വർഷങ്ങൾക്കു മുമ്പ് കൊല്ലം മേവറം ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തികൾ എടുത്തിരുന്ന കമ്പനി കരമണ്ണിന്റെ ആവശ്യത്തിനായി
നിർമ്മാണ കമ്പനി
തൃക്കോവിൽവട്ടം പഞ്ചായത്തിലെ കിഴവൂർ എന്ന സ്ഥലത്ത് വസ്തു വാങ്ങുകയും ഈ വസ്തുവിൽ നിന്ന് വൻ തോതിൽമണലെടുത്ത് കൊണ്ടുപോവുകയുംചെയ്തിരുന്നു.തന്മൂലം ഈ പ്രദേശം വലിയൊരു കുഴിയായി രൂപപ്പെടുകയും ചെയ്തു.നിർമ്മാണ പ്രവർത്തികൾക്ക് ശേഷം ഈ കമ്പനി വസ്തു മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു.എന്നാൽ മണ്ണ് എടുത്തസമീപത്തെ പുരയിടങ്ങളിൽ ഉള്ള വീടുകൾ ഉയരത്തിൽ ആവുകയുംചെയ്തു.
കാലക്രമേണ ഇവരുടെ വീട് നിൽക്കുന്ന ഭാഗങ്ങൾ ഇടിഞ്ഞ് താഴേക്ക് പതിക്കുകയും ചെയ്യുത് കൊണ്ടിരുന്നു.ഇപ്പോൾ വീടുകളുടെ നാല് ചുറ്റും എന്നും മണ്ണുകൾ മരങ്ങൾ എന്നിവയെല്ലാം ഇടിഞ്ഞ് താഴേക്ക് പോവുകയാണ്.കുഞ്ഞു കുട്ടികൾ മുതൽ വാർദ്ധക്യം എത്തിയവർ അടക്കം താമസിക്കുന്ന ഈ സ്ഥലം വലിയ അപകട ഭീതിയിലാണ്.മാസങ്ങൾക്ക് മുമ്പ് ഇവിടെ താമസിക്കുന്ന മണി എന്ന കെഎസ്ആർടിസി ജീവനക്കാരൻ മണ്ണിടിഞ്ഞ് താഴേക്ക് പോയിരുന്നു.ഒരു മരത്തിൽ പിടുത്തം കിട്ടിയതിനാൽ ജീവൻ തിരികെ കിട്ടി.എന്നാൽ ഗുരുതരമായ പരിക്കുകൾ ഏറ്റ്മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.താങ്കളുടെ ഈ അവസ്ഥ മനസ്സിലാക്കി ഉചിതമായ പരിഹാരം കാണണമെന്ന് ആവശ്യവുമായി ഇവർ കയറിയിറങ്ങാത്ത സ്ഥലങ്ങൾ ഇല്ല.വിവിധ വകുപ്പുകൾക്ക്,ജില്ലാ കളക്ടർക്ക് ,ജനപ്രതിനിധികൾക്ക്, ദളിത് സംഘടനകൾക്ക് അങ്ങനെ തുടങ്ങി നിരവധി അധികൃതർക്ക് പരാതികൾ നൽകി.എന്നാൽ ഇവിടെ നിന്നും ഇവർക്ക് യാതൊരു നീതിയും ലഭിച്ചില്ല.ഒന്നുകിൽ ഇത്രയും ഉയരത്തിൽ സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കണം,അതുമല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കണം ഇതാണ് ഇവരുടെ ആവശ്യം.കഴിഞ്ഞ ദിവസം പെയ്ത മഴയിലും ഇവിടത്തെ വീടിന് സമീപത്തെ ഭാഗങ്ങളൊക്കെ ഇടിഞ്ഞ് നിലം പതിച്ചിരുന്നു.വീട്ടിൽ കിടന്നുറങ്ങാൻ പോലും ഇപ്പോൾ ഭയമാണ് എന്നാണ് ഇവിടുത്തെ നാട്ടുകാരും ജനപ്രതിനിധികളും പറയുന്നത്.മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും അടക്കം പരാതി ഇതിനോടകം അവർ നൽകി കഴിഞ്ഞു.
No comments:
Post a Comment