Saturday, 26 October 2024

കേസിൽ കിടക്കുന്ന അങ്കണവാടി കെട്ടിടം തകർത്തു പ്രതിക്ഷേധവുമായി നാട്ടുകാർ

കേസിൽ കിടക്കുന്ന 
അങ്കണവാടി കെട്ടിടം തകർത്തു പ്രതിക്ഷേധവുമായി നാട്ടുകാർ 

കൊട്ടിയം:  പിഞ്ചു കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം തടസപ്പെടുത്തി പോലിസ് സഹായത്തോടെ അങ്കണവാടി കെട്ടിടം
തകർത്ത നിലയിൽ. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ തഴുത്തല ഒന്നാം വാർഡിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന  33-)o - നമ്പർ അങ്കണവാടിയാണ്‌ 
നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് പോലീസിന്റെ സഹായത്തോടുകൂടി കെട്ടിടഉടമയെന്ന് അവകാശപ്പെടുന്നയാൾ 
അടച്ചുപൂട്ടുകയും ഇന്നലെ രാത്രിയിൽ കെട്ടിടം ജെ സി ബി ഉപയോഗിച്ച് തകർക്കുകയും ചെയ്തത്.
സ്വകാര്യ വ്യക്തിയുമായി കെ ഐ പി സിവിൽ കേസ് നിൽക്കുന്ന ഭൂമിയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
വർഷങ്ങളായി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് എന്ന് അവകാശപ്പെടുന്ന ഭൂമിയിൽ ഉള്ള 
 കെട്ടിടത്തിൽ വാടകയ്ക്ക് 
അങ്കണവാടി പ്രവർത്തിച്ച് വന്നിരുന്നതാണ്. കെ ഐ പി  അധികൃതർ റവന്യൂ വകുപ്പിന്റെ റിസർവ്വേ വിഭാഗത്തിന്റെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ പ്രസ്തുത കെട്ടിടം സ്ഥിതി ചെയ്യുന്നത്  സർക്കാർ പുറമ്പോക്ക് ഭൂമിയിൽ 
 ആണെന്ന് കണ്ടെത്തുകയും  കെട്ടിട ഉടമയ്ക്കെതിരെ കൊല്ലം മുൻസിഫ് കോടതിയിൽ സിവിൽ കേസ് രജിസ്റ്റർ ചെയ്യുകയും  നിയമനടപടികൾ നടന്നു വരികയുമാണ്.പ്രസ്തുത നിയമനടപടികൾ നടന്നു വരവേ സർക്കാർ ഭൂമിയിൽ നിൽക്കുന്ന കെട്ടിടത്തിന് സ്വകാര്യ വ്യക്തിക്ക് വാടക നൽകേണ്ടതില്ല എന്ന കെ ഐ പി അധികൃതരുടെ രേഖാമൂലം ഉള്ള അറിയിപ്പ്  ആദിച്ചനല്ലൂർ 
പഞ്ചായത്തിന് ലഭിക്കുകയും തുടർന്ന് പഞ്ചായത്ത്‌ വാടക കൊടുക്കുന്നത് നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ  കെട്ടിടം ഉടമയെന്ന് അവകാശപ്പെടുന്നയാൾ  നിലവിലെ നിയമനടപടികൾ 
മറച്ചുവച്ചുകൊണ്ട്  അങ്കണവാടി ടീച്ചറിനെതിരെയും പഞ്ചായത്തിനെതിരെയും 
 വാടക നൽകുന്നില്ല എന്ന പേരിൽ റെന്റ് കൺട്രോൾ കോടതിയിൽ 
കേസ് നൽകി. വസ്തുതകൾ മറച്ചുവെച്ച് കോടതിയിൽ  അനുകൂല വിധി സമ്പാദിച്ചാണ് പോലീസിന്റെ സഹായത്തോടെ അoഗനവാടി 
കെട്ടിടം അടച്ചു പൂട്ടുകയും ഇന്നലെ തകർക്കുകയും ചെയ്തത്.
നിലവിൽ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തും 
കെ ഐ പി അധികൃതരും റവന്യു വകുപ്പ് അധികൃതരും നിയമനടപടികൾ തുടർന്നു വരവേയാണ്  നിയമവിരുദ്ധമായും പിഞ്ചുകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടും ബലപ്രയോഗത്തിലൂടെ  അങ്കണവാടി കെട്ടിടം ഇപ്പോൾ തകർക്കുകയും ചെയ്തത്.ആദിച്ചനല്ലൂർ പഞ്ചായത്തിലെ 
 ഒന്നാം വാർഡിലെയും  ഇരുപതാം വാർഡിലെയും കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഏക ആശ്രയമായിരുന്ന  അങ്കണവാടിയുടെ തുടർ പ്രവർത്തനത്തിന്  ബദൽ സംവിധാനം പോലും ഒരുക്കുന്നതിന്  അനുവദിക്കാതെ സ്വകാര്യ വ്യക്തിയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മർദ്ദത്തിന് വഴങ്ങി നടത്തിയ നടപടിക്കെതിരെ ജനകീയ പ്രതിഷേധം ഉയർന്നു വരികയാണ്. 


സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ  ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ. എസ് ചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി ലൂക്കോസ്, പഞ്ചായത്ത് മെമ്പർമാരായ ശ്യാംപ്രവീൺ,, രഞ്ജിത്ത് എ എസ്,
ഐ സി ഡി എസ് 
ഉദ്യോഗസ്ഥർ, അങ്കണവാടി ഉപദേശക സമിതി  ഭാരവാഹികൾ   എന്നിവർ പോലീസ് അധികാരികളുമായി ബദൽ സംവിധാനത്തിനായി സമയം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടും
പോലീസിന്റെ സഹായത്തോടെ 
 ബലമായി അംഗനവാടി ഒഴിപ്പിക്കുകയാണ് ഉണ്ടായത്. വർഷങ്ങളായി പ്രാഥമിക വിദ്യാഭ്യാസ രംഗത്ത്  പ്രദേശവാസികളുടെ ഏക ആശ്രയം ആയിരുന്ന  അങ്കണവാടി അടച്ചുപൂട്ടി കുട്ടികളെ പെരുവഴിയിൽ ആക്കി  വിദ്യാഭ്യാസം ചെയ്യുവാനുള്ള അവകാശം നിഷേധിക്കുകയും രണ്ട് വനിതാ അങ്കണവാടി ജീവനക്കാരുടെ കുടുംബങ്ങളെ പട്ടിണിയിലാക്കുകയും ചെയ്ത കിരാതമായ നടപടിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ശക്തമായ തുടർ പ്രക്ഷോഭ പരിപാടികളും നിയമ പോരാട്ടവും നടത്തുമെന്ന് നാട്ടുകാർ  അറിയിച്ചു.

No comments:

Post a Comment