1937 ജനുവരി 16ന്
പാരിപ്പള്ളിയിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ മഹാത്മ ഗാന്ധി പങ്കെടുത്തതിൻ്റെ വാർഷികം പാരിപ്പള്ളി സംസ്കാര സമുചിതമായി ആഘോഷിച്ചു.
സംസ്കാര ഭവനിൽ ചേർന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ഡൽഹിയിൽ ഗാന്ധി മ്യൂസിയം തയ്യാറാക്കിയ ഗാന്ധിജിയുടെ 100 ബഹുവർണ ചിത്രങ്ങൾ ഉദ്ഘാടനം ചെയ്ത അദ്ദേഹം, മഹാത്മഗാന്ധിയുടെ ഓർമ്മകൾ നമ്മുടെ മനസിനെ ശുദ്ധീകരിക്കട്ടെ എന്ന് ആശംസിച്ചു. ഡൽഹി കേന്ദ്രഗാന്ധിസ്മാരകനിധി ട്രസ്റ്റി, കെ.ജി.ജഗദീശൻ ഗാന്ധിജിയുടെ ജീവിതവും സമരങ്ങളും അനുസ്മരിച്ചു. ചരിത്രകാരനും അദ്ധ്യാപകനുമായ കടയ്ക്കൽ ഗോപിനാഥൻപിള്ള,
ആശ്രാമംഭാസി,കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പാരിപ്പള്ളി ശ്രീകുമാർ എന്നിവർ
ആശംസകൾ അറിയിച്ചു.ഗാന്ധി ചിത്രങ്ങൾ സംസ്കാരക്ക് സംഭാവനയായി നൽകിയ ബിജുയുവശ്രീയെ ചടങ്ങിൽ ആദരിച്ചു.സംസ്കാര പ്രസിഡൻ്റ് ജി.രാജീവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എസ്.ശ്രീലാൽ സ്വാഗതവും, ട്രഷറർ ബി.സുഗുണൻ നന്ദിയും പറഞ്ഞു.
No comments:
Post a Comment