Saturday, 7 January 2023

അസൗകര്യങ്ങളിൽ വീർപ്പുമുട്ടിചാത്തന്നൂരിലെ പൊതുച്ചന്ത

അസൗകര്യങ്ങളിൽ വീർപ്പുമുട്ടി
ചാത്തന്നൂരിലെ പൊതുച്ചന്ത

@ പിരിവ് കൃത്യമായി വേണം സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചായത്ത്‌ അധികൃതർ ശ്രമിക്കുന്നില്ല 
 
ചാത്തന്നൂർ: അസൗകര്യങ്ങളിൽ വീർപ്പുമുട്ടി ചാത്തന്നൂരിലെ പൊതുച്ചന്ത . കച്ചവടക്കാർക്ക് യാതൊരു സുരക്ഷിതത്വമോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിട്ടുമില്ല. വെളിച്ചം പോലുമില്ലാത്ത ചന്തയിൽ വൈകുന്നേരമായാൽ ആരും കയറാത്ത സ്ഥിതിയായി. കുടിവെള്ളമോ പ്രാഥമിക കൃത്യനിർവഹണത്തിനുള്ള സൗകര്യമോ ചന്തയിൽ ഇല്ല.

നിലവിലുണ്ടായിരുന്ന ചന്തയിൽ കിഫ്‌ ബി സഹായത്തോടെ പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നുണ്ട്. അതിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റി. ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന ഷോപ്പിംഗ് കോംപ്ലക്സും പൊളിച്ചു മാറ്റി. പുതിയ ചന്തയിൽ കെട്ടിടങ്ങൾ നിർമ്മിച്ച് ചന്ത പുനസ്ഥാപിക്കുന്നതുവരെ മറ്റൊരു സ്ഥലത്തേയ്ക്ക് ചന്ത മാറ്റിയിരിക്കയാണ്.
സ്വകാര്യ വ്യക്തിയിൽ നിന്നും വാടകയ്ക്ക് എടുത്ത സ്ഥലത്താണ് ചന്ത ഇപ്പോൾ മാറ്റി സ്ഥാപിച്ചിരിക്കുന്നത്. കച്ചവടക്കാർ സ്വന്തം നിലയിൽ ഷെഡുകൾ സ്ഥാപിച്ചാണ് സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇതിന് ഒരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയാണ്. പകലന്തിയോളം ചന്തയിൽ കഴിയുന്ന കച്ചവടക്കാർക്കോ ചന്തയിലെത്തുന്നവർക്കാ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ യാതൊരു സൗകര്യങ്ങളുമില്ല. കുടിവെള്ള സംവിധാനമോ ശുചികരണ നടപടികളോ ഇല്ല. വെളിച്ചമില്ലാത്തതിനാൽ വൈകുന്നേരമായാൽ ഒരാൾ പോലും ചന്തയിലേയ്ക്ക് തിരിഞ്ഞു നോക്കുകയയില്ല. അഞ്ചു മണി കഴിഞ്ഞാൽ വിജനമാണ് ചന്ത. മുമ്പ് തിക്കും തിരക്കും കൊണ്ട് വീർപ്പുമുട്ടിയിരുന്ന ചന്ത ഇപ്പോൾ വിജനമാക്കുന്നത് കച്ചവടക്കാരെ കാര്യമായി ബാധിക്കുന്നുണ്ട്. പലരും പലിശയ്ക്ക് പണമെടുത്താണ് കച്ചവടം നടത്തുന്നത്. ഇതിന്റെ തിരിച്ചടവ് പോലും മുടങ്ങുന്ന അവസ്ഥയാണ്.
 സഹികെട്ട പല കച്ചവടക്കാരും ചന്തയ്ക്ക് പുറത്തിറങ്ങി മത്സ്യ കച്ചവടവും മറ്റും നടത്തിയിരുന്നു. പക്ഷേ പോലീസ് സഹായത്തോടെ എല്ലാ കച്ചവടക്കാരെയും ചന്തയ്ക്കുള്ളിലേയ്ക്ക് കയറ്റി. അതോടെ നടന്നുകൊണ്ടിരുന്ന കച്ചവടവും നഷ്ടമായി. ചാത്തന്നൂരിൽ സ്ലാട്ടർ ഹൗസോ ഇറച്ചിവെട്ടുന്നതിന് അനുമതിയോ ഇല്ല. പക്ഷേ അനധികൃതമായി ഇറച്ചി കടകളുണ്ട്. നിയമ വിരുദ്ധമായി നടത്തുന്ന ഇറച്ചിക്കടയും ചന്തയിൽ സ്ഥാപിക്കാൻ ഒരുക്കം നടക്കുന്നു. പുതിയ ചന്തയ്ക്ക് മുന്നിലൂടെയുള്ള റോഡ് വൺവേ ആണ്. പോലീസ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ ആരും വകവയ്ക്കുന്നില്ല. പോലീസും ട്രാഫിക് നിയന്ത്രിക്കാൻ ശ്രമിക്കുന്നില്ല. ഇതും ജനങ്ങൾക്ക് 
വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ചന്തപിരിവ് കൃത്യമായി പിരിക്കുന്ന പഞ്ചായത്ത്‌ കച്ചവടക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നില്ല എന്ന പരാതിയാണ് കച്ചവടക്കാർ ഉയർത്തുന്നത്.

No comments:

Post a Comment