Saturday, 26 October 2024

സമന്വയ സാംസ്‌കാരികവേദി നാടകോത്സവം 31 മുതൽ

സമന്വയ സാംസ്‌കാരികവേദി നാടകോത്സവം 31 മുതൽ

പരവൂർ : പൂതക്കുളം സമന്വയ സാംസ്‌കാരികവേദിയുടെ നാടകോത്സവം 31 മുതൽ നവംബർ നാലുവരെ പൂതക്കുളം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. പൊതുസമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.
സീരിയൽതാരം സതീഷ് വെട്ടിക്കാല മുഖ്യാതിഥിയാകും. ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കും. ഓച്ചിറ സരിഗയുടെ 'സത്യമംഗലം ജങ്ഷൻ' നാടകം അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ തിരുവനന്തപുരം വേദവ്യാസയുടെ 'മറിമായം', ആലപ്പുഴ സൂര്യകാന്തിയുടെ 'കല്ല്യാണം', തിരുവനന്തപുരം നാടകനിലയത്തിന്റെ 'നിലാവ', വടകര വരദയുടെ 'അമ്മമഴക്കാറ്' എന്നീ നാടകങ്ങൾ അരങ്ങേറും.
സമാപനസമ്മേളനം ജി.എസ്.ജയലാൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ചികിത്സാ ധനസഹായവിതരണവും അനുമോദനവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

No comments:

Post a Comment