർന്നിരുന്ന റോഡിന് മീറ്ററുകൾക്കപ്പുറത്ത് ഇന്നും തകർച്ച സംഭവിച്ചിരുന്നു. പ്രധാന റോഡിൻ്റെ പാർശ്വഭിത്തിയാണ് ഇടിഞ്ഞുവീണത്.

@ നിർമാണവേളയിൽ മണ്ണിടിച്ചിൽ ഒഴിവാക്കാൻ കർശന നിബന്ധനകളാണ് ദേശീയ ഉപരിതല ഗതാഗതമന്ത്രാലയം ഇറക്കിയിട്ടുള്ളത്. സംസ്ഥാനത്ത് മിക്കയിടത്തും ഇവ പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. നേരത്തേ ആരംഭിച്ച നിർമാണപ്രവൃത്തികൾ ആയതിനാൽ പുതിയ നിർദേശങ്ങളിൽ കടുംപിടിത്തം വേണ്ടെന്നാണ് അധികൃതരുടെ നിലപാട്. മണ്ണിടിച്ചിൽ തടയാൻ ടോപ്പോഗ്രഫിക്കൽ സർവേ നിർബന്ധമാണ്. വിവിധ തരത്തിലെ മണ്ണിൻ്റെ ഘടനാപരിശോധന നടത്തുകയും മണ്ണൊലിപ്പ് തടയാനുള്ള നിബന്ധനകൾ പാലിക്കുകയും വേണം. നിർമാണം നടക്കുന്ന സ്ഥലത്തിന്റെ 300 മീറ്റർ പരിധിയിൽ ലൈഡാർ ഡ്രോൺ സർവേ നടത്തുകയും മണ്ണിടിച്ചിൽ സാധ്യത പരിശോധിക്കുകയും വേണം. മുൻകാല സാറ്റലൈറ്റ് ചിത്രങ്ങൾ അടിസ്ഥാനമാക്കിയും മണ്ണിടിച്ചിൽ സാധ്യത വിലയിരുത്തണം. നാഷണൽ റിമോട്ട് സെൻസിങ് ഏജൻസിയുടെ പഠനങ്ങളും അടിസ്ഥാനമാക്കിവേണം വിശദ പദ്ധതിരേഖ തയ്യാറാക്കേണ്ടത്. ജിയോളജിക്കൽ, ജിയോടെക്നിക്കൽ, പഠനങ്ങൾ നിർബന്ധമാണ്. ഉപരിതലം ഏറ്റവും കൂടുതൽ ദുർബലമാകാൻ സാധ്യതയുള്ള മഴക്കാലത്തുവേണം ജിയോടെക്നിക്കൽ പഠനം നടത്തേണ്ടത്. നിർമാണവേളയിലെ അപകടങ്ങൾ ഒഴിവാക്കാനും കർശനവ്യവസ്ഥകളുണ്ട്. വെള്ളം ഒലിച്ചുപോകാനുള്ള സൗകര്യം നിർമാണവേളയിൽ ഉണ്ടായിരിക്കണം. നീക്കംചെയ്യുന്ന മണ്ണും കല്ലും മറ്റ് അവശിഷ്‌ടങ്ങളും പാരിസ്ഥിതികപ്രശ്ങ്ങൾ ഉണ്ടാകാത്തവിധത്തിൽ മാറ്റണമെന്നും വ്യവസ്ഥയുണ്ട്. 


@ വിശ്രമം ഇല്ലാതെ കെ എസ് ഇ ബി ഉദ്യോഗസ്ഥർ

അപകടം നടന്ന സമയം മുതൽ  വിശ്രമമില്ലാതെ ജോലി  ചെയ്യുകയാണ് കെ എസ് ഇ ബി  അധികൃതർ  കൊട്ടിയം  സബ്സ്സ്റ്റേഷനിലേക്ക് പോകുന്ന 33 kv ലൈനിന്റെ പ്രധാന 
പോസ്റ്റുകൾ ആണ് അപകടത്തിൽ മറിഞ്ഞത് ഒപ്പം മറ്റ് പോസ്റ്റുകളും  ചരിഞ്ഞ
തോടെ  കെ എസ് ഇ ബി പ്രതിരോധത്തിലായി  യുദ്ധകാലാടിസ്ഥാനത്തുള്ള നിർമ്മാണ പ്രവൃത്തികളാണ് നടന്ന് വരുന്നത് 

@ വട്ടം ചുറ്റി ജനങ്ങൾ 

ദേശീയപാതയുടെ  തകർച്ചയോടെ ജനങ്ങളുടെ നിത്യ ജീവിതവും താളം തെറ്റി നിത്യവും ഇത് വഴി കടന്ന് പോകുന്ന  സ്കൂൾ ബസുകൾ അടക്കമുള്ള വാഹനങ്ങൾ പുതിയ വഴികൾ തേടിയതോടെ  കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലായി 
കൊട്ടിയം ജംഗ്ഷൻ തിരിഞ്ഞ് കണ്ണനല്ലൂർ വഴി മൈലക്കാടും തീരദേശം വഴിയും യാത്ര 
ചെയ്തതോടെ പ്രൈവറ്റ് ബസുകളുടെ സമയക്രമം തെറ്റി  പലതും മൈലക്കാടും കൊട്ടിയത്തും ഓട്ടം അവസാനിപ്പിച്ചു. കെഎസ് ആർ ടി സി ബസ് സർവീസുകളും മുടങ്ങിയതായി ചാത്തന്നൂർ ഡിപ്പോ അധികൃതർ അറിയിച്ചു.

@ നിർമ്മാണ പ്രവൃത്തികൾ ധ്രുതഗതിയിൽ 

ദേശീയപാതയുടെ തകർന്ന ഭാഗത്തെ നിർമ്മാണ പ്രവൃത്തികൾ ധ്രുതഗതിയിൽ നടക്കുകയാണ് മണ്ണ് പൂർണ്ണമായും മാറ്റി കൊണ്ട്  തകർന്ന സർവീസ് 
റോഡ് നിർമ്മിക്കാനുള്ള പ്രവൃത്തികളാണ്  നടക്കുന്നത്. ഇന്ന് താത്കാലിക സർവീസ്  
റോഡ് നിർമ്മാണം പൂർത്തിയാക്കി വാഹനങ്ങൾ കടത്തി വിടുമെന്ന് കബനി അധികൃതർ അറിയിച്ചു.