ചാത്തന്നൂർ : ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇത്തിക്കരയിൽ സബ്‌വേ നിർമ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. ദേശീയപാതയെ കിഴക്കൻ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡ് വന്ന് ചേരുന്ന പ്രധാന ജംഗഷനാണ് ഇത്തിക്കര.
ആദിച്ചനല്ലൂർ, വെളിച്ചിക്കാല, ഓയൂർ, കൊട്ടാരക്കര, ആയൂർ, അഞ്ചൽ ഭാഗങ്ങളിൽനിന്നെത്തുന്ന വാഹനങ്ങൾ ഇത്തിക്കര ജങ്ഷനിൽ ദേശീയപാതയിലേക്കും സർവീസ് റോഡിലേക്കും പ്രവേശിക്കുന്നതിന് ആവശ്യമായ സംവിധാനം ഇല്ലെന്നാണ് ആക്ഷേപം.ആദിച്ചനല്ലൂർ പാതയിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് കൊട്ടിയം, കൊല്ലം ഭാഗത്തേക്ക് പോകണമെങ്കിൽ രണ്ട് കിലോമീറ്ററിലേറെ സഞ്ചരിച്ച് ചാത്തന്നൂരിലെത്തി സർവീസ് റോഡിലേക്ക് കയറേണ്ട അവസ്ഥയാണിപ്പോൾ. ഇത്തിക്കരയിൽ ദേശീയപാതയുടെ തെക്കുഭാഗത്തെ ഇത്തിക്കര വയൽ മേഖലയിൽനിന്നു ദേശീയപാതയിലേക്ക് കയറുന്നതിന് മറ്റ് മാർഗമില്ല അത്
കൊണ്ട് തന്നെ സബ്‌വേ നിർമിക്കാൻ നടപടി വേണെ
മെന്ന ആവശ്യം ഉയരുകയാണ്
'സബ്‌വേ നിർമിക്കാൻ നടപടി വേണം' - ഭാരതീയ വ്യവസായി സംഘം
ആദിച്ചനല്ലൂർ പഞ്ചായത്തിലെ ഭൂരിഭാഗം ആളുകളും കൊട്ടിയം, കൊല്ലം ഭാഗത്തേക്കു പോകാൻ ആശ്രയിക്കുന്ന പാതയാണ് കെട്ടിയടക്കപ്പെടുന്നത്.
ഭൂഗർഭവഴി നിർമിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന്
ഇത്തിക്കരയിൽ സബ്‌വേ (ഭൂഗർഭവഴി) നിർമിക്കാൻ നടപടി വേണമെന്ന് ഭാരതീയ വ്യവസായി സംഘം ചാത്തന്നൂർ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അധികാരികൾ ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് സംഘം ജില്ലാ പ്രസിഡൻ്റ് ബി.സജൻലാൽ, മുരളീധരൻ മൈലക്കാട്, സിജു മനോഹരൻ എന്നിവർ ആവശ്യപ്പെട്ടു.
No comments:
Post a Comment