നവീൻ ബാബുവിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ പരാതിക്കാരനായ ടിവി പ്രശാന്തൻ സർക്കാർ ജീവനക്കാരൻ. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണമാണ് നവീൻ ബാബുവിനെതിരെ ഉന്നയിക്കപ്പെട്ടത്. പരിയാരം മെഡിക്കൽ കോളേജിൽ ഇലക്ട്രീഷ്യനാണ് പ്രശാന്ത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ എങ്ങനെ പെട്രോൾ പമ്പ് തുടങ്ങും എന്ന ചോദ്യവും ഉയരുന്നുണ്ട്്. സർക്കാർ ജീവനക്കാർ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നത് സർവീസ് റൂൾസിന് എതിരാണ്.
പരിയാരം മെഡിക്കൽ കോളേജിൽ താൽക്കാലിക ജീവനക്കാരനായി എടുത്ത് പിണറായി സർക്കാരാണ് സ്ഥിരനിയമനം നൽകിയത്. കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥിന്റെ അന്തരവനാണ് പ്രശാന്ത്. എകെജി സെന്റർ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈയുടെ അടുത്ത ബന്ധുവാണ്. പെട്രോൾ പമ്പിന് എൻഒസി ലഭിക്കാൻ ആഴ്ചയിൽ രണ്ട് തവണയെങ്കിലും നവീൻ ബാബുവിനെ കണ്ടിരുന്നതായി സംരംഭകനായ ടി വി പ്രശാന്തൻ പറയുന്നത്. പല കാരണങ്ങളും പറഞ്ഞ് നവീൻ ബാബു അനുമതി വൈകിപ്പിച്ചു. വീട്ടിലേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നും നിർവാഹമില്ലാതെ പൈസ നൽകിയെന്നും പ്രശാന്തൻ പറയുന്നു. കൈക്കൂലി നൽകുന്നതും കുറ്റകരമാമൈന്നിരിക്കെ അതും പ്രശാന്തന്റെ ജോലി പോകാൻ കാരണമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയുടെ ഭർത്താവിന്റെ അടുത്ത സുഹൃത്തായ പ്രശാന്ത്, പെട്രോൾ പമ്പ് ഏജൻസി എടുത്തത് ബിനാമി ആയിട്ടാണോ എന്നും സംശയിക്കുന്നുണ്ട്.
No comments:
Post a Comment