നിരന്നു കവിഞ്ഞ പൊങ്കാല അടുപ്പുകളിൽ തയ്യാറാക്കിയ നിവേദ്യം
സുബ്രഹ് മണ്യ ഭഗവാന്
സമർപ്പിച്ച് ഭക്തർ സായൂജ്യം നേടി. പുലർച്ചെ മുതൽ നടന്ന വിശേഷാൽ പൂജകൾക്ക് ശേഷം കലശാഭിഷേകം കഴിഞ്ഞതോടെ പണ്ടാര അടുപ്പിൽ അഗ്നി പകർന്നു. ക്ഷേത്രത്തിൻ്റെ കിഴക്കേമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ അടുപ്പുകളിലേയ്ക്ക് അഗ്നി പകർന്നു. വാദ്യമേളങ്ങളും ദേവീസ്തുതികളും വായ്ക്കുരവയും ചടങ്ങിനെ ഭക്തി സാന്ദ്രമാക്കി. അഗ്നിയും പുകയും അന്തരീക്ഷത്തിൽ നിറഞ്ഞതോടെ ക്ഷേത്രസന്നിധി മറ്റൊരു യാഗശാലയായി.പൊങ്കാലക്കുട്ടുകൾ വെന്ത് നിറഞ്ഞ് കലം തൂകിയതോടെ അടുപ്പുകൾക്ക് മുൻപിലെ തൂശനിലയിൽ കർപ്പൂരവും ചന്ദനത്തിരിയും കത്തിച്ചു മനമുരുകി പ്രാർത്ഥിച്ചു നിവേദ്യ സമർപ്പണം നടത്തി.ക്ഷേത്ര പൂജാരിമാരെത്തി പുണ്യാഹം തളിച്ചതോടെ മനം നിറഞ്ഞ ഭക്തർ മഞ്ഞനീരാട്ടും കണ്ടു കൊണ്ടാണ് മടക്കയാത്ര തുടങ്ങിയത്.
No comments:
Post a Comment