Wednesday, 2 October 2024

ലഹരിയുടെ കെണിയിൽ നിന്നുള്ള തിരിച്ചു വരവ് അസാധ്യം- വി. എ. പ്രദീപ്‌

ലഹരിയുടെ കെണിയിൽ നിന്നുള്ള തിരിച്ചു വരവ് അസാധ്യം- വി. എ. പ്രദീപ്‌ 

കൊട്ടിയം :  ഇന്ന് ലഹരിയുടെ കെണിയിൽ വീഴുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്നും, പിന്നീട് അതിൽ നിന്നുള്ള തിരിച്ചു വരവ് അസാധ്യം ആണെന്നും അതിനാൽ ആ കെണിയിൽ വീഴാതിരിക്കാനുള്ള ദൃഢമായ തീരുമാനമാണ് യുവാക്കൾക്കും വിദ്യാർഥികൾക്കും ഉണ്ടാകേണ്ടതെന്നും ജോയിന്റ് എക്‌സൈസ് കമ്മിഷണർ  വി എ പ്രദീപ് അഭിപ്രായപ്പെട്ടു. കൊട്ടിയം പൗരവേദി എക്സൈസ് വകുപ്പിന്റെ ( വിമുക്തി ) സഹകരണത്തോടെ നടക്കുന്ന 
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉത്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളിൽ രാസ ലഹരിയുടെ ഉപയോഗം അനുദിനം വർധിച്ചു വരികയാണെന്നും അത് സമൂഹത്തിന് തന്നെ ഭീഷണി ഉയർത്തുന്നതായും അദ്ദേഹം പറഞ്ഞു 
കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വൈ. ഷിബു മുഖ്യപ്രഭാഷണം നടത്തി.
കൊട്ടിയം പൗരവേദി പ്രസിഡന്റ്‌ അഡ്വ. കൊട്ടിയം എൻ അജിത്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ  അസി. എക്‌സൈസ് കമ്മിഷണർ എസ്. കൃഷ്ണകുമാർ, അസി. എക്‌സൈസ് കമ്മിഷണർ ( വിമുക്തി മാനേജർ ) വി രാജേഷ്, ഹോളിക്രോസ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ ബെർത്ത പേരേപ്പാടൻ, ലൂർദ്   സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ മെറ്റി ലോറൻസ്, പൗരവേദി സെക്രട്ടറി അജീഷ് പാറവിള, വിദ്യാർത്ഥി പ്രതിനിധി എയ്ഞ്ചൽ ജോൺ എന്നിവർ സംസാരിച്ചു. യോഗത്തിന് ശേഷം ചാത്തന്നൂർ റേഞ്ച് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. അനിൽകുമാർ, പ്രശസ്ത മനഃശാസ്ത്രജ്ഞനും  യൂ ആർ എഫ് വേൾഡ് റെക്കോർഡ് ജേതാവുമായ ഡോ. രാജേഷ് മഹേശ്വർ എന്നിവർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു. ഹോളിക്രോസ്സ് നഴ്സിംഗ് കോളേജ്, കോളേജ് ഓഫ് അലൈഡ് ഹെൽത്ത്‌ സയൻസസ്‌, ലൂർദ് സ്കൂൾ ഓഫ് നഴ്സിംഗ് എന്നീ സ്ഥാപനങ്ങളിലെ 
 വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു.

No comments:

Post a Comment