ചാത്തന്നൂർ: ദേശീയപാത 66 ൻ്റെ നിർമാണപ്രവൃത്തികൾമൂലം
ആദിച്ചനല്ലൂർ ഗ്രാമവാസികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു.
ദേശീയപാതയിലെ പ്രധാന ജങ്ഷനുകളായ ഇത്തിക്കര, മൈലക്കാട്, കൊട്ടിയം എന്നിവിടങ്ങളിലെ റോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ദുരീകരിക്കുന്നതിനും അതിനു ശാശ്വതപരിഹാരം കാണുന്നതിനുമായി ചേർന്ന യോഗത്തിൽ വ്യാപാരികൾ, പൊതുജനങ്ങൾ, വിവിധ കക്ഷിരാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു.
ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്ത് കോൺഫറൻസ് ഹാളിലെ യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് രേഖ എസ്.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിൽകുമാർ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷാജി ലൂക്കോസ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ മൈലക്കാട് രാജു, രജ്ജു ഗ്രീലാൽ, ശ്യം പ്രവീൺ,
മൈലക്കാട് രജ്ഞിത്ത്,
സെക്രട്ടറി (ഇൻ ചാർജ്) ഫവാസ് എന്നിവർ പ്രസംഗിച്ചു.
ഉപസമിതി രൂപവത്കരിച്ച്, പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ സർവകക്ഷിയോഗം തീരുമാനിച്ചു
No comments:
Post a Comment