കൊല്ലം: ജില്ലയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 55 കിലോമീറ്റർ ദേശീയപാതയാണ് 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്. ദേശീയപാത 66 ആറുവരി പാതയായി വികസിപ്പിക്കാനുള സ്ഥലമേറ്റെടുക്കൽ പൂർത്തിയായെന്ന് പറയുമ്പോഴും
ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ
പൊളിച്ചുനീക്കാൻ ബാക്കിയുണ്ട്. മരങ്ങൾ പോലും പലയിടത്തും മുറിച്ചു നീക്കിയിട്ടില്ല.
ജില്ലയിൽ ആകെ ഏറ്റെടുക്കേണ്ട 57.3 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു
എന്നാണ് അവകാശവാദം പിന്നെ എന്ത് കൊണ്ട് കെട്ടിടങ്ങൾ പൊളിക്കുന്നില്ല.
ദേശീയപാതയ്ക്ക് കൈമാറിയ ഭൂമിയിൽ നിന്ന് നിർമ്മാണങ്ങൾ പൊളിച്ചുനീക്കുകയും വൃക്ഷങ്ങൾ മുറിച്ചുമാറ്റുകയും ചെയ്യുന്ന ജോലികൾ മാസങ്ങൾക്ക് മുൻപേ തുടങ്ങിയതാണ്. ഇനിയും കെട്ടിടങ്ങൾ പൊളിക്കാതെ നിൽക്കുന്നത് ആരുടെ ഉത്തരവാദിത്വമാണ്. ജില്ലയിൽ ചെറുതും വലുതുമായ 13 പാലങ്ങളാണ് നിർമ്മിക്കുന്നത്.പാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്
ഏറ്റെടുത്ത ഭൂമി: 57.3 ഹെക്ടർ
നഷ്ടപരിഹാരം 2100 കോടി
അർഹരായ ഭൂഉടമകൾ. 5600
@ വകുപ്പുകളുടെ ഏകോപനമില്ലാതെയും
സുരക്ഷിതത്വം ഒരുക്കാതെയും നടത്തുന്ന ദേശിയപാത നിർമ്മാണം മൂലം ജനങ്ങൾ വലയുന്നു കാൽനടയാത്ര പോലും ദുഷ്കരമായി മാറി, കടകൾ അടച്ചിടേണ്ട അവസ്ഥയായി മുൻകരുതൽ ഒരുക്കാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും. ദിനംപ്രതി ചെറുതും വലുതുമായ അപകടങ്ങൾ ഉണ്ടാകുമ്പോഴും നോക്ക് കുത്തിയായി നിൽക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. നിർമ്മാണകമ്പനി അവരുടെ പ്ലാൻ അനുസരിച്ചു നിർമ്മാണപ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിനനുസരിച്ചു ദേശിയപാതയിൽ വന്ന് ചേരുന്ന ചെറുതും വലുതുമായ റോഡുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതും വൈകുകയാണ്. പ്രധാന റോഡുകളും പുനർനിർമ്മാണം നടത്തേണ്ട അവസ്ഥയിലാണ് ഉദാഹരണമായി കാരംകോട് ജെ എസ് എം ജംഗഷനിൽ നിന്നും കോഷ്ണകാവ് പോകുന്ന പഞ്ചായത്ത് റോഡ് ദേശിയപാതയിൽ നിന്നും ആറു അടിയോളം ഉയർച്ചയിലാണ് ഇവിടെ റോഡ് ഒഴിച്ച് ബാക്കിയുള്ള ഭാഗങ്ങളിൽ ദേശിയപാത നിർമ്മാണം പുരോഗമിക്കുമ്പോൾ യാതൊരുവിധ നിർമ്മാണവും നടത്താതെ ടെണ്ടർ നടപടികൾ പോലും നടത്താതെ ഒളിച്ചു കളിക്കുകയാണ് ചാത്തന്നൂർ പഞ്ചായത്ത്. ഇത് പോലെ നിരവധി റോഡുകളാണ് പഞ്ചായത്തിന്റെ പൊതുമരാമത്ത് വിഭാഗവും സംസ്ഥാന പൊതുമരാമത്ത് വിഭാഗവും നിർമ്മാണപ്രവർത്തനം നടസത്തേണ്ടത് പക്ഷെ ഇതിലെല്ലാം മെല്ലെപോക്ക് സമീപനമാണ് ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കെ എസ് ഇ ബിയുടെയും ജലഅതോറിറ്റിയുടെയും ഉദ്യോഗസ്ഥർ നിർമ്മാണപ്രവർത്തി നടക്കുന്ന സ്ഥലങ്ങളിൽ
തിരിഞ്ഞു നോക്കാറില്ല എന്ന് കരാർ കമ്പനി ഉദ്യോഗസ്ഥർ പറയുന്നു.
