ചാത്തന്നൂർ : ആദിച്ചനല്ലൂർ കൈതക്കുഴി പൊയ്കവിളയിൽ വാടകയ്ക്ക് താമസിക്കുന്ന ടാപ്പിങ് തൊഴിലാളികളായ ശ്രീകല - ചന്ദ്രബാബു ദമ്പതികളുടെ ഏക മകൾ 15 വയസ്സുള്ള അപർണ്ണയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടക്കൽ മണികണ്ഠൻ ചിറ സ്വദേശികളായ ശ്രീകലയും ചന്ദ്രബാബുവും കഴിഞ്ഞ 16 വർഷമായി കൈതകുഴിയിൽ വാടകയ്ക്ക് താമസിച്ചു ടാപ്പിങ് തൊഴിൽ ചെയ്തുവരികയാണ്.ചാത്തന്നൂർ എസ് എൻ ട്രസ്റ്റ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ അപർണ
കോൺവെന്റ് ഹോസ്റ്റലിൽ താമസിച്ചു
വരികയായിരുന്നു. ക്രിസ്മസ് അവധിക്കാണ് കൈതകുഴിയിലെ വീട്ടിലെത്തിയത്. ഇന്നലെ മകൾ ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി കൊല്ലം ബീച്ചിൽ കൊണ്ടുപോകണമെന്ന് പിതാവിനോട് പറഞ്ഞിരുന്നു. കൊണ്ടുപോകാമെന്ന് മാതാപിതാക്കൾ ഉറപ്പുനൽകി. തുടർന്ന് ഇന്ന് രാവിലെ ടാപ്പിംഗ് തൊഴിലിനു പോയ മാതാപിതാക്കൾ തിരികെ വെളുപ്പിന് നാലുമണിക്ക് വീട്ടിലെത്തി. കട്ടൻ ചായ കുടിക്കുകയും. മകൾക്ക് കൊടുക്കുകയും ചെയ്തതിനുശേഷം മീൻ വണ്ടി വന്നാൽ മീൻ വാങ്ങി വയ്ക്കണമെന്ന് പറഞ്ഞതിനുശേഷം ഏഴുമണിയോടെ മാതാപിതാക്കൾ റബ്ബർ പാൽ എടുക്കുവാൻ പോയി. ഏഴര മണി കഴിഞ്ഞിട്ടും ആരെയും പുറത്ത് കാണാത്തതിനെ തുടർന്ന് വീടിന്റെ പുറകിലുള്ള അയൽവാസിയായ വയോധിക വിളിച്ചിട്ടും ആരും വിളി കേൾക്കാത്തതിനെത്തുടർന്ന് കതകിൽ തട്ടിയപ്പോൾ കതക് തുറന്നു കിടക്കുന്നു അയൽവാസി അകത്തു കയറി നോക്കിയപ്പോഴാണ് വിദ്യാർഥിനി തൂങ്ങിമരിച്ചു നിൽക്കുന്നതായി കണ്ടത്. ഉടൻ തന്നെ മാതാപിതാക്കളെ അറിയിച്ചു. നാട്ടുകാർ ചാത്തന്നൂർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നു ചാത്തന്നൂർ പോലീസ് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഫോറൻസിക് പരിശോധനകൾക്ക് ശേഷം ചാത്തന്നൂർ സിഐ ശിവകുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ് മാറ്റത്തിന് ശേഷം വിദ്യാർത്ഥിനിയുടെ മൃതദേഹം സ്വദേശമായ കടയ്ക്കൽ മണികണ്ഠൻ ചിറയിലേക്ക് സംസ്കാരകർമ്മങ്ങൾക്കായി കൊണ്ടുപോയി. മരണകാരണം വ്യക്തമല്ല ചാത്തന്നൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഫോട്ടോ :അപർണ്ണ
No comments:
Post a Comment