@ കേന്ദ്രസർക്കാരിന്റെ ഇ -സഞ്ജീവിനിക്ക് പ്രചാരം നൽകണം - ഡോക്ടർ ഭാരതി പ്രവിൻ പവാർ
ചാത്തന്നൂർ : കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമവകുപ്പ് സഹമന്ത്രി ഡോ. ഭാരതി പ്രവിൻ പവാർ ചാത്തന്നൂർ കുടുംബാരോഗ്യകേന്ദ്രം സന്ദർശിച്ചു. ഉച്ചയ്ക്കുശേഷം മൂന്നേമുക്കാലോടെ എത്തിയ മന്ത്രി ഒരു മണിക്കൂറോളം ആശുപത്രിയിൽ ചെലവിട്ടു. വിവിധ രജിസ്റ്ററുകൾ കേന്ദ്ര മന്ത്രി വിശദമായി പരിശോധിച്ചു. ഫാർമസി, ലാബ്, ഒ പി വിഭാഗം എന്നിവിടങ്ങളിലും മന്ത്രി പരിശോധന നടത്തി. ഡിജിറ്റൽ ഹെൽത്ത് അക്കൗണ്ടിന്റെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. രോഗികൾക്ക് വിദഗ്ധ ചികിത്സ അനായാസമായും വേഗത്തിലും ലഭ്യമാകുന്ന കേന്ദ്രസർക്കാരിന്റെ
ഇ- സഞ്ജീവനിക്ക് കൂടുതൽ പ്രചാരം നൽകണമെന്നും, ചെലവുകുറഞ്ഞതും, ഏവർക്കും പ്രാപ്യമായതുമായ ആതുരസേവനമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സെൻട്രൽ ക്വാളിറ്റി സൂപ്പർവൈസറി കമ്മിറ്റിയുടെ പുരസ്കാരം ഉൾപ്പടെ പ്രവർത്തനമികവിന് നിരവധി അംഗീകാരങ്ങൾ ലഭിച്ച ആരോഗ്യകേന്ദ്രമെന്ന നിലയിലാണ് മന്ത്രി ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചത്. വിഭാ ചഹാൻ ഐ എ എസ്, സംസ്ഥാന ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ബി.ജെ
പി. ജില്ലാ അധ്യക്ഷൻ ബി.ബി. ഗോപകുമാർ , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗ്ഗീസ്,
ജി. എസ്. ജയലാൽ എം എൽ എ
എന്നിവരുടെ നേതൃത്വത്തിലുളള സംഘം മന്ത്രിയെ സ്വീകരിച്ചു. ആശുപത്രിയിലെ സൗകര്യങ്ങൾ നിരീക്ഷിച്ച മന്ത്രി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി, ചാത്തന്നൂർ എഫ് എച്ച് സി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എൻ.ബി. വിനോദ്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോക്ടർ ദേവ്കിരൺ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻപിള്ള, ജില്ലാ പഞ്ചായത്ത് അംഗം ശ്രീജഹരീഷ്, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു,
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിതപ്രതാപ്,
വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ,
ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി അജയൻ, ഗ്രാമ പഞ്ചായത്ത് അംഗം ആർ.സന്തോഷ്, തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.
@ ആശുപത്രിയിൽ ഒരു ഡോക്ടർ ആയി മാറി കേന്ദ്രമന്ത്രി.
കുടുംമ്പാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ചോദിച്ചു മനസിലാക്കി നിർദ്ദേശങ്ങൾ നൽകിയും ഓരോ ഡിപ്പാർട്ട്മെന്റിന്റെയും പ്രവർത്തനങ്ങൾ അതാത് ഡിപ്പാർട്ട്മെന്റിലെത്തി പരിശോധന നടത്തി അതാത് സ്ഥലത്തെ ജീവനക്കാരോട് ആശയവിനിമയം നടത്തി ഡോക്ടർ ആയി മാറുകയായിരുന്നു കേന്ദ്രമന്ത്രി. കേന്ദ്രസർക്കാരിന്റെ ആരോഗ്യരംഗത്തെ പദ്ധതികളിൽ ചാത്തന്നൂർ കുടുംമ്പാരോഗ്യ കേന്ദ്രത്തിനെ ഉൾപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയ കേന്ദ്രമന്ത്രി ഡോ. വിനോദിനെയും മറ്റ് ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും അഭിനന്ദിച്ചു. നരേന്ദ്രമോദിജിയുടെയും കേന്ദ്രസർക്കാരിന്റെയും പ്രധാന ആശയമായ ഇ -സഞ്ജീവിനിക്ക് കൂടുതൽ പ്രചരണം നൽകണമെന്നും നിർദ്ദേശം നൽകി ആശുപത്രിയുടെ വികസനത്തിനായി എല്ലാ സഹായവും ചെയ്യുമെന്നും നിർദ്ദേശങ്ങളും മറ്റും മെയിൽ ആയി അയയ്ക്കണമെന്നും ഡോ. വിനോദിനും ആശുപത്രിയിലെ സ്റ്റാഫുകൾക്കും നിർദ്ദേശം നൽകിയ മന്ത്രി ഡോ. വിനോദിന് ആശുപത്രിയ്ക്ക് കിട്ടിയ നാഷണൽ അവാർഡായ (NQAS) പുരസ്കാരവും നൽകി ഇനിയും കൂടുതൽ അവാർഡുകൾ കിട്ടാൻ കഴിയട്ടെയെന്ന് ആശംസകളും നൽകി
ഫോട്ടോ : മന്ത്രി ഡോ. വിനോദിന് ആശുപത്രിയ്ക്ക് കിട്ടിയ നാഷണൽ അവാർഡായ (NQAS) പുരസ്കാരം നൽകുന്നു.
No comments:
Post a Comment