@ ദേശിയപാത നിർമ്മാണം പുരോഗമിക്കുമ്പോൾ ജനങ്ങൾ വലയുന്നു
ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാക്കാൻ യാതൊരു മുന്നൊരുക്കവും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയോ പൊതുമരാമത്ത് വകുപ്പുകളുടെയോ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി സൈഡ് വാൾ നിർമ്മാണവും ഡ്രയിനേജ് സംവിധാനവും പുരോഗമിക്കുമ്പോൾ പല വീടുകളിലേക്കുമുള്ള വഴികൾ അടയുകയും ബൈറോഡുകളും മറ്റും പുതിയതയായി നിർമ്മാണപ്രവർത്തി നടക്കേണ്ട സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. കടകൾ നിർത്തികൊണ്ട് നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയ സ്ഥലങ്ങളിൽ പലയിടത്തും റോഡ് ഒരു മീറ്റർ മുതൽ ഒന്നരമീറ്റർ വരെ ഉയർന്നതോടെ കടയുടമകൾ കടകൾ പുനർനിർമ്മാണം നടത്തേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിചേർന്നു. ചില സ്ഥലങ്ങളിൽ കടകൾ ഉയർന്നും റോഡുകൾ താഴ്ന്നുമാണ് പോകുന്നത് ഇവിടെയും കടകൾ റോഡിനോട് ചേർന്നാണ് നിൽക്കുന്നത്. ബഹുനില കെട്ടിടങ്ങൾ കെട്ടി പൂർത്തിയായപ്പോൾ കെ എസ് ഇ ബി ലൈനുകൾ വലിക്കുന്നത് കെട്ടിടത്തോട് ചേർന്ന് വന്നതോടെ പലയിടത്തും മുകളിലെ നില റോഡിൽ കൈയ്യേറി കെട്ടിയത് പൊളിക്കേണ്ട അവസ്ഥയിലെത്തി. പലയിടത്തും വൈദ്യുതി ലൈനുകൾ കെട്ടിടങ്ങളോട് ചേർന്നാണ് പോകുന്നത്. ഇ കെട്ടിടങ്ങൾക്ക് എല്ലാം പഞ്ചായത്ത് ലൈസൻസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ ദേശിയപാത നിർമ്മാണ കമ്പനി ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ തർക്കങ്ങൾ ഉണ്ടാവുകയാണ്. ഇ തർക്കങ്ങൾ പരിഹരിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ തയ്യാറാകുന്നുമില്ല
@ ദേശീയപാതയുടെ
നിർമ്മാണപ്രവർത്തനങ്ങൾ
തുടങ്ങിയതിനു ശേഷം കാൽനടയാത്രക്കാർക്ക്
റോഡ് മുറിച്ചുകടക്കൽ ഏറെ ദുഷ്കരം. തലങ്ങും വിലങ്ങും വരുന്ന വാഹനങ്ങളുടെ മുൻപിൽ പെടാതിരിക്കണമെങ്കിൽ അൽപം അഭ്യാസം കൂടി പഠിക്കണമെന്ന അവസ്ഥയിലാണ് യാത്രക്കാർ.
സ്ത്രീകളും കുട്ടികളുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കണ്ണ് ഒന്നു തെറ്റിയാൽ അപകടം ഉറപ്പ്, കൂടുതൽ പൊലീസിനെയോ ഹോം ഗാർഡുമാരെയോ നിയോഗിച്ച് കാൽനടയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
ദേശീയപാതയുടെ ഇരുദിശകളിൽ നിന്നുള്ള വാഹനങ്ങൾക്കു പുറമേ
നിർമ്മാണപ്രവർത്തികൾ നടത്തുന്ന വാഹനങ്ങളും തലങ്ങും വിലങ്ങും യാതൊരു ട്രാഫിക് സംവിധാനവും ഇല്ലാതെ ചീറിപായുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്.
പലപ്പോഴും അപകടം ഒഴിവാകുന്നത് തലനാരിഴയ്യ്ക്കാണ്.
No comments:
Post a Comment