പൂയപ്പള്ളി പഞ്ചായത്തിൽ കട്ടച്ചൽ ചെങ്കുളം ബിന്ദുഭവനിൽ
നാല്പത്കാരിയായ സിന്ധു. കഴിഞ്ഞ ആറു മാസം മുൻപാണ് സിന്ധുവിന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി കൊണ്ട് സ്ട്രോക്ക് വന്ന് ഒരു വശം തളർന്ന് കിടപ്പിലായിട്ട്. ആശ്രയമായി സഹായത്തിന് ആകെയുള്ളത് ഒരു മകളാണ് കൊട്ടാരക്കര കോളേജിൽ ഡിഗ്രി ബോട്ടണി വിദ്യാർത്ഥിനിയാണ്.മകൾ അർച്ചന കോളേജിൽ പോകുന്നതിന് മുൻപും വൈകുന്നേരം വന്നതിന് ശേഷമാണ് സിന്ധുവിന് ആഹാരം കൊടുക്കുന്നതും മറ്റ് പ്രാരoഭ കാര്യങ്ങൾ നടത്തുന്നതും ഒരു നേരത്തെ ആഹാരം കഴിക്കുന്നതിനോ ഉടുതുണിക്ക് മറുതുണി വാങ്ങുന്നതിനോ സിന്ധുവിന്റെ കൈയിൽ പൈസയില്ല.കൂട്ടുകാരുടെ കാരുണ്യത്തിലാണ് മകളായ അർച്ചന പഠിക്കുന്നത്. ഏകമകൾ അർച്ചന ജനിച്ചു ഒന്നേകാൽ വർഷം കഴിഞ്ഞപ്പോൾ ഭർത്താവ് മരിച്ചു
തുടർന്ന് കൂലി പണിക്ക് പോയും വീടുകളിൽ ജോലിയ്ക്ക് പോയും കിട്ടിയ തുച്ഛമായ വരുമാനത്തിൽ ജീവിച്ചു വരികെയാണ് 8 മാസം മുൻപ് അസുഖബാധിതയായത്. ഭർത്താവിന്റെ വീട്ടിൽ ഭർതൃമാതാവിനെ നോക്കുന്നതിന് വേണ്ടി ആറയിൽ പോയി നിൽക്കുമ്പോൾ ആണ് അസുഖം വന്നത് തുടർന്ന് സ്വന്തം വീടായ കട്ടച്ചൽ വരികയും ഇവിടെ കുടുംബവീടിന്റെ സമീപം പ്ലാസ്റ്റിക് ടാർപ്പ കൊണ്ട് ഉണ്ടാക്കിയ ഷെഡിൽ താമസിച്ചു വരികയാണ്. രണ്ട് പേരുടെ സഹായം ഇല്ലാതെ പ്രാഥമിക കാര്യങ്ങളും ആഹാരം പോലും കഴിക്കാനാകില്ല. അമ്മയ്ക്ക് വേണ്ടി വീട് വയ്ക്കാൻ കെട്ടിയ കീറിപറിഞ്ഞ ടാർപാളിൻ കൊണ്ട് കെട്ടിയ കൂരയിൽ പ്രായപൂർത്തിയായ മകളുമൊത്ത് കഴിയുകയാണ് സിന്ധു.തൊട്ടടുത്തു തന്നെ മാതാവും സഹോദരിമാരും മറ്റ്
ബന്ധുക്കളും ഉണ്ടെങ്കിലും ആരും സഹായത്തിന് എത്താറില്ല സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത സിന്ധു ഇവിടെയും കുടിയിറക്കൽ ഭീഷണിയിലാണ് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സിന്ധുവിന് സ്വന്തമായി ഭൂമിയിൽ ഒരു വീട് ഉണ്ടാക്കി മകളെ പഠിപ്പിച്ചു ചികിത്സ ചെയ്തു ജീവിതത്തിലേക്ക് തിരിച്ചു വരണമെന്നാണ് ആഗ്രഹം.
@ കൊട്ടാരക്കരയിൽ ബി എസ് സി ബോട്ടാണി ഡിഗ്രി വിദ്യാർത്ഥിനിയായ മകൾ അർച്ചനയ്ക്ക് കോളേജിൽ പഠിപ്പിക്കുന്നത് മാത്രമാണ് പഠനം വീട്ടിൽ വന്ന് പഠിക്കാൻ വൈദ്യുതിയില്ലാ കുഞ്ഞു പ്രായത്തിൽ തന്നെ പിതാവ് നഷ്ടപ്പെട്ടു പട്ടിണിയോട് മല്ലിട്ട് പഠിച്ചു കയറി വന്ന അർച്ചനയ്ക്ക് പഠനം മാത്രമാണ് കൈമുതൽ ആയി ഉള്ളത്. ഇപ്പോൾ അമ്മയെ നോക്കി യാതൊരു കെട്ടുറപ്പുമില്ലാത്ത സുരക്ഷിതത്വവുമില്ലാത്ത
വീട്ടിൽ അന്തിയുറങ്ങുകയാണ് രാവിലെ എണ്ണീറ്റ് അമ്മയുടെ കാര്യങ്ങൾ നോക്കി പിന്നെ കോളേജിലേക്ക് പഠനവും എല്ലാം കോളേജ് തന്നെ വൈകുന്നേരം വീട്ടിൽ വന്ന് അമ്മയുടെ കാര്യങ്ങൾ നോക്കി രാത്രിയായാൽ വൈദ്യുതി ഇല്ലാത്ത വീട്ടിൽ അന്തിയുറങ്ങും ഒരു മഴപെയ്താൽ അടുത്ത വീട്ടിൽ ബുക്കുകൾ വച്ച്
മഴയും വെയിലും എല്ലാം കൊണ്ട് സുഖമില്ലാത്ത അമ്മയുമായി
കഷ്ടതയുടെ നടുവിൽ ജീവിതം വഴിമുട്ടി നിൽക്കുകയാണ് അർച്ചനയുടെ കനിവുള്ളവരുടെ സഹായമാണ് ഇ അമ്മയ്ക്കും മകൾക്കും ആവശ്യം.
IFC code :sbin 0070067
A/c nabar :6700599761-4
No comments:
Post a Comment