ചാത്തന്നൂർ : നെടുങ്ങോലം താലൂക്കാശുപത്രിയിലെത്തുന്ന രോഗികളെ നിസ്സാരകാര്യങ്ങൾക്കുപോലും മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുന്നത് രോഗികളെയും ബന്ധുക്കളെയും വലയ്ക്കുന്നു. ഒട്ടുമിക്ക ചികിത്സാവിഭാഗങ്ങൾ ഉൾപ്പെടെ ഉണ്ടായിട്ടും മെഡിക്കൽ കോളേജിലേക്ക് അയയ്ക്കുന്ന രോഗികളുടെ എണ്ണത്തിൽ കുറവില്ല.
രാത്രിയിലെത്തുന്ന ആരെയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നില്ലെന്ന പരാതി ശക്തമാണ്. ജില്ലാ ആശുപത്രിയിലേക്കോ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കോ അയയ്ക്കുകയാണ് പതിവ്. അപകടങ്ങളിൽപ്പെടുന്നവരാണ് ഏറെ വലയുന്നത്. പരിക്ക് ഗുരുതരപരിക്കില്ലാത്തവരെയും റഫർ ചെയ്യുകയാണെന്നു പരാതി ഉയരുന്നു.
ഓർത്തോ ,കാർഡിയാക്, നെഫ്രോളജി, ന്യൂറോളജി വിഭാഗങ്ങളിൽ ഡോക്ടർമാരില്ല. നെഞ്ചുവേദനയുമായി വരുന്നയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്താൽ അരമണിക്കൂർവേണം അവിടെയെത്താൻ ആംബുലൻസ് കൂലി വേറെയും ആശുപത്രിയിലെ
ആംബുലൻസ് കട്ടപുറത്തും ആയതോടെ ജനങ്ങൾ പ്രൈവറ്റ് ആംബുലൻസ് സർവീസുക്കളെയാണ് ആശ്രയിക്കുന്നത്.
സ്പെഷ്യാലിറ്റി ഡോക്ടർമാരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പലതവണ ആശുപത്രി അധികൃതർ സർക്കാരിന് കത്തയച്ചിരുന്നു. ആധുനിക ശസ്ത്രക്രിയാശാലയ്ക്കുവേണ്ട എല്ലാ ഉപകരണങ്ങളും എത്തിയിട്ടും ഡോക്ടർമാരില്ലാത്തതിനാൽ പ്രയോജനപ്പെടുന്നില്ല. ഒ പി യിലും രോഗികൾ വിഷമിക്കുകയാണ്. മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്നത് രോഗികളെ വലയ്ക്കുന്നു. ആശുപത്രിക്കെട്ടിടനിർമാണം മൂലമുള്ള പ്രതിസന്ധികൾ വേറെയും.
രോഗികളെ മറ്റ് ആശുപത്രികളിലേക്കയച്ച് കൈയൊഴിയുന്ന രീതി അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ലാബുകളും ഡയാലിസിസ് യൂണിറ്റുകളും ഉണ്ടായിട്ടും പ്രയോജനപ്പെടാത്ത സ്ഥിതി ഒഴിവാക്കണമെന്നും ആവശ്യമുയരുന്നു.
@ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും റഫറൻസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക്
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിക്കുന്ന രോഗികളെ അകാരണമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് അടക്കമുള്ല സ്ഥലങ്ങളിലേക്ക് റഫർ ചെയ്യുന്നതായും
പരാതി ഉയരുന്നുണ്ട്. ഇവിടെ റഫർ ചെയ്യുന്നതിന് പ്രത്യേക മാനദണ്ഡം തയ്യാറാക്കി നിയന്ത്രണം വേണമെന്ന നിയമം ആണെങ്കിലും എല്ലാം അട്ടിമറിച്ചു കൊണ്ട് രോഗികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പറഞ്ഞു വിടുകയാണ്. ആശുപത്രിയിലെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന ആരോഗ്യവകുപ്പിന്റെ തീരുമാനം എല്ലാം ഇവിടെ കാറ്റിൽ പറത്തുകയാണ് ഇവിടെ അഥവാ റഫർ ചെയ്താൽ കാരണം കൃത്യമായി വ്യക്തമാക്കേണ്ടി വരുമെന്നിരിക്കെ എല്ലാം ഇവർ അട്ടിമറിയ്ക്കുകയാണ് എന്ന ആരോപണമാണ് ഉയരുന്നത്.
ഇതിന് പുറമേ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ,കുടുംമ്പാരോഗ്യകേന്ദ്രങ്ങൾ
ജില്ലയിലെ താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള അകാരണ റഫറിംഗ് മൂലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികളെ വീണ്ടും അടുത്ത മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുമ്പോൾ രോഗിയുടെ ആരോഗ്യനില വഷളായി മരണകാരണമായേക്കും
No comments:
Post a Comment